Monday, 18 March 2013
ഒഴുക്കിനെതിരെ നീന്തിവരുന്ന ആര്യാടന്‍?!
ആര്യാടന്‍ മുഹമ്മദന്നെ രാഷ്ട്രീയക്കാരന്‍ വിജയമോ? പരാജയമോ? എന്ന തര്‍ക്കത്തിലൊന്നും കഴമ്പില്ലി. ആര്യാടന്‍ ഒരു കലഹപ്രിയനാണെന്ന പക്ഷത്തിന് എതിര്‍പക്ഷമധികമുണ്ടാവാനിടയില്ല.
ജനാധിപത്യവ്യവസ്ഥയില്‍ ഒഴുക്കിന് അനുകൂലമായി നീന്തുന്നതാണ് രാഷ്ട്രീയ മര്യാദ. ജനഹിതമംഗീകരിക്കാത്തവര്‍ എങ്ങനെ ജനകീയനാവും.
റമളാന്‍ മാസത്തില്‍ ആര്യാടന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കും. ആരെ പരിഹസിക്കാനാണിത്? ഒരു പള്ളിയിലും കയറി നോക്കില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം. എന്നാല്‍ മതന്യൂനപക്ഷങ്ങളോട് പെരുമാറേണ്ട രീതി ഇങ്ങനെയാണോ?
പള്ളി മദ്‌റസ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആര്യാടന്‍ സത്യവിരുദ്ധ പക്ഷത്ത് പാറപോലെ ഉറച്ചുനില്‍ക്കും. ഒരടി പൊട്ടി, ഒരു സ്ഥാപനം പൂട്ടിച്ചാല്‍-അതാണ് ഒഴുക്കിനെതിരാവുകയെന്നാവുമോ ആര്യാടന്റെ വിചാരമെന്നാരറിഞ്ഞു. ആത്മീയ ക്രിമിനലുകളെ ആര്യാടന്‍ മതാചാര്യനെന്ന് പരസ്യമായി പുകഴ്ത്തിപ്പറയും. മലബാറില്‍ കോണ്‍ഗ്രസ് അനുദിനം അന്യംനിന്ന് പോവുകയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ജയിക്കാന്‍ കഴിയുന്ന വാര്‍ഡുകള്‍ പോലും വിരളം. ന്യൂജനറേഷന്‍ ഈമാതിരി ശണ്ഠകള്‍, അല്ലെങ്കില്‍ ഒഴുക്കിനെതിരെയുള്ള നീന്തലുകള്‍ അല്ല പ്രതീക്ഷിക്കുന്നത്. അവര്‍ പോസ്റ്റിവാണ്. ചെന്നിത്തലയും കെ.പി.സി.സിയും ഹൈക്കമാന്റും ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച നടത്തിയില്ലെന്നാണ് മനസ്സിലാവുന്നത്. 'പങ്ക് വയ്പ്പ്' എന്ന മിനിമം അജണ്ടമാത്രം.
നിലമ്പൂരിലെ സ. കുഞ്ഞാലിയെ നേരിട്ട രീതി പരിഷ്‌കൃത സമൂഹം ഇഷ്ടപ്പെടുന്നില്ലെന്ന് സാരം.
സംസ്ഥാന ബജറ്റ് സംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ തര്‍ക്കം പിടിക്കുന്നത് മനസ്സിലാക്കാം. പക്ഷെ, പാണക്കാട് തങ്ങളെ വലിച്ചിഴച്ചത് എന്തിനാണ്. ബജറ്റ് സ്വകാര്യ രേഖയാണെന്നും ലോകത്തെ എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളിലും അങ്ങനെയാണെന്നും ആര്യാടന്‍ കല്‍പ്പറ്റയില്‍ പറഞ്ഞിരുന്നു.
അങ്ങനെയെല്ലെന്ന് 'മാണി' പറഞ്ഞാല്‍ രാഷ്ട്രീയം വിട്ടുകൊള്ളാമെന്നും പറഞ്ഞു. സാക്ഷാല്‍ കേരള ധനകാര്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന മലയാള പത്രങ്ങളില്‍ അച്ചടിച്ചുവന്നു. മലയാള മനോരമ മാര്‍ച്ച് 18 പേജ് 9 നാല് കോളം വന്ന വാര്‍ത്ത ഇങ്ങനെയാണ്:
തിരുവനന്തപുരം: ബജറ്റിനെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് ധനമന്ത്രി കെ.എം. മാണിയുടെ മറുപടി. ആര്യാടനെപ്പോലെ മുതിര്‍ന്ന മന്ത്രിയുടെ ഈ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി എന്നു മാണി മനോരമയോട് പറഞ്ഞു.
