Wednesday, 20 March 2013

പ്രതാപകാലം


      പ്രതാപികള്‍ എന്നൊരു വര്‍ഗം എക്കാലവും കല്‍പിക്കപ്പെട്ടു പോന്നു. മാധ്യമങ്ങള്‍ മരണ വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 'പൗരപ്രധാനികള്‍' എന്ന് മൊഴിമാറ്റപ്പെടുന്നവരാണ് അടിസ്ഥാനപരമായി പ്രതാപികള്‍.
      നാല്‍പത് വര്‍ഷം കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയിലെ പ്രതാപിയായിരുന്നു. സദ്ദാം ഹുസൈന്‍ വര്‍ഷങ്ങള്‍ ഇറാഖിലെ പ്രതാപിയായിവാണു. സൈനുല്‍ ആബിദീന്‍ തുനീഷ്യയിലെ പ്രതാപപട്ടികയില്‍ കുറെക്കാലമിരുന്നു. യു.എന്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും വൈസ് പ്രസിഡന്റ് ഡിക്‌ചെനിയും അമേരിക്കയില്‍ വന്‍ പ്രതാപികളായിരുന്നു. ഡോണിബ്ലയര്‍ ബ്രിട്ടനില്‍ പ്രതാപപട്ടികയിലിരുന്നയാളാണ്. 
     സപ്തംബര്‍ 11ന് അമേരിക്ക ആക്രമിക്കട്ടപ്പെട്ടതില്‍ മനംനൊന്ത് പട്ടാളത്തില്‍ ചേര്‍ന്ന തോമസ്‌യങ് എഴുതിയ ഹൃദയസ്പര്‍ക്കായ കത്ത് ലോകത്തെല്ലായിടത്തും ഇപ്പോള്‍ വായിക്കപ്പെടുകയാണ്.

