Thursday 22 August 2013

പി.സി. ജോര്‍ജ്

    പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ് വില്ലനോ, ചീഫ് വിപ്പോ എന്ന തര്‍ക്കത്തിനൊന്നും ഞാനില്ല.  യു.ഡി.എഫ്. എം.എല്‍.എ.മാരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കേബിനറ്റ് റാങ്കും, മുന്തിയ ഓഫീസും, സ്റ്റാഫും, വേദനാതി ആനുകൂല്യങ്ങളും, സ്റ്റാര്‍ വാല്യുവും ഒക്കെ അനുഭവിച്ചും ആസ്വദിച്ചും നടക്കേണ്ടിയിരുന്ന ജോര്‍ജ് പൊതുജനങ്ങളോട് മാത്രമായി ചിലതൊക്കെ പറയുന്നത് കാരണം ഇപ്പോള്‍ ചീമുട്ട ഏറില്‍ എത്തിനില്‍ക്കുന്നു.

     കോലം കത്തിക്കലെന്ന ഒരു ഏര്‍പ്പാട് നിലവിലുണ്ട്. ഈ ഏര്‍പ്പാട് പരിഷ്‌കൃതമാണെന്ന് പറയാനാവില്ല. കരിങ്കോടി കാട്ടല്‍, കാര്‍ തടയല്‍, ചില്ല് പൊട്ടിക്കല്‍, ഷര്‍ട്ട് വലിച്ചൂരി കീറല്‍, ഉടുതുണി അഴിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടയല്‍ (ഉപരോധം), പിന്നെ ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ സമരമുറകളാണ് നിലവിലുള്ളത്.

     ശക്തിയായി നേരിടല്‍, അതായത് ബാരിക്കേട് കെട്ടി തടയല്‍, ജലപീരങ്കി പ്രയോഗം, കണ്ണീര്‍ വാതകം, ലാത്തി പ്രയോഗം, ആകാശത്തേക്ക് വെടി, നേരിട്ട് വെടി, മുന്നോടിയായി പട്ടാളത്തെ വിളിക്കല്‍, റൂട്ട് മാര്‍ച്ച് നടത്തല്‍ തുടങ്ങിയവയും ജനാധിപത്യ സമരമുറകളിലെ സംഭവങ്ങളാണ്.
പി.സി.ജോര്‍ജിന്റെ കൈവശം ഒരുപാട് രഹസ്യങ്ങളുണ്ടെന്നും അതത്രയും എ/ഐ ഗ്രൂപ്പുകാരും ഐ.പി.എസ്, ഐ.എ.എസുകാര്‍ നല്‍കിയതാണെന്നും കേള്‍ക്കുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വിവരങ്ങള്‍വെച്ചു വിരട്ടുന്ന (ഹൈജാക് ചെയ്യുന്ന) രീതി ഏത് പട്ടികയില്‍ (പരിഷ്‌കൃതം, അപരിഷ്‌കൃതം) പെടുത്തുമെന്ന് ആരും പറഞ്ഞുകാണുന്നില്ല.
    ജോര്‍ജ് വിമര്‍ശകനാണെന്നാണ് കെ.എം.മാണി ഒരിക്കല്‍ പറഞ്ഞത്. രാഷ്ട്രീയക്കാര്‍ പൊതുവെ വിമര്‍ശകരാവണമല്ലോ. വിലയിരുത്തുന്നവരാവണം എന്നാണ് ജനപക്ഷം.
    ജോര്‍ജിന്റെ കാറ് യൂത്ത് കോണ്‍ഗ്രസുകാരുടെ മേല്‍ കയറ്റി കൊല്ലാന്‍ നടത്തിയ ശ്രമത്തെ കുറിച്ച് പത്രപ്രസ്താവന വന്നു കഴിഞ്ഞുന്നും അത് ശരിയോ തെറ്റോ എന്നന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വെച്ചു അന്വേഷണമാവശ്യപ്പെടാനും വകുപ്പുണ്ട്.
     രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ കരണംമറിഞ്ഞു കളംമാറി കഥകളി കളിക്കുന്നത് കാരണം ന്യൂജനറേഷന്‍ അരാഷ്ട്രീയ വാദക്കാരായിവളരുന്നു. ജനാധിപത്യം തകരുന്നു. ജനകീയരല്ലാത്ത വ്യവസായികളും ഉദ്യോഗസ്ഥരും മത്സരിച്ചു ജയിച്ചു ഒരുമിച്ചു ഭരിക്കുന്നു. ഭാരത പാര്‍ലിമെന്റ് കോടീശ്വരകൂട്ടം, ഭാരതീയരോ ദരിദ്ര നാരായണന്മാരും.

2 comments:


  1. ഈ ബ്ലോഗ്‌ കാലോചിതം എന്ന്തന്നെ പറയട്ടെ. പക്ഷേ ബ്ലോഗ്‌ കർത്താവ്‌ അതിനെ ന്യായീകരിക്കയോ എതിർക്കയോ ചെയ്യുന്നില്ല. എന്നൽ പീ.സീ.ജ്ജീ യെ ഇന്നത്തെ കേരള രാഷ്ട്രീയപക്ശ്ചാത്തലത്തിൽ ന്യായീകരിക്കാനാണു് എനിക്കിഷ്ടം. സാധാരണക്കാരനു് അറിയാൻ കഴിയാത്ത പലതും രാഷ്ടീയക്കാരനും അവർ മുഖാന്തിരം പത്രക്കാർക്കും അങ്ങനെ നമ്മളും അറിയുന്നൂ. ഇവിടെ പീ.സീ.ജ്ജീ നേരിട്ട്‌ ജനങ്ങൾക്കു മുന്നിൽ ചിലവസ്തുതകൾ നിരത്തുന്നൂ. S കത്തിവിവാധത്തിൽ ശ്രീ ഉമ്മഞ്ചാണ്ടി എടുത്ത നിലപാടും സരിതാകേസിലെ തിരിമറി ഏഷ്യാനെറ്റ്‌ പുറത്തുകൊണ്ടുവന്നപ്പോൾ അദ്ദേഹം എടുത്തനിലപാടും നമ്മൾ ജനങ്ങൾ നേരിട്ട്‌ കണ്ടതാണു്. ഇങ്ങനെയുള്ള ഭരണത്തലവന്മാരുള്ളിടത്ത്‌ ജനം പീ.സീ.ജ്ജീ യെപ്പോലുള്ളവർക്ക്‌ പിൻതുണ നൽകുമ്പോൾ, ആരാണു് ചീമുട്ട എറീക്കുന്നതെന്നും, കാർത്തല്ലിപ്പൊളിപ്പിക്കുന്നതെന്നും ജനത്തിനറിയാം. ഇമവെട്ടാതെഇവരെനോക്കിയിരിക്കുന്ന പത്രക്കാർ ഉള്ളത്ഭഗ്യം.

    ReplyDelete