ബജറ്റ് അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരിപ്പിക്കുക. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് അറിയാത്തയാളല്ല ആര്യാടന്‍. മന്ത്രിസഭയോട് ആലോചിക്കാതെയാണ് ബജറ്റ് തയ്യാറാക്കുന്നതെന്ന ആരോപണം ശരിയല്ല. വാര്‍ഷിക ധനകാര്യ സ്റ്റൈറ്റ്‌മെന്റ് ആണ് ബജറ്റില്‍ ആധാരശിലയടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്താണ് ബജറ്റ് തയ്യാറാക്കുന്നതിലേക്ക് കടക്കുന്നത്. ആര്യാടനുമായും സംസാരിച്ചിരുന്നു.
ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിയെയും കെ.എസ്.ഇ.ബിയെയും അവഗണിച്ചു എന്ന പരാതി ആര്യാടന്‍ ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്കും മറ്റു പദ്ധതിയടങ്കലില്‍പ്പെടുത്തിയാണ് സാധാരണ പണം അനുവദിക്കാറുള്ളതെന്നും പദ്ധതിയേതരമായിട്ടാണ് ഇപ്പോള്‍ 100 കോടി നല്‍കിയതെന്നും മാണി പറഞ്ഞു.
ആര്യാടനുമായും സംസാരിച്ചിരുന്നു എന്നാണ് മാണി അടിവരയിട്ടത്. ഇനി ആര്യാടന് രാജിയാവാം, പാര്‍ട്ടിവിടാം. അതൊക്കെ ശീലിച്ചുപോരുന്ന വ്യക്തിത്വവുമായും മാന്യതയുമായും ബന്ധിച്ചുനില്‍ക്കുന്നു. ആര്യാടന്‍ രാജിവയ്ക്കുമെന്ന ഒരു ചെറുസാധ്യത പോലും നിലവിലില്ല. അഞ്ചാം മന്ത്രി വിഷയത്തില്‍ കലഹമുണ്ടാക്കി ഒരു വകുപ്പ് കൂടി(ട്രാന്‍സ്‌പോര്‍ട്ട്) തട്ടിയെടുത്തയാളണല്ലോ ഈ നീന്തല്‍ക്കാരന്‍. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഒട്ടുമിക്കതും കട്ടപ്പുറത്തായി. വൈദ്യുതി കണ്ണ് മിഴിക്കാതുമായി. പക്ഷെ, ആര്യാടനും കുടുംബവും പനപ്പോലെ വളര്‍ന്നു വലുതാവുന്നു. കാലം ഇതിനൊക്കെ ഉത്തരം പറയിപ്പിക്കുക തന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
ബജറ്റിൽ കോണ്ഗ്രസ് ഭരിക്കുന്ന വകുപ്പുകളോട് അവഗണന ആണെന്ന് ഏത് കണ്ണ് പൊട്ടനും മനസിലാകും. ബജറ്റ് ചര്‍ച്ചയില്‍നിന്ന് മൂന്ന് ഭരണകക്ഷി എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും ടി എന്‍ പ്രതാപന്‍ എതിര്‍ത്ത് സംസാരിക്കുമെന്നും വ്യക്തമാക്കിയതോടെ സഭയില്‍ സാങ്കേതികമായി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട നിലയാണ്. ഹൈബി ഈഡന്‍, എം പി വിന്‍സന്റ്, കെ എം ഷാജി എന്നിവരാണ് ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ലമെന്ററി പാര്‍ടിയെ അറിയിച്ചത്. താൻ ഭരിക്കുന്ന വകുപ്പുകൾക്ക് അനുവദിച്ച പണം പോരാ എന്ന് മന്ത്രിക്ക് പോലും പറയാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ ആരാണ് പറയേണ്ടത്?
ReplyDeleteകെഎസ്ആര്‍ടിസിക്കു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്തിറങ്ങിയത്. പക്ഷെ ഇതിന്റെ യദാര്ഥ ഉദ്ദേശം വേറെ ആണ്.