    ബുഷും ഡിക്‌ചെനിയും ബ്ലയറും കരുതികൂട്ടി കളവ് പറഞ്ഞാണ് ഇറാഖില്‍ യുദ്ധം സംഘടിപ്പിച്ചു. 4483 യു.എസ് പട്ടാളക്കാരെ കുരുതികൊടുത്തത്. 10 ലക്ഷത്തിലധികം ഇറാഖികളെ കൊന്നത്. അനേകലക്ഷം മനുഷ്യര്‍ക്ക് മാരകമായി പരുക്കേല്‍പ്പിച്ചത്. ഇറാഖില്‍ രാസായുധങ്ങളില്ലെന്ന് സദ്ദാം ഭരണകൂടം ആവര്‍ത്തിച്ചപ്പോഴും യു.എസ്, ബ്രിട്ടന്‍ പ്രതാപികള്‍ ചെവിക്കൊണ്ടില്ല. അവര്‍ പട്ടാളക്കാരെ അങ്ങോട്ടയച്ചു. തച്ചുതകര്‍ത്തു. വെട്ടിനുറുക്കി ചോരച്ചാലുകള്‍ തീര്‍ത്ത് കോടികള്‍ വാരിപ്പോന്നു. അങ്ങനെ പ്രതാപികള്‍(?) എന്ന പട്ടികയില്‍ ബുഷും, ബ്ലയറും, ചെനിയും സ്ഥാനംപിടിച്ചു. 
      മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് മലയാള മാസികകള്‍ നിരന്തരം എഴുതുകയാണ്. പ്രതിമയുടെ ഉടമ(വിജയന്‍) പ്രതാപിയായ കാലത്ത് കല്ലറിഞ്ഞവരും കളിയാക്കിയവരും ഇപ്പോള്‍ ഭംഗിയായി വര്‍ത്തമാനം പറയുന്നു എന്നത് കൗതുകം തോന്നുന്നകാര്യം. 
      പ്രതിമ സ്ഥാപിച്ചവര്‍ ഏതായാലും തകര്‍ക്കാനിടയില്ല. വിജയന്‍ സാറിന്റെ നല്ല കാലത്ത്(പ്രതാപകാലത്ത്) വേട്ടയാടാത്തവരും തകര്‍ക്കാനിടയില്ല. സാഹിത്യ സാമ്രാട്ടുകളെ സഹിക്കാനാവാത്തവരോ നാട് കുട്ടിച്ചോറാക്കി കാര്യം കാണാന്‍ കാത്തിരിക്കുന്നവരോ ആരാണീ കടുംകൈക്ക് പിന്നിലെന്ന് അറിയാനിരിക്കുന്നേ  ഉള്ളൂ.
     പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകത്തിന് ബജറ്റില്‍ (10 ലക്ഷം) രൂപ വകയിരുത്തിയത് ആര്യാടന്‍ മുഹമ്മദിന് ഇഷ്ടമായില്ലെന്ന വാര്‍ത്തവന്നിരുന്നു. കിഴക്കന്‍ ഏറെനാട്ടിലെ ഈ മഹാകവിയെ ആര്യാടന്‍ അംഗീകരിക്കാത്തത് ഗന്ധിജിയുടെ മന്തിരം(മന്ത്രം) കേട്ട് തൊന്തിരം മാവരുതെന്ന് പാടിയത് കൊണ്ടാണെന്നും കേള്‍ക്കുന്നു. അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ആവിയായിപ്പോകുമോ എന്ന ശങ്കയൊന്നും ആര്‍ക്കുമുണ്ടാവുന്നില്ല. സംഗതി ഉത്തരാധുനിക സെക്യൂലരിസമാവുമ്പോള്‍ മറ്റുള്ളതൊക്കെ വെള്ളത്തിലാവണല്ലോ. പറഞ്ഞുവന്നത്  പ്രതാപകാലത്തെ കുറിച്ചാണ്. കോണ്‍ഗ്രസ് സമാചികര്‍ക്ക് പ്രതാപന്‍ വിപ്പ് നല്‍കിയ വാര്‍ത്ത പത്രങ്ങളില്‍ വന്നു. സര്‍ക്കാര്‍ വക ശമ്പളവും, കാറും, സ്റ്റാഫും, ഓഫീസും, ബംഗ്ലാവും, കൊടിയും സെക്യൂരിറ്റിയും പിന്നീട് പെന്‍ഷനുമൊക്കെ നല്‍കിവരുന്ന സാക്ഷാല്‍ ചീഫ്‌വിപ്പ് ഉണ്ടായിരിക്കെ 'ഒരിടവിപ്പ്' ഇതെന്ത് പ്രതാപമാണ് എന്നാണ് തിട്ടമില്ലാത്തത്. 
          പി.സി.ജോര്‍ജ് വഹക്ക് കൊള്ളില്ലെങ്കില്‍ കൊള്ളുന്നവനെ വയ്ക്കണം. 
      വച്ചാല്‍ പിന്നെ അംഗീകരിക്കണം. സംഗതി രാഷ്ട്രീയമാണ് ഈ പേജില്‍ അതിനെന്താണ് പ്രസക്തി എന്നൊരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇലയനങ്ങിയാല്‍ മാപ്പിളയെ അന്വേഷിക്കുന്ന മാധ്യമപ്പട ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അര്‍ത്ഥഗര്‍ഭമായ നിസ്സംഗത ഓര്‍ത്തുപോയതാണ്. 
