Tuesday 13 August 2013

സമരം: തോറ്റത് ജനം

കുറ്റാരോപിതനായ മുഖ്യമന്ത്രിരാജി വെക്കാതെ ചര്‍ച്ചപോലുമില്ലന്ന പിണറായിയുടെ പ്രസ്താവന വന്നു 24 മണിക്കൂറിനകം ഉമ്മന്‍ചാണ്ടി രാജിവെക്കാതെ സമരം രാജിയായി.
പോലീസ് അന്വേഷണം കഴിയട്ടെ സമരം ശക്തിയായി നേരിടുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ശക്തിയായി ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങി.

നഗരവാസികള്‍ വീര്‍പ്പുമുട്ടി, പോലീസ് ശ്വാസം മുട്ടി, മാധ്യമങ്ങള്‍ തുടികൊട്ടി- നാട്ടുകാര്‍ നാണം കെട്ടു. ഈജിപ്തില്‍, തുനീഷ്യയില്‍, ലിബിയയില്‍, സിറിയയില്‍ രൂപം കൊണ്ട സമര രീതി തിരുവനന്തപുരത്ത് അവതരിപ്പിച്ചു ഇടതുപക്ഷം മണ്ണൊലിപ്പ് മണത്തറിഞ്ഞു (അണികള്‍ ചോരുന്നത്) അരിവിലയും, ഉള്ളി വിലയും പലവ്യജ്ഞനവിലയും ഉയരുന്നതില്‍ വലത്-ഇടത് പക്ഷത്തിന് വേവലാതിയില്ല. ജനം അനുഭവിക്കട്ടെ എന്ന മട്ടാണ്. റോഡില്‍ നിറയെ കുണ്ടുകള്‍, മാണിച്ചതിക്കുഴികള്‍, ജോര്‍ജിയന്‍ ഉഗ്രബോബുകള്‍, പിണറായിയുടെ മിന്നല്‍ പിണറുകള്‍, വി.എസിന്റെ പരിഹാസ്യങ്ങള്‍, പന്ന്യന്റെ സുഖസുന്ദര സ്വപ്നങ്ങള്‍ (മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി) തിരുവഞ്ചൂരിന്റെ ജാതി സമവാക്യങ്ങള്‍. ആകെപ്പാടെ കേരള രാഷ്ട്രീയം കേവലനാടകം.
സമരം നടത്താന്‍ സി.പി.ഐ.എംന് 10-15 കോടി ചെലവ്. സമരം തകര്‍ക്കാന്‍ പൊതു കജനാവ്.... കോടി. നാട് സ്ഥംമ്പിപ്പിച്ച വക........ കോടി. വ്യാപാര വ്യവസായം നഷ്ടം........... കോടി. ജനം തോറ്റു. മലബാര്‍ സംസ്ഥാനം വേണമെന്നല്ല ഇനിവാദിക്കേണ്ടത് ഇങ്ങനെയാണങ്കില്‍ നമുക്ക് കേരള സംസ്ഥാനം തന്നെ വേണ്ടന്നാണ്.

3 comments:

  1. ആകെപ്പാടെ കേരള രാഷ്ട്രീയം കേവലനാടകം.

    ReplyDelete
  2. എന്തിനും സിന്ദാബ വിളിക്കുന്ന പൊതുജനം ഉണ്ടല്ലോ.... ഇവര്‍ക്കെല്ലാം ഒരു വിസ കൊടുത്ത് ഒന്ന്‍ ചുട്ടുപൊള്ളുന്ന ഗള്‍ഫ്‌ നാടുകളില്‍ ഒരു ജോലി കൊടുക്കാന്‍ മോഹം ഉണ്ട്......
    പ്രവാസി അടിവാരം

    ReplyDelete
  3. ജനം തോറ്റ് തോറ്റ്...!!

    ReplyDelete