Sunday, 30 September 2012

കള്ള് വ്യവസായം പുനഃപരിശോധനയാവശ്യം


     കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ സുമനസ്സുകളാഗ്രഹിക്കുന്നു. പതിമൂന്ന് വയസില്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന നാടായി കേരളം മാറി. നൂറില്‍ പതിനെട്ടുപേരെങ്കിലും കുടിക്കുന്നവരായിതീര്‍ന്നു.
     ദാമ്പത്യ തകര്‍ച്ച, റോഡപടങ്ങള്‍, മഹാരോഗങ്ങള്‍, തെരുവ് സംഘര്‍ഷങ്ങള്‍, മോഷണങ്ങള്‍ ഇതിലൊക്കെ പ്രധാന വില്ലന്‍ മദ്യം തന്നെ. സര്‍ക്കാര്‍ ഓഫീസുകളില്‍ നടമാടുന്ന കൈകൂലി ചെന്നുചേരുന്നത് മദ്യക്കടകളിലാണ്.
     എക്‌സൈസ് വകുപ്പ് റവന്യൂ മെക്കനിസം മാത്രമേ പരിഗണിക്കുന്നുള്ളൂ. ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന നിരീക്ഷണങ്ങള്‍ പോലും ഉത്തരവാദപ്പെട്ടവര്‍ നിരാകരിക്കുന്നു.
കള്ള് ചെത്തും, വില്‍പനയും നിരോധിക്കുന്നതിനെകുറിച്ച് വല്ല സാധ്യതകളും ഉണ്ടോ എന്നാരായുന്നതിന് പകരം നിലനിര്‍ത്താന്‍ പഴുതുകള്‍ അന്വേഷിക്കുകയാണ് വകുപ്പ് മന്ത്രിപോലും. കേരളത്തില്‍ ചാരായം നിരോധിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വേവലാതികള്‍ തന്നെയാണ് കള്ളിന്റെ കാര്യത്തിലും ഇപ്പോള്‍ ഉയരുന്നത്.

Thursday, 27 September 2012

ശത്രുതയോ, താല്‍പര്യമോ?


     നിലവിലുള്ള ലോകക്രമത്തില്‍ അമേരിക്കയുടെ അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും ലോക രാഷ്ട്രങ്ങള്‍ക്കെ തുല്യപതവിക്കര്‍ഹതയുണ്ടെന്നുമുള്ള ഇറാന്‍ പ്രസിഡണ്ട് അഹ്മദ് നജാദിയുടെ യു.എന്‍. പൊതുസഭയിലെ പ്രസംഗം അധികവായനക്ക് വിഷയമാണ്.
അമേരിക്കയുടെ ധാരാളം നന്മകള്‍ ആര്‍ക്കോവേണ്ടി കുരുതികൊടുക്കപ്പെടുന്നു. നിരവധി സഹായങ്ങള്‍, പ്രത്യേകിച്ച് ആരോഗ്യരംഗത്ത്, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷണം ബഹിരാകാശ രംഗത്തെ വിജയങ്ങള്‍ ഇതെല്ലാം ലോക സമൂഹങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.

     വന്‍പണം മുടക്കി അമേരിക്ക നടത്തുന്ന പലഗവേഷണങ്ങളും അവര്‍ക്ക് മാത്രമല്ല ഗുണഫലം ലഭിക്കുന്നത്. ആരോഗ്യരംഗത്തും അമേരിക്കന്‍ സംഭാവനകള്‍ ചെറുതല്ല. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, നിലനില്‍പ്പ്, യുനസ്‌കോയുടെ വാര്‍ഷിക ഫണ്ടിന്റെ 60 ശതമാനത്തിന്റെ യു.എസ്. പങ്ക് ഇങ്ങനെ സൃഷ്ടിപരമായ ധാരാളം ഗുണവശങ്ങള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.
     അമേരിക്കന്‍ വാണിജ്യരംഗത്തെ വന്‍ സ്വാദീനമുള്ള ജൂദരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങി മധ്യപൗരസ്ത്യരാഷ്ട്രങ്ങളിലും മുസ്‌ലിംകളുടെ കാര്യത്തിലും പലപ്പോഴും അമേരിക്കയുടെ നയങ്ങള്‍ അപരിഷ്‌കൃതമായിത്തീരുകയാണ്.

Thursday, 20 September 2012

അന്താരാഷ്ട്ര ബാലന്‍?


ലോകം ഒരു വില്ലേജാക്കിതന്ന ടെക്‌നോളജിക്ക് നല്ല നമസ്‌കാരം. ഇന്ത്യക്കാരായ നമ്മുടെ അന്താരാഷ്ട്ര രോഗം കാരണം നാമിപ്പോള്‍ പെടുന്ന പെടാപാട് വര്‍ദ്ദിക്കാനാണ് സാധ്യത.
നെഹ്‌റുവില്‍ നിന്ന് തുടങ്ങിയ നമ്മുടെ നയരീതികള്‍ പ്രത്യേകിച്ച് സാമ്പത്തികം, വിദേശകാര്യം തുടങ്ങിയവയിലെല്ലാം മാറ്റം വരുത്തി തുടങ്ങിയത് ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രി ആയത് മുതല്‍ക്കാണല്ലോ.
'കെ.കരുണാകര്‍ജി' ഓരോ കോണ്‍ഗ്രസ് എം.പി.മാരെയും വിചാരണക്ക് വിളിച്ച് തെളിവെടുപ്പും, അഭിപ്രായവും തേടിയാണ് പതിനാല് ഭാഷകള്‍ പഠിച്ച ആന്ത്രയിലെ നരസിംഹറാഹുവിനെ പ്രധാനമന്ത്രിയാക്കിയത്.

