Thursday, 27 December 2012
ബലാല്‍സംഘത്തിന്റെ വകഭേതം! ?
''ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഘം ഡിസ്‌കോ നാരികള്‍ക്ക് തുള്ളാനവസരമായെന്ന രാജകുമാരന്റെ (എം.പി) പരാമര്‍ശം വല്ലാതെ രംഗം വഷളാക്കിയതായി കേള്‍ക്കുന്നില്ല.
യുവതിയെ സിങ്കപ്പൂരിലെത്തിച്ചത് പ്രതിഷേധം തണുപ്പിക്കാനാണന്ന വാര്‍ത്തക്കും ചൂടുണ്ടായില്ല. സൈന്യവും, പോലീസും അടിക്കടി നടത്തുന്ന ബലാല്‍സംഘം എന്ത് കൊണ്ട് പ്രതിഷേധിക്കപ്പെടുന്നില്ലന്ന അരുദ്ധതി റോയിയുടെ അന്വേഷണവും മാധ്യമ വിചാരണക്ക് വിധേയമായില്ല.
ഡല്‍ഹിയില്‍ റേപ്പ് ചെയ്യപ്പെട്ട യുവതി ''സവര്‍ണ്ണയും'' ബലാല്‍സംഘ വീരന്മാര്‍ ടാക്‌സി ഡ്രൈവര്‍മാരുമായതാണോ കോലാഹലം ഉണ്ടാക്കാണളുപ്പമായതെന്ന അരുദ്ധതിയുടെ ചാനല്‍ ചോദ്യം നമ്മുടെ സാമൂഹ്യ ബോധത്തിന്റെ ''എത്ര മാറ്റി'' നെയാണ് അടയാളപ്പെടുത്തുന്നത്.
പരസ്യ വ്യഭിചാരവും, മോഷണവും പിടിച്ചു പറിയും മാത്രമാണോ ക്രിമിനലിസം അടച്ചിട്ട വാതില്‍ മറവില്‍ ആരുമറിയാതെ നടത്തുന്ന ആഭാസങ്ങള്‍ തുടര്‍ന്നോട്ടെ എന്നാവുമോ നമ്മുടെ സാമൂഹിക ബോധം.
Monday, 24 December 2012
നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെല്ലാം കൂടി 118 പാര്‍ലിമെന്റ് സീറ്റാണുള്ളത്. ഇതില്‍ ഇത്തിഹാദുല്‍ മജ്‌ലിസുല്‍ മുസ്‌ലിമീന്‍ പ്രതിനിധീകരിച്ച് ഹൈദറാബാദില്‍നിന്നുള്ള അസദുദ്ദീന്‍ ഉവൈസി മാത്രമാണ് മുസ്ലിം എം.പി.യെന്ന പാഠത്തില്‍നിന്ന് പഠിക്കാനുള്ളത് രണ്ട് കാര്യമാണ്.
ഒന്ന്-മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്നുള്ള മുസ്‌ലിം ഒളിച്ചോട്ടം അല്ലെങ്കില്‍ അകറ്റിനിര്‍ത്തപ്പെടല്‍
രണ്ട്- മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ എക്കാലത്തെയും സഹജസ്വഭാവമായ ജാതി മേല്‍ക്കോയ്മയാ രാഷ്ട്രീയം

Thursday, 20 December 2012
ജുഡീഷ്യറി

എന്നാല്‍ പലപ്പോഴും ഈമേഖലകള്‍ വിപുലവായനക്കും, അതോടൊപ്പം അഴിച്ചുപണിക്കും വിധേയമാക്കേണ്ടതില്ലേ? എന്നൊരു ചെറുവിചാരം ഉയര്‍ന്നുവരുന്നുണ്ട്. ഇപ്പോഴിങ്ങനെ ഒരരിക് പറ്റിയ ചിന്തവരാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്.
ഒന്ന് അബ്ദുല്‍നാസര്‍ മഅദനി തന്നെ-

Wednesday, 12 December 2012
ദേശീയ പാര്‍ട്ടികള്‍
ദേശീയ പാര്‍ട്ടികള്‍ തകരുകയാണന്ന് കുല്‍ദീപ് തെയ്യാര്‍ നടത്തിയ നിരീക്ഷണം സവിശേഷ ചിന്തകള്‍ക്കിടം നല്‍കണം. പ്രത്യേകിച്ച് ബോധ്യപ്പെടാത്തതൊന്നും ഇന്നോളമെഴുതീട്ടില്ലന്ന് പറഞ്ഞ മാന്യനായ ഈ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്റെ വീക്ഷണം കാര്യ കാരണ ബന്ധിതമാവുമല്ലോ.
