Sunday, 10 February 2013

''പെണ്ണേ'' എന്ന് വിളിച്ചാല്‍ കേസെടുക്കുമോ?


     എല്ലാം നടക്കുന്നത് നിയമത്തിന്റെ പുറത്തല്ലെങ്കിലും നിയമം ഒരു നൈതികാടയാളമാണ്. നമ്മുടെ രാജ്യത്ത് നിയമങ്ങള്‍ക്ക് പഞ്ഞമില്ല. ഭാരതത്തിന്റെ ഭരണഘടന നിയമപണ്ഡിതരുടെ പറുദീസയെന്ന് പറഞ്ഞവര്‍ ചില്ലറക്കാരല്ല. നിയമനിര്‍മാണ രംഗത്തും നാം മോശം പ്രകടനം നടത്തിയിട്ടില്ല.
     ആദിവാസി നിയമം കൊണ്ടെന്തുണ്ടായി? വയനാട്ടിലെ ''പണിയന്‍'' (കേസെടുക്കരുത്, വിഷയം പറയാന്‍ ജാതി വിളിച്ചതാണ്) വംശനാശ ഭീഷണിയിലാണ് ആര്‍ക്കുമൊന്നുമിടപെടാന്‍ പാടില്ല. മോഷ്ടിച്ചാല്‍ പോലും രാജകീയമായി സ്വീകരിക്കണം. പോലീസ് സേറ്റേഷനില്‍ ചായ വാങ്ങികൊടുക്കണം. മദ്യപിച്ച് ബഹളമുണ്ടാക്കിയാലോ, തുണിയുരിഞ്ഞു അസഭ്യം പറഞ്ഞാലോ ''കമ'' എന്ന് മറുത്തു പറയാന്‍ പറ്റില്ല.

