Sunday 29 June 2014

''ആന്റണിയുടെ ശങ്ക''

 ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.
നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴടങ്ങണമെന്ന പറഞ്ഞ ആന്റണി ''തിയോളജി'' കൂടി ചേര്‍ത്തുവായിച്ചാല്‍ ഭാവിയിലൊരു കൂര്യന്‍ ജോര്‍ജ്ജ് ബി.ജെ.പിക്ക് പ്രദീക്ഷിക്കാമെന്ന് വേണം കരുതാന്‍.
ദളിദരുടെയും പിറകില്‍ മുസ്‌ലിംകളെ തളച്ചിട്ടത്തില്‍ എ.കെ.ആന്റണിയുടെ കോണ്‍ഗ്രസിനോളം പങ്ക് മറ്റ് പാര്‍ട്ടികള്‍ക്കവകാശപ്പെടാനുണ്ടാവില്ല. എല്‍.കെ.അദ്വാനി ഉടനടി പിന്തുണയുമായി രംഗത്ത് വന്നത് നരസിംഗറാവുവിന്റെ അരുമശിഷ്യന്മാര്‍ കോണ്‍ഗ്രസിലുള്ളതിന്റെ അമിതാവേശത്തിലാവും.
ബി.ജെ.പിയെ ഉറപ്പിച്ചു നിര്‍ത്താനും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിലം പരിശാക്കാനും ആന്റണിക്കാവുന്നത് ആന്റണി ചെയ്യട്ടെ- പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

6 comments:

  1. ഒരു വര്‍ഷത്തില്‍ ഒരു പ്രസ്താവന എന്ന പതിവനുസരിച്ച് പറഞ്ഞെന്നേയുള്ളു ആ മിണ്ടാമുനി

    ReplyDelete
  2. @ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.

    ഇന്ത്യൻ നാഷണൽ കൊണ്ഗ്രസ്സിനു മതേതരത്വം ഉണ്ട് എന്ന് എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കള് പറയുന്നത്? അതിൽ പ്രീണനം മാത്രമല്ലേ ഉള്ളൂ? പ്രത്യേകിച്ച് കേരളത്തിൽ.

    ആന്റണി പറഞ്ഞത്‌ കേരളത്തിലെ കാര്യം ആണെന്നാണ്‌ കോണ്ഗ്രസ്സിന്റെ നിലപാട്. അതായത് കേരളത്തിലെ കാര്യം എടുത്താൽ ആന്റണി പറഞ്ഞത് ശരിയാണെന്ന്.

    @നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.

    ഇതൊക്കെ കാരണങ്ങൾ തന്നെ. പക്ഷെ ഹിന്ദു ഏകീകരണവും കാരണമാണ്. കേരളത്തിൽ ഏകദേശം എല്ലാ മണ്ഡലങ്ങളിലും ബി ജെ പി മുന്നേറിയിട്ടുണ്ട്. അതിനു കാരണം മതേതരത്വം മറന്ന മുസ്ലീം ലീഗാണ്. മതം പറഞ്ഞ് ലീഗിനും കേരളാ കൊണ്ഗ്രസ്സിനും സംഘടിച്ച് അധികാരത്തിൽ വരാമെങ്കിൽ ഹിന്ദുക്കൾക്കും കഴിയും എന്ന് ഇപ്പോൾ ചിലരെങ്കിലും വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു.

    @പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

    എന്നൊക്കെ വീമ്പിളക്കാൻ കൊള്ളാം. എന്നാൽ ഇന്ന് ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചില്ലെങ്കിലും അധികാരത്തിൽ അതും വൻ ഭൂരിപക്ഷത്തിൽ വരും എന്ന് നരേന്ദ്ര മോഡി തെളിയിച്ചു. ന്യൂനപക്ഷ പ്രീണനം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്ഗ്രസ് എട്ടു നിലയിൽ പൊട്ടി പാളീസായി.