സമാനമായ വിലയിരുത്തലുകള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്തുള്ള ദേശിയ പാര്‍ട്ടി. പണ്ട് ഇന്ത്യയില്‍ എല്ലായിടത്തും ഈ പാര്‍ട്ടി ഉണ്ടായിരുന്നു. 'പൂട്ടിയ കാള' യറിയാത്തവര്‍ ഉണ്ടായിരുന്നില്ല. മികച്ച നേതാക്കളും, നയങ്ങളും, പ്രതിബന്ധതയും ഉള്ള പാര്‍ട്ടി. ആ-പാര്‍ട്ടിയില്‍ നിന്ന് തന്നെ അപസ്വരങ്ങളുയര്‍ന്നു ഇന്റിക്കറ്റും, സിന്റിക്കറ്റും ഉണ്ടായി. നിജലിംഗ അപ്പയും നീലം സജീവ റെഡിയും ഉണ്ടായി. ഇപ്പോഴത്തെ ലോക സഭാ സ്പീക്കര്‍ മീരാകുമാരിയുടെ പിതാവ് ജഗ്ജീവന്റാം കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി (ഇ.എ.ഉ)ഉണ്ടാക്കി. കാമരാജിന്റെ ആരുമ ശിഷ്യന്‍ തമിഴ്മാനില കോണ്‍ഗ്രസുണ്ടാക്കി. കരുണാകരന്‍ ഡിക്കുണ്ടാക്കി. പവാര്‍ എന്‍,സി.പി.യിലെത്തി പല കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ പലരേയും കൂട്ടി ഒത്തൊപ്പിക്കലായി ഭരണം. മായാവതിയും, മുലായംസിംഗ് യാദവും നിവ്യത്തികേട് കൊണ്ട് (അഥായത് ഭരണം പൊളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് വരും അത് ഭയക്കുന്നതിനാല്‍ ചില്ലറവ്യാപാര വാതില്‍ കുത്തകള്‍ക്ക് തുറന്നു കൊടുക്കാനുള്ള ആത്മഹത്യാപരമായ ആനന്ദ് ശര്‍മ്മയുടെ ബില്ലിന് ഇറങ്ങിപ്പോയി പാസാക്കാന്‍ സഹായം ചെയ്തു.
Monday, 10 December 2012
അന്നം മുടക്കുന്നവര്‍
ലോകത്ത് എണ്‍പത് കോടി ജനം പട്ടിണിയില്‍, അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ഫലം കണ്ടെന്നും, കണ്ടില്ലെന്നും വാര്‍ത്ത.
പ്രകൃതിക്ഷോപം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, വരള്‍ച്ച ഇതൊക്കെയാണ് പ്രതികളെന്ന പതിവ് വ്യാഖ്യാനങ്ങള്‍.
കൂലിപ്പണിക്കാര്‍ക്ക് ദിവസക്കൂലി കൂടിയത് സമര്‍ത്ഥമായി കോര്‍പ്പറേറ്ററുകള്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്നു. തൊഴിലാളികളുടെ കയ്യില്‍ വന്നു ചേരുന്ന അധിക വരുമാനം മുതലാളിയില്‍ എത്തിച്ചേരുന്ന- ''സാമ്പത്തിക മെക്കാനിസം''
ഗുജറാത്തിലെ ശരാശരി കൂലി 110 രൂപയാണത്രെ! സ്‌കൂളുകള്‍ രണ്ട് മുറികള്‍, ബാക്കി മുറ്റത്ത്. പണമൊക്കെ നഗര വാസികള്‍ക്ക് വേണ്ടിയാണ് മുടക്കുന്നത് രത്തന്‍ ടാറ്റക്ക് പത്ത് ശതമാനം വിലക്ക് നാനോ കാറിന് സ്ഥലവും, ആദായ വിലക്ക് വൈദ്യുതിയും, അടിസ്ഥാന സൗകര്യങ്ങളും. മുതല്‍ മുടക്കിന്റെ പലമടങ്ങ് ലാഭം സര്‍ക്കാര്‍ വക. ''നമ്മുടെ അബ്ദുല്ലക്കുട്ടി പോലും ഈ മാതിരി വികസനം വരണമെന്ന് വിചാരിക്കുന്ന നിയമനിര്‍മാണ സഭാംഗം!?''
പ്രകൃതിക്ഷോപം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, വരള്‍ച്ച ഇതൊക്കെയാണ് പ്രതികളെന്ന പതിവ് വ്യാഖ്യാനങ്ങള്‍.

ഗുജറാത്തിലെ ശരാശരി കൂലി 110 രൂപയാണത്രെ! സ്‌കൂളുകള്‍ രണ്ട് മുറികള്‍, ബാക്കി മുറ്റത്ത്. പണമൊക്കെ നഗര വാസികള്‍ക്ക് വേണ്ടിയാണ് മുടക്കുന്നത് രത്തന്‍ ടാറ്റക്ക് പത്ത് ശതമാനം വിലക്ക് നാനോ കാറിന് സ്ഥലവും, ആദായ വിലക്ക് വൈദ്യുതിയും, അടിസ്ഥാന സൗകര്യങ്ങളും. മുതല്‍ മുടക്കിന്റെ പലമടങ്ങ് ലാഭം സര്‍ക്കാര്‍ വക. ''നമ്മുടെ അബ്ദുല്ലക്കുട്ടി പോലും ഈ മാതിരി വികസനം വരണമെന്ന് വിചാരിക്കുന്ന നിയമനിര്‍മാണ സഭാംഗം!?''
Friday, 7 December 2012
പ്രതിപക്ഷ നേത്യസ്ഥാനം

നമ്മുടെ ജനാധിപത്യത്തില്‍ ഭൂരിപക്ഷമെന്നത് ഒരു സാങ്കല്‍പികമാണ്. ജനഹിതം പ്രതിഫലിക്കുന്നതല്ല പാര്‍ലിമെന്റും, അസംബ്ലികളും. എങ്കില്‍പോലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധികാരവും, അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷവും സുപ്രധാന ഘടകമാണ്. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണല്ലോ, ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിനെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നു ബഹുമാനിക്കുന്നു.
Sunday, 2 December 2012
ഇസ്‌ലാമിക് ബേങ്ക് ആര്‍.ബി.ഐ.ഡയരക്ടര്‍ക്ക് ആശങ്ക വേണ്ട
പലിശ കൊടുത്തു പണം വാങ്ങി അധിക പലിശക്ക് കൊടുക്കുന്ന ഏജന്‍സിയാണ് അടിസ്ഥാനപരമായി ലോകത്തെ എല്ലാപരമ്പരാഗത ബാങ്കുകളും.