ഉമ്മന്‍ചാണ്ടി മന്ത്രിസഭ വന്നതില്‍പിന്നെ പുലിക്കോട്ടില്‍ ഹൈദറിന്റെ ഭാഷകടമെടുത്താല്‍ 'തൊന്തിര മന്തിരം' മലപ്പുറവും മാപ്പിളയുമാണല്ലോ. എന്താണത്, എത്രയാണത് എന്നാരും പറഞ്ഞുകാണുന്നില്ല. അവസാനം ബജറ്റ് വന്നപ്പോഴും പറഞ്ഞു ഈ മാതിരി വര്‍ഗീകരിച്ച പരാമര്‍ശങ്ങള്‍.
        പ്രതാപനും സദീഷനും മുരളിക്കും ചെറുലക്ഷ്യങ്ങളെ കാണൂ. അതായത് എക്‌സൈസ് വകുപ്പല്ലാത്ത മന്ത്രിപ്പതവി. ആ  വകുപ്പ് എടുക്കരുതെന്ന കെ. കരുണാകരന്റെ ഉപദേശത്തെ സംബന്ധിച്ച് മുരളീധരന്‍ ഇറക്കിയ പ്രസ്താവന പിന്‍വലിക്കാത്തതിനാലാണ് നിബന്ധന വച്ച  വകുപ്പ് എന്ന് ചുരിക്കി പറഞ്ഞത്. ഈ മന്ത്രിപ്പതവി എന്ന 'തൊന്തിരം' കിട്ടിയാല്‍ തീരുന്നതാണോ ഇവരുണ്ടാക്കിത്തീര്‍ത്ത വിടവും, വിള്ളലും, വിശ്വാസക്കുറവും.
        പ്രതാപികള്‍ എന്നാല്‍ കെ.എം. മാണി അസംബ്ലിയില്‍ ജോര്‍ജിനെ തിരുത്തിപ്പറഞ്ഞപ്പോലെ പ്രതിപക്ഷ ബഹുമാനവും മാന്യമായി സംസാരിക്കാനും കഴിയുന്നവരും മാന്യമായി ചിന്തിക്കാന്‍ കഴിയുന്നവരുമാവണ്ടെ?
         പ്രതാപന്‍ റമളാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നയാളാണത്രെ! വ്രതം വരുത്തുന്ന വിശുദ്ധി രണ്ടുതരം. ഒന്ന്: ശാരീരികം, രണ്ട്: ആത്മീയം. ഇതില്‍ പ്രതാപന് ഏത് തരം ശുദ്ധിയാണ് നേടാനായതെന്നാര്‍ക്കറിയാം.!
      ഡോക്ടര്‍ തോമസ് ഐസക്കുമായി ലോട്ടറി കാര്യത്തില്‍ തര്‍ക്കവും സംവാദവും ശണ്ഠയും കൂടിയ സതീശന്‍ കാണിച്ച മാന്യമായ വാക്ക് പ്രയോഗങ്ങള്‍ രാഷ്ട്രീയ കേരളം മാത്രമല്ല അരാഷ്ട്രീയ കേരളവും അംഗീകരിച്ചിരുന്നു. പക്ഷെ, പില്‍ക്കാലത്ത് ആ പ്രതാപം എങ്ങനെയോ ചോര്‍ന്നുപോയി. അധികാരം വല്ലാതെ മോഹിച്ചുപോയതാണോ, നിരാശ വല്ലാതെ തളര്‍ത്തിയതാണോ എന്നൊക്കെ കാലക്കാര്‍ വിധി പറയട്ടെ.
      'പ്രതാപം' ചിലര്‍ പണം കൊടുത്തു വിലക്ക് വാങ്ങുകയാണ്. അവരുടെ പത്രാസും നടപ്പും, ഇരിപ്പും സ്വയം സൃഷ്ടിച്ച പ്രതാപ വലയത്തിലാണ്. ഈയ്യിടെ ഒരു വാര്‍ത്തപരന്നിരുന്നു. അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരു ഹെലികോപ്റ്റര്‍ വാങ്ങുന്നുണ്ടത്രെ!
   ഓരോ നാട്ടിലും 'ഫസാദ്' പെട്ടെന്നത്തിക്കാന്‍ പറന്നിറങ്ങുന്ന പ്രതാപം അതും നാം സഹിക്കേണ്ടിവരില്ലെന്നാരറിഞ്ഞു. അല്ലാഹു കാക്കട്ടെ.
   

2 comments:

  1. എല്ലാ പ്രതാപവും പുല്ലിന്റെ പൂ പോലെ
    കണ്ണിന്റെ ശോഭയും മായ മായ

    ReplyDelete
  2. ഇപ്പൊ നമ്മെ ഭരിക്കുന്ന മന്ത്രി പുംഗവൻമാരെക്കാളും എന്തുകൊണ്ടും യോഗ്യര് മുരളീധരനും വീ ഡി സതീശനും പ്രതാപനും ആണ്. ഇവര തന്നെ ആയിരുന്നു മന്ത്രിമാർ ആകെണ്ടിയിരുന്നതും.

    ReplyDelete