Friday 18 January 2013

പര്‍ദ്ദ വില്ലനല്ല സംരക്ഷണം തീര്‍ക്കുന്ന കവചം



     സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആവരണമാണ് പര്‍ദ്ദയെന്ന വിധം കാരശ്ശേരി മാസ്റ്ററുടെ നിരീക്ഷണം പരിശോധിക്കപ്പെടേണ്ടതുണ്ട്. ''പര്‍ദ്ദ'' എന്ന പേരിലറിയപ്പെടുന്ന ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം മുസ്‌ലിം സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതല്ല. യൂറോപ് മാറ്റിനിര്‍ത്തിയാല്‍ സമാനമായ വസ്ത്രം ധരിക്കുന്നവര്‍ ലോകത്ത് പലയിടങ്ങളിലും പാര്‍ക്കുന്നു. കന്യാസ്ത്രീകള്‍ സ്ഥിരമണിയുന്ന യൂണിഫോമും ഒരുതരം പര്‍ദ്ദ തന്നെ. വടക്കെ ഇന്ത്യയിലെ സല്‍വാര്‍ ഖമീസ് പേര് പര്‍ദ്ദയല്ലെന്നും നിറം കറുപ്പല്ലെന്നും മാത്രമാണ് വ്യത്യാസം. ധര്‍മം ഒന്ന്.
       വസ്ത്രം ധരിക്കുന്നത് രണ്ട് വിഷയവുമായി ബന്ധപ്പെട്ടാണ്. ഒന്ന് നാണം മറക്കുക, രണ്ട് ഭംഗിയാവുക. നാണത്തിന്റെ തോതനുസരിച്ചാണ് വസ്ത്രത്തിന്റെ അളവ്. എത്രത്തോളം കാണാം, കാണിക്കാം എന്ന് നിശ്ചയിക്കേണ്ടത് ധരിക്കുന്നവര്‍ തന്നെയാണ്.
      പുരുഷന്‍ തുറന്നിട്ട വിധവും, സ്ത്രീ അടച്ചിട്ട വിധവും എന്നെങ്ങനെ വായിക്കപ്പെട്ടു എന്നറിയില്ല. പരസ്പരം കാണരുതെന്ന വിധി പൂര്‍ണ്ണമാവുക പരസ്പരം മറയിടുമ്പോഴാണ്. ഏകപക്ഷീയ മറ മതത്തിന്നജ്ഞാതം തന്നെ.

      അന്തമാന്‍ ദ്വീപിലെ നിബിഡ വനത്തില്‍ കറുത്തവരും, വെളുത്തവരുമായ ജര്‍വകള്‍ എന്ന മനുഷ്യര്‍ പാര്‍ക്കുന്നു. ഇവര്‍ സമ്പൂര്‍ണ നഗ്‌നരാണ്. നിര്‍ബന്ധിപ്പിച്ചുടിപ്പിച്ചാല്‍ പോലും വസ്ത്രം ധരിക്കാന്‍ മടിക്കുന്നവര്‍. അവര്‍ക്ക് അവരുടെ ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ചു വെക്കണമെന്ന് തോന്നീട്ടില്ല. എന്നാല്‍, അവര്‍ക്കിടയില്‍ പ്രകടമായ ബലാല്‍സംഘങ്ങളോ, വ്യഭിചാരമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുമില്ല. പരക്കെ അവര്‍ ഇണ ചേരുന്നില്ല. ഏക ഇണ സമ്പ്രദായം സ്വീകരിക്കുന്നു.
       അവര്‍ക്കിടയിലേക്ക് വസ്ത്രം ധരിച്ച സാധാരണ മനുഷ്യര്‍ ചെന്നാല്‍ അവര്‍ അമ്പൈത് വീഴ്ത്തും. ഭയന്നല്ല. അവര്‍ സൂക്ഷിക്കുന്ന പരിശുദ്ധിയുടെ വില(മാനം) അവര്‍ മാനിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല, പുരുഷനും വസ്ത്രത്തിന്റെ അളവിലും രീതിയിലുമുള്ള വ്യത്യാസത്തിലാണ് തര്‍ക്കമെങ്കില്‍ പൂര്‍ണ നഗ്നരായി കഴിയട്ടെ. അങ്ങനെയൊരു ലോകത്തെ കുറിച്ചു സങ്കല്‍പിക്കാന്‍ സൗകര്യമാണ്. വസ്ത്ര നിര്‍മാണ ശാലകള്‍ പൂട്ടും.  വലിയ സാമ്പത്തിക ലാഭവും ലാഭിക്കാം. ഇതംഗീകരിക്കാന്‍ ആധുനിക മനഷ്യനാവാത്തത് ലജ്ജയുമായും സംസ്‌ക്കാരവുമായും ബന്ധിച്ച ചിന്തയാണ്.
