സുന്ദരനായ യുവാവ് എന്നാണ് സുകുമാരന്‍ ശബ്ദ താരാവലി അര്‍ത്ഥം നല്‍കിയത്. വയസ്സായാലും യുവത്വം ചിന്തയിലോ, ഭാവത്തിലോ സൂക്ഷിച്ചാല്‍ അര്‍ത്ഥവുമായി നീതിയാവാനാവും.
ശ്രീ മന്നത്ത് പത്മനാഭന് സാര്‍ ഉന്നത ലക്ഷ്യവുമായി രൂപകല്‍പ്പന ചെയ്ത സമസ്ത കേരള നായര്‍ സര്‍വ്വീസ് സൊസൈറ്റി പിന്‍കാല സാരഥികളും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ.കിടുങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും നാരായണപ്പണിക്കരും ആരെയും പിണക്കാതെ ലക്ഷ്യം കാണാന്‍ കര്‍മനിരതരായി.
സാമൂതിരി രാജാക്കന്മാരുടെ പടയാളികളായിരുന്ന നായന്മാര്ക്ക് പില്കാലങ്ങളില് വലിയ ഭൂസ്വത്തുക്കള്‍ രാജാക്കന്മാര് ചാര്‍ത്തിക്കൊടുത്തിരുന്നു. വിവിധ കുല തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നായന്മാരിലെ 18 ഉപ വിഭാഗത്തെ കുറിച്ച് സര് വില്യം ലോഗന് മലബാര്‍ മാന്വലില്‍ വിശദീകരിക്കുന്നുണ്ട്.
നായര്‍(പ്രഭു), മേനോന്, മേനോക്കിനായര്‍, മൂപ്പില്‍നായര്‍, പടനായര്, കുറുപ്പ്, കൈമള്‍, പണിക്കര്‍, കിരിയാത്ത്, ഓറ്, മുത്തോര്, കിടാവ്, കര്‍ത്താവ്, ഏറാടി, നെടുങ്ങാടി, വള്ളോടി, മന്നാടിയാര്‍, മണവാളന് ബ്രാഹ്മണരെന്ന പോലെ നായന്മാരിലേയും ചിലവിഭാഗങ്ങള്‍ പില്കാലങ്ങളില് വേണ്ടത്ര വളര്‍ന്നില്ല.
കുലത്തൊഴിലിലും കാര്‍ഷിക മേഖലയിലും ശ്രദ്ധാലുക്കളായ നായന്മാര്, വ്യവസായിക വിപ്ലവത്തില്‍ പിറകോട്ട് പോയി. ബഹുസ്വര സമൂഹവുമായി ജാതി വ്യവസ്ഥ തീര്‍ത്ത അകലവും ജാതീയതയും നായര്‍ സമൂഹത്തിന് അനുകൂലമായതുമില്ല.
എഴുപതുകള്‍ക്ക് ശേഷം സംഭവിച്ച ലോകതൊഴില്‍ വിപണിയിലെ മികച്ച സാധ്യതകള്‍. ഓപ്പണ്‍ വിപണി, കമ്പോളവല്‍കൃത സാമ്പത്തിക ഘടകം ഇതെല്ലാം നായര്‍ വിഭാഗത്തിലെ വരേണ്യവിഭാഗത്തിന്നൊഴികെ ഉപവിഭാഗങ്ങള്‍ക്ക് ഫലം ചെയ്തുമില്ല.
എങ്കിലും നായര്‍ സമുദായത്തിലെ ആചാര്യന്മാരുടെ ദീര്‍ഘവീക്ഷണവും കരുതലുകളും കാരണം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിതമായി. അതോടൊപ്പം ആസ്തിക്യബോധവും അഭിമാന സംരക്ഷണം, പൊതുസമൂഹത്തില്‍ മികച്ച ഇടവും നേടാനായി.
