Friday 11 January 2013

ബലാല്‍സംഘത്തിന് വധശിക്ഷ!?

      ഡല്‍ഹിയിലെ കൂട്ട ബലാല്‍ സംഘം അത്യപൂര്‍വ്വ സംഭവമൊന്നുമല്ലെങ്കിലും സൈബര്‍ പ്രചാരണത്തിലൂടെ വലിയ പ്രാധാന്യം കൈവരിക്കാനായത് പല നല്ല ചിന്തകള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയായി വരുന്നത് പ്രതീക്ഷാ നിര്‍ഭരം തന്നെ. 
സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍, കാരണങ്ങള്‍ ഇതൊക്കെ പോലീസ് രേഖകളില്‍ ഏതാണ്ട് വിശദീകരിക്കാറുണ്ട്. ഒരു നാളിലധികം വാര്‍ത്ത പ്രാധാന്യം ലഭിക്കാറില്ല ഒട്ടൂമിക്ക കേസുകളിലും. മിക്ക പീഢനങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാറുമില്ല. എന്നാല്‍, ഡല്‍ഹി പീഢനം അതിന്റെ മൃഗീയത കൊണ്ടും, മറ്റ് പല കാരണങ്ങളാലും ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്കുയര്‍ന്നു. അരുദ്ധദീ റോയിയുടെ അന്വേഷണങ്ങള്‍ക്ക് മാധ്യമലോകം പ്രാധാന്യം കല്‍പിച്ചതുമില്ല.
     പീഢനം സംബന്ധിച്ച് ഭരണതലങ്ങളിലും പൊതു സമൂഹങ്ങളിലും മാധ്യമങ്ങളിലും വിപുല ചിന്തകള്‍ ഉയര്‍ന്നുവന്നു. ഏറ്റവും ശ്രദ്ധേയമായത് ശക്തിയായ നിയമനിര്‍മാണവും ചടുലമായ നിര്‍വ്വഹണവും ഉണ്ടാവണമെന്നാണ്. ഏതാണ്ട് 600 വര്‍ഷം കേട്ടാല്‍ തീരാത്ത കേസുകള്‍ ഇപ്പോള്‍ ഇന്ത്യയിലെ കോടതികളില്‍ കെട്ടികിടക്കുന്നു. നിയമനിഷേധത്തിന്റെ സുഗ്രാഹ്യ ഉദാഹരണം.
     ബലാല്‍ക്കാരം ചെയ്യപ്പെടുന്ന സ്ത്രീകളുടെ അഭിമാന സംരക്ഷണം, പുനരധിവാസം, തുടര്‍ജീവിതം സാമൂഹിക പദവി ഇതൊക്കെ പരിഗണിച്ചു പല ഉപനിയമങ്ങളും നിലവിലുണ്ടെങ്കിലും ഫലത്തില്‍ അതൊക്കെ അപ്രായോഗികമാണെന്ന് വിലയിരുത്തപ്പെടുന്നു. ബലാല്‍ക്കാരം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് ഒരു അഭിപ്രായം. ഷണ്ടീകരിക്കുകയാണ് മറ്റൊരു നിര്‍ദ്ദേശം. ജീവപര്യന്തം തടവ് നിര്‍ദേശത്തിലുണ്ട്. ഷണ്ടീകരിക്കുകയെന്നത് ശരിയായ ശിക്ഷയാവുന്നില്ല. മറ്റൊരു സാമൂഹ്യ ദ്രോഹിയെ ഉണ്ടാക്കലാണത്.
     വ്യഭിചാരത്തിലൂടെ സംഭവിക്കുന്നത് മനുഷ്യര്‍ കാത്തുസൂക്ഷിക്കുന്ന മഹത്വവും വ്യക്തിത്വവും പിച്ചിചീന്തലാണ്. ഇത് അടിസ്ഥാനപരമായി മനുഷ്യവകാശത്തിലിടപെടലാകുന്നു. വ്യഭിചാരികള്‍ക്ക് 100 ചാട്ടവാര്‍ അടിയാണ് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ. വിവാഹിതരാണെങ്കില്‍ കൃത്യം നഗ്നദൃഷ്ടി കൊണ്ടു കാണുന്നവിധം മൃഗതുല്യരീതി സ്വീകരിക്കുന്ന സ്ഥിതി വിശേഷത്തില്‍ വധശിക്ഷയും മതം പ്രഖ്യാപിച്ചു. എന്നാല്‍, പതിവൃതകളായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവരെ ഖുര്‍ആന്‍ താക്കീതുചെയ്തു. അവരെ തെമ്മാടി ലിസ്റ്റില്‍ എണ്ണുകയും എണ്‍പത് അടി ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.
