Saturday 19 January 2013

അരിവില


എസ്.എസ്.പൊന്നി ചോറ്റരിക്ക് 52 രൂപ, ജയ- 36 രൂപ, മട്ടന്‍- 40 രൂപ, കുറുവ വെള്ള - 38 രൂപ ജയ പച്ചരി - 29 രൂപ, പഞ്ചസാര -38 രൂപ
ഒരു സാധാരണക്കാരന്‍ അരിയാഹാരം കഴിക്കാന്‍ എന്ത് പണിക്കാണ് പോവുക?
വിലനിലവാരം പിടിച്ചു നിര്‍ത്തും, വിപണിയില്‍ ഇടപെടും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിച്ച് കെ.വി.തോമസിനെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. അനൂപ് ജേക്കബ് ഹയാത്തിലുണ്ടോ എന്നറിയില്ല. പെട്രോളിന് മന്ദം മന്ദം വില കൂടുന്നു.ഡീസലിന് വില നിയന്ത്രണം എടുത്തു കളഞ്ഞു. ക്രൂഡ് ഓയിലില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതൊന്നും വിറ്റ് വരവ് വിലയില്‍ പെടുത്താതെ ബഹു രാഷ്ട്ര കുത്തകക്കാര്‍ തോന്നിയ പോലെ വിലകൂട്ടുന്നു. ഭരിക്കുന്ന പാര്‍ട്ടി ചിന്തന്‍ ശിബിരം നടത്തി ശക്തി കുറഞ്ഞ മേഖലകളില്‍ ശക്തി ഉണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങളാരായുന്നു. നാല്പത് വര്‍ഷത്തിന്നുള്ളില്‍ 600 മുതല്‍ 1000 വരെ മടങ്ങ് വിലയാണ് മിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും, നിര്‍മ്മാണ വസ്തുക്കള്‍ക്കും വര്‍ദ്ദിച്ചത്.
തേങ്ങ വില നാലില്‍ നിന്നുയര്‍ന്ന നാള്‍ മറന്നു. തെങ്ങ് കയറാന്‍ 25 രൂപ കൊടുക്കണം 5 തേങ്ങകിട്ടിയാല്‍ 5 രൂപ കയ്യില്‍ നിന്ന് കൂട്ടികൊടുക്കുകയല്ലാതെ കര്‍ഷകന്‍ എന്ത് ചെയ്യും.