നിക്ഷേപകരില്‍ നിന്ന് നിശ്ചയം വെച്ചും അവധിവെച്ചും സ്വീകരിക്കുന്ന ധനം വിനിയോഗിക്കുന്നത് അധികവും ധനാഢ്യരിലല്ല. ചെറുകിട കച്ചവടം, ഭവന നിര്‍മാണം, വ്യവസായ സംരംഭം, വിദ്യാഭ്യാസം, വാഹനം എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്ക് അവധി വെച്ച് നല്‍കി സ്വീകരിക്കുന്ന അംശായദമാണ് ബാങ്കുകളുടെ ലാഭം.
ഇങ്ങനെ വരുന്ന ലാഭത്തില്‍ നിന്ന് നടത്തിപ്പ് ചെലവ് കഴിച്ചു ബാക്കി നീക്കിയിരുപ്പ് വീണ്ടും മൂലധനത്തില്‍ ലയിക്കുന്നു. പലവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊമേഴ്‌സല്‍, കാര്‍ഷിക ബാങ്കുകളുടെ മൂലധന വര്‍ദ്ദനവ് ഏറെ മുന്നേറുന്നു.
Wednesday, 28 November 2012
കോര്‍പറേറ്റ് ജനാധിപത്യം
അമേരിക്ക, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റ് ജനാധിപത്യമാണെന്ന് അറബ് ന്യൂസ് എഡിറ്റര്‍ താരീഖ് മിഷ്‌കഷ് അഭിപ്രായപ്പെട്ടത് കോഴിക്കോട് വെച്ച്. എന്നാല്‍, സഊദിയില്‍ ജനാധിപത്യം 2020 ഓടെയേ എത്താനിടയുള്ളൂ എന്നാണ് വിചാരലോക നിരീക്ഷണം.
രാജഭരണത്തിന്റെ അടിവേരുകള്‍ തേടിയവരെത്തിച്ചേരുന്നത് ആയുധം കൊണ്ട് അതിക്രമമായി പിടിച്ചതാണവര്‍. രാജ്യഭരണം എന്ന് തന്നെയാണ് ഇക്കാരണത്താല്‍ മതപരവും ധാര്‍മികവുമായ അധികാരമോ അവകാശമോ രാജക്കന്മാര്‍ക്ക് അംഗീകരിച്ചു കൊടുക്കാനാവില്ല.
രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.

രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.
Tuesday, 27 November 2012
പ്രസവം കലയോ, കാര്യമോ?
ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.

സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.
Sunday, 25 November 2012
പിരിമുറുക്കം കുറച്ചുകൂടെ ?
കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് പ്രബല ഗ്രൂപ്പുകളും അനേകം ദുര്‍ബല ഗ്രൂപ്പുകളും ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ എ. രമേശ് ചെന്നിത്തലയുടെ ഐ. വയലാര്‍രവി, മുരളി, പത്മജ അങ്ങനെ സംസ്ഥാന ഗ്രൂപ്പുകള്‍. ജില്ലകളില്‍ ചെറുമട്ടത്തില്‍ ഉപ ഗ്രൂപ്പുകളും ഉണ്ടെത്രെ? ഈ വിഭാഗങ്ങളെയൊക്കെ പോസ്റ്റ് ചെയ്യാന്‍ മാത്രം സീറ്റ് കപ്പാസിറ്റിയില്ലാതെ നേതൃത്വം വിയര്‍ക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22 വരെ ആയി ഉയര്‍ത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല ഉന്നതന്‍മാരെകുറിച്ചും പലവിധ പരാധികള്‍ പറയപ്പെടുക പതിവുള്ള കാര്യം. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്രുവാണെന്നായിരുന്നു ഇത് വരെ പലരും പറഞ്ഞ് പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് ലോക നേതാവായി പരിഗണനകിട്ടാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്രു ചൈനയുമായി യുദ്ധം തോറ്റുകൊടുക്കുകയായിന്നു എന്നിപ്പോള്‍ സൈനിക മേധാവി തന്നെ പറയുന്നു. വ്യാമസേനയെ അനങ്ങാന്‍ വിടാതെ കടന്നാക്രമിച്ചു ചൈനക്ക് സഹായകമായ നിലപാട് പ്രധാനമന്ത്രി നെഹ്രു സ്വീകരിച്ചു. ഇന്ത്യന്‍ ഭൂമിയും നിരവധി ജവാന്മാരേയും, ഭാരതത്തിന്റെ മാനവും നെഹ്രു തുലച്ചെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതിങ്ങളില്‍ നിന്ന് വലിയ നിഷേധങ്ങളൊന്നും ഇത് വരെ വന്നതുമില്ല.
Wednesday, 21 November 2012
ഫലസ്തീന്‍: ലോകസമൂഹം നിഷ്‌ക്രിയരാകുമ്പോള്‍
26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള (48% മരുഭൂമിയും 31% ചെങ്കുത്തായ മലകളും) ഫലസ്തീന്‍ ആ ജനതക്ക് ആരാണ് നിഷേധിക്കുന്നത്? ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവി ചരിത്രത്തിലെ ഭീകരമായ ഒരു വഞ്ചനയുടെ ഫലമാണ്.
ഭൂമിയുടെ കേന്ദ്രമാണ് ഫലസ്തീന്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസാകരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ പലര്‍ക്കും, ഭൂമിയും ചരിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്.
അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്ത്യാനികളും, ജൂതരും ഈ പ്രദേശത്ത് താമസമാക്കി.
