Friday, 27 December 2013

ലോക രാജ്യങ്ങളിലെ നബിദിനാഘോഷം: നാള്‍വഴി

    ഏഷ്യയില്‍, യൂറോപ്പില്‍, ആഫ്രിക്കയില്‍, ആസ്‌ത്രേലിയയില്‍ അങ്ങനെ സമസ്ത ഭൂഖണ്ഡങ്ങളിലും യുഗാന്തരങ്ങളായി നിലകൊള്ളുന്നതാണ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍.
ഹസ്രത്ത് ആദം(അ)മിന്റെ കാലം മുതല്‍ അത് വ്യാപകമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച പ്രകീര്‍ത്തനങ്ങള്‍, അതിന്റെ നിയമ സാധുതകള്‍, പുണ്യങ്ങള്‍ ഉള്‍കൊണ്ട വിശ്വാസിലേകം അതേറ്റ് പിടിച്ചു പ്രാവര്‍ത്തകമാക്കി.
    വിശ്വാസിയുടെ ക്രിയശേഷി സാംശീകരിക്കുന്നതും ആത്മീയ ആരേഗ്യ പോഷണം ശക്തിപ്പെടുത്തുന്നതും പരലോകത്തേക്കൊരു പാഥേയമെന്ന നിലക്കും പുണ്യ പ്രവാചകന്റെ അപദാനങ്ങള്‍ പറയപ്പെടുന്നു. കാരുണ്യത്തിന്റെ പ്രവാചകനെ ആര്‍ക്ക് വിസ്മരിക്കാനാവും?
വിശുദ്ധ മക്കയും, മദീനയും മുസ്‌ലിം ഉമ്മത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുന്നതും, ലോക ഭൂപടത്തില്‍ ഇടം നേടിയതും അത് പ്രവാചകന്റെ നാടും നഗരവും, കര്‍മ്മ മണ്ഡലവും ആയതുകൊണ്ടുകൂടിയാണ്. ഇപ്പോഴും അങ്ങോട്ടുള്ള ഒഴുക്ക് ഒരു പ്രവാഹമായി തുടരുന്നു.

Tuesday, 24 December 2013

ഉത്തരകൊറിയന്‍ മണിയാശാന്‍ ഉത്തരകൊറിയന്‍ മണിയാശാന്‍

    വണ്‍-ടൂ-ത്രി മണിയാശാനെ അത്രപെട്ടന്നാരും മറക്കാനിടയില്ല. ഒരു നിലക്ക് ഇടുക്കിയിലെ ഈ സഖാവ് നല്ലവനാണ്. സത്യം സത്യമായി പറയാനറപ്പില്ലല്ലോ. സംഗതി പച്ചയായ കൊലയാണെങ്കിലും ഒച്ചയിലത് പറയാനുള്ള ആര്‍ജ്ജവം (ചിലര്‍ പറയുന്നത് ചര്‍മ്മ സമ്പത്ത്) കാണിച്ചത് അംഗീകരിക്കാതെ വയ്യ.
സമാനമായ മറ്റൊരു വാര്‍ത്ത ഉത്തര കൊറിയയില്‍നിന്ന് ഇരുമ്പുമറ ഭേതിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെ കമ്മ്യൂണിസ്റ്റ് കുടുംബ വാഴ്ചയാണ്. ഏക കക്ഷി ജനാധിപത്യം(?) എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. അഥായത് മറ്റു പാര്‍ട്ടുകളൊന്നും പാടില്ല. അതൊക്കെ 'നവറിബലിസ'പ്പട്ടികയില്‍ വരും. പറയാന്‍ വല്ലതുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണം. അംഗത്വം പാര്‍ട്ടിയിലേ പാടുള്ളൂ. അവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടുക പരലോകത്തേക്കൊരു ടിക്കറ്റാവും.

Saturday, 21 December 2013

53ല്‍ 52

     2014  ഡിസംബര്‍ 11നു ശക്തിവേന്‍കുമാരവേലു എന്ന ഇന്ത്യക്കാരന്‍ സിങ്കപ്പൂരിലെ ലിറ്റില്‍ ഇന്ത്യാ ജില്ലയില്‍ ബസ്സിടിച്ചു മരണപ്പെട്ടു. തുടര്‍ന്ന് വന്‍കലാപം പൊട്ടിപ്പുറപ്പെട്ടു. ന്യൂ ജനറേഷന്‍ സിങ്കപ്പൂരുകാര്‍ക്ക് കലാപം സുപരിചിതമല്ല. കഴിഞ്ഞ 42 വര്‍ഷമായി അന്നാട്ടില്‍ വന്‍കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 
      കേരളത്തിലാണെങ്കില്‍ ഒന്നിടവിട്ട ദിവസമെന്നോണം ഹര്‍ത്താലുകളാണ്. കോടതികള്‍ കുറച്ചൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഹര്‍ത്താല്‍ തന്നെ രണ്ടു മൂന്ന് തരം ഉണ്ട്. ഒന്ന്: ചുമ്മാ ഹര്‍ത്താല്‍. അത് നേതാക്കള്‍ പ്രഖ്യാപിച്ച് വീട്ടിലിരിക്കും. പ്രജകളും അന്നേ ദിവസം വീട്ടില്‍ വിശ്രമിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ നിശ്ചലം.  പിറ്റേ ദിവസം കണക്ക് വരും- സര്‍ക്കാറിന് ....... കോടി നഷ്ടം.