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 നാള്‍ ജോലി ചെയ്താല്‍ 360 നാള്‍ ജീവിക്കണം. 175 ഃ150 = 26250 % ഒരുദിവസത്തേക്ക് 72.9രൂപ ഈ തുക കൊണ്ട് 3 അംഗ കുടുംബം എങ്ങനെ കഴിയുമെന്ന് പഠിക്കാന്‍ ഡല്‍ഹിയില്‍ പോയി ശീലാദീക്ഷിദില്‍ നിന്ന് ക്ലാസ് കേള്‍ക്കേണ്ടിവരും.
വില നിലവാരം കേട്ടാല്‍ അധികമാളും ഞെട്ടാത്തത് ഹ്യദയം തന്നെ മരവിച്ചു കഴിഞ്ഞത് കൊണ്ടാവാം. ഒരു ഡബിള്‍ ദോത്തി സാമാന്യം നല്ലത്. 500 രൂപ പാന്‍സ് 2500 രൂപ ചുരിദാര്‍ തുണി 3000 രൂപ മാക്‌സി 500 രൂപ കുട്ടികുപ്പായത്തിന് 1000 രൂപ മത്തി 60 രൂപ അയല 120 രൂപ ആവോലി 360 രൂപ അയക്കൂറ 400 രൂപ ആട്ടിറച്ചി 360 രൂപ മാട്ടിറച്ചി 160 രൂപ കോഴി 180 രൂപ ഗന്ധഗശാല അരി 80-90 രൂപ.
ഇതിനെല്ലാം പുറമെ ബസ് ചാര്‍ജ്, കറന്റ് ചാര്‍ജ്. വീട്ടുകരം, ഇതൊക്കെ ദാക്ഷിണ്യവും, മാനദണ്ഡങ്ങളുമില്ലാതെ നാള്‍ക്കുനാള്‍ ഉയര്‍ത്തുന്നു. എം.എല്‍.എ., എം.പി., മന്ത്രിമാരുടെ ശമ്പളം, അലവന്‍സ്, യാത്രാചെലവുകള്‍ കുത്തനെ ഉയര്‍ത്തുന്നു. ഭാരതത്തിന്റെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുക്കര്‍ജി, കര്‍ണാടകയിലെ ബാല്‍ഗാമില്‍ ഒരു നാള്‍ അന്തിയുറങ്ങാനുള്ള മുറിവാടക 37 ലക്ഷം രൂപ സംസ്ഥാന പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ കംട്രോള്‍മെന്റ് ഹൗസിന് മോഡി കൂട്ടി കര്‍ട്ടനിട്ടത് 16 ലക്ഷം രൂപ.
അധ്വാന വര്‍ഗ്ഗം എന്ന് ശക്തിയായി പലതവണ പറഞ്ഞു മുമ്പല്ലിഉകിയ സഖാക്കളെക്കെ ബക്കിംഗ് ഹാം കൊട്ടാരത്തെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി വില്ലകളില്‍ പാര്‍ക്കുന്നു. ഒരു ജാസ്മീന്‍ കാറ്റ് സംഘ കുടുംബങ്ങളിലെങ്കിലും അടിച്ചു വീശിയെങ്കില്‍ എന്ന് നിരീക്ഷിക്കാത്തവര്‍ ഉണ്ടാവുമോ!? ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗം നിര്‍ണ്ണയിക്കുന്നില്ല. അതിന്നവര്‍ക്ക് സമയവും ഇല്ല. രോഗിയുടെ പേരും, വിലാസവും, ധന സ്ഥിതിയും ചോദിച്ചറിഞ്ഞു ''ചെക്കപ്പ്'' സ്ലിപ്പ് നല്‍കുന്നു. ഫുള്‍ബോഡി ചെക്കപ്പ് പ്രമേയം ഉള്ളവര്‍ക്ക് 8000 രൂപ പ്രമേയം ഇല്ലങ്കില്‍ 7000 രൂപ 3 അംഗകുടുംബം ചെക്കപ്പിന് 24000 രൂപ.
ഭാരതത്തില്‍ 100 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണത്രെ വാര്‍ഷിക വിപണി, ഇതില്‍ 25 ശതമാനം 25 ടണ്‍ കേരളത്തില്‍, ഇന്ത്യയില്‍ ഏറ്റവുമധികം കടബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാം സ്ഥാനം കേരളത്തിന്.
കേന്ദ്ര വിഹിതം കണ്ണുരുട്ടി മമത വാങ്ങും, മൂക്ക് വിറപ്പിച്ച് ജയലളിതയും, കരുണാനിധിയും വാങ്ങും. നെഹ്‌റു കുടുംബ വക യു.പി.ക്കും, വോട്ട് വ്യാപാരക്കണക്കെടുപ്പ് നോക്കി മധ്യപ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കും കൊടുക്കും. അരക്കപറമ്പില്‍ കൂര്യന്‍ ആന്റണി വന്നു കേരളത്തിന് തരാന്‍ ഭയമാണന്ന് പറയും, കുഞ്ഞൂഞ്ഞ് വിയര്‍ക്കും, ചെന്നിത്തല ചിരിക്കും, നാട്ടുകാര്‍ അന്ധാളിക്കും. വിഭവങ്ങളുടെ ശരിയായ പങ്ക് വെപ്പ് നീതി ബോധം, രാജനീതി, ഇതൊക്കെ ഏട്ടിലെ പശു.
ഭാരതം പച്ച തൊടരുതെന്ന് പാക്കിസ്ഥാന് പൂതി ഉണ്ട് അവരോ തമ്മില്‍ തല്ലി തകരുന്നു. അയല്‍വാസിയും തളരണം എന്ന അസൂയ. ഇടക്കിടെ അതൃത്തിയില്‍ കോലാഹലം ഉണ്ടാക്കും. വെടിപൊട്ടിക്കും, ധീര ജവാന്മാരെ വധിക്കും. രാജ്യത്തിന്റെ റവന്യൂ വരുമാനം വഴി തിരിച്ചുവിടാനും, അരാജകത്വങ്ങള്‍ ഉണ്ടാക്കാനുമാണീ നീക്കങ്ങള്‍.
അതിരല്‍പം കടന്നെങ്കിലും ശ്രീമതി ഇന്ദിരാഗന്ധിയെപോലെ ഇഛാശക്തിയും, ധീരതയും ഉള്ള പ്രധാന മന്ത്രിമാര്‍ നമുക്കുണ്ടായതുമില്ല. വരുമാനം നോക്കി ഇനി ജീവിക്കാന്‍ കഴിയുമെന്നാര്‍ക്കും പ്രദീക്ഷയില്ല. ഒന്നുകില്‍ പൊതുപ്രവര്‍ത്തകനാവുക. അല്ലങ്കില്‍ പോക്കറ്റടിയോ, മോഷണമോ സ്വീകരിക്കുക. എന്ന തലത്തിലേക്ക് അതിവേഗം ബഹുദൂരം നാം മുന്നേറുകയാണോ? വരള്‍ച്ച കൂടിവന്നാല്‍ വെള്ളം കുടി പോലും മുട്ടുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നിങ്ങളൊക്കെ ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ഈ പ്രസ്താവന മഹാനായ പ്രവാചകന്റെതാണ്. ഒര്‍മ്മിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് ഉപകരിക്കും.

