Friday 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

22 comments:

  1. പാവപ്പെട്ട കുഞ്ഞുങ്ങളെ സഹായിക്കാനുള്ള മനസുകളെ ബഹുമാനിക്കുന്നു. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് നിയമപരമായി വേണം ചെയ്യാൻ. യാതൊരു രേഘകളും ഇല്ലാതെ അധികൃതർ ആരും അറിയാതെ ട്രെയിൻ ടിക്കറ്റ്‌ പോലും എടുക്കാതെ ഇത്രയും കുട്ടികളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതിനെ മനുഷ്യക്കടത്ത് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? അവരെ എവിടെ നിന്നും കിട്ടി? തട്ടിക്കൊണ്ടു വന്നതല്ല എന്നതിന് എന്താണ് തെളിവ്? ചെറിയ കുട്ടികളെ മാതാപിതാക്കൾക്ക് നോക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ സമൂഹത്തിന്റെ സ്വത്തായി കാണണം എന്നാണ് സുപ്രീം കോടതി നിര്ദേശം. അങ്ങനെ ഉള്ള സമൂഹത്തിന്റെ സ്വത്തിനെ തേടിപ്പിടിക്കുന്നത് എന്ത് ആവശ്യത്തിന്? അവരെ എന്താണ് പഠിപ്പിക്കുന്നത്‌? കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടോ? പഠിത്തം കഴിഞ്ഞു അവർ എവിടെക്കാണ്‌ പോകുന്നത്? ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലോ ഇതിൽ.

    അധികൃതരുടെ കയ്യിൽ എല്പ്പിക്കാതെ അവരെ അറിയിക്കാതെ ഇങ്ങോട്ട് കൊണ്ടുവരാൻ ആരാണ് ഈ പിള്ളേരെ പിടിത്തക്കാര്ക്ക് അനുവാദം തന്നത്? അതോ നിയമം അനുസരിക്കില്ല എന്ന ദുർവാശി ആണോ? എത്ര കുട്ടികൾ ഇവിടെ എത്തി അതിൽ എത്രപേർ പഠിത്തം കഴിഞ്ഞു അതിനു ശേഷം അവർ എവിടെ പോയി എന്നതിനൊക്കെ കൃത്യമായ കണക്കു സര്ക്കാരിനും പോലീസിനും വേണം. അതിനാല പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. കോടതി ശരിയും തെറ്റും കണ്ടുപിടിക്കട്ടെ. കുറ്റാക്കാർ ശിക്ഷിക്കപ്പെടട്ടെ.

    ReplyDelete
  2. വിദ്യാർഥികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് ജാർഖണ്ട്‌. അവിടെ ലഭിക്കാത്ത എന്ത് സൌജന്യവും വിദ്യാഭ്യാസവും ആണ് അവരെ മാതാ പിതാക്കളുടെ അടുത്തുനിന്നു അകറ്റി ഇവിടെ കൊണ്ടുവന്ന് നല്കുന്നത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം.

    ReplyDelete
  3. നിയമാനുസൃത രേഖകളില്ലാത്ത ഒരു കുട്ടിയും അനാഥാലയങ്ങളില്‍ പഠിക്കുന്നില്ല. രേഖകള്‍ ആര്‍ക്കും പരിശോധിക്കാം. എല്ലാ രേഖകളും സംസ്ഥാന സര്‍ക്കാറിന് യഥാവിധി നല്‍കിവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുമുണ്ട്.
    പിള്ളേര് പിടുത്തം ഭാവനയാണ്. അതത് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് പുതുതായി വന്നവരില്‍ ചിലര്‍ക്കില്ലാതെ പോയത്. അവര്‍ കൂടെപ്പിറപ്പുകളുടെ കൂടെ വന്നവരാണ്. അറിവില്ലായ്മയാവാം കാരണം. ടിക്കറ്റില്ലാത്തവരും അത്തരക്കാരാണ്.
    യതീംഖാനകളില്‍ രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഒന്ന് മതപഠനം. 1-ാം തരം മുതല്‍ +2 വരെ പാഠപുസ്തകങ്ങള്‍ വായിച്ചു നോക്കാം. വിശ്വാസ-ആചാര-സാമൂഹ്യ പാഠങ്ങളാണ് പാഠ്യവിഷയം രാജ്യ സ്‌നേഹം. മതസൗഹൃദം പാഠ്യവിഷയമാണ്. 3-ാം തരത്തിലെ അഖ്‌ലാഖ് ഒരു പാഠം ഹുബ്ബുല്‍ വത്വന്‍ (സ്വരാജ്യ സ്‌നേഹമാണ്) രണ്ട്. പൊതു വിദ്യാഭ്യാസം നല്‍കുന്നു. പ്ലസ്ടു, ഡിഗ്രി, പി.ജി, ടി.ടി.സി, വിവിധ തൊഴില്‍ പരിശീലനം തുടങ്ങിയവ. നാനാജാതി മതസ്ഥരും മതമില്ലാത്തവരും പഠിക്കുന്നതാണ് ഇത്തരം വിദ്യാലയങ്ങള്‍. വടക്കെ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ സ്ഥിതി പുഴുക്കളേക്കാള്‍ ദയനീയം. പട്ടിണി, ഭയം, നിരക്ഷരത അവര്‍ക്ക് നീട്ടിയ കരുണയുടെ കൈകള്‍ കാണാതെ പോകുന്നത് സങ്കടകരം തന്നെ.
    മാതാപിതാക്കളുള്ളവരെ അനാഥകള്‍ എന്ന് വിളിക്കില്ല. രണ്ടിലൊരാള്‍ മരണപ്പെടുകയോ, കൊല്ലപ്പെടുകയോ സംഭവിക്കുമ്പോഴാണ് അനാഥകള്‍ ഉണ്ടാവുന്നത്. വടക്കെ ഇന്ത്യയിലെ അനാഥകളെ സൃഷ്ടിച്ചതും അവരെ അവഗണിച്ചതും ഇപ്പോള്‍ അവഹേളിക്കുന്നതും ഒരേ തൂവല്‍ പക്ഷികള്‍.

    ReplyDelete
    Replies
    1. @പിള്ളേര് പിടുത്തം ഭാവനയാണ്. അതത് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് പുതുതായി വന്നവരില്‍ ചിലര്‍ക്കില്ലാതെ പോയത്. അവര്‍ കൂടെപ്പിറപ്പുകളുടെ കൂടെ വന്നവരാണ്. അറിവില്ലായ്മയാവാം കാരണം. ടിക്കറ്റില്ലാത്തവരും അത്തരക്കാരാണ്.