അതുപോലെ ആര്യാടനോട് രാജിവെക്കാൻ പറയാൻ ഞാഞ്ഞൂലു മജീദ് ആരാണ്? മജീദിന് ഉള്ള മറുപടിയിൽ അല്ലെ പാണക്കാട് തങ്ങള് കടന്നു വന്നത്? അപ്പോൾ പ്രശ്നക്കാരൻ മജീദ് ആണ്. അയാളോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞാല പോരെ? ലീഗിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയ ആര്യാടന്‍ ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെക്കൂടിയാണ്. പാര്‍ടി നേതൃത്വം പറഞ്ഞാല്‍മാത്രമേ താന്‍ അനുസരിക്കൂവെന്നാണ് ആര്യാടന്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉമ്മന്‍ചാണ്ടിയും ആര്യാടനും തമ്മില്‍ തുടങ്ങിയ ഭിന്നത മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആര്യാടന്റെ വെല്ലുവിളി. എറണാകുളം ജില്ലയില്‍നിന്നുള്ള മന്ത്രിയുടെയും ഒരു എംഎല്‍എയുടെയും നേതൃത്വത്തില്‍ നടക്കുന്ന പണപ്പിരിവിനെതിരെ ആര്യാടന്‍ കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ട്. പരാതി ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെത്തന്നെയാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ രാഹുല്‍ഗാന്ധി നേരിട്ട് അന്വേഷണം തുടങ്ങിയെന്നാണ് വിവരം. ഇതോടെയാണ് ആര്യാടന്‍ ഇടിച്ചുകയറാന്‍ തുടങ്ങിയത്. ആര്യാടന് പിന്തുണയുമായി വി ഡി സതീശനുമുണ്ട്.
@റമളാന്‍ മാസത്തില്‍ ആര്യാടന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കും. ആരെ പരിഹസിക്കാനാണിത്? ഒരു പള്ളിയിലും കയറി നോക്കില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം.
ReplyDeleteറമദാൻ മാസത്തിൽ പരസ്യമായി ഭക്ഷണം കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഭക്ഷണം കഴിക്കുന്നത് ഒരു പരിഹാസം ആണോ?
ഈ പറയുന്നത് ലീഗുകാരന്റെ വര്ഗീയ കാഴ്ചപ്പാട് ചൂഷണം ചെയ്യുന്നത് അല്ലെ? മതത്തിനോടു ആഭിമുഘ്യം ഉള്ളവരെ ആദ്യം തന്നെ കയ്യില എടുക്കാനുള്ള വെറും നിലവാരം കുറഞ്ഞ ഒരു നമ്പർ?
ആര്യാടനും ഉമ്മന്‍ചാണ്ടിയും രണ്ട് പക്ഷത്ത് നിന്ന് കളിക്കുകയോ, ജയിക്കുകയോ, നേടുകയോ ചെയ്യട്ടെ. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനം.
ReplyDeleteബജറ്റ് സംബന്ധിച്ച് സാമാചികരുടെ അഭിപ്രായം പറയട്ടെ. രാഷ്ടീയക്കാരും ഇടപെടട്ടെ. അതിലൊക്കെ സ്വഭാവികത ഉണ്ട്. പക്ഷെ, അനവസരത്തില്‍ ''തങ്ങളെ'' വലിച്ചിഴച്ചത് ശരിയായോ?
പിന്നെ റമദാനിലെ പകലാഹാരം. ആര്യാടന്‍ മാപ്പിളകോട്ടയിലാണ് എം.എല്‍.എയും മന്ത്രിയുമൊക്കെയാവുന്നത്. അപ്പോള്‍ വിശേഷിച്ചും ''മാപ്പിള സംസ്‌കൃതി'' കാണിക്കേണ്ടതുണ്ടല്ലോ.
നീതിബോധം, ശരിവിചാരം, നന്മ ഇതൊക്കെ ഒരു പാടകലെയേ നിര്‍ത്തൂ എന്നാണെങ്കില്‍ ഒരാര്യാടന് എത്രവരെ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് നാമനുഭവിച്ചറിഞ്ഞല്ലോ. ബാക്കിക്ക് നമുക്ക് കാത്തിരുന്ന് കാണുകയാവാം. ''പക്ഷെ'' ഒരു ജനതയേയും ഒരാള്‍ക്കും ഇല്ലാതാക്കാനോ ഇകഴ്ത്താനോ കഴിയില്ല....
