Saturday 3 August 2013

സാധ്യതയുടെ കലകള്‍

നാണം വരാത്തവരുണ്ടങ്കില്‍ അവര്‍ക്കുകൂടി നാണിക്കാനൊരു അവസരം കോണ്‍ഗ്രസ് പാര്‍ട്ടി സൃഷ്ടിക്കുകയാണ്. രമേശ് മന്ത്രിയാകണോ? അത് തീരുമാനിക്കാനെന്തിന് ഇത്രയധികം ചര്‍ച്ചകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയൊരു പാര്‍ട്ടിയാണങ്കില്‍ പാര്‍ട്ടികൂടി തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് വഴങ്ങാതിരിക്കാനാവുമോ? വഴങ്ങുന്നില്ലങ്കില്‍ വഴക്കാന്‍ മെയ്‌വഴക്കമുള്ള പാര്‍ട്ടിയായി മാവേണ്ടതല്ലേ- ഏതൊരു പാര്‍ട്ടിയും.
പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്യക്ഷനെ നാട്ടിലൊട്ടാകെ നാണം കെടുത്തിയ നാടകവും, തിരക്കഥയും ആരുടെതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ആത്മഹത്യക്കൊരുങ്ങുകയാണോ? മലബാറില്‍ ലീഗില്ലങ്കില്‍ ജാമ്യസംഖ്യകിട്ടാനുള്ള വോട്ടില്ല. തിരുവിതാംകൂറില്‍ കുഞ്ഞുമാണിയില്ലങ്കില്‍ ഒരിടത്തും കഞ്ഞിവെക്കാന്‍ പാര്‍ട്ടിക്കിന്ധനമില്ല. എന്നാല്‍ പിന്നെ അഹന്തക്ക് കുറവുണ്ടോ? ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്. ഭരിക്കുന്ന പാര്‍ട്ടിയാണ്. ബഡായി പറഞ്ഞു പറഞ്ഞു കേവലം ബഡായി പാര്‍ട്ടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മാറിയോ?
ലോക സഭാതെരഞ്ഞെടുപ്പ് അടുപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തി നാല് വോട്ട് കിട്ടാനുള്ള പ്രതിഛായ നന്നാക്കാന്‍ മിനക്കടാതെ ഗ്രൂപ്പ് തിരിഞ്ഞു അങ്കം വെട്ടുകയാണ് നേതാക്കള്‍.
എത്രഗ്രൂപ്പുകളും, ഉപഗ്രൂപ്പുകളും ഉണ്ടന്ന് പറയാന്‍ വയ്യാത്തവിധം പെരുത്തിരിക്കുന്നു. മുരളിക്കൊരു ഉപഗ്രൂപ്പ്, ആര്യാടനും, വയലാര്‍ രവിക്കും, സുധാകരനും ഉപഗൃഹ ഗ്രൂപ്പുകള്‍. മുസ്തഫക്കൊരു ഒറ്റപ്പെട്ട ഗ്രൂപ്പ്, വിശ്വനാഥനും, വിശ്വസ്തരുടെ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി-രമേശ് ഒരു വഴിക്കല്ല- പലവഴിക്ക്.

സരിതയെ സൃഷ്ടിച്ചതവരിപ്പിച്ചത് (ഐ) ക്കാരാണന്ന ഒരു പക്ഷം ഉണ്ട്. സരിതയെ അക്കമഡേറ്റ് ചെയ്തു വളര്‍ത്തിയതും മറ്റാരുമല്ലത്രെ? മകന്‍ മരിച്ച് മരുമകളുടെ കണ്ണീര്‍കാണാന്‍ കാത്തുനിന്ന അമ്മയുടെ ദുഷ്ട മനഃശാസ്ത്രം (? !)
ഷാനവാസിനും, വാഴക്കനും, കൊടിക്കുന്നിലിനും, വേണുഗോപാലനും വേറിട്ടു സഞ്ചാര പഥങ്ങളും താല്‍പര്യങ്ങളും ഉണ്ടന്ന് വേണം കാണാന്‍. ഇവരൊക്കെ സരിത ചേര്‍ത്തു വിളിക്കപ്പെട്ട സരിഗമ നേതാക്കളിലാണ് എണ്ണിയത്.
ജസ്റ്റീസ് സചീന്ദ്ര സിംഗ് സചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വല്ലതും നടപ്പായോ? ഏയ് അതിനെവിടെ സമയം.? സോണിയാഗാന്ധിക്ക് സുഖമില്ല. മന്‍മോഹന്‍സിംഗ് യാത്ര പറക്കലിലാണ് കോര്‍ കമ്മിറ്റിക്ക് മുമ്പില്‍ ആന്ദ്രയും, തെലുങ്കാനയും, സരിതയും, പ്രതിഛായയും, അങ്ങനെ എന്തെല്ലാം. അര്‍ജുന്‍സിംഗും, കരുണാകരനും മരിച്ചു. ''പോളിറ്റിക്കല്‍ മെക്കാനിസ''ത്തിലില്ല ഫൈനാന്‍സ് മെക്കാനിസത്തിലാണ് പുതിയ നേതൃത്വത്തിന്റെ തലയും നിലപാടും.
ദിഗ്‌വിജയ് സിംഗ് പറയുന്നത് വിവാദമാക്കും. അതാണ് പാര്‍ട്ടിയുടെ ഒരു നിലപാട്. മനീഷ് തിവാരിക്കും, ചിദംബരത്തിനും ജുഡീഷ്യല്‍ അപ്രൊച് വിടാനാവില്ല. അതിനാല്‍ അധികം തല പുകച്ച് സമയം കളയാനുമില്ലവര്‍. ആന്റണി പാര്‍ട്ടി പ്രതിരോധത്തിലാണ് ഡോക്‌ട്രേറ്റ് നേടിയത്. എന്നും ആന്റണി അങ്ങനെയാണ്. ഒന്നും പറയാതെ-പ്രവര്‍ത്തികാതെ, ഉണ്ടും, ഉറങ്ങിയും, മിണ്ടിപ്പറയാതെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുക. ശത്രുക്കളുണ്ടാവില്ലല്ലോ? അത്രയും മെച്ചം കിട്ടിയ അധികാരങ്ങളൊക്കെ മിച്ചം. വയലാര്‍രവിക്കും അജണ്ട ഉണ്ടന്നാണറിവ്.
കേരളത്തിലെ കോണ്‍ഗ്രസുപാര്‍ട്ടിയെ കുളം തോണ്ടിക്കുന്നതില്‍ എന്തെന്നില്ലാത്ത ഒരാഗ്രഹം ചില നേതാക്കള്‍ക്കുണ്ടന്ന് വേണം കണക്കാക്കാന്‍. ഏതായാലും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് പിടിക്കാവനാവും.? മാണിക്ക് സീറ്റ് ഒന്നധികം കൊടുക്കാമെന്ന് ധാരണ ഒന്ന് തോല്‍പിച്ചു കാണിച്ചുതരാമെന്ന് ഉറപ്പിലാവും. മുസ്‌ലിംലീഗിന് മൂന്ന് കൊടുക്കേണ്ടി വന്നാല്‍ രണ്ടിലെങ്കിലും തോല്‍പിക്കാന്‍ ആര്യാടനിപ്പഴെ തയ്യാറെടുപ്പിലാണന്ന് വേണം കണക്കാക്കാന്‍. 
ചിറ്റൂരിലെ കൃഷ്ണന്‍കുട്ടിക്കും, വടകരയിലെ പ്രേമനാഥും അല്ലറ ചില്ലറ അനുയായികള്‍ ഉണ്ടന്നിരികില്‍ മുല്ലപ്പള്ളിയുടെ വടകര സുരക്ഷിതമാവില്ല. വയനാട് ഷാനവാസ് തന്നെയെങ്കില്‍ സ്ഥിതയത്ര സുഖകരമാവില്ല. മുരളിക്ക് സ്വന്തം കിട്ടിയ ഒരു ലക്ഷവും, അഞ്ച് വര്‍ഷം കൊണ്ട് ഷാനവാസ് നഷ്ടപ്പെടുത്തിയ ലക്ഷവും, എതൃസ്ഥാനാര്‍ത്ഥിക്ക് വന്നുചേര്‍ന്നാല്‍ ചിത്രം ട്രാജഡിയാവുമെന്ന് പറയാതെ പറയുന്നവരാണ് കോണ്‍ഗ്രസുകാര്‍.
തെക്കോട്ട് പോകും തോറും ഗ്രൂപ്പുരോഗം വര്‍ദ്ദിച്ച് വിറയും, പനിയും മാതിരി തളര്‍ന്നുകിടപ്പാണ്. കണ്ണൂര്‍ സുധാകരന്‍ കയറാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ കൊമ്പുകോര്‍ത്തു കാത്തുനില്‍ക്കുന്നു. കാസര്‍ഗോഡ് സി.പി.ഐ.(എം) സംവരണമാണന്ന മാട്ടിലാണ് പാര്‍ട്ടി.
ഏതായാലും രമേശ് മന്ത്രിയാവാന്‍ പൂതിവെച്ച് നിരാശപ്പെടുത്തിയവര്‍ അടങ്ങി ഇരിക്കുന്നില്ല. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കണക്ക് തീര്‍ത്തുകളിക്കും. ഒരു മാര്‍ഗ്ഗമേ ബാക്കി ഉള്ളു. പാകിസ്ഥാനിലെ പി.പി.പി.യെ ചെയ്തപോലെ തോല്‍വി ഉറപ്പിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക തന്നെ. നന്നാവാന്‍ കഷ്ടിച്ച് ഒരു വര്‍ഷം കിടക്കുന്നു. നമുക്ക് കാത്തിരുന്ന് കാണാം. ഒരു വര്‍ഷം ബഹുദൂരം ഓടി. നിരവധി ഹരജി വാങ്ങി വായിച്ചു വിയര്‍ത്തു വാ പിളര്‍ന്നു കാലം കഴിച്ചു. ആറ് മാസം സരിത കളിച്ചു. ഇനി കലശലായ ഗ്രൂപ്പുകളിയാണങ്കില്‍ സെല്‍ഫ് ഗോളില്‍ തോല്‍ക്കുമെന്ന് പറയാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടതില്ലല്ലോ. 
വാല്‍കഷ്ണം: വെള്ളാപ്പള്ളി കേരളം മലിനമാക്കുന്നു. ഗോഗുലം ഗോപാലന്‍:! എ.കെ.ആന്റണിക്ക് അതിനും കഴിയുന്നില്ലല്ലോ.