Friday, 6 December 2013

വര്‍ഗ്ഗീയ-വിഭാഗീയവല്‍കരണം ഇടതുപക്ഷ നിലപാട് സഹായകരം

ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയുടെ വിശാല തലങ്ങള്‍ ജനാധിപത്യസാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗുണപരമായ മേഖലകള്‍ വികസിപ്പിക്കുന്നതില്‍ ഭരണകൂടങ്ങള്‍ വിജയിച്ചത് അടയാളപ്പെടുത്താന്‍ മടിക്കുന്നവരുടെ മനോധര്‍മ്മം മനസ്സിലാവുന്നില്ല.
ക്രൈം റൈറ്റിലെ ഇടിവില്‍ മാത്രമല്ല ദാരിദ്രനിര്‍മ്മാര്‍ജനത്തിലും പൗരബോധത്തിലും ഭാരതം വന്‍കുതിപ്പു നേടീടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിദ്യാഭ്യാസ അവകാശനിയമം, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ ചിന്തിക്കാന്‍പോലുമാവാതെ പലരാഷ്ട്രങ്ങളും ഇപ്പോഴും പതിറ്റാണ്ടുകള്‍ പിറകിലാണ് സഞ്ചരിക്കുന്നത്. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാന്‍ നമുക്കൊപ്പമെത്തിയിട്ടില്ല. മെച്ചപ്പെട്ട വിഭവ സാമ്പത്തിക അടിത്തറയില്‍ നിന്നായിരുന്നു അവരുടെ തുടക്കം എന്ന്കൂടി ചേര്‍ത്തുവായിക്കണം. പട്ടിണിമാറ്റാന്‍ കൊള്ളയും, കളവും സ്വീകരിച്ച സമൂഹങ്ങളാല്‍ പല ലോക രാഷ്ട്രങ്ങളും പ്രയാസപ്പെടുന്നു. രാഷ്ട്രീയ അസ്തിരത കാരണം ഭരണം ശരിയായവിധം നടക്കാത്ത നാടുകളും കുറവല്ല.

Sunday, 1 December 2013

ക്ലിപ്പിംഗ് പ്രബോധനം

    വിമര്‍ശനാത്മക പ്രബോധനം വൈകി അജീര്‍ണം ബാധിച്ച വാര്‍ത്ത കോഴിക്കോട് ഭാഗത്തുനിന്ന് പത്രങ്ങളില്‍ വന്നിരുന്നു. നിഷേധാത്മകത ശരിയല്ലെന്ന വാദം ശരി തന്നെ. ക്ലിപ്പിംഗ് ചിലരുടെ ക്ലിപ്പ് ഊരുന്നത് ഭയന്ന തിരുത്തല്‍ ഗ്രൂപ്പുകാര്‍ക്കുവേണ്ടി പണ്ടൊരു രാഷ്ട്രീയ നേതാവിനും ഇമ്മാതിരി ദഹനക്കേടുണ്ടായ പ്രസ്താവന നടത്തിയതോര്‍ക്കുന്നു. 
    പൊതുസംഭാവന പൊതുസ്റ്റേജില്‍ പിരിക്കുമ്പോള്‍ 100ന്റെയും 500ന്റെയും നോട്ടുകള്‍ ഇടം കണ്ണുകൊണ്ട് ഒളിഞ്ഞുനോക്കി സ്വന്തം പോക്കറ്റിലും 10 ഉം 50ഉം ബക്കറ്റിലും ഇട്ടു പരിശുദ്ധ(?) സുന്നത്തുകാരുടെ പ്രശസ്ത പ്രസംഗനെ തൊണ്ടിസഹിതം പിടികൂടി പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത് മഹത്തായ ദീനീദഅ്‌വത്തല്ലെന്ന് ഒരു നാടന്‍ മൊല്ലാക്കകും പറയാനാവില്ല. 

Friday, 22 November 2013

മതം വാണിജ്യവസ്തുവല്ല

    ഇസ്‌ലാം മതത്തിലെ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ). സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് പ്രവാചകന്റെ നിയോഗമെന്ന് വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് ഒരു ഘട്ടത്തിലും നിഗ്രഹത്തെ താലോലിക്കാനനധികാരമില്ല. ''തിന്മയെ നന്മ കൊണ്ട് തടയുക'' ഇതാണ് ഖുര്‍ആന്‍ നല്‍കിയ സന്ദേശം.
      മുസ്‌ലിംകളില്‍ ചിലരെങ്കിലും തെറ്റിദ്ധാരണകളില്‍ അകപ്പെട്ടു തെറ്റായ നടപടികളിലും നിലപാടുകളിലും അകപ്പെടുന്നു.
      ഭാരതത്തിന്റെ സവിശേഷതയായ സഹിഷ്ണുത തകര്‍ക്കാന്‍ കാരണമാവുന്നവിധം ചില വര്‍ത്തമാനങ്ങള്‍ ഓര്‍ക്കാനിടയാവുന്നത് ദുഃഖകരമാണ്. വിശുദ്ധ ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ ബാലപാഠം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാഥമിക മദ്‌റസകളിലേക്ക് തയ്യാറാക്കിയതും മൂന്നാം തരത്തില്‍ പഠിപ്പിക്കുന്നതുമായ സ്വഭാവശീലങ്ങളെ സംബന്ധിച്ച പുസ്തകം (അഖ്‌ലാഖ്) പാഠം പത്ത് ഇങ്ങനെ വായിക്കാം.

Thursday, 7 November 2013

അന്‍സാരിക്കളി

ഗുജറാത്ത് കലാപത്തിലെ പ്രധാന ചര്‍ച്ചാബിന്ദുവായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരിയെ വെച്ച് വര്‍ഗ്ഗീയ ചേരിതിരിവും, അകല്‍ച്ചയും ഉണ്ടാക്കാന്‍ നടത്തുന്ന നീക്കം ശരിയല്ല.
ഗുജറാത്ത് കലാത്തിന്റെ ഉത്തരവാദി ഹിന്ദുക്കളല്ല. നരേന്ദ്രമോഡി ഉള്‍പ്പെടെ ഏതാനും ചിലര്‍ മാത്രമാണ്. ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിംകളും യാതൊരുവിധ പകയും, അകല്‍ച്ചയും നിലവിലില്ല. ഉണ്ടാവാനും പാടില്ല.
ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്‌ലിംകള്‍ക്ക് കലാപ നാളുകളിലും തുടര്‍ന്നും ഏറെ സഹായങ്ങള്‍ ചെയ്തത് ഹിന്ദുക്കളാണ്. ഉന്നത ഉദ്യോഗസ്ഥര്‍പോലും മുസ്‌ലിംകള്‍ക്ക് അഥവാ നീതിക്ക് ഒപ്പം നിലകൊണ്ടതിനാല്‍ പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമതു തുടരുന്നു.