      ബലാല്‍ സംഘങ്ങളും, വ്യഭിചാരവും ഒരു നാണയത്തിന്റെ രണ്ട് വശമാണ്. ബലാല്‍ക്കാരം സ്ത്രീകളുടെ അനുവാദമില്ലാതെ പുരുഷന്‍ നടത്തുന്ന ചാരിത്രചോരണമെങ്കില്‍ വ്യഭിചാരം ഇരുവിഭാഗവും ചേര്‍ന്നു നടത്തുന്ന വിശുദ്ധികളങ്കപ്പെടുത്തലാണ്. രണ്ടിന്റെയും പരിണിതഫലം സാമൂഹിക കളങ്കം തന്നെ. ബലാല്‍സംഘവും, വ്യഭിചാരവും മാനുഷികതയുടെ മുഖം വികൃതമാക്കുന്ന സാംസ്‌ക്കാരിക മരണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. രണ്ടിനും കടുത്ത ശിക്ഷ നല്‍കേണ്ടത് പരിഷ്‌കൃത സമൂഹത്തിലും പ്രസക്തമാണ്.
      ഇത്തരം കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വിഭാഗം പോലീസില്‍ രൂപീകരിക്കണം. വനിതാപോലീസിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പിക്കാന്‍ സംവിധാനം ഉണ്ടാവണം. കുറ്റം തെളിഞ്ഞാല്‍ കടുത്ത ശിക്ഷ ലഭിക്കാന്‍ കാലതാമസം ഉണ്ടാവരുത്. ഉങ്ങനെയുള്ള കേസുകള്‍ കേള്‍ക്കാന്‍ മാത്രം പരത്യേക കോടതികള്‍ ജില്ലാ തലങ്ങളിലെങ്കിലും വേണം. കുറ്റവാളികള്‍ക്ക് വേണ്ടി വക്കാലത്ത് ഏല്‍ക്കുന്നതില്‍ നിന്ന് നിയമ പണ്ഡിതര്‍ പിന്തിരിയണം. വധശിക്ഷ, ജയില്‍ ശിക്ഷ എന്നിങ്ങനെ വിഭജിച്ചു കൂടിയാല്‍ ഒരുമാസത്തിന്നുള്ളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണം. കുറ്റവാളികള്‍ക്ക് നേരിയ പ്രതീക്ഷപോലും ഇല്ലാത്തവിധം നിലപാട് ശക്തിയാവണം.
      ബലാല്‍ സംഘം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തിയായ നിയമനിര്‍മാണങ്ങള്‍ക്കൊപ്പം നിര്‍വ്വഹണ വേഗത ഉറപ്പ് വരുത്തുകയാണ് പ്രധാനം. ഉണ്ടാവാന്‍ പോകുന്ന നിയമത്തിന്റെ കരട് പൊതുചര്‍ച്ചകള്‍വഴി രൂപപ്പെടുത്തുന്നത് നന്നായിരിക്കും. സൈബര്‍ മേഖലകളില്‍ നിരപരാധികള്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്നു. പക്ഷെ, കുറ്റവാളികളെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. ഉദാഹരണം, സെക്‌സ് സൈറ്റ് വഴി നല്‍കുന്ന മൊബൈല്‍ നമ്പറുകളില്‍ പതിവൃതകളായ നിരവധി സഹോദരികളുടെ മൊബൈല്‍ നമ്പര്‍ നല്‍കുന്നു. പോലീസിലെ സൈബര്‍ സെല്ലുകളില്‍ പരാധിപ്പെട്ടാല്‍ ഇത്തരം സൈറ്റുകള്‍ പലതും വിദേശങ്ങളില്‍ രജിസ്തര്‍ ചെയ്തതാണെന്നറിയുക. പരമാവധി ഇന്തയില്‍ ലഭ്യമാവാത്തവിധം ബ്ലോക്ക് ചെയ്യാമെന്നല്ലാതെ ഈ കുറ്റവാളികള്‍ക്കെതിരില്‍ നടപടി സ്വീകരിക്കാന്‍ ഇന്റര്‍നാഷണല്‍ പരിരക്ഷ കിട്ടുന്ന വ്യവസ്ഥകളോ നടപടിസ്വീകരിക്കാനധികാരമുള്ള വ്യവസ്ഥകളോ നിലവിലില്ല. അത്കാരണം മാനഹാനി നേരിട്ടവര്‍ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്നു. സെക്‌സ് സൈറ്റില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് മൊബൈല്‍ വിളിച്ച് ആവശ്യക്കാരനാണെന്ന് പറയുമ്പോള്‍ നാണം കെടുകയും ഞെട്ടുകയും ചെയ്യുന്നവരെ സഹായിക്കാന്‍ നമ്മുടെ നിയമ പുസ്തകത്തിലോ നീതിവ്യവസ്ഥയിലോ വകുപ്പില്ലാതെ വരുന്നു. വാണിജ്യ, വ്യവസായ പ്രതിരോധ കരാറുകള്‍ പോലെ രാഷ്ട്രങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ മാനവരാശിയുടെ പൊതുകാര്യപട്ടികയില്‍ പെടുത്തി ശിക്ഷ നല്‍കാന്‍ കഴിയുന്നവിധം ചര്‍ച്ചകള്‍ നടത്തണം. 
     സദാചാര ചിന്തകളുടെ അഭാവം, ധാര്‍മികതയുടെ പ്രശ്‌നം ഇതൊക്കെ വായിക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്കാര്യത്തില്‍ മികച്ച് പങ്ക് വഹിക്കാനാവും. പാഠ്യവിഷയങ്ങളില്‍ സാദാചാരങ്ങള്‍ക്കൊരിടം ഉണ്ടാവണം. കിഴക്കില്‍ നിന്ന് കൊള്ളാവുന്നതേ കടമെടുക്കാവൂ. സ്ത്രീകളുടെ സൗന്ദര്യവും സമ്പത്തും അവള്‍ കൊള്ള ചെയ്യുകയാണ്. കിഴക്കിന്റെ പുരുഷ-സ്ത്രീ വേഷങ്ങള്‍ പരശോധിക്കുക. പുരുഷന്‍ മാന്യമായ വസ്ത്രം ധരിക്കുന്നു. സ്ത്രീ മറിച്ചും. പുരുഷാധിപത്യത്തിന്റെ വികൃതമുഖമാണിത്. അതിരുകള്‍ പാലിക്കുന്ന വസ്ത്രധാരണം സാസംക്കാരികതകളോട് രാജിയാവാത്ത ജീവിതക്രമങ്ങള്‍, ഓരോ ജനപഥത്തിന്റെയും പൈതൃകത്തെ മാനിക്കുന്ന സാമൂഹിക ക്രമങ്ങള്‍. ഇതോടൊപ്പം പൊതുകലാലയങ്ങളില്‍ ധാര്‍മിക പഠനങ്ങള്‍ക്ക് അവസരം ഇതൊക്കെയാണുണ്ടാവേണ്ടത്. ഇന്ത്യ തെരുവ് സര്‍ക്കസുകാരുടെയും പാമ്പാട്ടികളുടെയും നാടെന്നവെള്ളക്കാരുടെ പഴയ പരിഹാസം ഇപ്പോള്‍ കാപ്പിരികളുടെ നാടെന്ന തലത്തിലേക്ക് മാറ്റിയവര്‍ മാറിചിന്തിക്കാന്‍ സാധ്യതയില്ല. നമ്മുടെ സദാചാരബോധം അവരുടെയും സാദാചാര ബോധമാക്കി മാറ്റാനാണ് ശ്രമം നടത്തേണ്ടത്. കൂട്ടത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയും. ഉണ്ടാവണം. നമ്മുടെ പലപഞ്ചനക്ഷത്ര ഹോട്ടലുകളിലും പല വന്‍കിട റിസോര്‍ട്ടുകളിലും മറ്റ് ഉന്നത കേന്ദ്രങ്ങളിലും സംഭവിക്കുന്ന സാംസ്‌കാരിക മരണത്തിന്റെ വര്‍ത്തമാനമായിരുന്നു. ശ്വേതാമേനോന്‍ പ്രവര്‍ത്തിയിലൂടെ നമ്മോട് സംവദിച്ചത്. തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. തിരിച്ചടികളല്ല.

