'ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കുക' ഇങ്ങനെയൊരു നാടന്‍ ശീലുണ്ട്. അതായത് പോയകാലത്ത് കൊപ്ര ആട്ടിയിരുന്നത് ഒരു 'ചക്ക്' ഉപയോഗിച്ചായിരുന്നു. ഇത് മനുഷ്യരും മൃഗങ്ങളും നടത്തിയിരുന്നു. ചെറുചക്കാണെങ്കില്‍ ഒരാള്‍ ചക്രം തിരിക്കും (ആട്ടും) മറ്റൊരാള്‍ എണ്ണ ശേഖരിക്കും. അതുപോലെ വസ്ത്രം ചര്‍ക്കയില്‍ നെയ്യലാണ്. ഇന്നത്തെ പോലെ പുരോഗമിക്കാത്ത കാലത്ത് നെയ്തു കേന്ദ്രങ്ങള്‍ ധാരാളം. അവിടെ ചര്‍ക്കയും തറിയും കാണും. ഇത് ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നയാളാണ് നെയ്തുകാരന്‍.
ഈ വൈരുധ്യ തൊഴില്‍ ചെയ്യുന്നവരെ പരസ്പരം മാറ്റിയാലുണ്ടാവുന്ന ഏനക്കേടിലേക്കാണ് പഴമക്കാര്‍ തത്വശാസ്ത്രപരമായ ദാര്‍ശനിക വീക്ഷണമെറിഞ്ഞത്.
സംസ്ഥാന മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറിനോട് നമുക്കാര്‍ക്കും പറയത്തക്ക വീക്ഷണഭിന്നതയില്ല. ചെറുമട്ടത്തില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ട്. ഒന്ന് കേരള കോണ്‍ഗ്രസ് ബി. (ബാലകൃഷ്ണ പിള്ളയിലെ ബി)യുടെ പേരില്‍ അച്ഛന്റെ മകനായി പത്തനാപുരത്ത് മത്സരിച്ചു ജയിച്ച ുവന്നു അച്ഛനുമായി ഗുസ്തി പിടിച്ചത് ശരിയായോ?
സംഗതി 'പിള്ള' ഗ്രൂപ്പാണെങ്കിലും വസ്തുത അച്ഛനല്ലേ? ഒരു നാടിന്റെ ഭരണാധികാരിയില്‍നിന്ന് ഒരു ജനതയും കാണാന്‍ പറ്റുന്ന കഥകളാണോ ഇതൊക്കെ. സിനിമ പണം വാരുന്ന സദാചാര-ധര്‍മ ചിന്തകര്‍ക്ക് വിലകല്‍പ്പിക്കാത്ത മൂപ്പിളമകളോ നേരും നെറിയും നൈതികതയും ഇല്ലാത്ത കള്ളും പുല്ലും തുകല്‍ സഞ്ചിയും തൂക്കി ന്യൂജനറേഷനെ പരമാവധി പാതാളത്തിലേക്ക് നയിക്കുന്ന ഒരു മേഖലയാണ്. അവിടെനിന്നാണ് നാം ശ്വേതാമേനോന്റെ പ്രസവ ചിത്രീകരണം വായിക്കേണ്ടിവന്നത്.
ഏറ്റവുമധികം വിവാഹ മോചനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, മദ്യപാനം എന്തിന് ആനക്കൊമ്പ് ശേഖരണം വരെ കേട്ടത് ഇങ്ങനെയുള്ള ഒരു മേഖലയില്‍നിന്ന് ഒരു സിനിമാനടനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നലെന്താവും?
എം.ജി ആറിന്റെ കനിമൊഴി (ഉദൈക്കനി) കഥ തുടരുകയല്ലേ? എം.ജി രാമചന്ദ്രന്റെ ശവമഞ്ചം അനുഗമിച്ച ജയലളിതയെ അന്നത്തെ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വീരപ്പന്‍ തള്ളിത്താഴെയിട്ടിരുന്നു. എന്തൊക്കെയാണ് കേട്ടത്; പറഞ്ഞത്. നാണം കെട്ട കിടപ്പറ കാര്യങ്ങള്‍ മുതല്‍ ആളറിയാത്ത മകളുണ്ടെന്ന് പോലും.
പക്ഷേ, 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്ന' പഴഞ്ചൊല്ലില്‍ പതിരുണ്ടെന്നു കാലം സാക്ഷി. ആന്ധ്രയിലെ സിനിമക്കാരനായ രാമറാവുവിനെ തള്ളിത്തഴെയിട്ടത് മരുമകന്‍ ചന്ദ്രസാന്ധ്യനായിഡു. ഇന്ത്യന്‍ പാര്‍ലിമെന്റിലും ഈമാതിരി ചില 'താര'(?) ങ്ങള്‍ അലങ്കാരത്തിനു വേണ്ടില്ല ന്യൂജനറേഷന്റെ വോട്ട് തട്ടാന്‍ ഭരണാധികാരികള്‍ നോമിനേറ്റ് ചെയ്യുന്ന പതിവുണ്ട്.
വനം മന്ത്രിക്ക് മന്ത്രിമന്ദിരത്തില്‍ അടി കിട്ടിയെന്ന് പ്രഖ്യാപിച്ചത് അര്‍ദ്ദ മന്ത്രിപ്പദവിയും ഒരു മന്ത്രി ശബ്ദവും ആനുകൂല്യവും പറ്റുന്ന ജോര്‍ജ്ജാണ്.