Tuesday, 29 October 2013

കല്ലേറ് സര്‍വകലാശാല


       പോക്കറ്റടി പഠിപ്പിക്കുന്ന സ്ഥാപനം ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. വിദഗ്ധമായി എങ്ങനെ മറ്റുള്ളവരുടെ പോക്കറ്റില്‍ നിന്നും, ബാഗില്‍നിന്നും അവരറിയാതെ പണമടിച്ചെടുക്കാമെന്ന പഠനം (തട്ടിപ്പ് മെക്കാനിസം) ആണത്രെ പാഠ്യവിഷയം.
    സാധാരണ ബസ്‌സ്റ്റോപ്പുകള്‍ മുതല്‍ വിമാനത്താവള പരിസരം വരെ കല്ല്യാണ സദസ്സ് മുതല്‍ സമ്മേളനങ്ങള്‍ വരെ. ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നുവേണ്ട മരണ വീടുകള്‍, കല്ല്യാണ വീടുകള്‍ ഇവിടെയെല്ലാം എങ്ങനെ എപ്പോള്‍ ഇടപെട്ടു പോക്കറ്റടിക്കാന്‍ കഴിയണമെന്നും എപ്രകാരം വന്‍ വിജയമാക്കണമെന്നുമാണ് മികച്ച അധ്യാപകരാല്‍ പഠിപ്പിക്കപ്പെടുന്നത്. 

Tuesday, 22 October 2013

ദേശീയപാത

     കേരളത്തിലെ റോഡുകളിലിപ്പോള്‍ 77.5 ലക്ഷം വാഹനങ്ങളോടുന്നു. പത്തു വര്‍ഷം മുമ്പ് ഇത് 24 ലക്ഷം
മാത്രമായിരുന്നു. നമ്മുടെ നിരത്തുകളില്‍ ഹെല്‍മറ്റ് വേട്ടക്കിറങ്ങിയ ഋഷി രാജ്‌സിംഗ് സൂപ്പര്‍സ്റ്റാറാണെന്ന് ആനക്കൊമ്പ് വിദഗ്ധനും അറിയപ്പെട്ട സിനിമാ സ്റ്റാറുമായ മോഹന്‍ലാല്‍ പറഞ്ഞുകഴിഞ്ഞു. 
     റോഡിലെ കുരുതിക്ക് കാരണം ഓവര്‍സ്പീഡും, മദ്യവും ഹെല്‍മറ്റ് ധരിക്കാത്തതുമാണെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്നും കാരണമായി പരഞ്ഞുവരാറുണ്ട്.
പൂക്കിപറമ്പില്‍ ബസ് കത്തി ദുരന്തരം ഉണ്ടായപ്പോള്‍ കാരണം പഠിക്കാന്‍ കമ്മിറ്റിവന്നു. പഠിച്ചു പറഞ്ഞതെന്തന്നാല്‍ എമര്‍ജന്‍സി ഡോര്‍ ഇല്ലായിരുന്നു എന്നായിരുന്നുവല്ലോ. സാധാരണ കോടതി ഭാഷയില്‍ കാണുന്ന ഒരു രീതി ഉണ്ട്. ആദ്യനടപടി, അനന്തര നടപടി. 

Friday, 11 October 2013

വിവാഹം, ശരീരം, സ്വാതന്ത്ര്യം, സമൂഹം..

ഡോ. ബി. അശോക് (2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം )
     കേരളത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാര്‍ക്ക് ഒരു 'ഇമേജ്' പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. തലയില്‍ക്കെട്ടും നിസ്‌ക്കാരത്തഴമ്പുമൊക്കെയായി അവരെന്തു പറഞ്ഞാലും അത് പുരോഗമന വിരുദ്ധമാണെന്നാണ് നമ്മുടെ മുന്‍വിധി. അവര്‍ വാദമുഖങ്ങള്‍ നിരത്തുന്നതിലും പോരായ്മയുണ്ട്. എല്ലാ സമുദായത്തിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലേ പറയൂ. ശാസ്ത്രീയമായി ഒരു വാദമുഖം നിരത്താന്‍, അതും ദൃശ്യമാധ്യമങ്ങളോട്, അറിഞ്ഞുകൂടാ. ഫലത്തില്‍ അവരുടെ വാദം അവരുടെ അനുയായികള്‍ പോലും ഉടന്‍ തള്ളിപ്പറയും.
     'പ്രത്യേക സാഹചര്യങ്ങളില്‍' ബാലവിവാഹ നേരോധന നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായ 18ല്‍ നിന്നും കുറച്ച് ശരീഅത്ത് ആക്ട് പറയുന്നതുമായ 16 വയസ്സില്‍ വിവാഹം അനുവദിക്കണമെന്നും ആയതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് വളരെ ചുരുക്കത്തില്‍ അവരുടെ വാദം. ഇതിനെ പ്രത്യക്ഷത്തില്‍ ക്രിമിനല്‍ ഭേദഗതി നിയമം 2013മായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലൈംഗിക വേഴ്ചയ്ക്ക് ഉഭയകക്ഷി സമ്മതം നല്‍കാനുള്ള പക്വതയ്ക്ക് നിയമം നല്‍കുന്ന മിനിമം പ്രായമാണ് 18. അവിടെ ലൈംഗികചൂഷണം അഥവാ ബലാത്സംഗം നടന്ന കേസുകളിലേ ആ ചട്ടത്തിന് പ്രസക്തിയുള്ളൂ. പരാതിയില്ലാത്ത അഥവാ പരാതിക്കാരിയില്ലാത്ത ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിതയെ ചട്ടം ക്രിമിനലൈസ് ചെയ്യുന്നില്ല. ഇത്തരം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയുമില്ല. സ്റ്റേറ്റിന് അത്തരം ബന്ധത്തില്‍ പരിമിതികളുണ്ട്.