      വില്ലേജ് ഓഫീസർ നല്കുന്ന രേഘ മാത്രമല്ല, യാതൊരു രേഘയും ഇല്ലായിരുന്നു എന്നാണല്ലോ കേൾക്കുന്നത്? ട്രെയിൻ ടിക്കറ്റ്‌ പോലും എടുക്കാത്ത സ്ഥിതിക്ക് എങ്ങോട്ട് പോയി എന്ന് ആർക്കും കണ്ടുപിടിക്കാനും കഴിയില്ല. ഭയങ്കര ബുദ്ധി തന്നെ.

      താങ്കള് എന്താണ് പറഞ്ഞു വരുന്നത്? എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു കുട്ടികൾ അവരുടെ കൂടെപ്പിറപ്പുകളുടെ കൂടെ ഇത്രയും ദൂരം ഒരു ലക്ഷ്യവും ഇല്ലാതെ പോന്നെന്നോ? അപ്പോൾ അവരെ ആരും കൊണ്ടുപോന്നത് അല്ല അല്ലെ? അവർ പോന്നതാണ്. കൊള്ളാം പച്ചക്കള്ളം എല്ലാവരും വിശ്വസിക്കും. അപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന എട്ടു മുതിർന്നവർ ആരാണ്? അവര്ക്ക് ഈ കുട്ടികളെ കുറിച്ചു യാതൊരു അറിവും ഇല്ലായിരുന്നോ?

      Delete
    2. @വടക്കെ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ സ്ഥിതി പുഴുക്കളേക്കാള്‍ ദയനീയം. പട്ടിണി, ഭയം, നിരക്ഷരത അവര്‍ക്ക് നീട്ടിയ കരുണയുടെ കൈകള്‍ കാണാതെ പോകുന്നത് സങ്കടകരം തന്നെ.

      വടക്കേ ഇന്ത്യയിലെ മുസ്ലീം കുട്ടികളെ 'സഹായിക്കുന്നത്' മഹത്തരം തന്നെ. അതിനെ ആരും എതിർക്കുന്നില്ല. അവരെ ഇവിടെ കൊണ്ടുവന്നു പഠിപ്പിക്കുന്നതിലും നല്ലത് ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്നത് പോലെ അവിടെ പോയി പഠിപ്പിക്കുന്നത്‌ അല്ലെ? അത് പോട്ടെ ഇവിടെ വന്നു പഠിച്ചാൽ ഒരുപക്ഷെ അതിലും നല്ല വിദ്യാഭ്യാസം നല്കാൻ കഴിയും എന്ന് തന്നെ വയ്ക്കുക. എങ്കിൽ അത് നിയമപരമായി ചെയ്തു കൂടെ? എന്തിനു ആരും അറിയാതെ മനുഷ്യക്കടത്തു നടത്തുന്നു?



      നിയമപരമല്ലാതെ ചെയ്യുമ്പോൾ പല പല ചോദ്യങ്ങള്ക്ക് ഉത്തരം പറയേണ്ടി വരും. ഈ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടോ? അവരെ തീവ്രവാദം കൂടി പഠിപ്പിക്കുന്നുണ്ടോ? അവരുടെ അവയവ വ്യാപാരം നടത്തുന്നുണ്ടോ? അങ്ങനെ അങ്ങനെ പല പല ചോദ്യങ്ങള്ക്കും ഉത്തരം പറയേണ്ടി വരും.

      Delete
    3. @രേഖകള്‍ ആര്‍ക്കും പരിശോധിക്കാം. എല്ലാ രേഖകളും സംസ്ഥാന സര്‍ക്കാറിന് യഥാവിധി നല്‍കിവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുമുണ്ട്.

      വേണം വേണം രേഘകൾ എല്ലാം പരിശോദിക്കുക തന്നെ വേണം. അതിന്റെ കൂടെ പല നിയമനങ്ങളും പാസ്പോർട്ട് തിരുത്തലും വിദേശ പണ ഇടപാടുകളും തീവ്രവാദവും സ്വർണ്ണക്കടത്തും മനുഷ്യക്കടത്തും അറബി കല്യാണങ്ങളും അങ്ങനെ എല്ലാം ഇതിനോട് ചേർത്ത് അന്വേഷിക്കണം. അതിനു ചെന്നിത്തലയുടെ പോലീസ് ഒന്നും പോരാ സിബിഐ തന്നെ വേണം. പക്ഷെ ഇതൊക്കെ അന്വേഷിക്കുമ്പോൾ അയ്യോ ന്യൂനപക്ഷ മുസ്ലീങ്ങളെ ആക്രമിക്കുന്നെ എന്ന് മാത്രം വിളിച്ചു കരയരുത്. തോന്യാസങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണല്ലോ അത്.

      Delete
  4. വെക്കേഷനായാല്‍ അനാഥാലയങ്ങളിലെ അന്തേവാസികള്‍ നാട്ടിലേക്ക് പോവും. മടക്ക ടിക്കറ്റും നല്‍കും. അതില്‍ ചിലകുട്ടികള്‍ തിരിച്ചുവന്നില്ല. പകരം ചില കുട്ടികള്‍ വന്നു. അവര്‍ക്ക് ടിക്കറ്റില്ലെന്നത് നേര് അതോടൊപ്പം തെറ്റുമുണ്ട്. വില്ലേജ് അധികാരിയുടെ നിയമാനുസൃത രേഖയില്ലാത്തതും പിഴവ് തന്നെ.
    എന്നാല്‍ പൊതു മെറിറ്റ് പരിശോധിക്കാതെ പോയി. ലൗ ജിഹാദ് പോലെ വ്യാജ ഏറ്റുമുട്ടല്‍ പോലെ കരുതി ക്കുട്ടി സീനുണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ചത് ശരിയായില്ല.
    തീവ്രവാദം, ചൂഷണം തുടങ്ങിയവ വളര്‍ത്തുന്നതല്ല മത സ്ഥാപനങ്ങള്‍. അതിലെവിടെയെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാവുന്നതാണ്. മുസ്ലിമിനെ സഹിക്കാനാവാത്ത ഹൃദയം ഹിന്ദുവിനെ സഹിക്കാനാവാത്ത ഹൃദയവും അതാണ് ഭാരതത്തിന്റെ ദുഖം

    ReplyDelete
    Replies
    1. @അതില്‍ ചിലകുട്ടികള്‍ തിരിച്ചുവന്നില്ല. പകരം ചില കുട്ടികള്‍ വന്നു.

      ഇതെന്താ വല്ല ബാർട്ടർ സമ്പ്രദായവും ആണോ? ഇതെന്താ കുട്ടികളെ മാറ്റി എടുക്കുന്ന പദ്ധതി വല്ലതും ആണോ? ഭയങ്കരം തന്നെ.