    ReplyDelete
  3. ന്യൂനപക്ഷങ്ങള്‍ അധികാരം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും വര്‍ഗീയം ? ഭൂരിപക്ഷം അധികാരം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും മതേതരം!
    ഇതിലടങ്ങിയ യുക്തി മനസ്സിലാവുന്നില്ല. നരേന്ദ്ര ദാമോദര്‍ മോദിക്ക് മുസ്ലിം ന്യൂന പക്ഷത്തിന്റെ വോട്ട് ലഭിച്ചില്ലെന്ന് ഏതടിസ്താനത്തിലാണ് പറയുക. ഇന്ത്യയിലെ 150 നിയോജക മണ്ടലത്തിലെ മികച്ച ന്യൂന പക്ഷം പ്രാതിനിധ്യവും ബിജെപിയുടെ സീറ്റ് വിഹിതവും പരിശോധിക്കുക. യു പി യിലെ 72 എങ്ങനെ സംഭവിച്ചു.
    മുസ്‌ലിംകളെ ബി ജെ പി സമര്‍ത്ഥമായി വഞ്ചിച്ചാണ് വോട്ട് കൈക്കലാക്കിയതെന്ന പക്ഷമുണ്ട്. എന്നാല്‍ ആറര പതിറ്റാണ്ടിന്റെ ദുരനുഭവത്തിന്റെ പ്രതികാരമാണെന്ന്കരുതുന്നവരും ഇല്ലാതില്ല.
    മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മറ്റും നമ്മുടെ വ്യവസ്ഥിയുടെ ഉല്‍പന്നമാണ്. ആ രണ്ട് പാര്‍ട്ടികള്‍ ഉള്ളിടങ്ങളില്‍ അതത് സമുദായങ്ങള്‍ക്ക് ചെറു ആശ്വാസം കിട്ടി. മതേതര ത്തിലൂടെ സഞ്ചരിക്കാന്‍ സ്വ സമുദായത്തെ പ്രാപ്തരാക്കുയും ചെയ്തു.മറിച്ചുള്ള ആശങ്ക കാര്യ കാരണ സഹിതമല്ല .

    ReplyDelete
  4. @ന്യൂനപക്ഷങ്ങള്‍ അധികാരം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും വര്‍ഗീയം ? ഭൂരിപക്ഷം അധികാരം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും മതേതരം!

    ഭൂരിപക്ഷം അധികാരം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും മതേതരത്വം ആണെന്ന് ഞാൻ എവിടെയാണ് പറഞ്ഞത് മാഷെ? ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ഉള്ള വേര്തിരിവേ എനിക്ക് ഇഷ്ടമില്ല.

    @ഇതിലടങ്ങിയ യുക്തി മനസ്സിലാവുന്നില്ല. നരേന്ദ്ര ദാമോദര്‍ മോദിക്ക് മുസ്ലിം ന്യൂന പക്ഷത്തിന്റെ വോട്ട് ലഭിച്ചില്ലെന്ന് ഏതടിസ്താനത്തിലാണ് പറയുക. ഇന്ത്യയിലെ 150 നിയോജക മണ്ടലത്തിലെ മികച്ച ന്യൂന പക്ഷം പ്രാതിനിധ്യവും ബിജെപിയുടെ സീറ്റ് വിഹിതവും പരിശോധിക്കുക. യു പി യിലെ 72 എങ്ങനെ സംഭവിച്ചു.

    ഡൽഹിയിലുള്ള Study of Developing Societies (CSDS) നടത്തിയ പഠനത്തിൽ ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ 8% മുസ്ലീങ്ങൾ ബി ജെ പി ക്ക് വോട്ട് ചെയ്തു എന്നാണ് കണ്ടെത്തിയത്. എന്നാൽ 7% മുസ്ലീം വോട്ടുകളും ഇതിനു മുന്പുള്ള ഇലക്ഷനുകളിൽ ബി ജെ പി ക്ക് കിട്ടിയിട്ടുണ്ട്. അതായത് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായ വര്ധനവ്‌ 1% മാത്രം. ആ ഒരു ശതമാനം മുസ്ലീം വോട്ടുകൾ ആണ് ബി ജെ പി യെ ഇത്ര വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് എന്ന് കരുതുന്നത് മണ്ടത്തരം അല്ലെ?

    മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഘണ്ട്, ഹിമാചൽ പ്രദേശ്‌ മുതലായ സംസ്ഥാനങ്ങളിൽ ബി ജെ പി ക്കെതിരെ കോണ്ഗ്രസ് നേരിട്ട് മത്സരിച്ചതാണ്. അവിടങ്ങളിൽ മുസ്ലീങ്ങൾ കൊണ്ഗ്രസ്സിനാണ് വോട്ട് ചെയ്തത്. എന്നാൽ ഉത്തർ പ്രദേശിലും ബീഹാറിലും കോണ്ഗ്രസ് അത്ര ശക്തമല്ല. അവിടങ്ങളിൽ സമാജ് വാദി പാർട്ടിക്കും രാഷ്ട്രീയ ജനതാദള്ളിനും ആണ് മുസ്ലീങ്ങൾ വോട്ട് ചെയ്തത്.

    ReplyDelete
  5. @മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മറ്റും നമ്മുടെ വ്യവസ്ഥിയുടെ ഉല്‍പന്നമാണ്. ആ രണ്ട് പാര്‍ട്ടികള്‍ ഉള്ളിടങ്ങളില്‍ അതത് സമുദായങ്ങള്‍ക്ക് ചെറു ആശ്വാസം കിട്ടി. മതേതരത്തിലൂടെ സഞ്ചരിക്കാന്‍ സ്വ സമുദായത്തെ പ്രാപ്തരാക്കുയും ചെയ്തു.മറിച്ചുള്ള ആശങ്ക കാര്യ കാരണ സഹിതമല്ല.

