2013 ഫെബ്രുവരി 20, 21 ഇന്ത്യയുടെ മറ്റൊരു കറുത്തനാള്‍. കരമൊടുക്കി നടുവൊടിഞ്ഞവന്റെ നെഞ്ചില്‍ കൂടി വണ്ടി ഓട്ടുന്ന ഒരുപറ്റം സമരാഭാസക്കാര്‍ തീര്‍ത്ത കറുത്ത ദിനങ്ങള്‍. യാത്രമുടക്കി. മരുന്നുകട പോലും അടപ്പിച്ചു. നാട്ടുക്കാരെ മുഴുവനും വിഢികളാക്കി ഒരുകൂട്ടര്‍ മുഷ്ടിചുരുട്ടി പൊതുനിരത്തില്‍ നീട്ടിവിളിച്ചു തോറ്റിട്ടില്ല തോറ്റിട്ടില്ല. ശരിയാണ് തോറ്റത് ജനങ്ങള്‍ മാത്രം.
ലോകത്തിലെ പല രാഷ്ട്രങ്ങളും മിന്നല്‍ വേഗത്തിലാണ് വളരുന്നത്. വികസനം സംഭവിക്കുന്നത് വിശാല സമീപനങ്ങളില്‍ നിന്നാണല്ലോ.
കേരള സംസ്ഥാനത്തെ റവന്യു വരുമാനത്തിന്റെ 60-70 ശതമാനം ജീവനക്കാരെ തീറ്റിപോറ്റാന്‍ നീക്കിവെക്കുന്നു. കൈനിറയെ മാസപ്പടി കൊടുക്കാന്‍ സാധാരണക്കാരുടെ മടിശ്ശീലദയാരഹിതമായി കൊള്ളയടിക്കുന്നു.
സാധരണ പൗരന്മാര്‍ പട്ടിണി കിടന്നുണ്ടാക്കുന്ന കാശില്‍ നിന്ന് കരമടച്ചു വീര്‍പ്പിക്കുന്ന പൊതുഖജനാവില്‍ നിന്നാണ് ശബ്ദം നല്‍കുന്നത്. സാധുമനുഷ്യരെ ഇത്രവലുതായി ദ്രോഹിക്കുന്നതിലെ ലോജിക്ക് എങ്ങിനെ മനസ്സിലാവും?.
രോഗികള്‍ ആശുപത്രിയിലെത്താന്‍ കഴിയാതെ പൊതുവഴിയില്‍. ഇന്ത്യകാണാന്‍ വന്നുപെട്ട വിവിധ നാട്ടുക്കാര്‍ നാടിന്റെ പലഭാഗങ്ങളില്‍ അന്നവും, വെള്ളവും കിട്ടാതെ നട്ടംതിരിഞ്ഞു.
ഇന്ത്യയുടെ ''ടൂറിസം'' ഇത്രവലിയ ദുരന്തമാണെന്നറിഞ്ഞിരുന്നുവെങ്കില്‍ അവരിവിടെ വരില്ലായിരുന്നു. സമരത്തിന്നാഹ്വാനിച്ച നേതാക്കള്‍ സസുഖം സ്വഭവനത്തില്‍ വിശ്രമിച്ചു.
വേണമായിരുന്നോ ഈ ചതി -?!. അവകാശങ്ങള്‍ നേടാനാണെങ്കില്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗം കിടക്കുന്നു. ദേശീയ നഷ്ടം എത്രവരുമെന്ന് കണകാക്കീട്ടില്ല. അതിന് സമരം കഴിഞ്ഞ് ക്ഷീണം മാറി ഉദ്ദ്യോഗസ്ഥര്‍ ആപ്പിസിലെത്തണം.
പള്ളികൂടങ്ങള്‍ അടഞ്ഞുകിടന്നു. പരീക്ഷകള്‍ മുടങ്ങി. ആര്‍ക്കാണ് ചേതം. ന്യൂ ജനറേഷന്‍ നമ്മെ - നമ്മുടെ രീതിയെ, സമീപനങ്ങളെ വെറുക്കുകയാണ്. അരാഷ്ട്രീയവാദം ഇതിന്റെയെല്ലാം ഫലമായി ഉണ്ടാവുന്നതാണ്.
നമുക്ക് വേണ്ടത് ഇന്ത്യക്ക് മികച്ച നേതൃത്വമാണ്. പോളിറ്റിക്കല്‍ പാര്‍ട്ടികളുടെ നേതൃത്വം ഈ നാടിനെ നാശത്തിലേക്കാണ് നയിക്കുന്നത്. ''ടാലന്റ് സര്‍ച്ച്'' നടത്തി നേതാവനെ കണ്ടത്തിയത് കൊണ്ടായില്ല. മനുഷ്യപറ്റുള്ള മനുഷ്യരെ വേണം നേതൃത്വമേല്‍പ്പിക്കാന്‍. ഓര്‍ത്തിരുന്നോ സമരം പ്രഖ്യാപിച്ചവര്‍ 110 കോടി ജനങ്ങളുടെ അവകാശം. അവര്‍ക്കിവിടെ ജീവിക്കാനും, സഞ്ചരിക്കാനും, അവകാശമില്ലേ-?. അതൊക്കെയാണ് നിഷേധിച്ചത്. മനുഷ്യാവകാശ ലംഘന ആള്‍ക്കെതിരില്‍ ജൂഡീഷ്വറികളും പൊതുസമൂഹ വും നിലപാട് സ്വീകരിക്കുമെന്നാശിക്കാം.
അതെ താങ്കൾ പറഞ്ഞത് നേര്, വെറും അഭാസം
ReplyDeleteസമരിക്കട്ടെ
ReplyDelete