Tuesday, 20 November 2012
ആന്റണിയില്‍നിന്നുണ്ടായത്
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപക്ഷത്തെ അനിഷേധ്യ നേതൃത്വം ചേര്‍ത്തലക്കാരന്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നു.

പിന്നീട് കരുണാകരന്റെ കാലിടറി ആന്റണിയോട് തോറ്റ് ഡിക്ക് കോണ്‍ഗ്രസിലെത്തി. അങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റണി നിര്‍വ്വഹിച്ച ധര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്.
Thursday, 15 November 2012
മ്യാന്‍മാറിലെ മുസ്‌ലിം പീഡനവും സൂകിയുടെ നിലാപടും
പഴയ ബര്‍മ്മയും, റംങ്കൂണും പലരും മറന്നുകാണും. രണ്ടാം ലോക മഹായുദ്ധകാലത്ത് റംങ്കൂണില്‍ നിന്നും മറ്റും കാല്‍നടയായി കാടുകള്‍ താണ്ടി രക്ഷപ്പെട്ട ഇന്ത്യക്കാരും വഴിക്ക് കുഴഞ്ഞുവീണു മരിച്ചവരും ഇപ്പോള്‍ അധിക വായനക്ക് വിധേയമാകാറില്ല.

Sunday, 11 November 2012
ഖുര്‍ആനും ജീവികളും
പഠനാത്മക ഗ്രന്ഥമായ ഖുര്‍ആന്‍, ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്‌വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍, ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിക്കുന്നു. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)
Friday, 9 November 2012
ഉദ്യോഗസ്ഥ-ഭരണരംഗത്തെ മുസ്‌ലിം അവഗണന:
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പത്രണ്ട് യൂണിവേഴ്‌സിറ്റികളിലും കൂടി പ്രധാന ഉദ്യോഗ തലങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. വി.സി., പി.വി.സി, രജിസ്ത്രാര്‍ തസ്തികകളിലായി നായര്‍ 12, ഈഴവന്‍ 8, ക്രിസ്ത്യന്‍ 5, മറ്റുള്ളവര്‍ 4. ഈ വിഭാഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 2 മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വൈസ് ചാന്‍സലറും ഒരു രജിസ്ത്രാറും മാത്രമാണ് മുസ്‌ലിം സമുദായ പ്രാതിനിധ്യമെന്നും ഈ അവഗകണന അനീതിയാണെന്ന് പറയാനൊരു ജാതി നേതാവും ഇല്ലാതെന്തെ?
Thursday, 8 November 2012
പൊന്നിന് വീണ്ടും വിലകൂടി ''ഒബാമ ജയിച്ചു''

മുന്‍കാമി ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കൊന്നും ഒബാമ ശിക്ഷ കൊടുത്തിട്ടില്ല. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിലും ബുഷ് കാണിച്ച യുദ്ധ കുറ്റ കൃത്യങ്ങള്‍ക്ക് വിചാരണയും നേരിട്ടിട്ടില്ല. എന്നാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി തെനന്യാഹു റോംനിയെയായിരുന്നു പിന്തുണച്ചത്.
ലിബിയ, തുനീഷ്യ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെ ജാസ്മിന്‍ കാറ്റ് വെറുതെ സ്വയം അടിച്ചു വീശിയതല്ല. അതിന്റെയൊക്കെ അങ്ങേഅറ്റത്ത് വാഷിംഗ്ടണ്‍ താല്‍പര്യങ്ങളും കട്ടപിടിച്ചു കിടപ്പുണ്ട്.
Wednesday, 7 November 2012
പ്രണയകാര്യ വകുപ്പ്
ബി.ജെ.പി. നേതാവ് അബ്ബാസ് നഖ്‌വി ഭാവനാ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്ന് വേണമെങ്കില്‍ പറയാം.
ശശി തരൂര്‍ നന്നായി ആഗ്ലേയത്തില്‍ പയക്കം പറയാന്‍ പഠിച്ച ഉദ്യോഗസ്ഥനാണ്. ഒരുപക്ഷേ പല രാഷ്ട്രങ്ങളുടെ നടപടികളും ചട്ടങ്ങളും പഠിച്ചറിഞ്ഞ മിടുക്കനുമാവാം.

മഹാത്മാ ഗാന്ധിജിയെന്ന ചെറിയ വലിയ മനുഷ്യന്‍ വിജയിച്ചത് ഭാരതത്തിന്റെ ആത്മാവറഞ്ഞത് കൊണ്ടുകൂടിയായിരുന്നുവല്ലോ.
Friday, 2 November 2012
വിശുദ്ധ ഖുര്‍ആന്‍: മഹാന്മാരുടെ ദൃഷ്ടിയില്‍
''വിശുദ്ധ റമദാനിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ ഉയര്‍ത്തിയത് വിജ്ഞാനവും, വിജ്ഞാനത്തിലൂടെ വിജയവും ഐശ്വര്യവും സമാധാനവുമത്രെ''
അനശ്വരമായ ഒന്നിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്റെ മനസ് സദാ വ്യാപൃതമായിരുന്നു. ഖുര്‍ആനില്‍ ആണ് അത് ഞാന്‍ കണ്ടെത്തിയത്. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള സല്‍കര്‍മ്മങ്ങള്‍ ഒരിക്കലും പാഴായിപോകുകയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. ഐഹികമായ നേട്ടങ്ങള്‍ ലഭിച്ചില്ലെങ്കിലും മരനന്തര ജീവിതത്തില്‍ അതിന്റെ പ്രതിഫലം നിസ്സന്ദേഹം പ്രതീക്ഷിക്കാവുന്നതാണ്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ യഥേഷ്ടം ജീവിതം നയിക്കുന്നവര്‍ ഈ ലോകത്ത് എത്രമാത്രം വിജയികളും സമ്പന്നരുമാണെങ്കിലും പരലോകജീവിതത്തില്‍ അവര്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.
