Wednesday 13 February 2013

കണ്ണടി


കഥക്ക് കൊള്ളുന്ന കഥയില്ല.
കവിതക്ക് വേണ്ട ഭാവനയും ഇല്ല
ശണ്ഠകൂടിയും, തര്‍ക്കം പിടിച്ചും
തമ്മില്‍ തമ്മില്‍ പഴി പറഞ്ഞും,
പഴിചാരിയും ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍-
തെറ്റുകള്‍, ചീത്തകര്‍, മാത്രം അധികം
വിചാരിച്ചും, പറഞ്ഞും നടക്കുന്നവരില്‍
ചീത്ത ഹോര്‍മോണുകള്‍ ഉല്‍പാതി
പ്പിക്കപ്പെടുമെന്ന് വായിച്ചതോര്‍ക്കുന്നു.
രാഷ്ട്രീയം സേവനമായിരുന്നു-, മതവും.
ഇപ്പോഴത് എവിടെ എത്തി
നില്‍ക്കുന്നു. ഒരുനാള്‍ പറഞ്ഞത്
പിറ്റേനാള്‍ തിരുത്തുന്നു. ഒരുനാള്‍
കൂട്ടുകാരന്‍ പിറ്റേനാള്‍ ശത്രു
ഒന്നിച്ചുണ്ടവര്‍, ഉറങ്ങിയവര്‍, പ്രവര്‍ത്തിച്ചവര്‍
മരിക്കാതെ മരിക്കുന്നു. മറക്കുന്നു.
പലതും മറയ്ക്കാന്‍ ചിലതൊക്കേ
മറയാക്കുന്നു- കര്‍മ്മത്തിന് ശേഷം
നായീകരണം കണ്ടെത്തുന്നു. ശ്രീനാരായണഗുരു കര്‍മ്മ ശുദ്ധി വഴി ദൈവമായെന്ന് വെള്ളാപ്പള്ളി നടേശന്‍ നിരീക്ഷിച്ചത് ഇയ്യിടെയാണ്.
ഇന്നലെ എവിടെയോ കണ്ടുമറന്നപോലെ അപരിചിതത്വം തടിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍-
മാറ്റിപ്പറയാന്‍ മനസാക്ഷിക്കുത്തനുഭവപ്പെടാത്ത മനസ്സ്. ഒരു രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വൈകീട്ട് 5 മണിക്ക് വയനാട്ടിലെ ലക്കിടിയില്‍ പ്രസംഗിക്കുന്നു. ജീവിത പ്രയാസങ്ങള്‍, സാധനങ്ങളുടെ വിലക്കയറ്റത്തില്‍ രോഷം കൊള്ളുന്നു. കൂട്ടത്തില്‍ തേങ്ങ ഉല്‍പാതനം ഇല്ലാത്ത ലക്കിടിയില്‍ ഒരു ചോദ്യം ഇങ്ങനെ? തേങ്ങക്കെന്താവില-? തേങ്ങയരക്കാത്ത കറികള്‍ കഴിക്കേണ്ടിവരില്ലേ-? രണ്ടാമതുമീറ്റിംഗ് ചുരത്തിന് താഴെ അടിവാരത്ത് അവിടെ നാളികേര കര്‍ഷകര്‍ പാര്‍ക്കുന്നു. ഭാഷ മയപ്പെടുത്തി മെരുക്കി മറ്റൊരുതരത്തിലാണ് പ്രസംഗം- തേങ്ങക്കുണ്ടോ? വില. കര്‍ഷകര്‍ എന്തു ചെയ്യും. തേങ്ങക്കെന്താവിലയും, തേങ്ങക്കുണ്ടോ വിലയും ഹൃദയത്തില്‍നിന്നുള്ള വാക്കുകളായിരുന്നില്ല. പരമാവധി പലതും പറഞ്ഞു താല്‍ക്കാലികം വോട്ട് കിട്ടണം. പിന്നെ തേങ്ങയുടെ പാട് തേങ്ങക്ക് അപ്പോളൊരു ചോദ്യം ഇതുമൊരു വിമര്‍ശന ക്കുറിപ്പല്ലേ-? ചീത്ത ഹോര്‍മോണുകള്‍ക്കിതും കാരണമാവില്ലേ- ശരിയാവാം മറ്റൊരു വഴികാണാനില്ല-ശരികള്‍ - നന്മകള്‍ മാത്രം പറയാം എന്ന് വെച്ചാല്‍ അതധികം പറയുനുണ്ടാവില്ല. സദുദ്ദേശ പൂര്‍വ്വം തിരുത്തുകള്‍ പറയുന്നത് ആത്യന്തികമായി നന്മയില്‍പെടുമെന്ന് കരുതുക തന്നെ-അചേതന വസ്തുക്കള്‍ക്കും ചില എനര്‍ജികള്‍ വേണമത്രെ ശാസ്ത്ര മാഗസിനിലാണിത് ഞാന്‍ വായിച്ചത്.അതാരുണ്ടാക്കും മനുഷ്യന്‍ ഉച്ചരിക്കുന്ന നല്ല വാക്കുകള്‍ നല്ല എനര്‍ജികള്‍ നിര്‍മ്മിച്ചു പ്രാപഞ്ചിക നിനില്‍പിനെ സഹായിക്കുന്നു എന്ന് ഇരുപത് വര്‍ഷത്തെ ഗവേഷണ പഠനം വഴി ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചെന്നാണ് പറയപ്പെടുന്നത്.

നമ്മുടെ നിരത്തുവ്കില്‍ സദാമുഴങ്ങുന്ന അപശബ്ദങ്ങള്‍ നമ്മുടെ വിചാരങ്ങളെ നയിക്കുന്ന ഘടകമാണന്ന് വന്നാല്‍ സദാചാര-ധര്‍മ്മ വിചാരങ്ങള്‍ക്ക് തേയ്മാനം വരുന്നതിന്റെ കാരണങ്ങളറിയലായി. ടി.വി ചാനല്‍, സിനിമ, പരമ്പരകള്‍ പ്രതിപട്ടികയില്‍ വരുന്നതും ഇവിടെയാണ്. നല്ലത് പറയുന്ന നാവുകള്‍ നന്മവിളയുന്ന പാടങ്ങളാണന്ന് പാടുന്ന കവികള്‍. നന്മ വിചാരിക്കുന്ന മനസ്സുകള്‍ നേര്‌വിളയുന്ന ഘനികളാണന്ന് ഉല്‍ഘോഷിക്കുന്ന മഹാന്മാര്‍ ചരിത്രം നമ്മെ പഠിപ്പിച്ചതോര്‍ക്കുക. ''മതം ഗുണകാക്ഷയാണന്ന തിരുവചനംത്തിന് അടിവര.

2 comments:

  1. എല്ലാം ഈ ദുനിയാവിലെ മറിമായം
    മായംകലര്‍ന്ന മയമില്ലാത്ത ലോകം

    ReplyDelete