Wednesday, 20 March 2013
പ്രതാപകാലം
പ്രതാപികള്‍ എന്നൊരു വര്‍ഗം എക്കാലവും കല്‍പിക്കപ്പെട്ടു പോന്നു. മാധ്യമങ്ങള്‍ മരണ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 'പൗരപ്രധാനികള്‍' എന്ന് മൊഴിമാറ്റപ്പെടുന്നവരാണ് അടിസ്ഥാനപരമായി പ്രതാപികള്‍.
നാല്‍പത് വര്‍ഷം കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയിലെ പ്രതാപിയായിരുന്നു. സദ്ദാം ഹുസൈന്‍ വര്‍ഷങ്ങള്‍ ഇറാഖിലെ പ്രതാപിയായിവാണു. സൈനുല്‍ ആബിദീന്‍ തുനീഷ്യയിലെ പ്രതാപപട്ടികയില്‍ കുറെക്കാലമിരുന്നു. യു.എന്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും വൈസ് പ്രസിഡന്റ് ഡിക്‌ചെനിയും അമേരിക്കയില്‍ വന്‍ പ്രതാപികളായിരുന്നു. ഡോണിബ്ലയര്‍ ബ്രിട്ടനില്‍ പ്രതാപപട്ടികയിലിരുന്നയാളാണ്.
സപ്തംബര്‍ 11ന് അമേരിക്ക ആക്രമിക്കട്ടപ്പെട്ടതില്‍ മനംനൊന്ത് പട്ടാളത്തില്‍ ചേര്‍ന്ന തോമസ്‌യങ് എഴുതിയ ഹൃദയസ്പര്‍ക്കായ കത്ത് ലോകത്തെല്ലായിടത്തും ഇപ്പോള്‍ വായിക്കപ്പെടുകയാണ്.
Monday, 18 March 2013
ഒഴുക്കിനെതിരെ നീന്തിവരുന്ന ആര്യാടന്‍?!
ആര്യാടന്‍ മുഹമ്മദന്നെ രാഷ്ട്രീയക്കാരന്‍ വിജയമോ? പരാജയമോ? എന്ന തര്‍ക്കത്തിലൊന്നും കഴമ്പില്ലി. ആര്യാടന്‍ ഒരു കലഹപ്രിയനാണെന്ന പക്ഷത്തിന് എതിര്‍പക്ഷമധികമുണ്ടാവാനിടയില്ല.
ജനാധിപത്യവ്യവസ്ഥയില്‍ ഒഴുക്കിന് അനുകൂലമായി നീന്തുന്നതാണ് രാഷ്ട്രീയ മര്യാദ. ജനഹിതമംഗീകരിക്കാത്തവര്‍ എങ്ങനെ ജനകീയനാവും.
റമളാന്‍ മാസത്തില്‍ ആര്യാടന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കും. ആരെ പരിഹസിക്കാനാണിത്? ഒരു പള്ളിയിലും കയറി നോക്കില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം. എന്നാല്‍ മതന്യൂനപക്ഷങ്ങളോട് പെരുമാറേണ്ട രീതി ഇങ്ങനെയാണോ?
പള്ളി മദ്‌റസ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആര്യാടന്‍ സത്യവിരുദ്ധ പക്ഷത്ത് പാറപോലെ ഉറച്ചുനില്‍ക്കും. ഒരടി പൊട്ടി, ഒരു സ്ഥാപനം പൂട്ടിച്ചാല്‍-അതാണ് ഒഴുക്കിനെതിരാവുകയെന്നാവുമോ ആര്യാടന്റെ വിചാരമെന്നാരറിഞ്ഞു. ആത്മീയ ക്രിമിനലുകളെ ആര്യാടന്‍ മതാചാര്യനെന്ന് പരസ്യമായി പുകഴ്ത്തിപ്പറയും. മലബാറില്‍ കോണ്‍ഗ്രസ് അനുദിനം അന്യംനിന്ന് പോവുകയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ജയിക്കാന്‍ കഴിയുന്ന വാര്‍ഡുകള്‍ പോലും വിരളം. ന്യൂജനറേഷന്‍ ഈമാതിരി ശണ്ഠകള്‍, അല്ലെങ്കില്‍ ഒഴുക്കിനെതിരെയുള്ള നീന്തലുകള്‍ അല്ല പ്രതീക്ഷിക്കുന്നത്. അവര്‍ പോസ്റ്റിവാണ്. ചെന്നിത്തലയും കെ.പി.സി.സിയും ഹൈക്കമാന്റും ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച നടത്തിയില്ലെന്നാണ് മനസ്സിലാവുന്നത്. 'പങ്ക് വയ്പ്പ്' എന്ന മിനിമം അജണ്ടമാത്രം.