9 comments:

  1. നീതിപൂര്‍വവിചാരണ
    കര്‍ശനശിക്ഷ കാലതാമസമില്ലാതെ


    മിനിമം ഇത്രയെങ്കിലും നടപ്പിലാക്കണം

    ReplyDelete
  2. പീഡകന് വധശിക്ഷ മാത്രം മതിയോ? ഏയ്‌! വധ ശിക്ഷ മാത്രം പോര. പാര്‍ട്ടിയുടെ പരമോന്നത സ്ഥാനം കൊടുത്ത് അവനെ അവഹെളിക്കണം. ഇലക്ഷനില്‍ നിര്‍ത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു അവനെ മാനം കെടുത്തണം. മന്ത്രിയാക്കി അവന്റെ തെമ്മാടിത്തരത്തിനു ശിക്ഷ നല്‍കണം. അഴിമതി പണം മുഴുവന്‍ അവനെ ഒറ്റയ്ക്ക് തീറ്റിച്ച് കൊല്ലണം. ഇത്ര ഒക്കെ ഞാന്‍ പീഡകനോട് ചെയ്താല്‍ എനിക്ക് സ്ത്രീ സുരക്ഷയെ പറ്റി അഭിമാനത്തോടെ പ്രസങ്ങിക്കാം.

    ReplyDelete
  3. @ഷണ്ടീകരിക്കുകയെന്നത് ശരിയായ ശിക്ഷയാവുന്നില്ല. മറ്റൊരു സാമൂഹ്യ ദ്രോഹിയെ ഉണ്ടാക്കലാണത്.

    വ്യക്തമാക്കാമോ?

    ReplyDelete
  4. @@വ്യഭിചാരത്തിലൂടെ സംഭവിക്കുന്നത് മനുഷ്യര്‍ കാത്തുസൂക്ഷിക്കുന്ന മഹത്വവും വ്യക്തിത്വവും പിച്ചിചീന്തലാണ്. ഇത് അടിസ്ഥാനപരമായി മനുഷ്യവകാശത്തിലിടപെടലാകുന്നു. വ്യഭിചാരികള്‍ക്ക് 80 ചാട്ടവാര്‍ അടിയാണ് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ. വിവാഹിതരാണെങ്കില്‍ കൃത്യം നഗ്നദൃഷ്ടി കൊണ്ടു കാണുന്നവിധം മൃഗതുല്യരീതി സ്വീകരിക്കുന്ന സ്ഥിതി വിശേഷത്തില്‍ വധശിക്ഷയും മതം പ്രഖ്യാപിച്ചു. എന്നാല്‍, പതിവൃതകളായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവരെ ഖുര്‍ആന്‍ താക്കീതുചെയ്തു. അവരെ തെമ്മാടി ലിസ്റ്റില്‍ എണ്ണുകയും എണ്‍പത് അടി ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

    ഖുറാനിലെ ഈ വരികള്‍ പകര്‍ത്തി എഴുതാമോ? ബലാത്സംഗം ചെയ്യപ്പെട്ടു വ്യഭിചരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്? ഇതില്‍ പറയുന്ന വ്യഭിചാരികക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്?

