Thursday, 21 February 2013
ചപ്പാത്തി
ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ അമൃതസറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കവെ സമൂഹ പാചകശാലയില്‍ ചപ്പാത്തി ചുടുന്നപടം ചില മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചുറ്റുവട്ടത്തും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബദല്‍ അടക്കം കൗതുകത്തോടെ ചിരിയന്മാരായി നോക്കി നില്‍ക്കുന്ന സര്‍ദാറിജികളുടെ പടവും കാണാം. ചപ്പാത്തിചുടല്‍ പെണ്ണുങ്ങളുടെ കുത്തകയല്ലെന്ന് ഇനിയെങ്കിലും ലോക സ്ത്രീപക്ഷ വാദികള്‍ സമ്മതിക്കണം.
അതിനിടെ ഹറം ശരീഫില്‍ പെണ്‍പ്രസംഗപ്പടയെ നിയമിക്കാന്‍ തീരുമാനമായ വാര്‍ത്തയും സാമാന്യം വലിയ അക്ഷരത്തില്‍ മലയാള പത്രങ്ങള്‍ നല്‍കി. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രെ ഈ പ്രഘോഷണായ വിഭാഗം നിലവില്‍വരുന്നത്. എണ്ണൂറാണ്ടിന്റെ നഷ്ടം എന്ന് എന്തുകൊണ്ടോ പറഞ്ഞുകണ്ടില്ല. റിയാദില്‍ ശുറാകൗണ്‍സിലെ പെണ്ണുങ്ങള്‍ അബ്ദുല്ല രാജാവിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയും വന്നത് ഇതേ ദിവസം. പ്രത്യേക ഇരിപ്പിടം, പ്രാര്‍ത്ഥനാ ഹാള്‍ ഒരുക്കിയെന്നും പത്രം പറഞ്ഞിട്ടുണ്ട്. പാചക ഹാള്‍ മാത്രം പറഞ്ഞിട്ടില്ല.
കേരളത്തില്‍ ഡി.വൈ.എഫ്.ഐക്കാരുടെ യോഗങ്ങള്‍ അധികവും രാത്രിയിലായതിനാല്‍ യുവതികള്‍ക്ക് സംബന്ധിക്കാനാവുന്നില്ലെന്ന പരാതി ഉയര്‍ന്ന വാര്‍ത്തയും വന്നത് ഇതേ ദിവസം. യോഗം, വഅള്, ശുറാകൗണ്‍സില്‍ എല്ലാം ഇനി രാത്രി നടത്താന്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കുമോ എന്നറിയില്ല.
പോസ്റ്റ്‌മോര്‍ട്ടം രാത്രിയിലും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയ വാര്‍ത്ത വന്നതും ഇതേ ദിവസം. 1919ല്‍ ജാലിയാവാലയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ ഉത്തരവനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവച്ച് ആയിരത്തോളം പേരെയാണ് കൊന്നത്.
നാണക്കേടായെന്ന് പറഞ്ഞ കാണറൂണ്‍ മാപ്പ് പറഞ്ഞില്ല. 'വാഗണ്‍ ട്രാജഡിയുടെ പേരിലും ബ്രിട്ടന്‍ മാപ്പ് പറഞ്ഞിട്ടില്ലല്ലോ. എന്നാല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തിന്റെ ശവക്കല്ലറ ആരുമറിയാതെ നന്നാക്കി, മോഡികൂട്ടി പോകാനവര്‍ക്ക് കഴിഞ്ഞു. കലക്ടര്‍ അറിഞ്ഞില്ല. തഹസില്‍ദാരുമറിഞ്ഞില്ല. വില്ലേജ് ഓഫീസര്‍ക്കോ, ഒട്ടുമറിയില്ല. പോലിസിനുമറിയില്ല. അവസാനം തിട്ടൂരം പോലെ ഉറപ്പുവന്നു. അന്വേഷിക്കും. നടപടി സ്വീകരിക്കും. ഈ ഉറപ്പ് മുഖ്യമന്ത്രിയുടെതാണ്. ബ്രിട്ടീഷുകാര്‍ ഇപ്പോഴും കരുതുന്നത് ഇന്ത്യ അവരുടെ കോളണിയാണെന്നാണോ? ഭരണാധികാരികള്‍ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാവുന്നില്ല.
