Sunday, 24 February 2013

കാലത്തിന്റെ കാലക്കേട്‌


പള്ളിയിലെ ബാങ്കും 
അമ്പലത്തിലെ പാട്ടും
അയപ്പന്‍ വിളക്കിലെ 
ശരണം വിളിയും

കേള്‍ക്കാന്‍ പുതിയായീ-
"ഇടി-മിന്നല്‍" നിന്നപോലെ
തിരുവാതിര പോയപോലെ
വൈദ്യുതിയും പോയതാണോ?

ആര്യാടന്റെ ഭവനത്തിലൊളിപ്പിച്ചതാണോ?
അത്രയ്ക്കല്ലെ അവിടുത്തെയുപയോഗം
നാട്ടുകാര്‍ക്ക് നല്‍കാനില്ലാതെ
നാടുവഴികള്‍ കത്തിച്ചുതീര്‍ക്കുകയോ?

പരസ്യപ്പലകയും,
ആഡംബര മാലകളും
പുലരുവോളം കത്തുന്നു-
തെരുവ് വിളക്കും കെടാറില്ല
കാലത്തിന്റെ കാലക്കേടെ
ന്നെല്ലാതെന്ത് പറയാന്‍-

6 comments:

  1. മസീഹു ദജ്ജാലിനു വീഥിയൊരുങ്ങിത്തുടങ്ങി....!!
    ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു..!!

    ''ദൈവമേ നീയല്ലാതാരുമില്ലൊരു  കാവല്''..

    കവിത വളരെ ഇഷ്ടമായി


    ശുഭാശംസകൾ....

    ReplyDelete
  2. അങ്ങനെ ആര്യാടനെ മാത്രം കുറ്റപ്പെടുത്തണ്ട. ഭരിക്കുന്നത്‌ UDF ആണ്. എല്ലാവര്ക്കും വേണം 'പങ്ക്'. ലീഗ് ഭരിക്കുന്ന എല്ലാ വകുപ്പുകളിലും വര്‍ഗീയതയും അഴിമതിയും മാത്രം. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം പറഞ്ഞാല്‍... വേണ്ട പറയുന്നില്ല, കൂടിപ്പോകും.

    അഴിമതി സഹിക്കാന്‍ കഴിയാതെയാണ് ചീഫ് സെക്രട്ടറിയുടെ മുമ്പില്‍ വകുപ്പ് മേധാവികള്‍ പൊട്ടിത്തെറിച്ചത്. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍, ദൈനംദിനം ഭരണരംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും നിരത്തിവയ്ക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. ഓരോ വകുപ്പുമന്ത്രിയും നിയമങ്ങളും ചട്ടങ്ങളും മറികടന്ന് തോന്നിയതുപോലെ തീരുമാനങ്ങളെടുക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ആര്‍ക്കും ബാധകമല്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വകുപ്പു മേധാവികള്‍ മന്ത്രിമാരുടെ വഴിവിട്ട തീരുമാനങ്ങള്‍ അംഗീകരിച്ച് ഫയലില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. മന്ത്രിമാരുടെ ഹിതത്തിനുസരിച്ച് തയ്യാറാക്കുന്ന ഫയലുകള്‍ പലതും വന്‍ അഴിമതിക്ക് കളമൊരുക്കുന്നതാണെന്നറിഞ്ഞിട്ടും അത് അംഗീകരിച്ച് ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

    എസ്എസ്എല്‍സി പരീക്ഷപോലും പാസാകാത്ത അധ്യാപകരുടെ ഡിപ്ലോമ ബിഎഡിനു തുല്യമായ യോഗ്യതയായി പരിഗണിക്കുന്ന വിചിത്രമായ ഉത്തരവ് വിദ്യാഭ്യാസവകുപ്പില്‍നിന്ന് പുറത്തിറങ്ങി. വകുപ്പ് സെക്രട്ടറിപോലും ഈ ഉത്തരവിനെപ്പറ്റി അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്. ക്യാബിനറ്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നില്ലെന്നും പറയുന്നു. തീരുമാനം വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ബന്ധപ്രകാരമുള്ളതാണെങ്കിലും ഉത്തരവാദിത്തം അണ്ടര്‍ സെക്രട്ടറിക്കാണെന്നാണ് പറയുന്നത്. ഈ ഉത്തരവ് വമ്പിച്ച അഴിമതിയുടെ സന്തതിയാണെന്നു തിരിച്ചറിയാന്‍ പ്രയാസമില്ല. സ്കൂള്‍ ഹെഡ്മാസ്റ്ററെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ അവരോധിക്കാന്‍ തയ്യാറായവര്‍ ഇതിലും നാണംകെട്ട ഉത്തരവിറക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ആരോഗ്യവകുപ്പില്‍ വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ പേരിലാണ് സ്ഥലംമാറ്റം നടന്നത്. അതും നാറുന്ന അഴിമതിക്കഥ തന്നെ.

    അഴിമതി നടത്താന്‍ മന്ത്രിമാര്‍ പരസ്പരം മത്സരിക്കുകയാണ്. യുഡിഎഫ് മന്ത്രിസഭയുടെ അഴിമതിയുടെ ദുര്‍ഗന്ധം മൂടിവയ്ക്കാന്‍ കഴിയാത്തവിധം പുറത്തേക്ക് വരുന്നു. ഭരണം കൈയാളുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വാക്കുകളുടെ അര്‍ഥം തിരിച്ചറിഞ്ഞ് സമയം പാഴാക്കാതെ ഇറങ്ങി പോകാന്‍ മേലെ?

    ReplyDelete
  3. ഈശ്വരോ രക്ഷതു......

    ReplyDelete
  4. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും........

    ReplyDelete
  5. അഴിമതിക്ക് ജാതിയുണ്ടോ?
    അത്രയ്ക്ക് ചെറുതാണോ അഴിമതി.
    ഇടതു-വലതുപക്ഷം ചേരാന്‍ ചിലര്‍
    നടത്തുന്ന നീക്കം സദുദ്ദേശ്യമോ,?
    ഐ.എ.എസുകാര്‍ എന്നാണിവിടെ
    മിഷിഹാമാരായത്.
    ആറരപതിറ്റാണ്ടിന്റെ അപചയം
    എക്‌സിക്യൂട്ടീവിന്റേത് മാത്രമോ,
    ചേര്‍ത്തിയെടുത്ത
    കോടികളും, കുളമാക്കിയ
    പ്രൊജക്റ്റുകളും
    തല തിരിഞ്ഞവതരിപ്പിച്ച പ്ലാനിംഗും
    ഗര്‍ഭം ധരിയച്ചതും, പ്രസവിച്ചതും
    എക്‌സിക്യൂട്ടായിരുന്നോ?

    ReplyDelete
  6. ദൈവനാമത്തിൽ ഒരപേക്ഷ.. കേൾക്കാൻ സന്മനസ്സ് കാട്ടണേ...

    കവിത ജാതി-രാഷ്ട്രീയ തർക്കവേദിയാക്കല്ലേ... അതിനെ വെറുതേ വിടൂ..

    പറയാതിരിക്കാൻ തോന്നിയില്ല.തെറ്റായെങ്കിൽ സദയം പൊറുത്തുതരിക..

    ശുഭാശംസകൾ....

    ReplyDelete