Tuesday 29 January 2013

ബണ്ടി ചോര്‍


മോഷണം കലയല്ല- കാര്യമാണ്. മോഷ്ടാക്കള്‍ക്ക് നല്ല ലക്ഷ്യബോധവും ഉണ്ട്. കൈ നനയാതെ മീന്‍ പിടിക്കുകയെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന അര്‍ത്ഥപൂര്‍ണ്ണ വിചാരക്കാര്‍.
മോഷണം എത്രവിധം ഉണ്ട്? തത്വത്തില്‍ ഒന്ന് തന്നെ. പഴയകാലത്ത് പ്രാഥമിക മദ്‌റസാ പാഠപുസ്തകങ്ങളില്‍ ഇങ്ങനെ ഉണ്ടായിരുന്നു.
അടക്ക കട്ടവനും, ആനകട്ടവനും കള്ളന്‍തന്നെ. നമ്മുടെ പഞ്ചായത്താപ്പീസ് മുതല്‍ പാര്‍ലിമെന്റ് വരെ കള്ളന്മാരുടെ പിടിയിലാണ് കാര്യങ്ങള്‍.?
വികലാംഗപെന്‍ഷന്‍ അപേക്ഷാഫോറം പൂരിപ്പിക്കണമെങ്കില്‍ പ്രാദേശിക നേതാവിന് 100 രൂപ കൈകൂലി കൊടുക്കണമെന്ന അവസ്ഥ. ഇതിന് ''കള്ളന്‍'' എന്നല്ലാതെന്ത് പറയും. റ്റൂ.ജി.സ്‌പെക്ട്രം കൈകൂലി (അഴിമതി) എത്ര ലക്ഷമാണ്. നൂറിന്റെ നോട്ട് കെട്ടുകളാക്കി വെച്ചാല്‍ 127 കിലോ മീറ്റര്‍ ഉയരം വരുമത്രെ കട്ട കാശ്. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ തോല്‍ക്കില്ലല്ലോ. ഡി.എം.കെ.തോല്‍ക്കുമോ?

ഇന്ത്യയില്‍ നടന്ന ഏതഴിമതി (കളവ്) കേസിലാണ് ഉന്നതന്മാരെ ശിക്ഷിച്ചത്. അത്യപൂര്‍വ്വം ചിലത് ചൂണ്ടിക്കാണിക്കാനില്ലന്ന് പറയുന്നില്ല.
പ്ലാന്‍ ഫണ്ടിന്റെ എത്ര ശതമാനം ഉപയോഗിക്കുന്നു. ബാക്കി പലര്‍ചേര്‍ന്നു കക്കുന്നു. സാധാരണകള്ളന്മാരെ പോലീസ് പിടിച്ചു കോടതിയില്‍ ഹാജറാക്കി, തൊണ്ടി  മുതലും ഹാജറാക്കി ശിക്ഷ വാങ്ങികൊടുത്തു ജയിലിലടക്കും. ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും ലഭ്യമല്ല. ഇതാണ് പൊതുവ്യവസ്ഥ. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥ ഭരണ രംഗത്തുള്ളവരില്‍ എന്തു കൊണ്ടാവും നടപ്പിലാക്കാത്തത്. അഴിമതി (കളവ്) നടത്തിയവനെ പിടിച്ചു ജീപ്പിന്റെ പിറക് വശത്തിരുത്തി കള്ളന്‍ എന്ന നിലക്ക് പരിഗണിച്ച് ശിക്ഷിക്കേണ്ടതല്ലേ? കളക്ടര്‍ കൈകൂലി വാങ്ങിയാല്‍, മന്ത്രി അഴിമതി നടത്തിയാല്‍ ഈ രീതിയല്ലേ? സ്വീകരിക്കേണ്ടത്?
സാധാരണ കള്ളന്മാര്‍ വ്യക്തികളെയാണ് കളവിന്റെ തലത്തില്‍ സമീപിക്കുന്നത്. പൊതുപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും പൊതുജനങ്ങളെ മൊത്തമായി ഉപദ്രവിക്കുന്നു. കജനാവ് കാക്കാന്‍ ചുമതലപ്പെട്ടവര്‍ വിശ്വാസവഞ്ചന കാണിക്കുന്നു.
വന്നു വന്നു മതസ്ഥാപനങ്ങളില്‍ വരെ ''കളവ്'' കാര്യമായി നടക്കുന്നു. പറക്കും സ്വാമി, ഒരു ഉദാഹരണം. പോലീസ് പിടിക്കുന്നു. അതിനെക്കാള്‍ വേഗത്തില്‍ കക്ഷി മഠത്തില്‍ തിരിച്ചെത്തുന്നു.
കേരളത്തില്‍ കുറ്റിപ്പുറത്ത് നൂര്‍ മൗലവി (ഇദ്ദേഹം കാന്തപുരം വിഭാഗത്തിന്റെ ഓള്‍ ഇന്ത്യ ഓര്‍ഗനൈസര്‍ കൂടിയായിരുന്നു) എത്ര കോടി മോഷ്ടിച്ചു? ഇപ്പോള്‍ നൂര്‍ മൗലവി യു.എ.ഇ.യില്‍കുന്നുകൂട്ടി. ഭാര്യാസഹിതം മികച്ച ഫ്‌ളാറ്റില്‍ സുഖമായി കഴിയുന്നു. എന്ത് നടപടി ഉണ്ടായി. എന്താണ് തടസ്സം. കള്ളനും, കള്ളന് ചൂട്ടുപിടിച്ചു കൊടുത്തവനും ഫലത്തില്‍ കള്ളന്‍ തന്നെയല്ലേ?
1. സാമ്പത്തിക വിശുദ്ധി, 2. ശാരീരിരിക വിശുദ്ധി, 3. ആത്മീയ വിശുദ്ധി ഈ മൂന്ന് ശുദ്ധിയെ കുറിച്ച് ഇസ്‌ലാം ഉണര്‍ത്തുന്നു. പലിശപോലും നിഷിധദ്ധമാക്കിയത് അത് കൊണ്ടാണ്. ''വല്ലാഹി എന്റെ മകള്‍ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കില്‍ ഞാനവളുടെ പേരിലും ശിക്ഷ നടപ്പിലാക്കും'' ഇതാണ് പ്രവാചകാധ്യാപനം.
ബണ്ടിചോര്‍ ബിംമ്പവല്‍ക്കരിക്കപ്പെടുന്നു. അദ്ദേഹവും കള്ളനാണ്. വൈദഗ്ദ്യമുള്ള കള്ളന്‍.  വെറുക്കപ്പെടേണ്ടയാള്‍. പക്ഷെ നാം സ്വീകരിക്കുന്ന സമീപനങ്ങളോ? ഒരു അനാഥാലക്ഷത്തിന്റെ ഭാരവാഹി പൊതു പിരിവിന് ഗള്‍ഫില്‍ പോകുന്നതിനോടനുബന്ധിച്ച് നല്‍കിയ യാത്രായപ്പുയോഗത്തില്‍ സ്വാഗത പ്രഭാഷകന്‍ കാട്കയറി വര്‍ണ്ണിച്ചു സംസാരിച്ചു.
ഇദ്ദേഹം (സെക്രട്ടറി) ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്ഥാപനത്തിന്റെ സ്ഥിതി എന്താകുമായിരുന്നു.? ആ വലിയ കെട്ടിടം ഉണ്ടാകുമായിരുന്നോ? ഈ കോണ്‍ഫ്രന്‍സ് ഹാള്‍ ഇത്ര മനോഹരമായി നിര്‍മിക്കാന്‍ നമുക്ക് സാധിക്കുമായിരുന്നോ? നമ്മുടെ സ്ഥാപനത്തിന്റെ മുഖഛായ മാറുമായിരുന്നോ? സഹികെട്ട ഒരു ശ്രോദ്ധാവ് പ്രതികരിച്ചു. ഈ അനാഥകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ സെക്രട്ടറിയുടെയും കുടുംബത്തിന്റെയും സ്ഥിതി എന്താകുമായിരുന്നു-? എന്ന് ഇതൊരു സാങ്കല്‍പിക കഥയാവാം. പലമനസ്സിലും പുറത്ത് വരാതെ തങ്ങി നില്‍കുന്ന ചിന്തയാവാം. എന്നാല്‍ അശുദ്ധി അതിന്റെ സകലസീമകളും ലംഘിച്ചു വളരുകയാണ്.
''ബണ്ടിചോര്‍'' കഥകള്‍ പത്രമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയും വിലയിരുത്തപ്പെടണം. ന്യൂ ജനറേഷന് ബണ്ടിചോര്‍ ഹീറോ ആവരുത്. പകര്‍ത്തപ്പെടരുത്. അതിനുള്ള പ്രചോദനമാവരുത് കഥനം.
ഇസ്‌ലാമിലെ ശിക്ഷാ രീതികള്‍ പരസ്യമാക്കാനും, അവിടെ ഒരു വലിയ സമൂഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവാനും നിര്‍ദ്ദേശിക്കപ്പെട്ടത്. കൃത്യം നീജമാണ് അത് വളര്‍ന്നുകൂടുന്ന സന്ദേശം കൈമാറലാണ്. ബണ്ടിചോര്‍ വിമാനത്തിലിരുന്നു കൂളായി ആഹാരം കഴിക്കുന്ന പടം ഒരു മലയാള പത്രം പ്രസിധീകരിച്ചത് ആരെ ലക്ഷ്യം വെച്ചാവും. സദാചാര-ധര്‍മ്മചിന്തകര്‍ക്ക് ഒരിടവും മാധ്യമങ്ങളിലില്ലന്ന് വന്നുകൂടല്ലോ.

2 comments:

  1. കള്ളന്മാരൊരു കൂട്ടം നിറഞ്ഞൂ ഭൂതലം തന്നിൽ............

    ReplyDelete
  2. ബണ്ടി‘ഹീറോ’ചോര്‍

    ReplyDelete