Tuesday, 1 October 2013

110 രാഷ്ട്രങ്ങളില്‍ വിവാഹ പ്രായം 16


    ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്. മിക്കരാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.
      മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറാണ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന്‍, പരാഗ്വെ, വെനിസേല, മഡഗാസ്‌കര്‍, റഷ്യ, മെക്‌സികോ, ന്യൂയോര്‍ക്ക് (യു.എസ്) ഇറാന്‍, ഇറാഖ്, മാലാദ്വീപ്, ജോര്‍ദാന്‍, എസ്‌തോണിയ, ജോരിജിയ തുടങ്ങിയ രാജ്യങ്ങളിലും യു.എസ്.സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ച് വയസ്സാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് നിലവിലുള്ളത്.

Monday, 23 September 2013

മണല്‍കോഴി


    സൈബീരിയയില്‍ പ്രജനനം നടത്തി ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന കാസ്പിയന്‍ മണല്‍ കോഴിയെ കേരളത്തിലെ മാടായിപ്പാറയില്‍ കണ്ടെത്തിയതായി പത്രവാര്‍ത്ത. നേരിയ കൊക്കും പുരികവും മാറിടത്തെ മനോഹരമാക്കുന്ന ചെമന്ന നിറവുമാണ് ഈ പക്ഷിയെ തിരിച്ചറിയാന്‍ അടയാളമായി കണക്കാക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു പക്ഷിവിചാരം വരാന്‍ പ്രധാന കാരണം. ശരീഅത്ത് സംബന്ധിച്ച മാധ്യമചര്‍ച്ചകളാണ്. 
       ഇസ്‌ലാം ശരീഅത്ത് ലോക മുസ്‌ലിങ്ങള്‍(ഏകദേശം 200 കോടിയിലധികം 2013) അംഗീകരിക്കുന്നു. അവരുടെ കര്‍മസരണി നാലായി പകുത്ത് വിശദീകരിക്കുന്നുണ്ട്. കര്‍മസരണിയിലെ ഒരു പ്രധാന ഭാഗമാണ് വ്യക്തിനിയമങ്ങള്‍(ഐഛികം)
ഇതില്‍ ഊന്നിന്നാണ് പോയ നൂറ്റാണ്ടുകളിലെല്ലാം മുസ്‌ലിം ലോകം അവരുടെ വ്യക്തി നിയമങ്ങള്‍ പാലിച്ചുവന്നത്. ഇയ്യിടെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പല തര്‍ക്കങ്ങളില്‍ ഒന്നാണ് പെണ്ണെപ്പോള്‍ കെട്ടണം, കെട്ടിക്കണം എന്നത്. കെട്ടലും കെട്ടിക്കലും സര്‍ക്കാര്‍ വകയാണെന്നാണ് വെപ്പ്. 
സര്‍ക്കാര്‍ കല്‍പ്പന മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണം. ആണ്‍ 21, പെണ്‍ 18, ഇതാണ് നിലവിലുള്ള (2006) വ്യവസ്ഥ എന്ന് വച്ചാല്‍ 
171/3ലും 201/3 ലും ശൈശവം.  18ഉം 21ഉം യുവത്വം. പതിനേഴേ മുക്കാല്‍ വയസായ പെണ്ണും ഇരുപതേ മുക്കാലരക്കാലായ ആണും കെട്ടിപ്പോയാല്‍ സാമൂഹ്യക്ഷേമവകുപ്പ് വികാരം കൊള്ളും. പോലീസെത്തും. ചൈല്‍ഡ് മാരേജ് റൂള്‍സ്(2006) പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തികേസെടുക്കും. 
2013 ആഗസ്റ്റ് 23ന് ഡല്‍ഹി അഡീഷനല്‍ സെസന്‍സ് കോര്‍ട്ട് ജഡ്‌സ് ധര്‍മ്മേഷ് ശര്‍മ്മ ആശ്ചര്യപൂര്‍വം ചോദിച്ചത് 18 വയസ് വരെയുള്ള പെണ്ണിന്റെ ശരീരം സര്‍ക്കാര്‍ സ്വത്താണോ? എന്നാണ്. 

Friday, 6 September 2013

''മുഹമ്മദന്‍ ലോ'' യും, ശരീഅത്തും, നിയമപരിരക്ഷയും

ബ്രട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും, സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് സിവില്‍, ക്രമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചു കൊടുത്തിരുന്നു. 1864 അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശസമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പലവകുപ്പുകളും കൂട്ടി ചേര്‍ത്ത് നിയമം നടപ്പിലാക്കി അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860 ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍ ക്രിമിനല്‍ ലോ പൂര്‍ണ്ണമായും ഇല്ലാതായി.