      വന്യമൃഗ നിയമവും ഏതാണ്ടിപ്രകാരം തന്നെ. വാനരന്‍ വന്നു വാഴപ്പഴം മുഴുവന്‍ പട്ടാപകല്‍ പകത്തുകൊണ്ടുപോവുമ്പോള്‍ കല്ലെടുത്തു എറിയാന്‍ പറ്റുമോ? വന്യമൃഗ വര്‍ഗത്തില്‍ പെട്ടതാണ്. എല്ലാ കാര്‍ഷിക വസ്തുക്കളിലും അവര്‍ക്കുമുണ്ടവകാശം! പാടത്തിറങ്ങി കാട്ടാന നെല്ല് നശിപ്പിച്ചാല്‍ കര്‍ഷകന് പന്തം കെട്ടി എറിയാനധികാരമുണ്ടോ? ''മധുഹരി''യുടെ വിഷപ്പാണോ കര്‍ഷകന്റെ ജീവനാണോ വലുത്. നിയമത്തില്‍ മധുഹരി തന്നെ പ്രഥമ സ്ഥാനത്ത്. തലങ്ങും വിലങ്ങും ചര്‍ച്ചടകള്‍ നടത്തി പാസാക്കിയെടുത്തതാണ് നിയമം. കടുവയിറങ്ങി കൂട്ടത്തോടെ പശുക്കളെ പിടിച്ചുതിന്നാലെന്താ. ഇന്‍ഷൂര്‍തുകയും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പശുവൊന്നിന് 3,000രൂപയും റെഡി. ഈ പണം മുടക്കി കാട്ടില്‍ തന്നെ കടുവകള്‍ക്ക് പശുമാംസം ഒരുക്കിയാല്‍ കടുവകള്‍ കഷ്ടപ്പെട്ടു നാട്ടുംപുറത്ത് ഇറങ്ങാതെ ഒപ്പിക്കാനാവില്ലേ?! എന്നൊരു കാലിക വിചാരം ആര്‍ക്കും വന്നുകാണുന്നില്ല.
     വനിതകള്‍ പീഢിപ്പിച്ചുകൂടെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു തര്‍ക്കവും ഇല്ല. ''മാനം'' സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കും ബാധ്യത ഉണ്ടെന്ന ലഘുതിരുത്ത് മതം പറയുന്നുണ്ടെന്ന് മാത്രം. പക്ഷേ, ആണും പെണ്ണും സംഘം ചേര്‍ന്നു സ്ത്രീകളെ മാനപ്പെടുത്താന്‍ ഒരുമ്പെട്ടാലെന്തുചെയ്യും.?
ഇപ്പോള്‍ ശക്തമായ നിയമം വന്നു കഴിഞ്ഞു. സ്ത്രീധനവിരുദ്ധ നിയമം ശക്തിയായി നിലവിലുണ്ട്. എന്നിട്ടും നിരക്ക് കുത്തനെ ഉയരുന്നു. പേരും പലതാണ്. ഒരു ലക്ഷ്വറി കാര്‍ ഗിഫ്റ്റ്, 150 പവന്‍ സ്വര്‍ണാഭരണം സൂപ്പര്‍ ഗിഫ്റ്റ്, പിന്നെ 10ലക്ഷം രൂപ കൈമണി. ഇതിലെവിടെയാ നിയമം നിര്‍വ്വചിച്ച സ്ത്രീധനം?
     സാധാരണക്കാരാവുമ്പോള്‍ പേര് മാറും, ഗിഫ്റ്റ് ഒഴിവായി സഹായം എന്നാവും. അപ്പോഴും സ്ത്രീധനം എന്ന വാക്കുണ്ടാവില്ല. പിന്നെങ്ങനെ കേസെടുക്കും. അത്‌പോലെയാവുമോ നിര്‍ദ്ദിഷ്ട വനിതാ സംരക്ഷണ നിയമം. ഏതായാലും പെണ്ണേ എന്ന് വിളിച്ചാല്‍ അതൊരു സത്യമാണെന്നിരിക്കെ കേസാവുന്ന സ്ഥിതി വരുമോ എന്നാണ് ശങ്ക. പര്‍ദ്ദക്കുള്ളിലൊളിച്ചാലും പീഢകര്‍ പിടികൂടുമെന്നാണ് ചിലരുടെ ശങ്ക. അതിനാല്‍ പൊല്ലാപ്പു വേണ്ട. ഇനി അഥവാ അങ്ങനെയൊരു 'സ്ത്രീ സുരക്ഷ' നിര്‍ബന്ധമെങ്കില്‍ പുരുഷന്റെ കണ്ണ് കെട്ടി പുറത്തിറങ്ങാന്‍ സാഹചര്യം ഒരുക്കണം. പെണ്ണിനെ, അതും സുന്ദരിയായ പെണ്ണിനെ പുരുഷന്‍ കാണുന്നതാണല്ലോ കുഴപ്പം. ഇതാണ് ചില ബുദ്ധി ജീവി(?)കളുടെ പക്ഷം.