വിമോചസമര നേതൃത്വം അടയാളപ്പെടുത്തുന്നത് സമുദായ നേതാക്കളുടെ ഒത്തുചേരല്‍ മാത്രമല്ല. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് മികച്ച ഇടംകൂടി അത് അടയാളപ്പെടുത്തിയിരുന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ്വരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി പൊതുവെ പറഞ്ഞുവന്നിരുന്ന രാഷ്ട്രീയ നിലപാട് ''സമദൂരം'' എന്നായിരുന്നു. ഇരു മുന്നണിയുമായി ഒരേ അകലം ഒരേ നിലപാട് എന്ന് വെച്ചാലെന്താണെന്ന് അധികമാര്‍ക്കുമറിയില്ല. രണ്ടുവോട്ടില്ലാത്ത സ്ഥിതിക്ക് ശരിദൂര നിലപാടേ സാധുവാകുന്നുള്ളൂ.
ഇപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കിയിരുന്നു എന്നാണ്. അതനുസരിച്ച് നായര്‍ വിഭാഗത്തില്‍ നിന്ന് ശ്രീ. രമേശ് ചെന്നിത്തലയേയും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ശ്രീ. ഉമ്മന്ചാണ്ടിയെയുമാണ് പരിഗണിച്ചതെന്ന്. എന്നാല്‍ രമേശിനെ പരിഗണിക്കാതെ ധാരണ തെറ്റിച്ചു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നദ്ദേഹം വിശദീകരിച്ചിട്ടില്ല. മുസ്ലിം ന്യൂനപക്ഷത്തിന് ഇപ്പോഴും സര്‍ക്കാര്‍ തലത്തില്‍ അര്ഹതപെട്ടതിന്റെ കാല്‍പങ്ക് പോലും ലഭിച്ചിട്ടില്ല. ഭരണ സിരകേന്ദ്രത്തിലെയും വിവിധ വകുപ്പുകളിലേയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെയും സ്ഥിതിവിവരക്കണക്കുകള്‍ ശ്രദ്ധിക്കുക.
മന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിമാര്‍, പ്രസ് സെക്രട്ടറി ഉള്‍പ്പെടെയുള്ള തസ്തികകളിലെ സാമുദായിക പ്രാതിനിധ്യം ഇങ്ങനെയാണ്. സംസ്ഥാന സര്‍ക്കാര്‍ അച്ചടിച്ചു വിതരണം നടത്തുന്ന 2013ലെ ഡയറിയില്‍ വശദീകരിച്ചത്.
വകുപ്പ് പേഴ്സണല്‍ സ്റ്റാഫ് മുസ്ലിംകള്
മുഖ്യമന്ത്രി 9 ഇല്ല
വിദ്യാഭ്യാസ മന്ത്രി 6 4
റവന്യൂ മന്ത്രി 3 1
സാമൂഹ്യക്ഷേമ മന്ത്രി 7 1
ഭക്ഷ്യ മന്ത്രി 4 ഇല്ല
വൈദ്യുതി മന്ത്രി 8 ഇല്ല
ഫിഷറീസ് മന്ത്രി 7 ഇല്ല
സഹകരണ മന്ത്രി 4 ഇല്ല
പൊതുമരാമത്ത് മന്ത്രി 5 3
വനംവകുപ്പ് മന്ത്രി 4 ഇല്ല
യുവജനക്ഷേമ മന്ത്രി 4 ഇല്ല
ജലസേചനമന്ത്രി 6 ഇല്ല
വ്യവസായ മന്ത്രി 4 3
ധനകാര്യ മന്ത്രി 7 ഇല്ല
മുനിസിപ്പല്‍ മന്ത്രി 4 3
കൃഷി മന്ത്രി 2 ഇല്ല