Tuesday, 27 August 2013

മാണിക്ക് വഴിയൊരുക്കുന്നവര്‍

    മാര്‍ച്ചിലെ അധിക ചെലവ് താങ്ങാന്‍ ട്രഷറിക്ക് കഴിയില്ലെന്ന് ഡോക്ടര്‍ തോമസ് ഐസക്ക് . ട്രഷറി പൂട്ടേണ്ടി വരുമെന്നും ഡോക്ടര്‍.
     സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന വാദം (മാണിയുടെ) ബഡായിയാണെന്ന് ആര്യാടന്‍.
ആര്യാടന്റെ ബസ്സും, കരണ്ടും പണം കവരുകയാണെന്ന് (കെടുകാര്യസ്ഥത) മാണി.
     മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ന്നിട്ട് എം.എല്‍.എ.മാര്‍ അഭിപ്രായം പറയാമെന്ന് മുരളി.
11 തവണ ബജറ്റവതരിപ്പിച്ച മാണി സാര്‍ കൊള്ളാം സാറെന്ന് കഴിഞ്ഞനാള്‍വരെ പറഞ്ഞ പന്ന്യനും, സംഘവും മൗനത്തില്‍. ചാക്കിട്ട് മന്ത്രി സഭ ഉണ്ടാക്കാനില്ലെന്ന ഇടതു നിലപാടെന്ന പഴയ നിലപാട് മാറിക്കൂടായ്കയില്ലെന്ന് സൂചന.
     ഉമ്മന്‍ ചാണ്ടിയോട് ഇഷ്ടം കുറഞ്ഞെന്ന് ജോര്‍ജ്. ഏറ് തുടര്‍ന്നാല്‍ കൂറ് മാറുമെന്ന ധ്വനി.
തിരുവഞ്ചൂര്‍ വഞ്ചിച്ചെന്നും, പോലീസിനെ കയറൂരി വിട്ടെന്നും പ്രസ്താവന.
എല്ലാം കൂടി ചേര്‍ത്ത് വായിച്ചാല്‍ മാണി സാറിന്ന് ആര്യാടന്‍ പുറത്തേക്കുള്ള വഴി തുറന്നിടുകയാണല്ലോ?
   തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ബിജു ജനതാ ദള്‍, അണ്ണാ ഡി.എം.കെ. എന്നീ പ്രാദേശിക കക്ഷികള്‍ ചേര്‍ന്നു 2014 ല്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുമെന്ന് ശരദ് പവാര്‍. അങ്ങനെ വരുമ്പോള്‍ ജോസ് കെ. മാണിക്കൊരു ബര്‍ത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരില്ലെന്ന് മാണി സാര്‍ ചിന്തിച്ചാല്‍ അതൊരു പൊളിറ്റിക്കല്‍ മെക്കാനിസം മാത്രം.

Thursday, 22 August 2013

പി.സി. ജോര്‍ജ്

    പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ് വില്ലനോ, ചീഫ് വിപ്പോ എന്ന തര്‍ക്കത്തിനൊന്നും ഞാനില്ല.  യു.ഡി.എഫ്. എം.എല്‍.എ.മാരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കേബിനറ്റ് റാങ്കും, മുന്തിയ ഓഫീസും, സ്റ്റാഫും, വേദനാതി ആനുകൂല്യങ്ങളും, സ്റ്റാര്‍ വാല്യുവും ഒക്കെ അനുഭവിച്ചും ആസ്വദിച്ചും നടക്കേണ്ടിയിരുന്ന ജോര്‍ജ് പൊതുജനങ്ങളോട് മാത്രമായി ചിലതൊക്കെ പറയുന്നത് കാരണം ഇപ്പോള്‍ ചീമുട്ട ഏറില്‍ എത്തിനില്‍ക്കുന്നു.

     കോലം കത്തിക്കലെന്ന ഒരു ഏര്‍പ്പാട് നിലവിലുണ്ട്. ഈ ഏര്‍പ്പാട് പരിഷ്‌കൃതമാണെന്ന് പറയാനാവില്ല. കരിങ്കോടി കാട്ടല്‍, കാര്‍ തടയല്‍, ചില്ല് പൊട്ടിക്കല്‍, ഷര്‍ട്ട് വലിച്ചൂരി കീറല്‍, ഉടുതുണി അഴിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടയല്‍ (ഉപരോധം), പിന്നെ ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ സമരമുറകളാണ് നിലവിലുള്ളത്.

Tuesday, 13 August 2013

സമരം: തോറ്റത് ജനം

കുറ്റാരോപിതനായ മുഖ്യമന്ത്രിരാജി വെക്കാതെ ചര്‍ച്ചപോലുമില്ലന്ന പിണറായിയുടെ പ്രസ്താവന വന്നു 24 മണിക്കൂറിനകം ഉമ്മന്‍ചാണ്ടി രാജിവെക്കാതെ സമരം രാജിയായി.
പോലീസ് അന്വേഷണം കഴിയട്ടെ സമരം ശക്തിയായി നേരിടുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ശക്തിയായി ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങി.

നഗരവാസികള്‍ വീര്‍പ്പുമുട്ടി, പോലീസ് ശ്വാസം മുട്ടി, മാധ്യമങ്ങള്‍ തുടികൊട്ടി- നാട്ടുകാര്‍ നാണം കെട്ടു. ഈജിപ്തില്‍, തുനീഷ്യയില്‍, ലിബിയയില്‍, സിറിയയില്‍ രൂപം കൊണ്ട സമര രീതി തിരുവനന്തപുരത്ത് അവതരിപ്പിച്ചു ഇടതുപക്ഷം മണ്ണൊലിപ്പ് മണത്തറിഞ്ഞു (അണികള്‍ ചോരുന്നത്) അരിവിലയും, ഉള്ളി വിലയും പലവ്യജ്ഞനവിലയും ഉയരുന്നതില്‍ വലത്-ഇടത് പക്ഷത്തിന് വേവലാതിയില്ല. ജനം അനുഭവിക്കട്ടെ എന്ന മട്ടാണ്. റോഡില്‍ നിറയെ കുണ്ടുകള്‍, മാണിച്ചതിക്കുഴികള്‍, ജോര്‍ജിയന്‍ ഉഗ്രബോബുകള്‍, പിണറായിയുടെ മിന്നല്‍ പിണറുകള്‍, വി.എസിന്റെ പരിഹാസ്യങ്ങള്‍, പന്ന്യന്റെ സുഖസുന്ദര സ്വപ്നങ്ങള്‍ (മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി) തിരുവഞ്ചൂരിന്റെ ജാതി സമവാക്യങ്ങള്‍. ആകെപ്പാടെ കേരള രാഷ്ട്രീയം കേവലനാടകം.
സമരം നടത്താന്‍ സി.പി.ഐ.എംന് 10-15 കോടി ചെലവ്. സമരം തകര്‍ക്കാന്‍ പൊതു കജനാവ്.... കോടി. നാട് സ്ഥംമ്പിപ്പിച്ച വക........ കോടി. വ്യാപാര വ്യവസായം നഷ്ടം........... കോടി. ജനം തോറ്റു. മലബാര്‍ സംസ്ഥാനം വേണമെന്നല്ല ഇനിവാദിക്കേണ്ടത് ഇങ്ങനെയാണങ്കില്‍ നമുക്ക് കേരള സംസ്ഥാനം തന്നെ വേണ്ടന്നാണ്.