       വസ്ത്ര ധാരണയില്‍ പ്രകടമാവുന്നത് മാന്യതയുടെ മുഖമാണ്. പുരാതന കേരളത്തില്‍ മാറ് മറക്കാത്തവരും ഒറ്റ മുണ്ടു ധരിച്ചവരും ഉണ്ടായതിനോട് ചേര്‍ത്ത് വായിക്കേണ്ടത് അവരുടെ സാക്ഷരതാ നിരക്കാണ്. അറിവില്ലാത്തവര്‍ക്ക് അറിയാതെ പോയ മഹത്വങ്ങള്‍ തിരിച്ചുവരാനോ പരിഷ്‌കൃതരും ശ്രമിക്കേണ്ടത്. കാരശ്ശേരി മാസ്റ്ററുടെ ന്യായവാദങ്ങള്‍ അസ്വീകാര്യമാവുന്നത് ഇവിടെയാണ്.
         ബലാല്‍സംഘം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രധാനകാരണം വസ്ത്രധാരണാ രീതിയാണെന്ന് പറയാനാവില്ലെന്ന് സമ്മതിച്ചാല്‍ തന്നെ വസ്ത്രധാരണയും ഒരു ഘടകമാണെന്ന് സമ്മതിക്കാതെ പറ്റില്ല.
       സാധാരണ പീഢനങ്ങളെക്കാള്‍ അധികം ഗാര്‍ഹിക പീഢനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വസ്ത്രധാരണം, സൗകര്യം, തനിച്ചിടപഴകാനുള്ള അവസരം ഇതൊക്കെ കാരണപ്പട്ടികയില്‍ എണ്ണാന്‍ മടിക്കുന്നതെന്തിന്. ഇസ്‌ലാമിലെ സ്ത്രീക്കും പുരുഷനും വസ്ത്രധാരണയില്‍ മാത്രമല്ല എല്ലാ വ്യവഹാരങ്ങളിലും ചില നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അവരുടെ സുരക്ഷയും മാന സംരക്ഷണവും മാന്യതയും പരഗിണിച്ചുകൊണ്ടാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഇതിലേതങ്കിലുമൊന്ന് തകരുന്നു എന്ന് പറയാനാവില്ല.
       സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ എല്ലാ ദിവസവും സംഭവിക്കുന്നുണ്ട്. ംവീയുടെ വേള്‍ഡ് റിപ്പോര്‍ട്ട് ഓണ്‍ വയലന്‍സ് ആന്‍ഡ് ഹെല്‍ത്ത് പ്രകാരം (2002), വ്യക്തികള്‍ തമ്മിലുള്ള പീഡനങ്ങള്‍, ഓരോ മിനിറ്റിലും ഒരു മരണത്തിന് കാരണമാകുന്നുണ്ടെന്നാണ് കണക്ക്. മാളവിക കര്‍ലേക്കര്‍(1998:51)
       15-നും 44-നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കിടയിലെ മൊത്തം രോഗപീഡയുടെ 5 ശതമാനത്തോളം ബലാല്‍സംഗവും ഗാര്‍ഹിക പീഡനവും കാരണമാണെന്ന് വേള്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടി(1993)ന്റെ ഇദ്വേഗജനകമായ ഒരു വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നു. രോഗാവസ്ഥ എന്നതില്‍ ശാരീരികവും ശാരീരികമല്ലാത്തതുമായ ക്ലേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. യഥാര്‍ത്ഥ പീഡനം വരുത്തിവെക്കുന്ന ശാരീരികവും മാനസികവുമായ വൈകല്യങ്ങളുടെ വളരെ ചെറിയൊരംശം മാത്രമാണ് ഈ കണക്കുകള്‍ പ്രതിനിധാനം ചെയ്യുന്നതെന്നത് എടുത്തു പറയേണ്ടതില്ലല്ലോ.