Wednesday, 31 October 2012
വിശുദ്ധ ഗ്രന്ഥം ഒരു ഗണിതാത്ഭുതം
വിശുദ്ധ ഖുര്‍ആന്‍ എക്കാലവും സവിശേഷ ശ്രദ്ധയും ചര്‍ച്ചയും പഠനവും അര്‍ഹിച്ച വേദ ഗ്രന്ഥമാണ്. വിചാരപ്പെടുത്തലുകള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുള്ള ആഖ്യാന ശൈലി എന്നതുകൊണ്ട് മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന നിലക്കും, തള്ളിക്കളയാനാവാത്ത സത്യങ്ങളുടെ സാക്ഷ്യത്വം എന്ന നിലക്കും സത്യാന്വേഷികളെ ഖുര്‍ആന്‍ എക്കാലവും ഹഠാദാകര്‍ഷിച്ചിട്ടുണ്ട്.
ഖുര്‍ആന്റെ വെളിച്ചമറിഞ്ഞു ദിശയറിഞ്ഞവരാണ് പ്രപഞ്ചത്തിന്റെ വൈവിധ്യ പ്രതിഭാസങ്ങളെ മാനവന്റെ മനനത്തിനും മനഃസുഖത്തിനും സഖവാസത്തിനും പാകപ്പെടുത്തിക്കൊടുത്തത്. വിഭവങ്ങളുടെ പങ്ക്‌വെപ്പ് പോലും നിര്‍ണ്ണയിച്ചു കൊടുത്തത് വിശ്വാസികളാണ്.
വിശുദ്ധ ഖുര്‍ആന്‍ കേവലം പുണ്യംകിട്ടാന്‍ ഉരുവിടുന്ന മന്ത്രങ്ങളല്ല. അത് ജൈവ സമ്പന്നമായ പ്രകൃതി സത്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും കൂടിയാണ്.
Friday, 19 October 2012
കാരുണ്യത്തിന്റെ ഗംഗയും, യമുനയും
കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി തുടങ്ങിയ മഹാകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വാര്‍ത്താ കവറോജ് നന്മകള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടോ? സമൂഹം വെറുക്കുന്ന തിന്മകള്‍ക്ക് പരസ്യം നല്‍കുന്നതിനെക്കാള്‍ നന്മകള്‍ കണ്ടെത്തി പ്രകാശിപ്പിച്ച് നമ്മുടെ മാധ്യമ ധര്‍മ്മം ഉറപ്പുവരുത്തുവാന്‍ മടിക്കേണ്ടതുണ്ടോ?
സമൂഹസമ്പത്ത് ആദരിക്കുന്നതിന് പകരം സമൂഹ മാലിന്യം നിറഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ടാവും? നേരുകേടുകള്‍ വളരുന്നത് ആശങ്കപ്പെടുന്നത് സാത്വിക ഭാവ ലക്ഷണം തന്നെ- എന്നാല്‍ നെറികേടുകളെ ബലൂണീകരിച്ച് ഭയപ്പാട് സൃഷ്ടിക്കേണ്ടതില്ല.
കേരളത്തില്‍ ഓരോ വര്‍ഷവും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കുന്ന ചികിത്സാ സഹായങ്ങള്‍, നൂറുകണക്കായ സൗജന്യ ആംബുലന്‍സ് സര്‍വ്വീസുകള്‍, വളരെ സജീവമായ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, രക്തദാനം ഇതിനൊക്കെ അര്‍ഹിക്കുന്നതിന്റെ പാതിപോലും പരിഗണന ലഭിക്കാതെ പോകുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ലക്ഷം ബോട്ടില്‍ രക്തമാവശ്യമാണ്. ഇതത്രയും ദാനമായും അല്ലാതെയും ലഭിക്കുന്നു. ലുക്കേമിയ, സിസേറിയന്‍, അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായിവരുന്ന എല്ലാ തരം ഗ്രൂപ്പ് രക്തങ്ങളും ലഭ്യമാവുന്നു. തീര്‍ത്തും സദുദ്ദേശ്യമായി ലഭിക്കുന്ന ഡയാലിസിസ് സൗകര്യങ്ങളുള്ള ധാരാളം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം സി.എച്ച്. സെന്ററുകള്‍ മികച്ച ഉദാഹരണം.
Friday, 12 October 2012
സൈബര്‍ ചുവര്‍
പലരും പലതും മറച്ചുവെച്ചാണ് പറയാനുള്ളത് പറയുന്നത്.
ചിലര്‍ പേര് പോലും പറയാന്‍ മടിക്കുന്നു.
വീക്ഷണ വൈജാത്യങ്ങള്‍ പങ്ക് വെക്കാന്‍
ഇത്രയധികം സൗകര്യമുള്ള മറ്റൊരിടം ഇല്ല
ചിലര്‍ക്ക് അന്ധമായ വിരോധമാണന്ന് തോന്നുന്നു.
കടുത്ത നിരാശയും.
എന്തിനാണത്.
ഈ ലോകം എത്രവിശാലം
എല്ലാവര്‍ക്കും നിരവധി വ്യവഹാരങ്ങള്‍ ചെയ്യാനില്ലെ?