Saturday, 3 August 2013

സാധ്യതയുടെ കലകള്‍

നാണം വരാത്തവരുണ്ടങ്കില്‍ അവര്‍ക്കുകൂടി നാണിക്കാനൊരു അവസരം കോണ്‍ഗ്രസ് പാര്‍ട്ടി സൃഷ്ടിക്കുകയാണ്. രമേശ് മന്ത്രിയാകണോ? അത് തീരുമാനിക്കാനെന്തിന് ഇത്രയധികം ചര്‍ച്ചകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയൊരു പാര്‍ട്ടിയാണങ്കില്‍ പാര്‍ട്ടികൂടി തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് വഴങ്ങാതിരിക്കാനാവുമോ? വഴങ്ങുന്നില്ലങ്കില്‍ വഴക്കാന്‍ മെയ്‌വഴക്കമുള്ള പാര്‍ട്ടിയായി മാവേണ്ടതല്ലേ- ഏതൊരു പാര്‍ട്ടിയും.
പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്യക്ഷനെ നാട്ടിലൊട്ടാകെ നാണം കെടുത്തിയ നാടകവും, തിരക്കഥയും ആരുടെതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ആത്മഹത്യക്കൊരുങ്ങുകയാണോ? മലബാറില്‍ ലീഗില്ലങ്കില്‍ ജാമ്യസംഖ്യകിട്ടാനുള്ള വോട്ടില്ല. തിരുവിതാംകൂറില്‍ കുഞ്ഞുമാണിയില്ലങ്കില്‍ ഒരിടത്തും കഞ്ഞിവെക്കാന്‍ പാര്‍ട്ടിക്കിന്ധനമില്ല. എന്നാല്‍ പിന്നെ അഹന്തക്ക് കുറവുണ്ടോ? ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്. ഭരിക്കുന്ന പാര്‍ട്ടിയാണ്. ബഡായി പറഞ്ഞു പറഞ്ഞു കേവലം ബഡായി പാര്‍ട്ടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മാറിയോ?
ലോക സഭാതെരഞ്ഞെടുപ്പ് അടുപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തി നാല് വോട്ട് കിട്ടാനുള്ള പ്രതിഛായ നന്നാക്കാന്‍ മിനക്കടാതെ ഗ്രൂപ്പ് തിരിഞ്ഞു അങ്കം വെട്ടുകയാണ് നേതാക്കള്‍.
എത്രഗ്രൂപ്പുകളും, ഉപഗ്രൂപ്പുകളും ഉണ്ടന്ന് പറയാന്‍ വയ്യാത്തവിധം പെരുത്തിരിക്കുന്നു. മുരളിക്കൊരു ഉപഗ്രൂപ്പ്, ആര്യാടനും, വയലാര്‍ രവിക്കും, സുധാകരനും ഉപഗൃഹ ഗ്രൂപ്പുകള്‍. മുസ്തഫക്കൊരു ഒറ്റപ്പെട്ട ഗ്രൂപ്പ്, വിശ്വനാഥനും, വിശ്വസ്തരുടെ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി-രമേശ് ഒരു വഴിക്കല്ല- പലവഴിക്ക്.

Monday, 29 July 2013

ജുഡീഷ്യല്‍ ടെററിസം വരാതെ നോക്കണം

ഇന്ത്യയുടെ യശസ് നിലനിര്‍ത്തുന്നത്തില്‍ ഭരണഘടന വഹിക്കുന്ന പങ്ക് ചെറുതല്ല. ഭരണഘടന സംരക്ഷിക്കുന്നതിന്നും, വ്യാഖ്യാനിക്കുന്നതിന്നും ജുഡീഷ്യറി കാണിക്കുന്ന ജാഗൃത പ്രശംസിനീയം തന്നെ.

എന്നാല്‍ ചിലപ്പോഴെങ്കിലും വിവാദങ്ങളും, വിപരീത ചിന്തകളും വളര്‍ത്താന്‍ ചിലരുടെ നടപടികള്‍ കാരണമാകുന്നു. നീതിന്യായവ്യവസ്ഥയുടെ സ്വാഭാവിക വ്യത്തത്തില്‍നിന്നാണ് ജുഡീഷ്യല്‍ നടപടികള്‍ രൂപപ്പെടുന്നത്. ഈ വ്യവസ്ഥകളുടെ ഉദാരതകളാണ് ന്യായാധിപന്മാരും, നിയമ പണ്ഡിതരും ഉയര്‍ത്തിക്കാണിക്കേണ്ടത്.