       ഒരു സ്ത്രീ, ഓരോ 34 മിനിറ്റിലും ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടെന്നും ഓരോ 26 മിനിറ്റിലും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും ഓരോ 43 മിനിറ്റിലും തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നും ഓരോ 93 മിനിറ്റിലും കൊലചെയ്യപ്പെടുന്നുണ്ടെന്നും ഇന്ത്യയിലെ പോലീസ് റെക്കോഡുകള്‍ വെളിപ്പെടുത്തുന്നു. - അടച്ചിട്ട വാതില്‍മറവില്‍ പേജ്:14
       1967-നും 1973-നും ഇടയില്‍, അമേരിക്കക്കാരായ 17,500-ല്‍ അധികം സ്ത്രീകളും കുട്ടികളും പുരുഷന്മാര്‍ കാരണം മരിച്ചിട്ടുണ്ട്.
        യു.എസ്സില്‍ കൊല ചെയ്യപ്പെടുന്ന സ്ത്രീകളില്‍ ഏകദേശം 60 ശതമാനവും അവരുടെ ഭര്‍ത്താക്കന്മാരുടെയോ ആണ്‍ സുഹൃത്തുക്കളുടെയോ കൈകൊണ്ടാണ് മരിക്കുന്നത്.
ഗാര്‍ഹികപീഡനത്തിന്റെ വ്യാപ്തി അറിയുന്നതിനുവേണ്ടി ഡല്‍ഹി, ചെന്നൈ, ഭോപ്പാല്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ 10,000 വീടുകളില്‍ നിന്ന് ദ സര്‍വേ ഓഫ് അബ്യൂസ് ഇന്‍ ഫാമിലി എന്‍വൈണ്‍മെന്റ് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. നഗരങ്ങളില്‍ 26 ശതമാനവും ഗ്രാമങ്ങളില്‍ 20 ശതമാനവും ശാരീരിക പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാനസികപീഡന നിരക്ക് യഥാക്രമം 45-ഉം 51-ഉം ശതമാനമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഈ കണക്കുകളൊക്കെ ''വലിയൊരു ഹിമാനിയുടെ ചെറിയൊരു തരി'' മാത്രമേ ആകുന്നുള്ളു.
       ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമെന്‍സ് അസോസിയേഷനെപ്പോലുള്ള സ്ഥാപനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള അവയുടെ നീതികേന്ദ്രങ്ങള്‍ വഴി, ശരാശരി 50,000 സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടെന്ന് വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെട്ട ഡൊമസ്റ്റിക് വയലന്‍സ് ബില്ലിനെക്കുറിച്ചുള്ള തന്റെ അവലോകന (ദ ടൈംസ് ഓഫ് ഇന്ത്യ, 16 മാര്‍ച്ച് 2002)ത്തില്‍ ബൃന്ദ കാരാട്ട് സൂചിപ്പിക്കുകയുണ്ടായി.
        ഈ കണക്കുകള്‍ കാണിക്കുന്ന പീഡനങ്ങള്‍ക്ക് ഒരു നിലക്കും പര്‍ദ്ദ കാരണമാവുന്നില്ലെന്നല്ലേ. എന്നാല്‍, പര്‍ദ്ദ രഹിതാവസ്ഥ കാരണമാകുന്നു എന്നുമാണല്ലോ. പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ഡല്‍ഹി കൂട്ട ബലാല്‍സംഘ പശ്ചാത്തലം ഒരു യുവതിയും കുറെ പുരുഷന്മാരും തുറന്ന സമീപനത്തോടെ ഇടപഴകാനവസരം സൃഷ്ടിച്ചു എന്നത് കൂടിയാണ്. മതവും, മതവേഷവും അവിടെ സംരക്ഷണത്തിന്നില്ലായിരുന്നു. പകരം ഉണ്ടായത് അന്ധമായ സ്വതന്ത്രചിന്താഗതിയെന്ന അപക്വമായ സമീപനങ്ങള്‍ തന്നെ. പര്‍ദ്ദ വില്ലനാവുന്നില്ല. അത് മാന്യതയും സംരക്ഷണക്കവചവുമാണ്.


1 comment: