Tuesday 15 January 2013

റബീഉല്‍ അവ്വലിന്റെ സമകാലിക പ്രസക്തി


ലോക സമൂഹങ്ങളുടെ ഉത്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ നമ്മേ പിറകോട്ട് നയിക്കുന്ന ധാരാളം സമസ്യങ്ങള്‍ക്ക് വര്‍ത്തമാനം ഉത്തരം തേടുന്നു.
വിദ്യാഭ്യാസ രംഗത്ത് ആധുനികമനുഷ്യര്‍ മികച്ച മുന്നേറ്റം നടത്തിയെന്ന് അഭിമാനിക്കുമ്പോള്‍ അതിന്റെ ഗുണഫലം ആര്‍ക്കാണധികം ലഭ്യമാവുന്നതെന്ന വിചാരം പ്രസക്തമാവുന്നു.
മനുഷ്യസമൂഹം വലിയ നേതൃദാരിദ്യം നേരിടുന്നു. മൂല്യശോഷണം വേട്ടയാടുന്നു. മൃഗീയതകള്‍ തഴച്ചുവളരുന്നു. ഗൃഹാന്തരീക്ഷം പോലും താളപ്പിഴവിലെത്തുന്നതില്‍ നേതൃദാരിദ്ര്യത്തിന്റെ  അടയാളപ്പെടുത്തലുകള്‍ക്ക് ഇടം ഉണ്ട്. മൂല്യങ്ങളെ സംബന്ധിച്ച വീക്ഷണങ്ങള്‍പോലും മൂല്യരഹിതമാവുന്നു എന്ന പരിതാപകരമായ അവസ്ഥ വന്നു ചേരുന്നു. കാപ്പിരിസം നാട് നീങ്ങിയില്ലെന്ന് നാലുപാടുകള്‍ നല്‍കുന്ന നാട്ടറിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഓരോ വര്‍ഷവും കടന്നുവരുന്ന പ്രവാചക ജന്മദിനം ലോകത്തെല്ലായിടങ്ങളിലും പുതിയൊരു ജാസ്മീന്‍ സുഗന്ധം പരത്തിയാണ് കടന്നു പോവുന്നത് പോകേണ്ടത്. വര്‍ത്തമാനത്തിന്റെ പ്രധാന ചാലകശക്തിയായി വളര്‍ന്ന സൈബര്‍ ചുവരുകളില്‍ പ്രവാചക സന്ദേശങ്ങള്‍ അധികം ഇടം നേടുന്നു.

പ്രശ്‌നപരിഹാരങ്ങളെ സംബന്ധിച്ചതു സംവാദങ്ങള്‍ സംവേദനങ്ങളായി പടരുന്നു. നേതൃത്വം ഏല്‍ക്കുന്നത്‌പോലെ അനിവാര്യഘട്ടങ്ങളില്‍ നേതൃമൊഴിയലും നേതൃഗുണമാണെന്ന് ഹിജ്‌റ 40ല്‍ ഹസ്സന്‍ബിന്‍ അലി (റ)വിലുടെ ലോകസമൂഹം തിരിച്ചറിഞ്ഞിരുന്നു. ഏതൊരു ജനപഥവും മുന്നേറുന്നത് രണ്ട് അടിസ്ഥാന ഘടകങ്ങള്‍ കൊണ്ട് കൂടിയാണ്. 1) ഭാശ്‌നിക വ്യക്തിത്വം 2) അടിയുറച്ച ഐക്യം. ആശയില്ലാതെ ആര്‍ക്കും അധികനാള്‍ മുന്നേറാനാവില്ല. അത് പോലെ പ്രസക്തമാണ് ഒത്തൊരുമയില്ലാതെയും നിലനില്‍ക്കാനാവില്ലന്നത്.