    ReplyDelete
  5. ''വ്യഭിചരിച്ച സ്ത്രീ പുരുഷന്മാരില്‍ ഓരോരുത്തരേയും നൂറ് വീതം നിങ്ങള്‍ അടിക്കുക. അല്ലാഹുവിന്റെ നിയമനടപടി നടത്തുന്നതില്‍ ആ രണ്ടു പേരോടും യാതൊരു ദയയും നിങ്ങള്‍ക്ക് പിടിപെടരുത്. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരാണെങ്കില്‍, അവരുടെ ശിക്ഷ നടത്തുന്നതിന് സത്യവിശ്വാസികളില്‍ നിന്ന് ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ'' (വി.ഖു. 24 :2)
    ഇസ്‌ലാമിലെ സ്ത്രീ പുരുഷന്‍ സാങ്കേതികമായി രണ്ട് വിഭാഗം ഉണ്ട്. ഒന്ന് അവിവാഹിതകര്‍, രണ്ട് വിവാഹിതര്‍. മേല്‍ ശിക്ഷ അവിവാഹിതരുടേതാണ്. വിവാഹിതരാണെങ്കില്‍ വധ ശിക്ഷയാണ് മതവിധി. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സാക്ഷി പറയാന്‍ യോഗ്യതകള്‍ ഒത്തവര്‍, നഗ്ന ദൃഷ്ടി കൊണ്ട് കണ്ട് സ്ഥിരപ്പെടണം. അഥവാ പട്ടാപകലോ, വെളിച്ചത്തോ, പൂര്‍ണ്ണ നഗ്നരായി മൃഗ തുല്ല്യരായി വേഴ്ച നടത്തിയാലാണിങ്ങനെ കാണാന്‍ കഴിയുക. സ്ത്രീ പുരുഷന്‍ ഒന്നിച്ച് ശയിക്കുന്നത് കണ്ടാല്‍ പോരാ, കൃത്യമായി സംഭവം സംഭവിച്ചു എന്ന് കാണുകവേണം. ഈ വിധി തിരുസുന്നത് കൊണ്ട് സ്ഥിരപ്പെട്ടതും കര്‍മ ശാത്ര പണ്ഡിതര്‍ രേഖ പ്പെടുത്തിയതുമാണ്. ഇത് പോലുള്ള മൃഗീതയാണ് ഡല്‍ഹി കൂട്ടബലാല്‍സംഗം. ഇവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് നീതി. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 24:4 ല്‍ പറയുന്നു. പതിവൃതകളുടെ പേരില്‍ വ്യഭിചാരാരോപണം നടത്തുകയും എന്നിട്ടതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്ന വരാരോ അവരെ നിങ്ങള്‍ എണ്‍പത് അടി വീതം അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങള്‍ സ്വീകരിക്കരുത്. അവര്‍ തന്നെയാണ് അതിക്രമികള്‍ '' (വിഖുര്‍ആന്‍)
    സ്ത്രീകളുടെ മാനം ഏറെ പവിത്രമാണെന്ന് ഈ വരി സാക്ഷ്യം. സമൂഹത്തില്‍ അവര്‍ അപമാനിക്കപ്പെടാനിടയാവരുത്. അത്തരം ഒരു സാഹചര്യം ഉണ്ടാക്കിയവരെ കനത്ത താക്കീതും ശിക്ഷയും മതം അനുശാസിക്കുന്നു. അതോടൊപ്പം പിന്നീടൊരിക്കലും അവര്‍ സാക്ഷിക്ക് പോലും കൊള്ളാത്തവിധം അവരുടെ അധമ വിചാരങ്ങള്‍ക്ക് അര്‍ഹതമായ സാമൂഹികാവസ്ഥയും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
    ഡല്‍ഹി കൂട്ട ബലാല്‍സംഗം മൃഗീയമാണ്. പൈശാചികമാണ്. അക്കാര്യത്തില്‍ രണ്ടു പക്ഷ മുണ്ടാവാനിടയില്ല. സമാന സംഭവങ്ങളും തഥൈവ. ബലാല്‍സംഘം, വ്യഭിചാരം തുടങ്ങിയ അധര്‍മ്മങ്ങളോട് രാജിയാവാതെയും, സന്ധി ചെയ്യാതെയും ശക്തിയായ നിലപാട് സ്വീകരിക്കുന്നത് ധര്‍മ്മ മനസ്സാണ്.

    ReplyDelete
  6. @ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സാക്ഷി പറയാന്‍ യോഗ്യതകള്‍ ഒത്തവര്‍, നഗ്ന ദൃഷ്ടി കൊണ്ട് കണ്ട് സ്ഥിരപ്പെടണം. അഥവാ പട്ടാപകലോ, വെളിച്ചത്തോ, പൂര്‍ണ്ണ നഗ്നരായി മൃഗ തുല്ല്യരായി വേഴ്ച നടത്തിയാലാണിങ്ങനെ കാണാന്‍ കഴിയുക. സ്ത്രീ പുരുഷന്‍ ഒന്നിച്ച് ശയിക്കുന്നത് കണ്ടാല്‍ പോരാ, കൃത്യമായി സംഭവം സംഭവിച്ചു എന്ന് കാണുകവേണം.

    അതായത് വ്യഭിചരിക്കുന്നതില്‍ കുഴപ്പമില്ല പക്ഷെ ആരും കാണരുത്. കണ്ടാല്‍ മാത്രമേ ശിക്ഷയുള്ളൂ. ഒരു പെണ്‍കുട്ടിയെ ഒരാള്‍ ആരും കാണാതെ ബലാത്സംഗം ചെയ്താല്‍ എന്ത് ശിക്ഷ ലഭിക്കും? ആ പെണ്‍കുട്ടിയുടെ വാക്കിനു വില കല്‍പ്പിക്കുമോ അതോ പെണ്‍കുട്ടിയെ ശിക്ഷിക്കുമോ? പിന്നെ സംഭവിക്കുന്നത്‌ മുഴുവന്‍ നോക്കി നിന്ന് കണ്ടവന്, അത് തടയാതെ സാക്ഷി പറയാന്‍ ചെല്ലുന്നതിലും എന്തോ കുഴപ്പം ഉണ്ട്.