      കുറ്റപ്പെടുത്തുന്നില്ല. അതുമൊരു വീക്ഷണമാണ്. രണ്ടുവര്‍ഗത്തിനും ധര്‍മവും, വ്യവഹാരവും രണ്ടാണെന്ന് പറഞ്ഞതിനാണല്ലോ ഇക്കാലമത്രയും മതവും, മതനേതാക്കളും പഴികേട്ടത്. വരട്ടെ അങ്ങനെ വഴിക്ക് എന്ന് പറയാം.
       പരസ്പരം അസുഖകരമായി കാണുന്നതും, ഇടപെടുന്നതുമാണ് പ്രശ്‌നകാരണമെന്ന കാര്യത്തില്‍ യോചിക്കാനായാല്‍ നിയന്ത്രണം എന്ന ശാസ്ത്ര രീതിയെകുറിച്ച് സംവാദമാവാം. അതെങ്ങനെ? പര്‍ദ്ദ വേണ്ടെങ്കില്‍ കൂര്‍ത്തയാവാം. കറുപ്പു കളര്‍പറ്റില്ലെങ്കില്‍ നീലയാവാം. അനാവശ്യ സഞ്ചാരങ്ങളും അല്‍പ വസ്ത്ര ശീലങ്ങളും വെട്ടിക്കുറക്കാം. അതിലേതാണ് ഗുണം പിടിക്കുകയെന്ന് ഒരു പൊതുചര്‍ച്ചക്ക് ശേഷം തെരഞ്ഞെടുപ്പാവാം. അപ്പോഴും ഒരു പ്രശ്‌നം ബാക്കി വരും. തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിലെ കൈകടത്തല്‍.
       ''മതമൗലികവാദം'' (നിര്‍വചനം ആര്‍ക്കുമറിയില്ല), പൗരോഹിത്യം (ഇതും അജ്ഞാതമാണ്) ഇങ്ങനെയുള്ള പദങ്ങളും, പോരാട്ടം, കോംറോഡ് തുടങ്ങിയ വാക്കുകളും ചേര്‍ത്തൊരു കുറിപ്പിറക്കിയാല്‍ വിഷയങ്ങളൊന്നുമില്ലാത്തത് പോലെ വായനക്കാര്‍ക്കൊന്നും മനസ്സിലായില്ലെന്ന ഗുണവശവും ഉണ്ട്.
     മതമൗലിക വാദത്തിന്റെ പ്രധാന ഇര സ്ത്രീകളാണെന്ന ഒരു വാദമുണ്ട്. മൗലികവാദമെന്നാല്‍ ഒറിജിനല്‍ വാദമെന്ന് അര്‍ത്ഥത്തിലാണെങ്കില്‍ അതിലൊരു ഇരക്ക് ഇടം ഇല്ല.   എന്തുകൊണ്ടെന്നാല്‍ മതം മൗലികമായി കൈകാര്യം ചെയ്യുന്നത് മനുഷ്യവകാശങ്ങളാണ് അവിടെ സ്ത്രീ-പുരുഷ വ്യത്യാസമില്ല.
       അഭിമാന സംരക്ഷണാര്‍ത്ഥം സംഘട്ടനത്തിലേര്‍പ്പെടേണ്ടിവന്നു ജീവഹാനി സംഭവിച്ചാല്‍ രക്തസാക്ഷിയുടെ പട്ടികയിലാണ് ഇസ്‌ലാം ഉള്‍പ്പെടുത്തിയത്. ഏതായാലും പെണ്ണ് ഒരു പ്രതിഭാസമാണ്. അത് അത്‌പോലെ അംഗീകരിക്കാനാവില്ലെന്നാണെങ്കില്‍ എന്തുചെയ്യാനാവും. ഏതോ ഒരു മലം ചെരുവില്‍ (കാശ്മീര്‍ താഴ്‌വര) പെണ്‍കുട്ടികളെ പാട്ടുപാടാന്‍ സമ്മതിക്കുന്നില്ലെന്ന ഒരുവരിയില്‍ നിന്നല്ലല്ലോ ഒരാശയം പരിശോധിക്കേണ്ടത്. കാലം കാതോര്‍ക്കുന്ന വരമൊഴികളും വാമൊഴികളും മനുഷ്യവകാശവുമായി ബന്ധപ്പെട്ടതാണ്. ജീവന്‍ പോലെ പ്രധാനമാണ് അഭിമാനം.    അത് മനുഷ്യാവകാശമായി അംഗീകരിക്കാനാണ് മനസ്സു വളരേണ്ടത്. ''പര്‍ദ്ദ'' നല്‍കുന്ന സുരക്ഷിതത്വത്തെകുറിച്ച് പുറത്തുനിന്ന് കാണുന്ന ഒരാള്‍ക്ക് സങ്കല്‍പിക്കാനാവില്ല.
പര്‍ദ്ദയില്‍ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന ആത്മവിശ്വാസവും ശാന്തിയും കാണാന്‍ പക്ഷപാതത്തിന്റെ കണ്ണടവെച്ച ആര്‍ക്കും സാധ്യമല്ല, അല്ലാഹുവിന്റെ അടയാളങ്ങളെ നിഷേധിക്കുന്നവരെ അന്ധന്‍ എന്നാണ് ഖുര്‍ആന്‍ വിളിച്ചിട്ടുള്ളത്. (സിസ്റ്റര്‍ ഖൗലലകാത ജപ്പാന്‍ - നവമുസ്‌ലിം, ഇസ്‌ലാമിലേക്കുള്ള പാത. പുറം-71)

No comments:

Post a Comment