      @അവര്‍ക്ക് ടിക്കറ്റില്ലെന്നത് നേര് അതോടൊപ്പം തെറ്റുമുണ്ട്. വില്ലേജ് അധികാരിയുടെ നിയമാനുസൃത രേഖയില്ലാത്തതും പിഴവ് തന്നെ.
      എന്നാല്‍ പൊതു മെറിറ്റ് പരിശോധിക്കാതെ പോയി. ലൗ ജിഹാദ് പോലെ വ്യാജ ഏറ്റുമുട്ടല്‍ പോലെ കരുതി ക്കുട്ടി സീനുണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ചത് ശരിയായില്ല.


      പൊതു മെരിറ്റ്? എന്താണ് അത്? മനസിലായില്ലല്ലോ? സീനോ? എന്ത് സീൻ?

      ആർക്കാണ് അപമാനം? ഈ മാനവും അഭിമാനവും ആ പിഞ്ചു കുഞ്ഞുങ്ങൾക്കും ഉണ്ട്. അവരും മനുഷ്യരാണ്. അവർ നാളത്തെ പൌരന്മാർ ആണ്. അവരെ ഇങ്ങനെ ആരും അറിയാതെ കടത്തിക്കൊണ്ടു പോരാൻ പാടില്ല. അതുപോലെ കേരള സമൂഹത്തിനും ജത്തിസ്ഗഡ് സംസ്ഥാനത്തിനും മാനവും അഭിമാനവും ഉണ്ട്. അതൊക്കെ കളഞ്ഞു കുളിച്ചില്ലേ? അതുകൊണ്ട് ആദ്യം അപമാനിക്കപ്പെട്ടവർ ആ കുഞ്ഞുങ്ങൾ ആണ്. അവരുടെ മാനം ആദ്യം കാക്കട്ടെ. അതിനു ശേഷം സമൂഹത്തിനെട്ട അപമാനം അതിനു ശേഷം സംസ്ഥാനങ്ങല്ക്കെറ്റ അപമാനം. അതൊക്കെ കഴിഞ്ഞേ ക്രിമിനലുകൾക്ക് ഏറ്റ അപമാനം കാണേണ്ടതുള്ളൂ.

      തീവ്രവാദം, ചൂഷണം തുടങ്ങിയവ വളര്‍ത്തുന്നതല്ല മത സ്ഥാപനങ്ങള്‍. അതിലെവിടെയെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാവുന്നതാണ്. മുസ്ലിമിനെ സഹിക്കാനാവാത്ത ഹൃദയം ഹിന്ദുവിനെ സഹിക്കാനാവാത്ത ഹൃദയവും അതാണ് ഭാരതത്തിന്റെ ദുഖം

      വേണം പരിശോദിക്കുക തന്നെ വേണം. പരിശോദിക്കട്ടെ പരിശോദിച്ചു കഴിയുമ്പോൾ അറിയാം സത്യം എന്താണെന്ന്.

      പിന്നെ ഞാൻ നേരത്തെ പറഞ്ഞല്ലോ ഇതിൽ മതം കയറ്റരുത് എന്ന്. പരിശോദിക്കുന്ന കാര്യം പറഞ്ഞ ഉടനെ അടുത്ത വാചകം 'മതം'. ക്രിമിനലുകൾക്ക് രക്ഷപെടാൻ മതം ഒരുപാട് സഹായിക്കും അല്ലെ?

      Delete
  5. കുട്ടികളെ അപമാനിച്ചത് കൊണ്ടു വന്നവരല്ല പിടികൂടിയ പോലീസും അധികാരികളുംമാണ്.
    വടക്കെ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ പഠിക്കാന്‍ പോവുക എന്ന ലാഘവ കാഴ്ച്ചപ്പാടിലാണ് രേഖകളും മാറലും സംഭവിച്ചത്. പഠിക്കാന്‍ പോകല്‍ അപരാധമായി അവര്‍ കാണ്ടിരുന്നില്ല. ഒരു രക്ഷിതാവോ ബന്ധുവോ പരാതിക്കാരായി രംഗത്തു വന്നിട്ടില്ല. കുട്ടിള്‍ക്കും പരാധി ഇല്ല. ചെറു പിഴവുകള്‍ ഊതി വീര്‍പ്പിച്ച് അപമാനിച്ചേ അടങ്ങൂ എന്നാണെങ്കില്‍ എന്ത് ചെയ്യും......

    മെറിറ്റ് എന്നത് കൊണ്ട് വിവക്ഷ ഈ വിഷയത്തിലെ സുപ്രധാന ഭാഗം വടക്കെ ഇന്ത്യയിലെ കുട്ടികള്‍ വിദ്യയും ഭക്ഷണവും സംരക്ഷണവുമാണ് തേടി വന്നത്. അത് നിഷേധിക്കുന്ന വിധം പെരുമാറിയിരിക്കുന്നു.
    5-10 വയസ്സുള്ള കുട്ടികളെ കേമറക്ക് മുമ്പിലെത്തിച്ച് അധികാരികള്‍ നടത്തിയ നീക്കവും ഉപേക്ഷിക്കേണ്ടതായിരുന്നു. ഇങ്ങനെയൊരു സീന്‍ വേണമയിരുന്നോ?
    മാനം എന്നതിന്റെ അര്‍ത്ഥതലം അപേക്ഷികമാണ്. ഒന്നു മുഖം കറുപ്പിച്ചാല്‍ മാനഹാനി തോന്നുന്നവരും മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാല്‍ പോലും മാനഹാനി സംഭവിച്ചി ല്ലെന്ന് കരുതുന്നവരും ഉണ്ടാവും.
    പിന്നെ നിരന്തരം പരിഹസിക്കാം ആക്ഷേപിക്കാം എന്നൊക്കെയുള്ളു ചിലരുടെ ധാരണ അവരവരുടെ മനോധര്‍മത്തെ അടയാളപ്പെടുത്തുന്നു

    ReplyDelete
    Replies
    1. @കുട്ടികളെ അപമാനിച്ചത് കൊണ്ടു വന്നവരല്ല പിടികൂടിയ പോലീസും അധികാരികളുംമാണ്.

      അതെ അതെ കുറ്റം മുഴുവൻ പോലീസിന്. അനാസ്യാസം ചെയ്യുന്ന ഒരു സ്ത്രീയെ പോലീസ് പിടിക്കുകയും അതിനു ശേഷം അത് വാര്ത്ത ആകുകയും ചെയ്താൽ അതിന്റെ കുറ്റവും പോലീസിനു ആവുമല്ലോ അല്ലെ? പോലീസ് പിടിച്ചതാണല്ലോ കുറ്റം, അതുകൊണ്ടാണല്ലോ ആ സ്ത്രീ അപമാനിക്കപ്പെട്ടത്, ഇല്ലായിരുന്നു എങ്കിൽ അനാസ്യാസം മുറക്ക് നടന്നു പോകുമായിരുന്നല്ലോ അല്ലെ?