    @പതിവൃതകളുടെ പേരില്‍ വ്യഭിചാരാരോപണം നടത്തുകയും എന്നിട്ടതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്ന വരാരോ അവരെ നിങ്ങള്‍ എണ്‍പത് അടി വീതം അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങള്‍ സ്വീകരിക്കരുത്. അവര്‍ തന്നെയാണ് അതിക്രമികള്‍ '' (വിഖുര്‍ആന്‍)

    ഹോ ഭയങ്കരം. അതായത് വ്യഭിചരിക്കുന്നതു നാലുപേര്‍ കണ്ടില്ലെങ്കില്‍ യാതൊരു കുഴപ്പവും ഇല്ല. അവള്‍ പതിവൃത തന്നെ. ഹ ഹ... ഒന്നല്ല രണ്ടല്ല മൂന്നു പേര്‍ കണ്ടാലും വ്യഭിചരിച്ചവര്‌ക്കു കുഴപ്പമില്ലെന്നു മാത്രമല്ല അബദ്ധവശാല്‍ ആരെങ്കിലും കണ്ടുപോയാല്‍ യാതൊരു കാരണവശാലും അവര്‍ കണ്ട കാര്യം പുറത്തു പറയാന്‍ പാടില്ല. എങ്ങാനും പറഞ്ഞു പോയാല്‍ എണ്‍പത് അടി വാങ്ങിച്ചോളുക. ഈ വാചകം മുഹമ്മദ്‌ പറയുമ്പോള്‍ ഉണ്ടായ സാഹചര്യം ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും. ഡല്‍ഹി മാനഭംഗം നേരിട്ട് കണ്ടതിനു നാലുപേര്‍ സാക്ഷികള്‍ ഇല്ല. അതുകൊണ്ട് ഇസ്ലാമിക നിയമപ്രകാരം പ്രതികള്‍ രക്ഷപെടുമോ? നാലുപേര്‍ സാക്ഷി ഇല്ലാത്തതാണോ കുഞ്ഞാലിക്കുട്ടിയെ വധശിക്ഷക്ക് കൊടുക്കാന്‍ മടിക്കുന്നതിനു കാരണം? ലീഗുകാര്‍ ഈ രണ്ടു കാര്യങ്ങളിലും ഇരട്ടത്താപ്പ് കാണിക്കുന്നത് ശരിയാണോ? അതോ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നവര്‍ സത്യ വിശ്വാസികള്‍ അല്ലെ?

    ReplyDelete
  7. വ്യഭിചാരത്തിന് നൂറ് അടി ശിക്ഷയും നാട് കടത്തലും വിശദീകരിച്ചത് സഹോദരന്‍ വായിച്ചില്ലെന്ന് വരുമോ ? വധശിക്ഷ നല്‍കാന്‍ വ്യക്തമായ സാക്ഷി മൊഴികൂടി വേണമെന്നാണ് പാഠം. ദുരുപയോഗ സാധ്യത തടയലാണിത്.
    വ്യഭിചാരം മഹാ പാപമായി ഇസ്‌ലാം വിശദീകരിച്ചത്. സാക്ഷി പറയുക എന്നതും നീതി നിഷ്ടവുമായി ബന്ധപ്പെട്ടതാണ്. നേരുപാസിക്കുന്നവന്‍ സാക്ഷിപറയും അവന് മറച്ചുവെക്കാനൊന്നുമില്ല. തെറ്റുകള്‍ പരസ്യ സ്വകാര്യ ഗണത്തിലല്ല മെറിറ്റ് കണക്കാകിയത്. തെറ്റ് പരസ്യമായാലും, രഹസ്യമായാലും തെറ്റ് തന്നെ. ഒരാളും കാണാതെ തെറ്റ് ചെയ്തവന്‍ പിന്നീട് സ്വയം ഏറ്റ് പറഞ്ഞു ശിക്ഷ വരിച്ച ചരിത്രവും ഇസ്‌ലാമിന് പറയാനുണ്ട്. വിയോചിപ്പാവാം വിരോധം വേണോ ?