4 comments:

  1. നിങ്ങളൊക്കെ ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ഈ പ്രസ്താവന മഹാനായ പ്രവാചകന്റെതാണ്. ഒര്‍മ്മിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് ഉപകരിക്കും.


    സന്മനസ്സുള്ളവരുണ്ടെങ്കിലല്ലേ അക്കൂട്ടത്തില്‍...!!

    ReplyDelete
    Replies
    1. @സന്മനസ്സുള്ളവരുണ്ടെങ്കിലല്ലേ അക്കൂട്ടത്തില്‍...!!


      SUPER!!! comment

      Delete
  2. അങ്ങനെ ഒന്നും വായനക്കാരെ പേടിപ്പിക്കാന്‍ നോക്കണ്ട, ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു? ജനങ്ങളെ അടിച്ചു അടിച്ചു നിലത്തിട്ടു, ചെറുതായി അനക്കം ഉണ്ടെന്നു കണ്ടപ്പോള്‍ ദേ അടുത്ത അടി, ഡീസലിന്റെ വില നിയന്ത്രണം കൂടി എടുത്തു കളഞ്ഞു. യെവന്മാര്‍ക്ക് കോടികളുടെ അഴിമതി നടത്താന്‍ ഇഷ്ടം പോലെ പണം ഉണ്ട്. പക്ഷെ പാവപ്പെട്ടവന് കഞ്ഞി കുടിച്ചു പോകാന്‍ കഴിയുന്നില്ല. എന്തൊക്കെ പ്രശ്നം ഉണ്ടായാലും വളരെ വിദഗ്ധമായി ഒഴിഞ്ഞു മാറാന്‍ പഠിച്ച കള്ളന്മാരാണ് നാട് ഭരിക്കുന്നത്‌. ഇതൊക്കെ കണ്ടു അന്തം വിട്ടു നില്‍ക്കാന്‍ അല്ലെ ജനത്തിനു കഴിയൂ? പക്ഷെ താമസിയാതെ ഒരു വിപ്ലവം പ്രതീക്ഷിക്കാം. ദല്‍ഹി സംഭവം ചില സൂചനകള്‍ തരുന്നുണ്ട്.

    ReplyDelete
  3. പേടിക്കുന്ന വായനക്കാരും ?
    പേടിക്കാത്ത വായനക്കാരും ?
    അക്ഷരങ്ങള്‍ പെറുക്കിയടുക്കി വെക്കുന്നത് ഭയപ്പെടുത്താനാണോ ?
    മയപ്പെടുത്താനോ ?
    ജാസ്മീന്‍ വിപ്ലവത്തിന്റെ ശരിദൂരം തിരിച്ചറിയുന്നത് സന്തോഷം.
    ഭരണാധികാരികള്‍ ദുശിക്കുന്നത് ഭരണീയര്‍ ദുശിക്കുമ്പോഴാണ്.
    രാജാവ് നഗ്നനാണന്ന് പറയാനുറപ്പുള്ള കരളും, വിചാരവും, നാവും കാലം കാതോര്‍ക്കുന്നു.
    നീതിക്ക് വേണ്ടി പൊരുതി മരിച്ചവരുടെ കണക്കെടുക്കാന്‍പോലും ആര്‍ക്കും സമയമില്ല.
    ജീവിതം ഹോമിച്ചവര്‍, പലതും, പലരും നഷ്ടപ്പെട്ടവര്‍ - അവരുടെ കാലൊച്ച കേള്‍ക്കാന്‍
    കഴിവുള്ളവര്‍ കാലാകാലങ്ങളിലുണ്ടാവുമെന്നാണ് സങ്കല്‍പം അതാണ്.
    അത് മാത്രമാണ് എന്റെ, നമ്മുടെ, എല്ലാവരുടെയും പ്രതീക്ഷയും,
    അതിലൊരു മിന്നാമിനുങ്ങ് വെട്ടം തീര്‍ക്കാനുള്ള ശ്രമമാണ് വരികള്‍.
    അല്ലാതെ ഇരുട്ടാക്കാനല്ല.

    ReplyDelete