      @വടക്കെ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ പഠിക്കാന്‍ പോവുക എന്ന ലാഘവ കാഴ്ച്ചപ്പാടിലാണ് രേഖകളും മാറലും സംഭവിച്ചത്. പഠിക്കാന്‍ പോകല്‍ അപരാധമായി അവര്‍ കാണ്ടിരുന്നില്ല. ഒരു രക്ഷിതാവോ ബന്ധുവോ പരാതിക്കാരായി രംഗത്തു വന്നിട്ടില്ല. കുട്ടിള്‍ക്കും പരാധി ഇല്ല. ചെറു പിഴവുകള്‍ ഊതി വീര്‍പ്പിച്ച് അപമാനിച്ചേ അടങ്ങൂ എന്നാണെങ്കില്‍ എന്ത് ചെയ്യും.....

      പരാതി ഉണ്ടോ ഇല്ലയോ എന്ന് ഇപ്പൊ ഉറപ്പിച്ചു പറയാതെ. പോലീസ് അന്വേഷിക്കട്ടെ. അപ്പൊ എല്ലാം പുറത്തു വരും.

      പരാതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിൽ പോലീസിന് കേസ്സെടുക്കാം. മാതാ പിതാക്കൾക്ക് തങ്ങൾക്കു തോന്നുന്നപോലെ കുട്ടികളെ ബലി കൊടുക്കാനോ വിൽക്കാനോ ഇന്ത്യാ മഹാരാജ്യം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ അവരും നിയമത്തിനു മുന്നില് കുറ്റക്കാരാണ്.

      പഠിപ്പിക്കാൻ തന്നെ ആണോ കൊണ്ടുവന്നത് എന്ന് പോലീസ് കണ്ടു പിടിക്കട്ടെ. 1500 രൂപ രക്ഷകർത്താക്കളുടെ കയ്യില നിന്നും യാത്ര ചിലവിന് വാങ്ങി എന്ന് കേട്ടു. എന്നിട്ട് എന്തെ ടിക്കറ്റ്‌ പോലും എടുക്കാത്തിരുന്നത്? അവർക്ക് ഭക്ഷണം വല്ലതും കൊടുത്തിരുന്നോ ആവോ?

      പിന്നെ ചെറു പിഴവ് ആയാണോ താങ്കള് ഇതിനെ കാണുന്നത്? മനുഷ്യക്കടത്ത്.

      @മെറിറ്റ് എന്നത് കൊണ്ട് വിവക്ഷ ഈ വിഷയത്തിലെ സുപ്രധാന ഭാഗം വടക്കെ ഇന്ത്യയിലെ കുട്ടികള്‍ വിദ്യയും ഭക്ഷണവും സംരക്ഷണവുമാണ് തേടി വന്നത്. അത് നിഷേധിക്കുന്ന വിധം പെരുമാറിയിരിക്കുന്നു.

      അവിടുത്തെ സർക്കാർ അവർക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് നിഷേധിച്ച് അല്ലെ അവരെ ഇവിടെ കൊണ്ടുവന്നത്?

      @മാനം എന്നതിന്റെ അര്‍ത്ഥതലം അപേക്ഷികമാണ്. ഒന്നു മുഖം കറുപ്പിച്ചാല്‍ മാനഹാനി തോന്നുന്നവരും മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാല്‍ പോലും മാനഹാനി സംഭവിച്ചി ല്ലെന്ന് കരുതുന്നവരും ഉണ്ടാവും.
      പിന്നെ നിരന്തരം പരിഹസിക്കാം ആക്ഷേപിക്കാം എന്നൊക്കെയുള്ളു ചിലരുടെ ധാരണ അവരവരുടെ മനോധര്‍മത്തെ അടയാളപ്പെടുത്തുന്നു


      അവിടെയാണ് താങ്കൾക്കും താങ്കളെ പോലുല്ലവര്ക്കും തെറ്റുന്നത്. നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അനുസരിക്കാത്തവർക്ക് ചിലപ്പോൾ മാനം നഷ്ടപ്പെടും. ഇത്രയും കുട്ടികളെ ആരോരും അറിയാതെ കടത്തി കൊണ്ടുവരുമ്പോൾ ആരും സംശയിക്കും. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അവർ നിയമ പാലകർ ആണ്. നിയമം അനുസരിക്കാത്തവരെ അനുസരിപ്പിക്കാനും കൂടിയാണ് പോലീസ്.

      ഇവിടെ പല പല ചോദ്യങ്ങള ഉണ്ട്.



      മുക്കം അനാധാലയത്തിലേക്ക് ആണ് അവരെ കൊണ്ടുവന്നത് എന്ന് പറയുന്നു. എന്താണ് തെളിവ്? അവരെ പോലീസ് പിടിച്ചത് മുക്കത്ത് വച്ചല്ല. പാലക്കാട് റെയിൽവേ സ്റ്റെഷനിൽ വച്ചാണ്. ആ കുട്ടികൾ മുക്കത്ത് തന്നെ എത്തുമായിരുന്നു എന്ന് എങ്ങനെ അനുമാനിക്കാം?

      അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇത്രയധികം കുട്ടികൾ എങ്ങനെ ഇവിടെ എത്തി? കുറെ കുട്ടികൾ ഇപ്പോൾ തന്നെ പഠിക്കുന്നുണ്ട് എന്ന് പറയുന്നു അവർ എങ്ങനെ എത്തപ്പെട്ടു? അവരുടെ വിവരങ്ങൾ എന്തുകൊണ്ട് അനാഥാലയത്തിന് കൈമാറാൻ കഴിയുന്നില്ല? ആരാണ് ഇതിന്റെ എജന്റ്? അവരുടെ സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന്? എങ്ങനെ ആണ് ഇവർ കുട്ടികളെ ക്യാൻവാസ് ചെയ്യുന്നത്? ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന കുട്ടികൾ പഠനം കഴിഞ്ഞു എങ്ങോട്ട് പോകുന്നു? അവർ സമൂഹത്തിൽ ലയിക്കുന്നുണ്ടോ? അനാഥാലയത്തിന്റെ മറവിൽ മറ്റു പലതും നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കേണ്ടത് അനാഥാലയത്തിന്റെ കൂടി ആവശ്യം അല്ലെ?