പഞ്ചായത്ത് മന്ത്രി 5 4
തൊഴില്‍ മന്ത്രി 5 ഇല്ല
ആരോഗ്യ മന്ത്രി 4 ഇല്ല
ആഭ്യന്തര മന്ത്രി 5 ഇല്ല
ആകെ 103 19
ഭരണനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരില്‍ പ്രത്യേകിച്ച് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് തല മേധാവികള്‍ എന്നീ തസ്തികയില്‍ ഇപ്പോള്‍ സേവനത്തിലുള്ള 200 പേരില്‍ മുസ്ലിം പ്രാതിനിധ്യം കേവലം 8 മാത്രമാണ്. ചാര്‍ട്ട് ശ്രദ്ധിക്കുക: സെക്രട്ടറിയേറ്റ്
ഓഫീസ് ഉദ്യോഗസ്ഥര്‍ മുസ്ലിംകള്
ചീഫ് സെക്രട്ടറി 1 ഇല്ല
അഡീ. ചീഫ് സെക്രട്ടറി 6 ഇല്ല
കൃഷി 4 ഇല്ല
ഫിഷറീസ് 1 ഇല്ല
സഹകരണം 2 ഇല്ല
സാങ്കേതികം 2 ഇല്ല
സാംസ്കാരികം 2 ഇല്ല
ഇലക്ഷന് 3 ഇല്ല
ഫൈനാന്‍സ് 31 ഇല്ല
ഫിഷറീസ് 3 ഇല്ല
ഭക്ഷ്യം 2 ഇല്ല
ഫോറസ്റ്റ് 2 ഇല്ല
പൊതുഭരണം 11 ഇല്ല
പൊതുവിദ്യാഭ്യാസം 6 ഇല്ല
ഹെല്‍ത്ത് 5 ഇല്ല
ഹയര്എജ്യുക്കേഷന് 5 1
ആഭ്യന്തരം 6 ഇല്ല
ഭവനം 2 ഇല്ല
വ്യവസായം 6 1
ഇന്‍ഫര്‍മേഷന്‍ 1 ഇല്ല
ഐ.ടി 2 ഇല്ല
തൊഴില്‍ 3 ഇല്ല
ലോ 21 2
ലോക്കല്‍ ബോഡി 7 1
നോര്‍ക്ക 2 ഇല്ല
പാര്‍ലിമെന്ററി 2 ഇല്ല
അഡ്മിനിസ്ട്രേറ്റീവ് 10 2
പ്ലാനിംഗ് 3 ഇല്ല
പവര്‍ 2 ഇല്ല
പൊതുമരാമത്ത് 3 ഇല്ല
റവന്യൂ 6 ഇല്ല
എസ്.സി, എസ്.ടി 4 ഇല്ല
സയന്‍സ് ടെക്നോളജി 1 ഇല്ല
സോഷ്യല്‍ സ്റ്റഡീസ് 2 ഇല്ല
സ്പോര്‍ട്സ് 2 ഇല്ല
ടാക്സ് 3 1
ടൂറിസം 2 ഇല്ല
ട്രാന്‍സ്ഫോര്‍മര്‍ 3 ഇല്ല
വിജിലന്‍സ് 2 ഇല്ല
വാട്ടര്‍ & ഷിപ്പിംഗ് 5 ഇല്ല
കേരള എനര്‍ജി 7 ഇല്ല
കേരള ഇന്‍ഫര്‍മേഷന്‍ 2 ഇല്ല
കേരള ടൂറിസം 1 ഇല്ല
നോര്‍ക്ക സെല്‍ 2 ഇല്ല
സിവില്‍ സെല്‍ 1 ഇല്ല
കെ.എസ്.ഇ.ബി 1 ഇല്ല
ആകെ 200 8
ഇതിനെല്ലാം പുറമെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ 24 പേരില്‍ 4 മുസ്ലിമും, 45 സീനിയര്‍ പ്ലീഡര്മാരില് 7 മുസ്ലിമും, ഗവണ്മെന്റ് പ്ലീഡര്‍മാര്‍ 42 പേരില്‍ 5 മുസ്ലിമും മാത്രമാണ് സേവനത്തിലുള്ളത്. പ്ലാനിംഗ് ബോര്‍ഡില്‍ 7 പേരില്‍ ഒരു മുസ്ലിമും ഇല്ല. മുസ്ലിമേതര സമുദായത്തിന്റെ വര്‍ഗ്ഗീകരിച്ച ലിസ്റ്റ് പരിശോധിച്ചാല്‍ ക്രിസ്ത്യാനികളും നായന്മാരുമാണ് അര്‍ഹതപ്പെട്ടതിലധികം ഉള്ളതെന്ന് ബോധ്യമാവും. ഈഴവര്‍, ദളിതര്‍, പിന്നോക്കക്കാര്‍ പേരിന് മാത്രമേ ഉള്ളൂ.