എന്താണിതൊക്കെ? നാണക്കേടിനു വേണ്ടേ ഒരതിര്. ഭാര്യ ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നു. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നു. പത്രക്കാര്‍ നെട്ടോട്ടമോടുന്നു. പോലീസ് അധികാരികള്‍ യോഗം ചേരുന്നു. ചര്‍ച്ച നടത്തുന്നു. മൊഴികള്‍ രേഖപ്പെടുത്തുന്നു. പരിശോധിക്കുന്നു. രാജിവച്ചന്ന അഭ്യൂഹം പരക്കുന്നു. പിന്നെ തിരുത്തുന്നു. പത്രക്കാര്‍ക്ക് മുമ്പില്‍ വന്ന് നാണമില്ലാതെ ചിരിക്കുന്നു. ഛേ.... എന്താണിതൊക്കെ-തമിഴ്‌നാടിനെക്കാളും താഴെയാണോ മലയാള മനസ്.
അതിനിടെ രാഹുല്‍ഗാന്ധി പെണ്ണ് കെട്ടുന്നില്ലെന്ന് പ്രഖ്യാപിച്ചത്രെ! കെട്ടിയാല്‍ കുട്ടികളാവും. കുട്ടികളെ രാഷ്ട്രീയ നേതാവാക്കാന്‍ അച്ഛന്‍മാര്‍ ശ്രമിക്കും. അത് ശരിയല്ലെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. ഇദ്ദേഹം സോണിയാ ഗന്ധി(മമ്മി)യെ ആണോ, രാജീവ് ഗാന്ധിയെ ആണോ തിരുത്തുന്നതെന്നറിയാന്‍ ഇനിയും കാലം പിടിക്കും. അതോ നെഹ്‌റു കുടുംബത്തെയോ?
പെണ്ണ് കെട്ടാതെ ഗേള്‍ഫ്രണ്ടുമൊത്ത് തേക്കടിയിലും ന്യൂസിലാണ്ടിലും കറങ്ങി നടക്കുന്നത് കുഴപ്പമല്ല. മക്കളാവാതെ ശ്രദ്ധിച്ചാല്‍ മതി. അടിപിടി-വിവാഹമോചനക്കേസ്, മക്കള്‍ രാഷ്ട്രീയം ഒന്നും ഭയക്കേണ്ടതില്ല. ഈ മാതിരി നേതാക്കളെ എപ്പോള്‍ മുതലാണ് നാം സ്വീകരിച്ചു തുടങ്ങിയത്.
യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്‍ പെണ്ണ് കെട്ടിയതില്‍ പിന്നെ മോണിക്കയെ മാനഭംഗപ്പെടുത്തിയത് അമേരിക്കക്കാര്‍ സഹിച്ചില്ല. ലൈംഗികാപവാദം കാരണം അദ്ദേഹത്തിന് വൈറ്റ് ഹൗസില്‍നിന്ന് പടിയിറങ്ങാന്‍ കാരണമായി.
പണവും അധികാരവും ഉണ്ടെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് ജനവിശ്വാസം. കോടതികളില്‍ നല്ല കനമുള്ള വക്കീലന്‍മാര്‍ ഹാജരായി പൂ പോലെ പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുവരും. ഇങ്ങനെ മഹാ അപരാധം ചെയ്യുന്ന ലോയര്‍ വാഴ്ത്തപ്പെടും; നിരക്ക് കൂടും. അപ്പോഴും ആശ്വാസവചനമായി നമുക്ക് പറയാന്‍ ഒരു വാക്കുണ്ട്.
'ആയിരം അപരാധി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്' എന്ന്. പണ്ടൊക്കെ പള്ളിക്കൂടങ്ങളിലെ വാദ്വാന്‍മാര്‍(സാറന്‍മാര്‍) മാന്യന്മാരും തറവാടികളും വിവരമുള്ളവരും വിവേകമുള്ളവരുമായിരുന്നു. അതു കാരണം കുട്ടികള്‍ കുരുത്തം പിടിച്ച് വളര്‍ന്നുവലുതായി. അതുപോലെ രാഷ്ട്രീയം സേവനമേഖലയായിരുന്നു. സേവകര്‍ വളര്‍ന്ന് നേതാവായി; മന്ത്രിയായി. അങ്ങനെയായിരുന്നു. ഇപ്പോള്‍ പണമിറക്കി നേടുന്നതാണ് പദവികള്‍ എന്ന തലം കൈവന്നു. മന്ത്രിമന്ദിരങ്ങള്‍ (രാജ ദര്‍ബാറുകള്‍) മഹത്വം കല്‍പ്പിക്കപ്പെട്ട ഇടങ്ങളാണ്. അവിടെവച്ചാണ് ഗണേഷന്‍ മന്ത്രിക്ക് പെണ്‍ വിഷയത്തില്‍ അടിപൊട്ടിയതെന്ന വാര്‍ത്ത ഓരോ പൗരനെയും ലജ്ജിപ്പിക്കുന്നു. മന്ത്രിപ്പിക്കാന്‍ വന്ന പെണ്ണിനെ പിടിച്ചു മടിയിലിരുത്തി പുലിവാല്‍ പിടിച്ച മുസ്‌ലിയാരുടെ പിന്‍കാമികള്‍ എല്ലാതെന്തു പറയാന്‍!?
പറഞ്ഞിട്ട് ഫലമില്ലാതെയായി
ReplyDelete