സുകൃതം ലക്ഷ്യമാക്കി കര്‍മ്മത്തിലേര്‍പ്പട്ടാല്‍ ലഭിക്കുന്ന ആനന്ദമല്ലെ യഥാര്‍ത്ഥ ജീവിതം
Sunday, 7 October 2012
ചാരക്കേസും പ്രസംഗ കേസും
ഐ.എസ്.ആര്‍.ഒ.യിലെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തി നമ്പിനാരായണന്‍ ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് നല്‍കിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേരളം മാത്രമല്ല, ഭാരതം മുഴുവന്‍ വന്‍ അമ്പരപ്പ് സൃഷ്ച്ചിരുന്നു. ഈ വിവാദ ചൂടില്‍ പലതും സംഭവിച്ചു.
കേരള രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.
ശ്രീ. രമണന്‍ ശ്രീവാസ്തവയെ സ്ഥാനത്ത് നിന് മാറ്റണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. തുടര്‍ന്ന് 18 കോണ്‍ഗ്രസ് സമാജികര്‍ കരുണാകരന്റെ രാജിയാവശ്യം ഉന്നയിച്ചു.
തട്ടില്‍ എസ്റ്റൈറ്റ് കേസ്, രാജന്‍ കേസ്, പാമോയില്‍ കേസ്, ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഇത് നാലിലും ഉള്‍പ്പെട്ട കരുണാകരന്‍ ഒരു തറ രാഷ്ട്രീയക്കാരനായി തരം താഴ്ത്തപ്പെട്ടു. കരുണാകര ചാണക്യസൂത്രത്തില്‍ മരിക്കുവോളം ലീഡര്‍ പരിക്കോടെയെങ്കിലും പിടിച്ചുനിന്നു.
Friday, 5 October 2012
തീവ്രവാദികളെ ഉല്‍പാദിപ്പിക്കുന്നവര്‍
മുസ്‌ലിംകളെ മൊത്തമായി തീവ്രവാദികളാക്കിയെടുക്കാന്‍ ചിലര്‍ വൃതം എടുത്തതായി തോന്നുന്നു. മുസ്‌ലിംകളെ നുള്ളിനോവിക്കാനവര്‍ക്ക് എന്തെന്നില്ലാത്ത ആനന്ദ വിനോദമാവുകയാണ്. ഇന്ത്യയും, ദേശീയതയും സഹിഷ്ണുതയും ചിലര്‍കുത്തകയാക്കാനാണ് ശ്രമിച്ചുകാണുന്നത്.
ഇയ്യിടെ എനിക്കുണ്ടായ ഒരനുഭവം ബയോമെട്രിക് കാര്‍ഡിന് ഫോട്ടോ എടുക്കുന്നതിന് അറിയിപ്പ് കിട്ടിയതനുസരിച്ച് ഞാന്‍ ഹാജരായി. മതിയായ എല്ലാ രേഖയും നല്‍കി ''സന്ദീപ്'' എന്ന ചെറുപ്പക്കാരന്റെ കനത്ത ശാസന. തൊപ്പി ഊരണം.
പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ സകല രേഖയിലും തൊപ്പിവെച്ചിട്ടുണ്ടെന്നും തൊപ്പി ധരിച്ച് ഫോട്ടോ എടുക്കണമെന്നുമുള്ള എന്റെ ആവശ്യം സന്ദീപിന് സഹിക്കാനാവുന്നില്ല. ഇത് ഞങ്ങളുടെ നിയമമാണെന്നായി സന്ദീപ്. എങ്കില്‍ എഴുതി തരണമെന്നും തൊപ്പി ഊരി ഫോട്ടോ എടുത്ത് കാര്‍ഡുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നുമായി ഞാന്‍. അല്‍പസ്വല്‍പം സംസാരമായപ്പോള്‍ കൂടെയുള്ള ചെറുപ്പക്കാര്‍ വന്നു എന്നാന്‍ തൊപ്പിധരിച്ചു ഫോട്ടോ എടുക്കാനുത്തരവായി.
Wednesday, 3 October 2012
Sunday, 30 September 2012
കള്ള് വ്യവസായം പുനഃപരിശോധനയാവശ്യം
കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ സുമനസ്സുകളാഗ്രഹിക്കുന്നു. പതിമൂന്ന് വയസില്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന നാടായി കേരളം മാറി. നൂറില്‍ പതിനെട്ടുപേരെങ്കിലും കുടിക്കുന്നവരായിതീര്‍ന്നു.
ദാമ്പത്യ തകര്‍ച്ച, റോഡപടങ്ങള്‍, മഹാരോഗങ്ങള്‍, തെരുവ് സംഘര്‍ഷങ്ങള്‍, മോഷണങ്ങള്‍ ഇതിലൊക്കെ പ്രധാന വില്ലന്‍ മദ്യം തന്നെ. സര്‍ക്കാര്‍ ഓഫീസുകളില്‍ നടമാടുന്ന കൈകൂലി ചെന്നുചേരുന്നത് മദ്യക്കടകളിലാണ്.
എക്‌സൈസ് വകുപ്പ് റവന്യൂ മെക്കനിസം മാത്രമേ പരിഗണിക്കുന്നുള്ളൂ. ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന നിരീക്ഷണങ്ങള്‍ പോലും ഉത്തരവാദപ്പെട്ടവര്‍ നിരാകരിക്കുന്നു.