അതിനിടെ ഗാന്ധി പ്രതിമകള്‍ക്കടുത്ത് മദ്യശാലകളോ ബാറുകളോ പാടില്ലെന്ന കേരള ഹൈക്കോടതി ഉത്തരവും വന്നത് ഇതേ ദിവസം. 21 വയസ്സാകാത്തവര്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്ന ഓര്‍ഡിന്‍സിറങ്ങിയതും ഇതേനാളില്‍ അങ്ങനെ 2013 ഫെബ്രുവരി മാസം 21ന് മലയാള പത്രങ്ങള്‍ വാര്‍ത്താ സമ്പന്നമായി. 20ാം തിയ്യതി ദേശീയ പണിമുടക്ക് കാരണം എല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രദേശികമായി ഇ.മെയില്‍ വഴി വരുന്ന വാര്‍ത്തകള്‍ കൊടുക്കയുമല്ലാതെ പത്രക്കാരെന്ത് ചെയ്യും? പഴയതുപോലെ വാര്‍ത്തതേടി തൂവല്‍സഞ്ചിതൂക്കി നടക്കുന്ന ഏര്‍പ്പാട് ഇപ്പോഴില്ലല്ലോ. അങ്ങിങ്ങ് ഒളികാമറ സ്ഥാപിച്ചാല്‍ പടവും ലഭ്യം. പിന്നെന്ത് വേണം? ഇത്ര സുഖകരമായ ഒരേര്‍പ്പാട് തൊഴില്‍രംഗത്ത് വേറെ ഉണ്ടോ എന്നറിയില്ല. ലേഖനങ്ങളോ ഫീച്ചറുകളോ തയ്യാറാക്കാനും എങ്ങും അലയേണ്ടതില്ല. എല്ലാം നെറ്റില്‍ റെഡി. രാത്രി ഒരു മണിക്കിരുന്നാല്‍ രണ്ടു മണിക്കൊരു പത്രം പുറത്തിറക്കാമെന്ന തലത്തിലാണ് കാര്യം.
അങ്ങനെയാണ് കാമറൂണ്‍ പപ്പാത്തി ചുടുന്ന പടം പത്രങ്ങള്‍ക്ക് പഥ്യമായത്.ഭരണാധികാരികളെ 'ബിംബവല്‍ക്കരിക്കുന്ന ഒരുതരം ഫ്യൂഡല്‍ സമീപനം പുരാധനകാലം മുതല്‍ നിലവിലുണ്ട്. അവരുടെ യാത്ര, വാഹനം, ഒജീനം, വേഷം, ശീലം, എന്തിന് മദ്യപാനം പോലും ആഘോഷിക്കുകയായിരുന്നു.
സോവിയറ്റ് യൂനിയനില്‍ നിന്ന് ഒരുകാലത്ത് നിരന്തരം വന്ന വാര്‍ത്ത യന്‍സിന്റെ മദ്യപാനത്തിന്റെ അളവ്, സമയം, കൂട്ട് ഒക്കെയയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നാല്‍ ഔദ്യോഗിക ചടങ്ങുകളും ചര്‍ച്ചകളും നടത്തണം. അതില്‍ സാധാരണ ജനങ്ങള്‍ക്കും, രാഷ്ട്രത്തിനും ഗുണകരമായ വല്ലതുമുണ്ടെങ്കില്‍ അത് നാട്ടുകാരെ അറിയിക്കണം. പകരം കുട്ടികളി പെട്ടിക്കോളത്തിലാക്കുന്ന രീതി.... നാണക്കേട് എന്നല്ലാതെന്ത് പറയും. ഭാരതത്തിലെ നിയുക്ത രാജകുമാരന്‍(?) രാഹുല്‍ഗാന്ധി കോഴിക്കോട് വന്നപ്പോല്‍ ഒരു പെട്ടിക്കടയില്‍കയറി പുട്ടും കടലയും തിന്നത് മഹാസംഭവമാക്കിയ മലയാള ജേര്‍ണലിസ്റ്റുകളുടെ മനശാസ്ത്രം തന്നെയാണ് പഞ്ചാബിലെയും ഡല്‍ഹിയിലെയും ജേര്‍ണലിസ്റ്റ് മനശാസ്ത്രവുമെന്ന് സാരം.
മാധ്യമരംഗം മലിനപ്പെട്ടുതുടങ്ങിയിട്ട് കാലമധികമായോ വീട്ടിലെ സ്വീകരണമുറിയില്‍ വയ്ക്കാന്‍ പറ്റാത്ത അശ്ലീല പ്രസിദ്ധീകരണമായി പത്രങ്ങള്‍ സ്ഥാനംനേടിവരികയാണ്. എന്തൊക്കെയണ് അച്ചടിച്ചുവയ്ക്കുന്നത്. മിക്ക ദിവസവും അച്ചന്‍ മകളെ, മകന്‍ അമ്മയെ ബലാല്‍സംഗം ചെയ്ത വാര്‍ത്ത എങ്ങനെയെങ്കിലും തേടിപ്പിടിച്ച് കൊടുക്കും. ടി.വി ചാനല്‍ തുറക്കാതെ ഒപ്പിക്കാം. പത്രം അങ്ങനെ പറ്റില്ലല്ലോ.