      Delete
  6. മുന്‍വിധികള്‍ മുന്‍വിധികള്‍
    സത്യം വെളിപ്പെടുമ്പോള്‍ എല്ലാ മുന്‍വിധികളും മാറുമല്ലൊ
    അതുകൊണ്ട് അന്വേഷണവും സത്യത്തിന്റെ വെളിപ്പെടലും നടക്കട്ടെ

    ReplyDelete

  7. നീതിന്യായ വ്യവസ്ഥകളെ അപ്പാടെ ആരും തള്ളിക്കളയുന്നില്ല



    പ്രധാന സംഗതികള്‍ ഇവയാണ്:-

    1- ഒരു പതിറ്റാണ്ടിലധികം കാലമായി കേരളത്തിലെ എല്ലാ വിഭാഗങ്ങളും നടത്തുന്ന അനാഥ അഗതി മന്ദിരങ്ങളിലും കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യവസ്ഥകള്‍ക്കും, ചട്ടങ്ങള്‍ക്കും എതിരല്ല. ഭരണഘടനയേയും, നടപടികളേയും ലംഘിക്കലുമല്ല.
    2- ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്.
    മനുഷ്യക്കടത്താണോ? എങ്കില്‍ ആരാണതിന്റെ പിന്നില്‍ എന്താണ് ഉദ്ദേശ്യം. ഇക്കാര്യങ്ങള്‍ രഹസ്യാന്വേഷണവിഭാഗങ്ങള്‍ അന്വേഷിക്കട്ടെ. കുറ്റകൃത്യം ഉണ്ടെങ്കില്‍ കഠിന ശിക്ഷയും നല്‍കട്ടെ. പക്ഷെ,
    അനാഥാലയങ്ങള്‍ സ്ഥാപിച്ചതും നടത്തുന്നതും സദുദ്ദേശപരമാണ്. അത് നിര്‍വഹിക്കുന്നതോ മഹത്തായ കാര്യവും. വിദ്യയും സുരക്ഷയും നല്‍കി ഉന്നത പൗരന്മാരെ സൃഷ്ടിക്കുന്നു. എന്നാല്‍ അപഖ്യാതി പരത്താനോ സേവകരെ അപമാനിക്കാനോ പാടില്ലാത്തതും അനുവദിച്ചുകൂടാത്തതുമാണ്.
    ജാര്‍ഘണ്ട്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങളും അസൗകര്യങ്ങളും അനുഭവിച്ചറിയുന്ന രക്ഷിതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ശ്രദ്ധിക്കുക. ഒരാള്‍ പോലും മികച്ച വിദ്യാഭ്യാസ സൗക്യര്യം അവിടങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല.
    പിന്നെ പഠനം പൂര്‍ത്തിയാക്കിവരെ സംബന്ധിച്ചും മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്യേഷിക്കേണ്ടവര്‍ അന്യേഷിക്കട്ടെ. നമ്മുടെ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരും സ്‌നേഹം അര്‍ഹിക്കുന്നവരുമാണ്. അവരില്‍ ചിലരെ അകാരണമായും അസ്ഥാനത്തും ആക്രമിക്കുന്ന പ്രവണത ശരിയല്ല.

    ReplyDelete
    Replies
    1. @1- ഒരു പതിറ്റാണ്ടിലധികം കാലമായി കേരളത്തിലെ എല്ലാ വിഭാഗങ്ങളും നടത്തുന്ന അനാഥ അഗതി മന്ദിരങ്ങളിലും കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യവസ്ഥകള്‍ക്കും, ചട്ടങ്ങള്‍ക്കും എതിരല്ല. ഭരണഘടനയേയും, നടപടികളേയും ലംഘിക്കലുമല്ല.

      എൻറെ ഓർമ ശരിയാണെങ്കിൽ നിയമം വരുന്നത് 2011-2013 കാലഘട്ടത്തിൽ മാത്രമാണ്. അതിനു ശേഷം പുതുതായി അന്യ സംസ്ഥാനത്തിൽ നിന്നും വരുന്ന കുട്ടികൾ നിയമപരമായി മാത്രം വേണം വരാൻ. ഈ മനുഷ്യക്കടത്ത് നടന്നത് 2014 ഇൽ ആയതുകൊണ്ട് നിയമം ബാധകമാണ്. ഇന്ത്യൻ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും എതിരാണ്. നടപടികളുടെ ലങ്ഘനം ആണ്.

      @ 2- ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്. മനുഷ്യക്കടത്താണോ? എങ്കില്‍ ആരാണതിന്റെ പിന്നില്‍ എന്താണ് ഉദ്ദേശ്യം. ഇക്കാര്യങ്ങള്‍ രഹസ്യാന്വേഷണവിഭാഗങ്ങള്‍ അന്വേഷിക്കട്ടെ. കുറ്റകൃത്യം ഉണ്ടെങ്കില്‍ കഠിന ശിക്ഷയും നല്‍കട്ടെ.

      ഈ നിലപാട് ആണ് വേണ്ടത്. തികച്ചും സ്വാഗതാർഹം.

      അതിനു പകരം ലീഗ് വാർത്താ സമ്മേളനം വിളിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും കേന്ദ്രം ചോദിക്കുന്ന വിശദാംശങ്ങൾ നല്കാതിരിക്കാനും പുതിയ നിയമങ്ങൾ ഉണ്ടാക്കി കുറ്റകൃത്യങ്ങൾക്ക് സംരക്ഷണം നല്കുവാനും ഒക്കെ മെനക്കെട്ടാൽ നാറുന്നത് ലീഗ് മാത്രമല്ല കേരള സമൂഹം ഒന്നാകെ ആവും.

      Delete
    2. @ അനാഥാലയങ്ങള്‍ സ്ഥാപിച്ചതും നടത്തുന്നതും സദുദ്ദേശപരമാണ്. അത് നിര്‍വഹിക്കുന്നതോ മഹത്തായ കാര്യവും. വിദ്യയും സുരക്ഷയും നല്‍കി ഉന്നത പൗരന്മാരെ സൃഷ്ടിക്കുന്നു. എന്നാല്‍ അപഖ്യാതി പരത്താനോ സേവകരെ അപമാനിക്കാനോ പാടില്ലാത്തതും അനുവദിച്ചുകൂടാത്തതുമാണ്.

      സമ്മതിക്കുന്നു. ഇവിടെ ആരും ഇതിനെ ഒന്നും എതിര്ക്കുന്നില്ല. പറ്റുമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും നല്ല നല്ല അനാഥാലയങ്ങൾ പണിയുകയും അനാഥരെ സംരക്ഷിക്കുകയും വേണം.

      പക്ഷെ ഇവിടെ പ്രശ്നം അതല്ലല്ലോ? മനുഷ്യക്കടത്ത് അല്ലെ?

      @ ജാര്‍ഘണ്ട്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങളും അസൗകര്യങ്ങളും അനുഭവിച്ചറിയുന്ന രക്ഷിതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ശ്രദ്ധിക്കുക. ഒരാള്‍ പോലും മികച്ച വിദ്യാഭ്യാസ സൗക്യര്യം അവിടങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല.