പ്രവാചക പാഠത്തിലെ പ്രധാനപ്പെട്ടതാണിരണ്ടാശയങ്ങള്‍. ഏകദൈവ വിശ്വാസമെന്ന ദിശയില്‍ വിട്ടുവീഴ്ചയില്ലാത്ത പൈതൃക ബന്ധിതമായ സമ്പന്ന വിശ്വാസപ്രമാണം. ഭിന്നിപ്പിനെ സംബന്ധിച്ച വിചാരംപോലും അരുതെന്ന ശക്തമായ വീക്ഷണവും.
ഇപ്പോള്‍ ലോകത്തിന്റെ മുമ്പില്‍ വിലങ്ങുതടികളായി വളര്‍ന്ന വിഭാഗീയതകള്‍ വായിക്കപ്പെടേണ്ടതാണ്. 2012 നവംബര്‍ 26 ഡിസംബര്‍ 8കൂടി തിയ്യതികളില്‍ ദോഹയില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ നല്‍കിയ പാഠം കയ്യൂക്കുള്ളവരുടെ കയ്യില്‍ തന്നെയാണ് കാര്യങ്ങളിപ്പോഴുമെന്നാണല്ലോ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആഗോള താപനത്തെ നിയന്ത്രിക്കുന്നതിന് ഓരോ രാഷ്ട്രവും തങ്ങള്‍മൂലമുള്ള പങ്ക് ഹരിതഗൃഹവാതകവമനത്തില്‍ കുറവ് വരുത്തണമെന്ന പ്രായോഗിക സമീപന രീതികള്‍ വിജയിച്ചില്ല. വ്യാവസായിക രാഷ്ട്രങ്ങളുടെ നിലപാടുകള്‍ കാരണം അധികമുള്ള ഒരറ്റ ഡണ്‍ കാര്‍ബണ്‍വാതകം പോലും നിക്കാന്‍ ദോഹാ സമ്മേളനത്തിന് സാധിച്ചതുമില്ല. ലോകത്തിലെ ഏറ്റവുംവലിയ ഹരിത ഗൃഹവമനകാരിയായ അമേരിക്ക ഇത് സംബന്ധിച്ചു രൂപപ്പെട്ട ഉടമ്പടിയില്‍ ഒപ്പുവെച്ചതുപോലുമില്ല.
''കരയിലും കടലിലും അസ്വസ്തത സൃഷ്ടിക്കുന്നത് മനുഷ്യഇടപെടലുകളുടെ ഫലമാണെന്ന'' ഖുര്‍ആന്‍ പരാമര്‍ശം അധികവായനക്ക് വിധേയമാക്കണം. ഭക്ഷ്യവിഭവങ്ങള്‍ പാഴാവുന്നു. ഇത്കാരണം വിലവര്‍ദ്ധനവും, പട്ടിണിയും സംഭവിക്കുന്നു. പാഴാക്കുന്നവര്‍ ധനാണ്ഡ്യര്‍ ഇരകള്‍ ദരിദ്രരും. ബ്രിട്ടനില്‍ ചന്തമില്ലാത്ത 30 ശതമാനം പച്ചകറികളും, പഴങ്ങളും വിളവെടുപ്പുപോലും നടത്തുന്നില്ല. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിലവില്‍ നിയമപുസ്തകളില്‍ പരാമര്‍ശങ്ങളില്ല.
ഇത്തരം മാനവിക പ്രതിസന്ധികള്‍ക്ക് പരിഹാരവിചാരങ്ങള്‍ അനിവാര്യമാകുന്നു. നേതൃദാരിദ്രം, വിഭവങ്ങളുടെ വഴിവിട്ട വിനിയോഗം, ചൂഷണം, അപക്വമായ നിര്‍വ്വഹണ രീതികള്‍ കരുണയില്ലാത്ത സമീപനങ്ങള്‍, സമൂഹത്തെ വര്‍ഗ്ഗീകരിച്ചു മതിലുകളുണ്ടാക്കി മഹത്വവല്‍ക്കരിക്കല്‍. യജമാനന്‍, അടിമ, ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളുടെ മറവിലും മറ്റും നടമാടുന്ന യുദ്ധങ്ങള്‍, അന്ധമായ ദേശീയതയും, പ്രാദേശിക വാദവും ഇതൊല്ലാം മാനവരാശിയുടെ വളര്‍ച്ചയെ തടയുന്നതോടൊപ്പം ആനന്ദം തകര്‍ക്കുകയും ചെയ്യുന്നു.
പൊതുവീക്ഷണവും, സൗഹൃദവും, വളര്‍ന്നുവരലാണ് പ്രതിവിധി. ഇന്ത്യകാരനായ നാം സുഭിക്ഷമായി ആഹാരം കഴിക്കുക അയല്‍വാസിയായ നേപ്പാളുക്കാര്‍ പട്ടിണികിടക്കുക. ഇത് സംഭവിക്കുന്ന സമീപനം പ്രവാചകന്‍ അംഗീകരിക്കുന്നില്ല. ലിംഗ വ്യത്യാസത്തിന്റെ പേരിലോ, ധനത്തിന്റെയും നിറത്തിന്റെയും പേരിലോ കീഴ്‌പ്പെടുത്താനും അവകാശം നിഷേധവും മതം അംഗീകരിക്കുന്നില്ല. കാപ്പിരികള്‍ പോലും ചെയ്യാനറക്കുന്ന കൂട്ടബലാല്‍സംഗങ്ങള്‍  സംഭവിക്കുന്ന ഇക്കാലത്ത് ഇസ്ലാമിന്റെ ശിക്ഷാവിധി പരിശോധിക്കപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷയുള്‍പ്പെടെ കടുത്ത ശിക്ഷയാണ് പരിഹാര മാര്‍ഗ്ഗമെന്ന ഇസ്‌ലാമിക പാഠം ഇപ്പോള്‍ സജീവ ചര്‍ച്ചയിലും പഠനത്തിലുമാണ്.
പ്രവാചകന്‍ ''സ്‌നേഹമായി'' അവതരിപ്പിക്കപ്പെട്ടു. ഈ ഖുര്‍ആന്‍ വചനം വര്‍ത്തമാന ഭൂമികയില്‍ ഏറെ പ്രസക്തമാവുന്നു. ലോക സമൂഹങ്ങളില്‍ പരക്കെ ഈ വിശുദ്ധാശയം ചര്‍ച്ചകള്‍ നടക്കുന്നു. എല്ലാം ഉണ്ട് പക്ഷെ വേണ്ടത് മാത്രമില്ലെന്ന ദാരിദ്രാവസ്ഥാ മാനവരാശിയെ അരക്ഷിതരാക്കും.
പരസ്പരമറിയുക, സഹിക്കുക, സ്വീകരിക്കുക, അംഗീകരിക്കുക, പങ്ക്‌വെക്കുക. എന്ത്‌കൊണ്ടെന്നാല്‍ മനുഷ്യര്‍മാത്രമല്ല പ്രകൃതിപോലും ചേതന വസ്തുക്കളാണ് അവയൊക്കല്ലാം അവകാശങ്ങള്‍ ഉണ്ട്. ഒന്ന് മറ്റൊന്നുമായി ബന്ധിച്ചാണ് സൃഷ്ടിക്കപ്പെട്ടത്. എല്ലാ ഓരോന്നിന്റെയും ജൈവസാന്നിദ്ധ്യം മറ്റൊന്നിന്റെ നിലനില്‍പ്പിനെ സാധൂകരിക്കുന്നു.
റബീഉല്‍ അവ്വല്‍ ആഘോഷങ്ങള്‍ക്കൊപ്പം ആശയകൈമാറ്റങ്ങളും സംഭവിക്കണം. സകല പ്രകൃതി പ്രതിഭാസങ്ങളും, ജീവ വസ്തുക്കളും നിലനില്‍ക്കുമ്പോള്‍ മാത്രമേ മുസ്‌ലിമിനും നിലനില്‍ക്കാന്‍ കഴിയൂ. നീതിബോധത്തെ കുറിച്ച് വിചാരിക്കാന്‍ പഠിപ്പിക്കുന്നതിലാണ് ഇസ്‌ലാം അധികം വിജയിച്ചത്. മക്കയില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജബലുനൂറില്‍ ഹിറാഗുഹയില്‍ വെച്ചാണ് പ്രവാചകത്വം ലഭിക്കുന്നത്. ഇത് എ.ഡി 610 ഓഗസ്റ്റ് 6-ാം തിയ്യതി തിങ്കളാഴ്ചയായിരുന്നു. അന്ന് പ്രവാചകന് ചന്ദ്രമാസകണക്ക് പ്രകാരം 40 വയസ്സും 6 മാസവും 2 ദിവസവും പ്രായമാണുണ്ടായത്. എഡി 570 ഓഗസ്റ്റ് 30 റബീഉല്‍ അവ്വല്‍ 12ന്നാണ് ജനനം (മുഹമ്മദ് ഹൈക്കല്‍, മുഹമ്മദ് റസൂലുല്ലാഹ്). മാനവസമൂഹത്തിന്റെ ഇഹപരമോക്ഷമാണ് പ്രവാചക നിയോഗത്തിന്റെ കാതല്‍. 

No comments:

Post a Comment