സാമാന്യം മര്യാദയും മാനവുമൊക്കെയുള്ള വീട്ടുകാര്‍ ഇനി പത്രവായന നിര്‍ത്തുന്നകാലം വന്നുകൂടായ്കയില്ല. സ്ത്രീകളെ ശരിയായി ഉപയോഗപ്പെടുത്തിയത് യൂറോപ്യരാണ്. സൗന്ദര്യവും ധനവും ഉപയോഗിക്കാന്‍ അമിത സ്വാതന്ത്ര്യം അനുവദിച്ചു. അതുവഴി ലൈംഗിക അരാജകത്വം നടമാടി. അനാഥകള്‍ പെരുകി. വൃദ്ധകളാവുമ്പോള്‍ ഒറ്റപ്പെട്ടു തുടങ്ങി. ആര്‍ക്കും വേണ്ടാത്തവരായി. മക്കളും കുടുംബവും കൈ ഒഴിഞ്ഞു വിധിയെ പഴിച്ചു അവര്‍ കഴിച്ചുകൂട്ടി. ഇപ്പോള്‍ ലോകം പെണ്ണുങ്ങള്‍ക്ക് പിന്നാലെയാണ്. വഅള് പറയുന്ന ''വയളിച്ചി'കള്‍ വരെവരാനിരിക്കുന്നു. എവിടെയും ഒരു ശുദ്ധിവേണ്ടെന്ന് ശാഠ്യം പിടിച്ചാലെന്തുചെയ്യും. സ്ത്രീകളുടെ ആദരവ് അവര്‍ സ്ത്രീകളാണെന്ന് അംഗീകരിക്കലാണ്. അവരെ ഉപഭോഗ വസ്തുക്കളാക്കല്‍ ആദരവല്ല. അനാദരവാണ്. അവാര്‍ഡുകള്‍. അതും ഇമാം ബുഖാരിയുടെ പേരില്‍ ഉള്ളത്. ഒരു മുസ്‌ലിയാര്‍ക്ക് നല്‍കി അനാദരിച്ച വാര്‍ത്ത വന്നതും ഇതേ ദിവസം. എന്തൊരു ആശയപ്പെരുത്തം.
വാല്‍കഷ്ണം: രണ്ടാം ഖലീഫയെ സന്ദര്‍ശിക്കാന്‍ വന്ന വിദേശിയായ പ്രമുഖ വ്യക്തിയോട് ഖലീഫ ആ വഴിയെപോയിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. തെരഞ്ഞുനടക്കുന്നതിനിടെ ഒരു ഈന്തപ്പന ചുവട്ടിലൊരാള്‍ മയങ്ങുന്നത് കാണാനിടയായി. വിളിച്ചുണര്‍ത്തി ഖലീഫാ ഉമറിനെ അന്വേഷിച്ചപ്പോള്‍ വിനിയാന്വിതനായി അദ്ദേഹം പറഞ്ഞു. നിങ്ങളന്വേഷിക്കുന്ന ഖലീഫാ ഉമര്‍ ഈ ഞാന്‍ തന്നെയാണ്. പഠിച്ചുനോക്കണം പുരോഗമനവാദികള്‍!?
Subscribe to:
Post Comments (Atom)
മരിച്ചവരോട് ദേഷ്യം വേണ്ട
ReplyDeleteജാലിയന്‍ വാലാ ബാഗ് സംഭവത്തില് സായിപ്പ്‍ സൊറി പറഞ്ഞില്ല. എങ്കിലും അഥിതി ദേവോ ഭവ എന്ന് പ്രാര്തിച്ചിരുന്ന ഇന്ത്യന്‍ ജനത അവരെ അതിഥി ആയി സ്വീകരിക്കുകയും പറഞ്ഞയക്കുകയും ചെയ്യും. അതാണ് ഇന്ത്യ.
ReplyDeleteഇപ്പോള്‍ നാണം കേട്ട സംഭവം ആണെന്ന് പറഞ്ഞു. നാളെ സോറി പറയും. സാരമില്ല ഞങ്ങള്‍ക്ക് യാതൊരു തിടുക്കവും ഇല്ല.
അവിടെ പണി ഇല്ലാതെ ആകുന്നതു മനസിലാക്കിയിട്ടാണ് ഇവിടെ ചപ്പാത്തി പരത്താനുള്ള ജോലി അന്വേഷിക്കുന്നത് ഹ ഹ. കാലം മാറുകയാണ് സായിപ്പേ.