      കേരളത്തിൽ കിട്ടുന്നതിലും നല്ല വിദ്യാഭ്യാസം ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ കിട്ടും. ഇവിടെ കുട്ടികളുടെ രക്ഷകർത്താക്കളോട് ചോദിച്ചാൽ അത് സമ്മതിക്കുകയും ചെയ്യും. എന്ന് വച്ചു അവർ ഇവിടെ വന്ന് യാതൊരു രേഘയും ഇല്ലാതെ കുറെ കുട്ടികളെ കടത്തിക്കൊണ്ടു പോകുമോ? അങ്ങനെ കൊണ്ടുപോയാൽ അത് ശരിയാണോ?

      @ പിന്നെ പഠനം പൂര്‍ത്തിയാക്കിവരെ സംബന്ധിച്ചും മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്യേഷിക്കേണ്ടവര്‍ അന്യേഷിക്കട്ടെ. നമ്മുടെ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരും സ്‌നേഹം അര്‍ഹിക്കുന്നവരുമാണ്. അവരില്‍ ചിലരെ അകാരണമായും അസ്ഥാനത്തും ആക്രമിക്കുന്ന പ്രവണത ശരിയല്ല.

      അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ എന്നുപറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയല്ല അനാഥാലയങ്ങൾ ചെയ്യേണ്ടത്. ഇത്തരം വിവരങ്ങൾ അന്വേഷണ സംഘത്തിനു കൊടുക്കാൻ കഴിയണം. പഠനം പൂർത്തിയാക്കി പോയവരുടെ പോയിട്ട് ഇപ്പോൾ പഠിക്കുന്നവരുടെ പോലും വിവരങ്ങൾ കൃത്യമായി കൊടുക്കാൻ അനാഥാലയങ്ങൾക്ക് കഴിയുന്നില്ല. അങ്ങനെ ഉള്ളപ്പോൾ പോലീസ് എവിടെ പോയി കണ്ടുപിടിക്കും? അതിനാണ് പറയുന്നത് കൃത്യമായ രേഖകളും നിയമങ്ങളും അനുസരിച്ചു മാത്രമേ കുട്ടികളെ കൊണ്ടുവരാവൂ എന്ന്.

      Delete
  8. വിദേശ രാഷ്ട്രങ്ങളും, ഇന്ത്യന്‍ യൂനിയനിലെ സംസ്ഥാനങ്ങളും ഒരു അളവുകോലില്‍ അളക്കുന്നതെങ്ങനെ. 2013ലെ നിയമം പരിഷ്‌കരിച്ചനിയമമാണ്. നേരത്തെ ഈ നിയമം ഭാരതത്തില്‍ നിലവിലുണ്ട്.
    യതീംഖാനകള്‍ ശരിയായ രേഖകള്‍ വെച്ചു പോരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചാണ് ഗ്രാന്റും മറ്റും നല്‍കി വരുന്നത്. രേഖകള്‍ അപര്യാപ്തങ്ങളോ വ്യാജമോ ആണങ്കില്‍ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും ഉദ്യോഗസ്ഥരാണ്. ഭരണാധികാരികള്‍ മാറും സിവില്‍ സര്‍വ്വീസ് സ്ഥിരം സംവിധാനമാണല്ലോ.
    ''മനുഷ്യക്കടത്ത്'' തീവ്രവാദം, ചൂഷണം, ലൈഗികത, അവയവദാനം തുടങ്ങിയ പദപ്രയോഗങ്ങള്‍ സത്യമായും വേദനിപ്പിക്കുന്നതായി. വടക്കെ ഇന്ത്യയില്‍ നിന്ന് വന്ന കുട്ടികളില്‍ ചിലര്‍ക്ക് രേഖ ഉണ്ടായില്ലന്നത് ശരിയല്ല. അവരില്‍ പകുതിയിലേധികം പേര്‍ വെക്കേഷനില്‍ പോയി വരുന്നവരാണ്. 2-ാം ക്ലാസ് മുതല്‍ 9-ാം ക്ലാസ് വരെ പഠിക്കുന്നവര്‍. അവരുടെ രേഖകള്‍ ഉള്ളത് അതത് സ്ഥാപനങ്ങളിലായിരുന്നു. അപൂര്‍വ്വം ചിലര്‍ക്ക് രേഖയില്ലന്നത് ശരി. ഈ പോരായ്മ നികത്തി വ്യവസ്ഥാപിതമാക്കി നിയമ ലംഘനം നടന്നിട്ടുണ്ടങ്കില്‍ നിയമവിധേയമാക്കി ക്ലിയര്‍ ചെയ്തു എടുക്കാന്‍ ബാധ്യസ്ഥരായവരില്‍ ഉദ്യോഗസ്ഥരും ഉണ്ട്. ഇക്കാര്യം നിരാകരിച്ചവര്‍ക്കെതിരില്‍ ഉത്തരവാദപ്പെട്ടവരെന്ന നിലക്കും, മാന്യമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെന്ന നിലക്കും മുസ്‌ലിംലീഗിന്റെ പ്രതികരണങ്ങള്‍ അതിരുകടന്നിട്ടില്ലന്ന് തന്നെയാണ് ഉറപ്പിച്ചു പറയാനാവുക.

    ReplyDelete
    Replies
    1. @യതീംഖാനകള്‍ ശരിയായ രേഖകള്‍ വെച്ചു പോരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചാണ് ഗ്രാന്റും മറ്റും നല്‍കി വരുന്നത്. രേഖകള്‍ അപര്യാപ്തങ്ങളോ വ്യാജമോ ആണങ്കില്‍ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും ഉദ്യോഗസ്ഥരാണ്. ഭരണാധികാരികള്‍ മാറും സിവില്‍ സര്‍വ്വീസ് സ്ഥിരം സംവിധാനമാണല്ലോ.


      രേഘകൾ പലതും വ്യാജം ആണെന്നാണല്ലോ പുറത്തു വരുന്ന വിവരങ്ങൾ? ജനന സർട്ടിഫിക്കറ്റുകൾ ഉള്പ്പെടെ വില്ലേജ് ഒഫിസരുടെ സര്ട്ടിഫിക്കറ്റ് വരെ വ്യാജം. പല കുട്ടികളെ കൊണ്ടുവന്നതും ടിക്കറ്റ്‌ പോലും എടുക്കാതെ. പല സംസ്ഥാനങ്ങളിലെ പല ജില്ലകളിൽ നിന്നുള്ള കുട്ടികളുടെ സര്ട്ടിഫിക്കട്ടുകളിൽ ഒപ്പിട്ടിരിക്കുന്നത് ഒരേ വില്ലേജ് ഓഫീസർ. കുട്ടികളുടെ യദാർത്ഥ പേര് മാറ്റി മുസ്ലീം പേരിട്ട സർട്ടിഫിക്കറ്റ് ഉണ്ടാക്കി. സത്യത്തിൽ എന്താണ് ഉദ്ദേശം? സംശയിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്.