Sunday, 10 March 2013
അടിതട
'ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കുക' ഇങ്ങനെയൊരു നാടന്‍ ശീലുണ്ട്. അതായത് പോയകാലത്ത് കൊപ്ര ആട്ടിയിരുന്നത് ഒരു 'ചക്ക്' ഉപയോഗിച്ചായിരുന്നു. ഇത് മനുഷ്യരും മൃഗങ്ങളും നടത്തിയിരുന്നു. ചെറുചക്കാണെങ്കില്‍ ഒരാള്‍ ചക്രം തിരിക്കും (ആട്ടും) മറ്റൊരാള്‍ എണ്ണ ശേഖരിക്കും. അതുപോലെ വസ്ത്രം ചര്‍ക്കയില്‍ നെയ്യലാണ്. ഇന്നത്തെ പോലെ പുരോഗമിക്കാത്ത കാലത്ത് നെയ്തു കേന്ദ്രങ്ങള്‍ ധാരാളം. അവിടെ ചര്‍ക്കയും തറിയും കാണും. ഇത് ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നയാളാണ് നെയ്തുകാരന്‍.
ഈ വൈരുധ്യ തൊഴില്‍ ചെയ്യുന്നവരെ പരസ്പരം മാറ്റിയാലുണ്ടാവുന്ന ഏനക്കേടിലേക്കാണ് പഴമക്കാര്‍ തത്വശാസ്ത്രപരമായ ദാര്‍ശനിക വീക്ഷണമെറിഞ്ഞത്.
സംസ്ഥാന മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറിനോട് നമുക്കാര്‍ക്കും പറയത്തക്ക വീക്ഷണഭിന്നതയില്ല. ചെറുമട്ടത്തില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ട്. ഒന്ന് കേരള കോണ്‍ഗ്രസ് ബി. (ബാലകൃഷ്ണ പിള്ളയിലെ ബി)യുടെ പേരില്‍ അച്ഛന്റെ മകനായി പത്തനാപുരത്ത് മത്സരിച്ചു ജയിച്ച ുവന്നു അച്ഛനുമായി ഗുസ്തി പിടിച്ചത് ശരിയായോ?
Wednesday, 6 March 2013
'അബ്ദുല്‍ ഖാദിര്‍ ജീലാനി' കാലിക വായന
ഹിജ്‌റ 470, എ.ഡി.1077 ജീലാന്‍ (കാസ്പിയന്‍ കടലിന് തെക്ക്) അബൂസ്വാലിഹ് മൂസയുടെ മകനായി അബ്ദുല്‍ഖാദിര്‍ ഭൂജാതനായി.
പിതൃപരമ്പര ഇമാം ഹസനിലും മാതൃപരമ്പര ഇമാം ഹുസൈനിലും ചെന്നചേരുന്നു. ബാല്യത്തില്‍ പിതാവ് മരണപ്പെട്ടു. മാതൃസംരക്ഷണയില്‍ വളര്‍ന്നു. മാതാവ് പ്രമുഖ സൂഫി പണ്ഡിതന്‍ അബൂ അബ്ദുല്ലഹിസ്സ്വമയുടെ പുത്രി ഫാത്തിമ. അവരും പണ്ഡിതയും സൂക്ഷ്മശാലിയുമായിരുന്നു.
18 വയസ്സായപ്പോള്‍ ബഗ്ദാദിലേക്ക് ഉപരിപഠനാര്‍ത്ഥം പോയി. മാതാവിന് 60 വയസ്സുള്ളപ്പോഴാണ് അബ്ദുല്‍ ഖാദിര്‍ ജനിക്കുന്നത്. ഉപരിപഠനത്തിന് പോകുന്ന മകനെ വൃദ്ധയായ (78 വയസ്) മാതാവ് 40 ദിനാര്‍ നല്‍കി ഇങ്ങനെ ഉപദേശിച്ചു: എനിക്ക് പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 80 ദിനാറില്‍ നിന്ന് 40 ദിനാര്‍ നിനക്ക് നല്‍കിയതിനു ''നീ അല്ലാഹുവിന്റെ ദീനിന് സേവനം ചെയ്യാന്‍ കഴിവുള്ള പണ്ഡിതനായി തിരിച്ചുവരണം.''
Subscribe to:
Posts (Atom)