മജീദ് അനവസരത്തിൽ ആര്യാടന്റെ രാജി ആവശ്യപ്പെട്ടത് പോലെ അനവസരത്തിൽ മജീദിന്റെ മുതലാളി തങ്ങളെ ആര്യാടാൻ വലിച്ചിഴച്ചതും ശരിയായില്ല. അല്ലെങ്കിലും ശരി ഒന്നും UDF ചെയ്യാറില്ലല്ലോ. ആര്യാടന്‍ അടി തുടരുകയാണ്. പാണക്കാട്ടെ തങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ലീഗുകാരന്റെ ചോര തിളയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പോയി. ആര്യാടന്‍ തങ്ങളെയും മജീദിനെയും ലീഗിനെയും തലങ്ങും വിലങ്ങും പൂശുമ്പോള്‍ കുഞ്ഞാലിക്കുട്ടി മിണ്ടാതിരിക്കുകയാണ്. പി സി ജോര്‍ജിന് പഠിക്കുന്ന കെ എം ഷാജി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആര്യാടന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറത്തിന്റെയും കോട്ടയത്തിന്റെയും ബജറ്റ് എന്നാണ് ആര്യാടന്റെ സിദ്ധാന്തം. അതിനര്‍ഥം വേറെ ചിലതാണ്.
Deleteപകൽ ആഹാരം കഴിച്ചതു മാപ്പിള സംസ്കാരം അല്ലെങ്കിൽ അത് പരിഹാസം ആകുമോ? പരിഹസിക്കുക അല്ല, തനിക്കു ഇതൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് കാണിക്കുക ആണ് അത്. ''മാപ്പിള സംസ്‌കൃതി'' അനുസരിക്കാതെ പകൽ ആഹാരം കഴിച്ചാൽ നീതിബോധം, ശരിവിചാരം, നന്മ ഇതൊക്കെ ഒരു പാട് അകലെ ആകുന്നതു എങ്ങനെ എന്നും മനസിലാകുന്നില്ല. ഒരു ജനതയേയും ഒരാള്‍ക്കും ഇല്ലാതാക്കാനോ ഇകഴ്ത്താനോ കഴിയില്ല....എന്ന് താങ്കള് തന്നെ പറയുന്നു, എങ്കിൽ പിന്നെ എന്താണ് പ്രശ്നം?
പിന്നെ ഒരു മന്ത്രി എന്ന നിലക്ക് ആര്യാടാൻ ഒരു പരിധി വരെ പരാജയം ആണ്‍. അതിനു വേണമെങ്കില അദ്ദേഹത്തെ കുറ്റപ്പെടുത്താം, അടുത്ത തെരഞ്ഞെടുപ്പിൽ തോല്പ്പിക്കാം. ആര്ക്കും പരിഭവം ഇല്ല.
മാപ്പിള കോട്ടയില്‍ സ്ഥാനം നേടി പിന്നെ ''കൂരായണ'' പറയുന്നതിനോട് വിയോചിക്കുന്നു എന്നാണ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
ReplyDelete''മുന്നണി ''മര്യാദ'' യെന്ന ഉന്നതലം മാത്രമല്ല ഭരണം നിലനിര്‍ത്തുകയെന്ന ഭാരിച്ച (ഭൂരിപക്ഷം നാമമാത്രമായ സാഹചര്യം) ചുമതലാ ബോധവും മുസ്‌ലിം ലീഗ് ഉള്‍കൊള്ളുന്നുണ്ടാവണം.
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അര്‍ത്ഥം വെച്ച് മറുപടി ചാനലില്‍ വന്നിരുന്നുവല്ലോ. അത് ഇപ്രകാരം. നമുക്ക് നല്ല വശംപറയാം ''അതുമിതും'' പറയുന്നതിലെന്താണ് കാര്യം.
തന്നെ, തന്നെ! ഭരണം നിലനിർത്തേണ്ടത് ഭാരിച്ച ഉത്തരവാദിത്തം തന്നെ. ആര്ക്ക്? എന്തായാലും ജനങ്ങൾക്ക് അല്ല. കളവ് പണ്ടേ ഉണ്ട്. ഇപ്പം വിലപിടിച്ച യൂനിവേര്സിടി വക സ്ഥലം ഒക്കെയാണ് നോട്ടം. ചെന്ന ദിക്കിലെല്ലാം ഈരാറുപന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു സമ്പാദിച്ചു കേരളം മുഴുവൻ എഴുതി എടുക്കണം എന്നാണു ആഗ്രഹം. ഈ അഴിമതി ഒക്കെ മുറക്ക് കൊണ്ടുപോകണമെങ്കിൽ ഭരണം നില നിന്നാൽ ആല്ലേ പറ്റൂ അല്ലെ?
Delete