      ആഭ്യന്തര മന്ത്രിയുടെയും പോലീസിന്റെയും ചൈൽഡ് വെൽഫയർ കമ്മറ്റിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും അന്യ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സര്ക്കരിന്റെയും അവസാനം കോടതിയുടെയും വിമർശനം. ഇവരെല്ലാം കൂടി പറയുന്നതാണോ ഇട്ടാ വട്ടത്തു കിടക്കുന്ന മുസ്ലീം ലീഗ് പറയുന്നതാണോ ജനം വിശ്വസിക്കേണ്ടത്?

      രക്ഷിതാക്കൾക്ക് പണം നൽകി കുട്ടികളെ അനാഥാലയത്തിൽ എത്തിക്കുന്ന പ്രവർത്തി താങ്കളും മുസ്ല്ലീം ലീഗും എങ്ങനെ ന്യായീകരിക്കും? നിങ്ങൾ അനാഥരെ സൃഷ്ടിക്കുകയണോ? അനാഥാലയം എന്നാൽ അനാഥരെ സൃഷ്ടിക്കുന്ന നിലയം എന്ന നിലയിലേക്ക് താഴ്ന്നു അല്ലെ?

      കുട്ടികളെ ഇത്തരത്തിൽ കൊണ്ടുവന്നിട്ടുള്ളത് നിയമവിരുദ്ധമായ രീതിയിലാണെങ്കിൽ അതേപ്പറ്റി വിശദമായി അന്വേഷിക്കേണ്ടതിനു പകരം എല്ലാം മൂടിവച്ച് കേസിലുൾപ്പെട്ട ഉന്നതന്മാരെ രക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. ഇപ്പോൾ നടന്ന കുട്ടികളുടെ കൈമാറ്റത്തിനു പിന്നിലുള്ളവർ എത്ര ഉന്നതരായാലും വെറുതേ വിടാൻ പോകുന്നില്ലെന്ന കോടതിയുടെ ഉറച്ച ശബ്ദം മാത്രമാണ് അല്പമെങ്കിലും ആശ്വാസം തരുന്നത്.

      Delete
  9. കോടതിയുടെ തീര്‍പ്പ് വന്നിട്ടില്ല. സര്‍ക്കാര്‍ വക്കീല്‍ നല്‍കിയ വിവരണങ്ങള്‍ അനുസരിച്ച് ആര്‍ജിമെന്റിന്നിടയില്‍ കോടതി നടത്തിയ നിരീക്ഷണം വിധിയല്ല. നിയമ ലംഘനം നടന്നെങ്കില്‍ കണ്ടത്തട്ടെ! നടപടി സ്വീകരിക്കട്ടെ! പക്ഷെ ഒറ്റപ്പെട്ട ചില സംഗതികള്‍ ഊതിപെരുപ്പിച്ച് നന്മകള്‍ നിഷേധിക്കാനോ ഇകഴ്ത്താനോ ആര്‍ക്കുമധികാരമില്ല.
    ചാനല്‍ പുറത്ത് വിട്ട വില്ലേജ് ഓഫിസറുടെ ഒപ്പ് സംബന്ധിച്ച് ഔദ്യോഹിക വിശദീകരണമായിട്ടില്ല. ഒരു വില്ലേജിന്റെ പരിധിയിലുള്ളവരാണ് കുട്ടികളെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. രണ്ട് ഗ്രാമവും, അതിലധികവും വടക്കെ ഇന്ത്യന്‍ ഭൂമിശാസ്ത്രപ്രകാരം ഒരുവില്ലേജിന്റെ പരിധിയില്‍വരാവുന്നതാണല്ലോ.
    പേര്‍ മറ്റീട്ടുണ്ടങ്കില്‍ പരിശോധിക്കണം. ടിക്കറ്റെടുക്കാത്തത് ആരാണ് ന്യായീകരിച്ചത്. മനുഷ്യാവകാശ കമ്മീഷനോ, സി.ഡബ്ലു, സി. യോ പോലുള്ള സംവിധാനം തന്നെയാണ് ന്യൂനപക്ഷ കമ്മീഷനും വിശദപരിശോധന നടത്തി കമ്മീഷന്‍ പ്രസ്താവന ഇറക്കീട്ടുണ്ട്. കോടതിയില്‍ കക്ഷിചേരുമെന്നും പ്രസ്താവന ഉണ്ട്. പിന്നെ ''ട്ട'' വട്ടത്തിലെ മുസ്‌ലിംലീഗ് അതൊരു ആനന്ദം ലഭിക്കുന്ന പ്രയോഗമാണങ്കില്‍ തരക്കേടില്ല.
    ജനാധിപത്യത്തില്‍ ചെറുശബ്ദത്തിന് വിലയില്ലന്നുണ്ടോ. 1952 ഒന്നാം ലോകസഭ മുതല്‍ 2014 16-ാം ലോകസഭ വരെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ലീഗിന്റെ സാന്നിദ്ധ്യം ഉണ്ട്. അന്നുണ്ടായിരുന്ന പല പാര്‍ട്ടികളും ഇന്നില്ല. അന്നില്ലാതിരുന്ന പല പാര്‍ട്ടികളും ഇന്നുണ്ട്.
    മുസ്‌ലിംലീഗ് പ്രതിയാവേണ്ടതില്ല. നേരെത്തെ പറഞ്ഞത് പോലെ ചവിട്ടിയരക്കപ്പെട്ട ഒരു ദുര്‍ബല ജനതയുടെ കണ്ണുനീരൊപ്പാന്‍ കര്‍ച്ചീവുമായി ധൈര്യപൂര്‍വ്വം രംഗത്തുള്ള ധര്‍മ്മശാലികള്‍ എന്നേ ചരിത്രം പരിചയപ്പെടുത്തുകയുള്ളു.
    വീഴ്ചകള്‍ ഉണ്ടാകാം. തിരുത്താന്‍ അകത്തുള്ളവര്‍ക്കും, പുറത്തുള്ളവര്‍ക്കും ഇടപെടാവുന്നതാണ്. ഇടപെടേണ്ടതാണ്.

    ReplyDelete
    Replies
    1. ഇത്രയൊക്കെയായിട്ടും താങ്കൾ വീണ്ടും ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ? ഇന്നലെ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തത് താങ്കള് അറിഞ്ഞോ? ജാർഘണ്ട് മുഖ്യമന്ത്രി മനുഷ്യക്കടത്താണെന്ന് സ്ഥിരീകരിച്ചത് താങ്കള് അറിഞ്ഞോ? കോടതിയും കേന്ദ്രവും പറയുന്നത് അറിഞ്ഞോ? ശിശു ക്ഷേമ വകുപ്പും പോലീസും പറയുന്നത് കേട്ടോ? എന്നിട്ടും ഈ മനുഷ്യക്കടത്തിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അതും മതത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നത് തീർത്തും അപലപനീയമാണ്, അപകടകരമാണ്. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.