കള്ള് ചെത്തും, വില്‍പനയും നിരോധിക്കുന്നതിനെകുറിച്ച് വല്ല സാധ്യതകളും ഉണ്ടോ എന്നാരായുന്നതിന് പകരം നിലനിര്‍ത്താന്‍ പഴുതുകള്‍ അന്വേഷിക്കുകയാണ് വകുപ്പ് മന്ത്രിപോലും. കേരളത്തില്‍ ചാരായം നിരോധിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വേവലാതികള്‍ തന്നെയാണ് കള്ളിന്റെ കാര്യത്തിലും ഇപ്പോള്‍ ഉയരുന്നത്.
Thursday, 27 September 2012
ശത്രുതയോ, താല്‍പര്യമോ?
നിലവിലുള്ള ലോകക്രമത്തില്‍ അമേരിക്കയുടെ അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും ലോക രാഷ്ട്രങ്ങള്‍ക്കെ തുല്യപതവിക്കര്‍ഹതയുണ്ടെന്നുമുള്ള ഇറാന്‍ പ്രസിഡണ്ട് അഹ്മദ് നജാദിയുടെ യു.എന്‍. പൊതുസഭയിലെ പ്രസംഗം അധികവായനക്ക് വിഷയമാണ്.
അമേരിക്കയുടെ ധാരാളം നന്മകള്‍ ആര്‍ക്കോവേണ്ടി കുരുതികൊടുക്കപ്പെടുന്നു. നിരവധി സഹായങ്ങള്‍, പ്രത്യേകിച്ച് ആരോഗ്യരംഗത്ത്, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷണം ബഹിരാകാശ രംഗത്തെ വിജയങ്ങള്‍ ഇതെല്ലാം ലോക സമൂഹങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.
വന്‍പണം മുടക്കി അമേരിക്ക നടത്തുന്ന പലഗവേഷണങ്ങളും അവര്‍ക്ക് മാത്രമല്ല ഗുണഫലം ലഭിക്കുന്നത്. ആരോഗ്യരംഗത്തും അമേരിക്കന്‍ സംഭാവനകള്‍ ചെറുതല്ല. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, നിലനില്‍പ്പ്, യുനസ്‌കോയുടെ വാര്‍ഷിക ഫണ്ടിന്റെ 60 ശതമാനത്തിന്റെ യു.എസ്. പങ്ക് ഇങ്ങനെ സൃഷ്ടിപരമായ ധാരാളം ഗുണവശങ്ങള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.
അമേരിക്കന്‍ വാണിജ്യരംഗത്തെ വന്‍ സ്വാദീനമുള്ള ജൂദരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങി മധ്യപൗരസ്ത്യരാഷ്ട്രങ്ങളിലും മുസ്‌ലിംകളുടെ കാര്യത്തിലും പലപ്പോഴും അമേരിക്കയുടെ നയങ്ങള്‍ അപരിഷ്‌കൃതമായിത്തീരുകയാണ്.
Thursday, 20 September 2012
അന്താരാഷ്ട്ര ബാലന്‍?
ലോകം ഒരു വില്ലേജാക്കിതന്ന ടെക്‌നോളജിക്ക് നല്ല നമസ്‌കാരം. ഇന്ത്യക്കാരായ നമ്മുടെ അന്താരാഷ്ട്ര രോഗം കാരണം നാമിപ്പോള്‍ പെടുന്ന പെടാപാട് വര്‍ദ്ദിക്കാനാണ് സാധ്യത.
നെഹ്‌റുവില്‍ നിന്ന് തുടങ്ങിയ നമ്മുടെ നയരീതികള്‍ പ്രത്യേകിച്ച് സാമ്പത്തികം, വിദേശകാര്യം തുടങ്ങിയവയിലെല്ലാം മാറ്റം വരുത്തി തുടങ്ങിയത് ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രി ആയത് മുതല്‍ക്കാണല്ലോ.
'കെ.കരുണാകര്‍ജി' ഓരോ കോണ്‍ഗ്രസ് എം.പി.മാരെയും വിചാരണക്ക് വിളിച്ച് തെളിവെടുപ്പും, അഭിപ്രായവും തേടിയാണ് പതിനാല് ഭാഷകള്‍ പഠിച്ച ആന്ത്രയിലെ നരസിംഹറാഹുവിനെ പ്രധാനമന്ത്രിയാക്കിയത്.
Tuesday, 18 September 2012
മനുഷ്യരെ മാനിക്കാത്ത വികസനം
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാവപ്പെട്ടവര്‍ താമസിക്കുന്നിടങ്ങള്‍ തേടുന്ന ലോക നീതി ഭയാനകമാണ്. പരിസ്ഥിതിക്ക് വലിയ ആഗാതവും, മനുഷ്യനുള്‍പ്പടെയുള്ള ജീവനുകള്‍ക്ക് കനത്ത വെല്ലുവിളിയും ഉയര്‍ത്തുന്ന നിരവധി ഫാക്ടറികള്‍ വന്‍ ശക്തികള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഉയര്‍ത്തുന്ന വിഷപ്പുകയും അതിലൂടെ സംഭവിക്കുന്ന മഹാ രോഗ വ്യാപനവും അറിയാതെയല്ല അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്.
Thursday, 13 September 2012
''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് '' വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതിയോ?
''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്'' ഇസ്രാഈലും അമേരിക്കയും സംയുക്ത സംരംഭമായി വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണോ?
''സാംബാസില്‍'' എന്ന ജൂദനാണ് മുഹമ്മദ് നബി(സ)യെ സ്വേഛാധിപതിയായ ഭരണാധികാരിയായി അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാതാവ്. നൂറോളം സയണിസ്റ്റ് സംഘടനകള്‍ ചേര്‍ന്നാണ് 2011ല്‍ മാര്‍ച്ച് അമേരിക്കയിലെ കാലിഫോണിയയിലെ ഒരു പള്ളിയിലാണ് ഈ ചലചിത്രം നിര്‍മിച്ചത്. 50 പേരോളം പേരാണീ ചിത്രത്തിലഭിനയിച്ചത്.