മുസ്ലിംകള് എന്തൊക്കെയോ നേടുന്നു എന്നവിധം നടത്തുന്ന പ്രചാരണത്തില്‍ ബോധപൂര്വ്വഉദ്ദേശ്യങ്ങള് ഉള്ളതായാണ് മനസ്സിലാവുക. അര്‍ഹമായ പരിഗണന എല്ലാവര്ക്കും ലഭിക്കുകയാണ് ജനാധിപത്യമര്യാദ. അവകാശ നിഷേധം ഫ്യൂഡലിസമാണെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ചിലരെങ്കിലും ലക്ഷ്യമാക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. വി.എസ്.അച്ചുതാനന്ദന്റെയും, സുകുമാരന്‍ നായരുടെയും പലപ്രസ്താവനകളും നിരീക്ഷണങ്ങളും വലിയ വിള്ളലുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നു.
വി.എസിനെ ബിംബവല്കരണം നടത്തുന്നവരില്‍ വലിയ വിഭാഗവും വര്‍ഗീയ ലക്ഷ്യം ഉള്ളവരാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ മാനസപുത്രന്മാരായി ഇവര്‍ക്കിടം ലഭിക്കുന്നത് പരിശോധിക്കപ്പെടണം. ഭരണ സ്വാദീനം ഉപയോഗിച്ചു മുസ്ലിംകള് അനര്‍ഹമായ പലതും നേടുന്നു എന്ന നിരന്തര പ്രചാരണവും മലബാറിലെ 33 സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുന്നത്പോലും ''മഞ്ഞക്കണ്ണട''യിലൂടെ വിലയിരുത്തുന്നതും യാദൃശ്ചികമല്ല.
സാമൂഹിക ചുറ്റുപാടില്‍ ജാതി വേര്‍തിരിച്ചു കാണാതെ അര്‍ഹതയുള്ളവരെ പരിഗണിക്കുക .മുസ്ലിങ്ങള്‍ക്ക് വദ്യഭ്യാസം കുറവായ കാലത്ത് നഷ്ട്ട പെട്ട് പോയതിന്റെ കെട് പാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിനെ ഭീഷണി പെടുത്തി കാര്യം സാദിക്കാം എന്ന ചില അല്പ്പന് മാരുടെ വിഡ്ഢിത്തമാണ് ഇത്തരം ജല്പനങ്ങള്ക്ക് പിന്നില്‍ .
ReplyDeleteതാക്കോല്‍ നായര്‍
ReplyDeleteസംവരണം ഉണ്ടായിട്ടു കൂടി താഴ്ന്ന ജാതിക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരണം ഇല്ലാത്തവരുടെ എഴൈലോക്കത് എത്താന്‍ കഴിയുന്നില്ല. കഴിവുകേടാണോ പ്രശ്നം?
ReplyDeleteകഴിവ് കേടാണെന്ന് ചിലരൊക്കെ തെറ്റിധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നീതി നിശേധിക്കാനുള്ള ന്യായം തേടല്‍. ഉയര്‍ത്തി കൊണ്ടുവരാന്‍ ഭരണ മിഷനറിയും, ബന്ധപ്പെട്ട സമുദായവും പഠിക്കണം ത്യാഗവും സമര്‍പ്പണവും ഇഛാ ശക്തിയും വേണം.
ReplyDeleteഅപ്പോള്‍ കഴിവ് കേടു അല്ലെ പ്രശ്നം? പിന്നെ എന്താവാം?
ReplyDelete"സവര്‍ണ" ഫാസിസമാണെന്ന പക്ഷം ഉണ്ടെന്ന് കേള്‍ക്കുന്നു.
ReplyDelete