ബി.ജെ.പി. നേതാവ് അബ്ബാസ് നഖ്‌വി ഭാവനാ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്ന് വേണമെങ്കില്‍ പറയാം.
ശശി തരൂര്‍ നന്നായി ആഗ്ലേയത്തില്‍ പയക്കം പറയാന്‍ പഠിച്ച ഉദ്യോഗസ്ഥനാണ്. ഒരുപക്ഷേ പല രാഷ്ട്രങ്ങളുടെ നടപടികളും ചട്ടങ്ങളും പഠിച്ചറിഞ്ഞ മിടുക്കനുമാവാം.

മഹാത്മാ ഗാന്ധിജിയെന്ന ചെറിയ വലിയ മനുഷ്യന്‍ വിജയിച്ചത് ഭാരതത്തിന്റെ ആത്മാവറഞ്ഞത് കൊണ്ടുകൂടിയായിരുന്നുവല്ലോ.
ഡോ. മന്‍മോഹന്‍ സിംഗ് ചെറിയ ശബ്ദവും ചെറു ചിരിയും മികച്ച നയതന്ത്രപാടവും ഒക്കെയുള്ളയാളാണ്. പക്ഷെ, അധികം ഇടപെട്ടത് ഇന്റര്‍ നാഷണല്‍ വിഷയങ്ങളില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊതുവായ ജനകീയത ഉപരിവര്‍ഗവുമായി അധികം ബന്ധിച്ചതിന്റെയും കൂടി തളര്‍ച്ച പ്രധാനമന്ത്രിയില്‍ പ്രതിഫലിക്കുക സ്വാഭാവികമാണല്ലോ.
അങ്ങനെ ഐ.എം.എഫ്, ഗ്ലോബല്‍ കരാറുകള്‍, കയറ്റിറക്കുമതി നയങ്ങള്‍, വിദേശ മൂലധന നിക്ഷേപം, കച്ചവടാവകാശം, വിദേശ യൂനിവേഴ്‌സിറ്റികള്‍ അങ്ങനെ വാഷിംഗ്ടണ്‍, ലണ്ടന്‍, പാരീസ് ടച്ചുള്ള വാക്കും പ്രവര്‍ത്തിയുമായി നാം വളര്‍ന്നു (തളര്‍ന്നു). അപ്പോള്‍ പിന്നെ സായിപിന് പ്രിയങ്കരരായവരാവണം നമ്മുടെ മന്ത്രിമാര്‍. അതാണ് സംഗതികള്‍ എളുപ്പമാവാന്‍ സ്വീകരിക്കാവുന്ന പുനഃസംഘടനകള്‍. 50 കോടി ഇടെപാടും കന്നുകാലി ക്ലാസും ശശിതരൂരിന്റെ 'രാഷ്ട്രീയ ശിശു' എന്ന നിലക്കുള്ള പ്രസ്താവമായി കാണാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പഠിച്ചു നോക്കുന്നത്.
തിരുവനന്തപുരത്ത് ഘരമാലിന്യ പ്രശ്‌നത്തില്‍ ബഹു. കോടതി പോലും കനപ്പിച്ചു പറഞ്ഞിട്ടും തരൂര്‍ സാര്‍ ഇടപെട്ടില്ല. ഇടഞ്ഞതുമില്ല. മസ്‌ക്കത്ത് ഹോട്ടല്‍ മുതല്‍ എയര്‍പോര്‍ട്ട് വരെ ഈ വഴിയില്‍ അധികം വൃത്തികേടില്ലാതെ സൂക്ഷിക്കാന്‍ വി.എസ് അച്ചുതാനന്ദന്‍ പോലും ജാഗ്രത കാണിക്കാറുണ്ടല്ലോ.
സുനന്ദാപുഷ്‌ക്കറെ തരൂര്‍ പ്രണയിച്ചത് യൂറോപ്യന്‍ രീതി വെച്ചാണെങ്കില്‍ സിംബ്ള്‍കാര്യം. 'ബില്‍ ക്ലിന്റന്‍ - മോണിക്കാ'' സംഭവങ്ങളൊക്കെ മതിവരുവോളം വായിച്ചു കോള്‍മയില്‍ കൊണ്ടവരാണല്ലോ മാധ്യമ വല്‍കൃത സമൂഹം.
എന്നാല്‍, കേന്ദ്ര ക്യാബിനറ്റില്‍ പടുവൃദ്ധന്മാരും, വിവാഹിതരും ഉള്ള സ്ഥിതിക്ക് പ്രണയ വകുപ്പ് വേണമെന്ന് നഖ്‌വി പറഞ്ഞത് അപമര്യാദയായി. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് എന്‍.ഡി.തിവാരിയുടെ രക്തപരിശോധന നടത്തി പുത്രനാണെന്നുറപ്പിച്ച നേതാവിന്റെ പ്രായം നോക്കുമ്പോള്‍ നഖ്‌വിയുടെ പക്ഷത്തും ന്യായമില്ലാതില്ല.
അധ്യാപകര്‍, രാഷ്ട്രീയക്കാര്‍(നേതാക്കള്‍), മാന്യന്മാരും മാതൃകാപുരുഷന്മാരുമായിരുന്ന സുഖമുള്ള ഇന്നലെകള്‍ ഉണ്ടായിരുന്നു. മുമ്പെ നടക്കുന്നവന്‍ വഴിയെ കാണുന്നതൊക്കെ വാരി വലിച്ചു നടക്കുന്നവനും, വായില്‍ നോക്കികളുമാവരുതെന്നാണ് ഗ്രാമീണ ഭാരതത്തിലെ സാധു മനുഷ്യരുടെ വിചാരം. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും നാട്ടുകൂട്ടങ്ങള്‍ ധാര്‍മികതക്കും സദാചാരത്തിനും വലിയ മഹത്വം കല്‍പിക്കുന്നുണ്ട്. അതൊക്കെ പ്രാദേശിക വാര്‍ത്തയായത് കൊണ്ട് ബ്ലോഗില്‍ (ഇംഗ്ലീഷില്‍) വായിക്കാനുള്ള ഏനക്കോട് ശശി സാറിന്നുണ്ടായിക്കാണില്ല. മാനവ വിഭവ വികസനവും ധനവികസനവും മുറപോലെ നടക്കട്ടെ എന്നല്ലാതെന്ത് നിനക്കാന്‍...?!
മന്ത്രിപ്രണയം
ReplyDelete