      Delete
  10. @
    @ 2- ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്. മനുഷ്യക്കടത്താണോ? എങ്കില്‍ ആരാണതിന്റെ പിന്നില്‍ എന്താണ് ഉദ്ദേശ്യം. ഇക്കാര്യങ്ങള്‍ രഹസ്യാന്വേഷണവിഭാഗങ്ങള്‍ അന്വേഷിക്കട്ടെ. കുറ്റകൃത്യം ഉണ്ടെങ്കില്‍ കഠിന ശിക്ഷയും നല്‍കട്ടെ.

    അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ മാനേജ്‌മെന്റുകൾക്ക് പങ്കെന്ന് റിപ്പോർട്ട്. റിമാൻഡിലുള്ള ഏജന്റുമാർ അവർക്ക് പങ്കുള്ളതായി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ പിടിയിലായ ഏജന്റുമാരാണ് സംഭവത്തിൽ അനാഥാലയ മാനേജ്‌മെന്റുകൾക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. മുക്കം, വെട്ടത്തൂർ അനാഥാലയ മാനേജ്‌മെന്റിന് കുട്ടികളെ നിയമവിരുദ്ധമായാണ് കേരളത്തിലെത്തിച്ചതെന്ന് അറിയാമായിരുന്നുവെന്നാണ് പിടിയിലായ ഏജന്റുമാർ മൊഴി നൽകിയിരിക്കുന്നത്. ഝാർഖണ്ഡ് സ്വദേശികളായ ഷഫീക്ക് ഷെയ്ഖ്, ഷക്കീൽ അഹമ്മദ് എന്നിവർ കഴിഞ്ഞ ആഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിലാകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മാനേജ്‌മെന്റിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്.

    മനെജ്മെന്റ് തെറ്റുകാർ ആണെന്നാണ്‌ അന്വേഷണത്തിൽ പുറത്തു വരുന്നത്. അവരെ എന്ത് ചെയ്യണം എന്നാണ് താങ്കളുടെ അഭിപ്രായം? അറസ്റ്റ് ചെയ്യേണ്ടതല്ലേ?

    ReplyDelete
  11. @നിയമാനുസൃത രേഖകളില്ലാത്ത ഒരു കുട്ടിയും അനാഥാലയങ്ങളില്‍ പഠിക്കുന്നില്ല. രേഖകള്‍ ആര്‍ക്കും പരിശോധിക്കാം. എല്ലാ രേഖകളും സംസ്ഥാന സര്‍ക്കാറിന് യഥാവിധി നല്‍കിവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുമുണ്ട്.

    രേഖകളില്ലാത്ത കുട്ടികളെ പുറന്തള്ളാന്‍ അനാഥാലയങ്ങളുടെ നെട്ടോട്ടം

    http://www.mathrubhumi.com/story.php?id=460890

    ഇസ്ലാം മത വിശ്വാസ പ്രകാരം കള്ളം പറയുന്നവർക്ക് ശിക്ഷ ഉണ്ടല്ലോ അല്ലെ? കള്ളത്തരം കാണിക്കുന്നവർക്ക് എന്താണ് ശിക്ഷ?

    കള്ളസാക്ഷ്യം വഹിക്കുന്നതും കളവിനെ പിന്തുടരുന്നതും ഗുരുതരമായ പാപമായാണ് ഇസ്‌ലാം കാണുന്നത്. ഇന്ന് നല്‍കിയ മൊഴി നാളെ മാറ്റിപ്പറയുന്നവരും സമൂഹത്തിലെ മാന്യരായ വ്യക്തികളെ താറടിച്ചു കാണിക്കാന്‍ കോടതികളില്‍ ഇല്ലാകഥകളുണ്ടാക്കി കേസുകൊടുക്കുകയും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലേറിവരികയാണ്‌.. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും ഇത്തരം ‘അന്യായങ്ങളു’ടെ ചുവട്ടില്‍ ഒപ്പുചാര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികളുടെ ഹൃദയം പിടയ്ക്കുന്നു.

    അബൂബക്കര്‍ (റ) ഉദ്ധരിക്കുന്ന ഒരു തിരുമൊഴി: “വന്‍പാപങ്ങളേവയെന്നു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അതെ, പ്രവാചകരേ എന്ന് ഞങ്ങള്‍ പറഞ്ഞു. അവിടന്ന്‍ മൊഴിഞ്ഞു: “അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കല്‍, ഇത്രയും പറയുംവരെ നബി ചാരിയിരിക്കുകയായിരുന്നു. പിന്നീട് എഴുന്നേറ്റിരുന്നു പറഞ്ഞു; കള്ള സാക്ഷ്യം വഹിക്കല്‍. ഇത് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.ഇനി ആവര്‍ത്തിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ വിചാരിക്കുംവരെ”. (ബുഖാരി (ഇംഗ്ലീഷ്): അധ്യായം 84 ഹദീസ് 54, രിയാദുസ്സ്വാലിഹീന്‍ അധ്യായം 263 )

    ReplyDelete
  12. കളവ് പറയല്‍, പ്രവര്‍ത്തിക്കല്‍, കൂട്ട് നില്‍ക്കല്‍ ഇതൊക്കെ ഇസ്‌ലാം മഹാ അപരാധമായി കാണുന്നു. സ്ഥാപന അധികാരികള്‍ കളവ് കാണിക്കുകയോ, പറയുകയോ ചെയ്തിട്ടുണ്ടങ്കില്‍ നടപടി മാത്രം പോരാ കടുത്ത ശിക്ഷയും വേണം.
    എന്നാല്‍ കുട്ടികളെ നന്നാക്കി എടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിവരുന്ന സ്ഥാപനങ്ങള്‍ മതിയായ എല്ലാ രേഖകളും ശേഖരിച്ചു വെച്ചില്ല എന്നത് ''കളവിന്റെ പട്ടികയിലെ ഏങ്ങനെ ഉള്‍പ്പെടുത്തും ? അത്തരം സ്ഥാപനങ്ങള്‍ രേഖകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടങ്കില്‍ അത് നെട്ടോട്ടമല്ല. ശരിയായ ഒട്ടം മാത്രം.
    കളവ് ഉള്‍പ്പെടെ എല്ലാ അധര്‍മ്മങ്ങളും പെരുകുന്നു എന്നാല്‍ അത് മത സ്ഥാപനങ്ങളിലോ, നേതാക്കളിലോ ഉണ്ടാവരുത്.

    ReplyDelete