അബ്ദുന്നാസ്വിര്‍ മദനിയുടെ ജാമ്യഹരജി പ്രൊസിക്യൂട്ടര്‍ എതൃത്തു വാദിച്ചു എന്നത് നിയമപരമായ ഒരുഘടകമാവാം. കുറ്റപത്രത്തിന്റെ വരുതിയിലൊതുങ്ങി പോലീസ് നല്‍കിയ വിവരണങ്ങളെ ബലപ്പെടുത്തുന്ന വാദമാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ നടത്തേണ്ടത്. ആ-അര്‍ത്ഥത്തില്‍ മദനിയുടെ ജാമ്യഹരജി തള്ളണമെന്ന വാദം നമ്മുടെ നിയമ വ്യവസ്ഥയുടെ പഴുതുകളാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ കുറ്റപത്രത്തിലില്ലാത്ത കാര്യങ്ങള്‍ കൂടി പൊലിപ്പിച്ചുപറഞ്ഞു ജാമ്യഹരജി എതൃത്ത നടപടി ഒരു തരം ജുഡീഷ്യല്‍ ടെററിസമാണന്ന് പറയേണ്ടിവരും. കുറ്റപത്രം സംരക്ഷിക്കാന്‍ ഒരു ഉപഗൃഹം പോലെ പ്രദീക്ഷണം വെക്കാന്‍ പ്രൊസിക്യൂട്ടര്‍ നിര്‍ബന്ധിതനാവുമ്പോള്‍ നീതിബോധം കിദച്ചു മാറിനില്‍ക്കേണ്ടിവരുന്നു.

Sunday, 14 July 2013

പെണ്ണെഴുത്ത്

''മാധ്യമങ്ങള്‍'' വിപണി മനശാസ്ത്രം പഠിച്ചറിഞ്ഞവരാണ്. ഉല്‍പ്പന്നങ്ങള്‍ ചെലവാക്കാന്‍ സ്ത്രീ ശരീരം ഇടനിലക്കാരിയാക്കിവരുന്ന പരസ്യതന്ത്രം.
ബലാല്‍സംഘം, തട്ടിപ്പ്, സ്ത്രീപീഠനം, ശൈശവ വിവാഹം ഇനിയെന്ത് വേണം ചാനല്‍, മാധ്യമ നിലനില്‍പിന്-? നടുക്കണ്ടി മൊയ്തീന്‍ മാസ്റ്റര്‍ മുതല്‍ ഖദീജമുംതാസ് വരെ - പറയാതെയും, പറഞ്ഞും പറയുന്നതെന്താണ്.?
ഏതൊരാണും ഒരു പെണ്ണിന്റെ മകനാണ് എന്നിരിക്കെ സ്ത്രീയെ രണ്ടാം ക്ലാസുകാരിയാക്കാന്‍ ഒരു പുരുഷനും കഴിയില്ല. പക്ഷെ സ്ത്രീയെ പറഞ്ഞു പറഞ്ഞു അധമയാക്കി അവതരിപ്പിച്ചു സ്ത്രീകള്‍ക്ക് തന്നെ അധമ വിചാരം വരുത്താനുള്ള പുറപ്പാടിലാണ് പലരും. അവരുടെ വിവാഹം മുതല്‍ പ്രായ പൂര്‍ത്തിവരെ ഋതുമതി മുതല്‍ പ്രസവം വരെ ചര്‍വ്വണം വേണ്ടതുണ്ടോ?
സര്‍വ്വലോക ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് ലിംഗ വ്യത്യാസത്തിലാണ്. അതു കൊണ്ടാണല്ലോ സകല ജീവികളും നിലനില്‍ക്കുന്നതും. പ്രകൃതിയുടെ ഈ സ്വഭാവികത അതിന്റെ പാട്ടിന് വിടാതെ പാടിപ്പറഞ്ഞു ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ''ലാഭ''ക്കൊതിയന്മാരാണോ?
സരിതക്കെന്താ കൊമ്പുണ്ടോ? ഇതിലും വലിയ തട്ടിപ്പ് പുരുഷന്‍ നടത്തിയാല്‍ ഇത്രവലിയ കവറേജ് കിട്ടാതെവരാന്‍ കാരണം.
ശാലുമേനോന്‍ ഒന്നാം പേജിലും, ടി.വി.സ്‌ക്രീനിലും തിളങ്ങുന്നു. നാലായിരത്തില്‍ ആയിരവും ക്രിമിനലുകളാണന്ന സുപ്രിംകോടതി വിധിക്ക് ബ്രേകിംഗ് ന്യൂസ് പോലുമില്ല.
വായനക്കാരുടെ അഭിരുചിയാണ് മാറാത്തത്. കാഴ്ചക്കാരുടെ ആര്‍ത്തിയും പാവം മാധ്യമങ്ങള്‍ കോടികള്‍ മുടക്കിയത് തിരിച്ചുപിടിക്കാതെന്ത് ചെയ്യും.

Saturday, 13 July 2013

സാമൂതിരി കുടുംബ പെന്‍ഷന്‍

     മലബാറിലെ വൈദേശികാക്രമണം തടയുകയും മാനവ സംസ്‌ക്കാരങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്ത ഭരണകൂടമായിരുന്നുവല്ലോ സാമൂതിരി.
    കോഴിക്കോട്ടെ മാനാഞ്ചിറ സ്‌ക്വയറും കുളവും മാനവിക്രമന്‍ രാജാവുമായി ബന്ധിപ്പിച്ചാണ് പറയപ്പെട്ടത്. കുഞ്ഞാലി മരക്കാരോട് കാണിച്ച ഒരു അനീതി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു കളങ്കം ആ കുടുംബത്തിന് മേല്‍ ചാര്‍ത്തപെട്ടിട്ടില്ല.
      350 കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമി പ്രതിഫലം വാങ്ങാതെ കോഴിക്കോട് നഗരത്തില്‍ സര്‍ക്കാരിന് കൈമാറുക വഴി ജനങ്ങള്‍ക്ക് വലിയ സേവനമാണ് ഈ രാജകുടുംബം നല്‍കിയത്. മാസാന്തം 2500രൂപ പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയും നന്ദിയും മാത്രമേ ആകുന്നുള്ളൂ.
      പെന്‍ഷന്‍ തുക കുറഞ്ഞുപോയത് മാത്രമാണ് അപാകം. ബല്‍റാം എം.എല്‍.എ.യും മറ്റു ചിലരും ഉന്നയിച്ച വിയോജിപ്പ് അതിരുകടന്ന അഭിപ്രായപ്രകടമായെന്നാണ് എനിക്ക് തോന്നിയത്. സാമൂതിരി രാജകുടുംബത്തില്‍ നിന്ന് നന്മകളാണ് അറിയപ്പെട്ടത്. ചെറിയൊരു പാരിദോഷികം മാത്രമേ ആകുന്നുള്ളൂ അനുവദിച്ച 2500രൂപ പെന്‍ഷന്‍.