Tuesday, 18 September 2012

മനുഷ്യരെ മാനിക്കാത്ത വികസനം


     

     മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാവപ്പെട്ടവര്‍ താമസിക്കുന്നിടങ്ങള്‍ തേടുന്ന ലോക നീതി ഭയാനകമാണ്. പരിസ്ഥിതിക്ക്  വലിയ ആഗാതവും, മനുഷ്യനുള്‍പ്പടെയുള്ള ജീവനുകള്‍ക്ക് കനത്ത വെല്ലുവിളിയും ഉയര്‍ത്തുന്ന  നിരവധി ഫാക്ടറികള്‍ വന്‍ ശക്തികള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 
     ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഉയര്‍ത്തുന്ന വിഷപ്പുകയും അതിലൂടെ സംഭവിക്കുന്ന മഹാ രോഗ വ്യാപനവും അറിയാതെയല്ല അന്താരാഷ്ട്ര  ഭീമന്‍മാര്‍ക്ക് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്.

Thursday, 13 September 2012

''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്‌ '' വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതിയോ?

   ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്‌''  ഇസ്രാഈലും അമേരിക്കയും സംയുക്ത സംരംഭമായി വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണോ?
    ''സാംബാസില്‍'' എന്ന ജൂദനാണ് മുഹമ്മദ് നബി(സ)യെ സ്വേഛാധിപതിയായ ഭരണാധികാരിയായി അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാതാവ്. നൂറോളം സയണിസ്റ്റ് സംഘടനകള്‍ ചേര്‍ന്നാണ് 2011ല്‍ മാര്‍ച്ച് അമേരിക്കയിലെ കാലിഫോണിയയിലെ ഒരു പള്ളിയിലാണ് ഈ ചലചിത്രം നിര്‍മിച്ചത്. 50 പേരോളം പേരാണീ ചിത്രത്തിലഭിനയിച്ചത്.

Tuesday, 11 September 2012

മുഹമ്മദ് മുര്‍സി രാഷ്ട്രീയ ഗൃഹപാഠം ചെയ്യണം


    2011-12 ശ്രദ്ധേയമാവുന്നത് മധ്യ പൗരസ്ത്യ നാടുകളിലും ആഫ്രിക്കയിലും ഉയര്‍ന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ്.
    തുനീഷ്യയിലെ സൈനുദ്ദീന്‍ ബിന്‍ അലി, ലിബിയയിലെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫി, യമനിലെ അലി സാലിഹ്, ഈജിപ്തിലെ ഹുസ്‌നി മുബാറക് ഇവരൊക്കെ അറബ് വസന്തത്തില്‍ അധികാരം നഷ്ടപ്പെട്ടവരാണ്. ഗദ്ദാഫിക്ക് ജീവനും നഷ്ടമായി.

Monday, 10 September 2012

നായരീഴവ ഐക്യം


    കേരളത്തിലെ ഭൂരിപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ബ്രാഹ്മണര്‍, നായര്‍, ഈഴവര്‍ തുടങ്ങിയ നിരവധി ജാതികളാണ് ഹിന്ദുക്കള്‍. ഈശ്വര സങ്കല്‍പത്തിലും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളിലെ ആചാരങ്ങളിലും പറയത്തക്ക വ്യത്യാസമില്ല.

Friday, 7 September 2012

ഓണം, നിലവിളക്ക്


     മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ. ഇങ്ങനെ വിശ്വസിക്കാനും അതനുസരിച്ചുള്ള ആണ്ടറുതികളും ആഘോഷങ്ങളും നടത്താനും വിശ്വാസികള്‍ക്ക് അധികാരാവകാശമുണ്ട്.
     അത് അംഗീകരിക്കാനും ആദരിക്കാനും എക്കാലവും മുസ്‌ലിംകളുള്‍പ്പെടെ എല്ലാ ജനവിഭാഗവും ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍,

Thursday, 6 September 2012

വിവാദമാവാം വിരോധം ഒഴിവാക്കണം

     മലയാളി മനസ്സും വിചാരവും വിമര്‍ശന പരിസരത്തിന് വഴങ്ങുന്ന വിധമാണ് എന്നൊരു വിമര്‍ശന വിചാരം നലവിലുണ്ട്. അഭിപ്രായം ഉണ്ടങ്കിലല്ലേ അഭിപ്രായ വ്യത്യാസവും അത് വഴി ശരിയായ അഭിപ്രായത്തിലെത്താനുള്ള സാഹചര്യവും ഉരുത്തിരിയൂ.
    കേരളം കയറ് പിരിച്ചും, ചര്‍ക്ക തിരിച്ചും ഹാലേലൂയ്യ പാടി, കമ്പവലിച്ചും മുമ്പോട്ട് പോവില്ലെന്നറിയാതെ വരരുത്. കൊച്ചു രാഷ്ട്രമായ സിംങ്കപൂര്‍ ഉള്‍പ്പെടെ വലിയ പുരോഗതി നേടിയ രാഷ്ട്രങ്ങള്‍ കാലവുമായി കലഹമുണ്ടാക്കാതെ നയങ്ങള്‍ രൂപീകരിച്ചതാണ് ഗുണം പിടിച്ചത്.
കേരളം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നഗരമായിതീര്‍ന്നു. പടിഞ്ഞാറ് മുഴു  നീളത്തില്‍ കടല്‍ സമ്പത്ത്. വര്‍ധിച്ച മനുഷ്യവിഭവ ശേഷി.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം 18 തികയേണ്ടതില്ല


    2006ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹവും 18 വയസ് കഴിയണമെന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. 2008 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ 18 വയസെന്ന വ്യവസ്ഥക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നു.