    ReplyDelete
  8. എനിക്ക് ആരോടും യാതൊരു വിരോധവും ഇല്ല. പക്ഷെ ഇപ്പോഴും താങ്കള്‍ ചോദ്യങ്ങള്‍ കേട്ടില്ല എന്നുണ്ടോ? അതോ ഉത്തരം അറിയില്ലേ? അറിയില്ലെങ്കില്‍ സാരമില്ല. നോ പ്രോബ്ലം.

    ഒരു പെണ്‍കുട്ടിയെ ഒരാള്‍ ആരും കാണാതെ ബലാത്സംഗം ചെയ്താല്‍ എന്ത് ശിക്ഷ ലഭിക്കും? ആ പെണ്‍കുട്ടിയുടെ വാക്കിനു വില കല്‍പ്പിക്കുമോ അതോ പെണ്‍കുട്ടിയെ ശിക്ഷിക്കുമോ? ഡല്‍ഹി മാനഭംഗം നേരിട്ട് കണ്ടതിനു നാലുപേര്‍ സാക്ഷികള്‍ ഇല്ല. അതുകൊണ്ട് ഇസ്ലാമിക നിയമപ്രകാരം പ്രതികള്‍ രക്ഷപെടുമോ? നാലുപേര്‍ സാക്ഷി ഇല്ലാത്തതാണോ കുഞ്ഞാലിക്കുട്ടിയെ വധശിക്ഷക്ക് കൊടുക്കാന്‍ മടിക്കുന്നതിനു കാരണം? അതോ താങ്കള്‍ പറഞ്ഞപോലെ സ്വയം തെറ്റ് ഏറ്റുപറഞ്ഞു വരുന്നതുവരെ കാത്തിരിക്കുക ആണോ?

    ReplyDelete
  9. രാഷ്ട്രീയ വീക്ഷണമെന്നാല്‍ അന്ധമായ വ്യക്തി പൂജയല്ലല്ലോ. ന്യായാന്യായങ്ങള്‍ വിലയിരുത്തി വിധിപറയുന്ന മനസ്സിനെ ഞാന്‍ വിലമതിക്കുന്നു.
    ഒരുന്യായാധിപന്റെ മുമ്പിലെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ചില തെളിവുകള്‍ അദ്ദേഹത്തിന് വേണ്ടി വരും. സ്വകാര്യ തിന്മകള്‍ക്ക് വിധി പറയാന്‍ പലപ്പോഴും ന്യായാധിപന് സാധിക്കാതെ വരുന്നത് സ്വാഭാവികം. തെറ്റേറ്റ് പറഞ്ഞു ശിക്ഷ വിധിച്ചതില്‍ നിന്ന് പ്രശ്‌നം ധാര്‍മ്മികതയാണന്ന് ബോധ്യമാവുന്നു.
    പെണ്ണിന്റെ മൊഴിക്ക് വിലയില്ലന്നാരും എവിടെയും പറഞ്ഞില്ലല്ലോ. സംഭവം സത്യമാണന്ന് ബോധ്യപ്പെടുന്ന മുറക്ക് ശിക്ഷയും ഉറപ്പ്. ഇന്ത്യയില്‍ തന്നെ എത്ര കോസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു. എത്രകൊലയാളികള്‍ രക്ഷപ്പെടുന്നു. നിയമ പുസ്തകമാണോ ഉത്തരവാദി. അതോ നിര്‍വ്വഹണ രംഗത്തെ വിവിധ തലങ്ങളിലെ വീഴ്ചയോ? വ്യഭിചാരം, ബലാല്‍സംഘം, കൊല, കളവ്, ലഹരി ഉപയോഗം, നിര്‍മ്മാണം, വിതരണം പരദൂഷണം പറയല്‍ പൂഴ്ത്തിവെപ്പ് ചൂഷണം, അധികാര ദുര്‍വിനിയോഗം ഇതൊക്കെ മഹാ അപരാധമായി ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്.
    സത്യ വിശ്വാസികളത് മാനിച്ച് സ്വീകരിക്കുന്നു. വിശ്വാസ ദൗര്‍ബല്യമുള്ളവര്‍ക്കത് പാലിക്കാനാവാതെ വരുന്നു. ഇവിടെ വ്യക്തികളുടെ വലിപ്പ ചെറുപ്പമോ, മറ്റോ പരഗണനീയമാവുന്നില്ല.

    ReplyDelete