Sunday 14 July 2013

പെണ്ണെഴുത്ത്

''മാധ്യമങ്ങള്‍'' വിപണി മനശാസ്ത്രം പഠിച്ചറിഞ്ഞവരാണ്. ഉല്‍പ്പന്നങ്ങള്‍ ചെലവാക്കാന്‍ സ്ത്രീ ശരീരം ഇടനിലക്കാരിയാക്കിവരുന്ന പരസ്യതന്ത്രം.
ബലാല്‍സംഘം, തട്ടിപ്പ്, സ്ത്രീപീഠനം, ശൈശവ വിവാഹം ഇനിയെന്ത് വേണം ചാനല്‍, മാധ്യമ നിലനില്‍പിന്-? നടുക്കണ്ടി മൊയ്തീന്‍ മാസ്റ്റര്‍ മുതല്‍ ഖദീജമുംതാസ് വരെ - പറയാതെയും, പറഞ്ഞും പറയുന്നതെന്താണ്.?
ഏതൊരാണും ഒരു പെണ്ണിന്റെ മകനാണ് എന്നിരിക്കെ സ്ത്രീയെ രണ്ടാം ക്ലാസുകാരിയാക്കാന്‍ ഒരു പുരുഷനും കഴിയില്ല. പക്ഷെ സ്ത്രീയെ പറഞ്ഞു പറഞ്ഞു അധമയാക്കി അവതരിപ്പിച്ചു സ്ത്രീകള്‍ക്ക് തന്നെ അധമ വിചാരം വരുത്താനുള്ള പുറപ്പാടിലാണ് പലരും. അവരുടെ വിവാഹം മുതല്‍ പ്രായ പൂര്‍ത്തിവരെ ഋതുമതി മുതല്‍ പ്രസവം വരെ ചര്‍വ്വണം വേണ്ടതുണ്ടോ?
സര്‍വ്വലോക ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് ലിംഗ വ്യത്യാസത്തിലാണ്. അതു കൊണ്ടാണല്ലോ സകല ജീവികളും നിലനില്‍ക്കുന്നതും. പ്രകൃതിയുടെ ഈ സ്വഭാവികത അതിന്റെ പാട്ടിന് വിടാതെ പാടിപ്പറഞ്ഞു ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ''ലാഭ''ക്കൊതിയന്മാരാണോ?
സരിതക്കെന്താ കൊമ്പുണ്ടോ? ഇതിലും വലിയ തട്ടിപ്പ് പുരുഷന്‍ നടത്തിയാല്‍ ഇത്രവലിയ കവറേജ് കിട്ടാതെവരാന്‍ കാരണം.
ശാലുമേനോന്‍ ഒന്നാം പേജിലും, ടി.വി.സ്‌ക്രീനിലും തിളങ്ങുന്നു. നാലായിരത്തില്‍ ആയിരവും ക്രിമിനലുകളാണന്ന സുപ്രിംകോടതി വിധിക്ക് ബ്രേകിംഗ് ന്യൂസ് പോലുമില്ല.
വായനക്കാരുടെ അഭിരുചിയാണ് മാറാത്തത്. കാഴ്ചക്കാരുടെ ആര്‍ത്തിയും പാവം മാധ്യമങ്ങള്‍ കോടികള്‍ മുടക്കിയത് തിരിച്ചുപിടിക്കാതെന്ത് ചെയ്യും.

2 comments:

  1. എനിക്കറിയാത്തത് എനിക്കറിയില്ലന്ന് മാത്രം
    ഞാന്‍ വായിക്കുന്നത് എനിക്കറിയുന്നത് മാത്രം
    മാധ്യമങ്ങള്‍ പ്രകാശിപ്പിക്കുന്നത്
    മാധ്യമ രാജാക്കള്‍ സൃഷ്ടിക്കുന്ന വൃന്താന്തങ്ങള്‍ മാത്രം
    എല്ലാ പേജുകളിലും ഒരു പക്ഷം കാണും
    ഇരകളെ വെച്ച് അധിക മിരകളെ സൃഷ്ടിക്കുന്ന തന്ത്രം.

    ReplyDelete