2 comments:

  1. നാണമുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുണ്ടോ

    ReplyDelete
  2. എല്ലാത്തിനും കാരണം ഉമ്മൻ ചാണ്ടി ഒരുത്തനാണ്. സോളാർ തട്ടിപ്പ് നടത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? നാറി നാറി ഉടനെ ഇറങ്ങി പോകുന്നത് കാണാം. മാനം മര്യാദ എന്നത് ഉണ്ടായിരുന്നെങ്കില്‍ ഇതിനകം രാജിവച്ചേനെ. പക്ഷേ ഉമ്മന്‍ചാണ്ടിയില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ട. ഒരു മുഖ്യമന്ത്രിയും കേള്‍ക്കാത്തത്ര ഹീനമായ ആരോപണങ്ങള്‍ക്കിരയായിട്ടും കസേര മുറുകെ പിടിക്കുന്ന നാണംകെട്ട നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇപ്പൊ ആർക്കും അദേഹത്തെ വേണ്ട. ഹൈക്കമാണ്ടിനും വേണ്ട മാധ്യമങ്ങൾക്കും വേണ്ട കേരളത്തിലെ ജനങ്ങള്ക്കും വേണ്ട. എവിടെ ചെന്നാലും കരിങ്കൊടിയും ചെരുപ്പേരും ചെളി അഭിഷേകവും. എത്രനാൾ ഇങ്ങനെ പോകും? തലകുത്തി നിന്ന് തൊഴുതാലും ലോകസഭ തെരഞ്ഞെടുപ്പിൽ പൊട്ടി പാളീസാവും.

    ReplyDelete