    മതത്തിന്റെ പേരില് കൂട്ടം കൂടി വില പെശുന്നതിനെ ആണോ മതേതരത്വം എന്ന് വിളിക്കുന്നത്‌? ഓരോ നാൾ ചെല്ലുംതോറും അവസ്ഥ വളരെ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒന്നിച്ചു കഴിയേണ്ട സാമൂഹികമായ ചുറ്റുപാടിൽ നിന്നും മുസ്ലീം ലീഗിനെ പോലെയുള്ള വര്ഗീയത തുപ്പുന്ന പാര്ട്ടികളിലൂടെ മതത്തിന്റെ ചട്ടക്കൂടിലേക്ക്‌ പിൻവലിയുന്ന ആളുകള് സ്വയം ആപത്തു ക്ഷണിച്ചു വരുത്തുകയാണ്. ഇത്തരത്തിൽ കെട്ടിപ്പൊക്കുന്ന ഒരു സമൂഹം ചീട്ടുകൊട്ടാരം പോലെയാണ് പൊട്ടി തകരാൻ നിസ്സാര കാരണവും നിമിഷങ്ങളും മതി.

    ReplyDelete
  6. 282 സീറ്റ്‌നേടിയ ബി.ജെ.പിക്ക് 31 ശതമാനം മാത്രമാണ് വോട്ട് ലഭിച്ചത്. ഒരു ശതമാനം എന്നത് പലയിടത്തും ജയപരാചയത്തെ നിര്‍ണ്ണയിക്കുന്ന വലിയ സംഖ്യയാണ്.
    16-ാം ലോക സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുസ്‌ലിംകളുടെ ഒരു ശതമാനം വോട്ട് അധികം നേടിയത് അവരുടെ ജയത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
    മതാടിസ്ഥാനത്തിലോ, ജാതി അടിസ്ഥാനത്തിലോ സംഘടിക്കേണ്ടി വരുന്നത് അതിജീവനത്തിനാണ്. മറ്റു മാര്‍ഗ്ഗമില്ലാതെവരുമ്പോഴുള്ള നിലനില്‍പ്പിന് വേണ്ടി സംഘടിക്കുന്ന് വര്‍ഗ്ഗീയം എന്ന് വിളിച്ചാക്ഷേപിക്കുന്നത് ശരിയല്ല.
    ജനാധിപത്യം എന്നാല്‍ ജനാധികാരമാണല്ലോ- മറ്റുള്ളവരുടെ അവകാശം ഹനിച്ചുകൊണ്ടാകുമ്പോഴാണ് ഫാസിസമാകുന്നത്. മുസ്‌ലിംകളാതി ന്യൂനപക്ഷ സംഘടനങ്ങളൊന്നും ഈ ഗണത്തില്‍ പെടുന്നുമില്ല.
    ബി.ജെ.പി ഇന്ത്യയിലാദ്യമായല്ല അധികാരത്തിലെത്തുന്നത്. പലഘട്ടങ്ങളിലും പലപാര്‍ട്ടികളും, വ്യക്തികളും ജയിച്ചുവന്നിട്ടുണ്ട്. ഈ പ്രതിഭാസം സ്ഥായിയായ പ്രതിഭാസവുമല്ല. മോദി ഭരണഘടനാ പരിധിയില്‍നിന്ന് പൗരാവകാശങ്ങള്‍ മാനിച്ച് മാന്യമായി ഭരിച്ചാല്‍ 2018ല്‍ ഫലംകാണും. മറിച്ചാണെങ്കില്‍ ജനഹിതം പ്രതിഫലിക്കുകതന്നെചെയ്യും.
    ഇന്ത്യന്‍ മനസ് വായിക്കുന്നവര്‍ക്ക് മറിച്ചൊരു നിഗമനത്തിലെത്തേണ്ട കാര്യമില്ല. ബി.ജെ.പി നയങ്ങള്‍മാറ്റി. മോദി മെച്ചപ്പെട്ടാല്‍ ആപാര്‍ട്ടിക്ക് ഗുണംചെയ്യും. അല്ലെങ്കില്‍ ധാരാളം ബദല്‍ സാധ്യതകള്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഉണ്ട്.
    ദ്രാവിഡ പാര്‍ട്ടി, തെലുങ്ക് ദേശം, ആംആദ്മി, ത്രിമൂണല്‍ കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി അങ്ങനെ നീളുന്ന നിരവധി അനുഭവങ്ങള്‍.

    ReplyDelete