''സാംബാസില്‍'' എന്ന ജൂദനാണ് മുഹമ്മദ് നബി(സ)യെ സ്വേഛാധിപതിയായ ഭരണാധികാരിയായി അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാതാവ്. നൂറോളം സയണിസ്റ്റ് സംഘടനകള്‍ ചേര്‍ന്നാണ് 2011ല്‍ മാര്‍ച്ച് അമേരിക്കയിലെ കാലിഫോണിയയിലെ ഒരു പള്ളിയിലാണ് ഈ ചലചിത്രം നിര്‍മിച്ചത്. 50 പേരോളം പേരാണീ ചിത്രത്തിലഭിനയിച്ചത്.
Tuesday, 11 September 2012
മുഹമ്മദ് മുര്‍സി രാഷ്ട്രീയ ഗൃഹപാഠം ചെയ്യണം
2011-12 ശ്രദ്ധേയമാവുന്നത് മധ്യ പൗരസ്ത്യ നാടുകളിലും ആഫ്രിക്കയിലും ഉയര്‍ന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ്.
തുനീഷ്യയിലെ സൈനുദ്ദീന്‍ ബിന്‍ അലി, ലിബിയയിലെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫി, യമനിലെ അലി സാലിഹ്, ഈജിപ്തിലെ ഹുസ്‌നി മുബാറക് ഇവരൊക്കെ അറബ് വസന്തത്തില്‍ അധികാരം നഷ്ടപ്പെട്ടവരാണ്. ഗദ്ദാഫിക്ക് ജീവനും നഷ്ടമായി.
Monday, 10 September 2012
നായരീഴവ ഐക്യം
കേരളത്തിലെ ഭൂരിപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ബ്രാഹ്മണര്‍, നായര്‍, ഈഴവര്‍ തുടങ്ങിയ നിരവധി ജാതികളാണ് ഹിന്ദുക്കള്‍. ഈശ്വര സങ്കല്‍പത്തിലും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളിലെ ആചാരങ്ങളിലും പറയത്തക്ക വ്യത്യാസമില്ല.
Friday, 7 September 2012
ഓണം, നിലവിളക്ക്
മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ. ഇങ്ങനെ വിശ്വസിക്കാനും അതനുസരിച്ചുള്ള ആണ്ടറുതികളും ആഘോഷങ്ങളും നടത്താനും വിശ്വാസികള്‍ക്ക് അധികാരാവകാശമുണ്ട്.
അത് അംഗീകരിക്കാനും ആദരിക്കാനും എക്കാലവും മുസ്‌ലിംകളുള്‍പ്പെടെ എല്ലാ ജനവിഭാഗവും ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍,
Thursday, 6 September 2012
വിവാദമാവാം വിരോധം ഒഴിവാക്കണം
മലയാളി മനസ്സും വിചാരവും വിമര്‍ശന പരിസരത്തിന് വഴങ്ങുന്ന വിധമാണ് എന്നൊരു വിമര്‍ശന വിചാരം നലവിലുണ്ട്. അഭിപ്രായം ഉണ്ടങ്കിലല്ലേ അഭിപ്രായ വ്യത്യാസവും അത് വഴി ശരിയായ അഭിപ്രായത്തിലെത്താനുള്ള സാഹചര്യവും ഉരുത്തിരിയൂ.
കേരളം കയറ് പിരിച്ചും, ചര്‍ക്ക തിരിച്ചും ഹാലേലൂയ്യ പാടി, കമ്പവലിച്ചും മുമ്പോട്ട് പോവില്ലെന്നറിയാതെ വരരുത്. കൊച്ചു രാഷ്ട്രമായ സിംങ്കപൂര്‍ ഉള്‍പ്പെടെ വലിയ പുരോഗതി നേടിയ രാഷ്ട്രങ്ങള്‍ കാലവുമായി കലഹമുണ്ടാക്കാതെ നയങ്ങള്‍ രൂപീകരിച്ചതാണ് ഗുണം പിടിച്ചത്.
കേരളം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നഗരമായിതീര്‍ന്നു. പടിഞ്ഞാറ് മുഴു നീളത്തില്‍ കടല്‍ സമ്പത്ത്. വര്‍ധിച്ച മനുഷ്യവിഭവ ശേഷി.
കേരളം കയറ് പിരിച്ചും, ചര്‍ക്ക തിരിച്ചും ഹാലേലൂയ്യ പാടി, കമ്പവലിച്ചും മുമ്പോട്ട് പോവില്ലെന്നറിയാതെ വരരുത്. കൊച്ചു രാഷ്ട്രമായ സിംങ്കപൂര്‍ ഉള്‍പ്പെടെ വലിയ പുരോഗതി നേടിയ രാഷ്ട്രങ്ങള്‍ കാലവുമായി കലഹമുണ്ടാക്കാതെ നയങ്ങള്‍ രൂപീകരിച്ചതാണ് ഗുണം പിടിച്ചത്.
കേരളം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നഗരമായിതീര്‍ന്നു. പടിഞ്ഞാറ് മുഴു നീളത്തില്‍ കടല്‍ സമ്പത്ത്. വര്‍ധിച്ച മനുഷ്യവിഭവ ശേഷി.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം 18 തികയേണ്ടതില്ല
2006ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹവും 18 വയസ് കഴിയണമെന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. 2008 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ 18 വയസെന്ന വ്യവസ്ഥക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നു.
Subscribe to:
Posts (Atom)