സുപ്രിം കോടതിവിധി.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ബഹു: സുപ്രിംകോടതിവിധി ഏതൊരുപൗരനിലും അഭിമാനമുയര്‍ത്തും.
വിധിയെ സി.പി.ഐ.(എം) എതൃര്‍ക്കുന്നത് മനസ്സിലാക്കാം. കഴിഞ്ഞവാരം തെരിവില്‍ എന്താണ് കണ്ടത്. യൂനിവേഴ്‌സിറ്റി കോളേജില്‍ കയറി പോലീസുകാരെ കല്ലെറിയുന്ന ഭാവി എം.എല്‍.എ.മാരും എം.പി.മാരും മന്ത്രിമാരും.
ഇത്തരം ക്രമിനലിസത്തിന് വിലക്കേര്‍പ്പെടുത്താത്ത സി.പി.ഐ.(എം)ന് പരിഷ്‌കൃത സമൂഹത്തില്‍ അധികം ഇടം ഉണ്ടാവാനിടയില്ല.
ഇടുക്കിയിലെ മണിയെ എന്തുകൊണ്ട് സമൂഹം നിരാകരിച്ചു. ''വണ്‍, റ്റു, ത്രി'' പറഞ്ഞു ചര്‍ച്ചയായ മനുഷ്യനെ വെടിവെച്ചുവീഴ്ത്തിയെന്ന് പ്രസ്താവിച്ചത് കൊണ്ടാണ്.
''ജനാധിപത്യം'' വാചികമായി കാണുന്ന പ്രത്യശാസ്ത്രങ്ങളും, ജനാധിപത്യം കോവണികളായി ഉപയോഗപ്പെടുന്ന പ്രസ്താനങ്ങളും കാലഹരണപ്പെടുമെന്ന് തന്നെയാണ് കരുതേണ്ടത്.

Tuesday, 9 July 2013

സമാനത


     വിശേഷിച്ചു പണിയൊന്നുമില്ലാതെ കുളിച്ചൊരുങ്ങി പകലും രാത്രിയും തെരുവിലിറങ്ങി വിപ്ലവകാരികളാവുന്ന പ്രവണതക്ക് ഒരുപാട് ചരിത്ര പിന്‍ബലം ഉണ്ട്. ന്യൂജനറേഷന് പണികൊടുക്കാത്ത ഭരണകൂടങ്ങള്‍ പാഠം പഠിച്ചിട്ടുമുണ്ട്. എന്നാല്‍, നാട്ടുകാരും ഈ ഏടാകൂടത്തില്‍ വീര്‍പ്പുമുട്ടുന്നത് കുറവല്ല.
       സാംമ്രാജ്യത്വ വിരോധം(?) എന്ന ഒരജ്ഞാത സ്പിരിറ്റ് മാധ്യമങ്ങള്‍ കുത്തിക്കയറ്റി ചെറുപ്പക്കാരെ തെരുവിലിറക്കി കലഹം സൃഷ്ടിക്കുന്നു. അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു. സര്‍ക്കാര്‍ ഒരു പക്ഷത്ത് ചേരുന്നു. അടിതട പുരോഗമിച്ച് ടിയര്‍ ഗ്യാസിലും പിന്നീട് വെടിവയ്പ്പിലും എത്തും. അത്തരം രാഷ്ട്രങ്ങളിലെ ഭരണസിരാകേന്ദ്രങ്ങള്‍ മരവിച്ചുനില്‍ക്കും. വ്യവസായ, വാണിജ്യ രംഗവും ടൂറിസവും വിദ്യാഭ്യാസവും താളം തെറ്റും.

Friday, 5 July 2013

വില്ലാളി വീരത്തി.

  കഴിഞ്ഞ രണ്ട് വര്‍ഷത്തിന്നിടയില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി.പ്രസിഡണ്ട് രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ടെലിഫോണില്‍ ചില സംഘടനാ കാര്യങ്ങള്‍ (പള്ളി-മദ്‌റസ കുഴപ്പം) സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല.

ഒന്നുകില്‍ സ്വിച്ച്ഓഫ്, അല്ലങ്കില്‍ കോള്‍ബിസി, അതുമല്ലങ്കില്‍ ഔട്ട്ഓഫ് റൈഞ്ച് ഇതായിരിക്കണം അധിപേരുടെയും അനുഭവം.
  മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്മന്ത്രി, വൈദ്യൂതി മന്ത്രി, റവന്യൂ മന്ത്രി, കെ.പി.സി.സി.അദ്ധ്യക്ഷന്‍, ഗണേഷ് കുമാര്‍, പി.സിവിഷ്ണുനാദ്, അബ്ദുല്ലകുട്ടി, ഷിബുബോബി ജോണ്‍, ആര്‍.ബാലകൃഷ്ണപിള്ള, ഹൈബിഈഡന്‍, മന്ത്രി അനില്‍കുമാര്‍, കെ.സി.വേണുഗോപാല്‍, എം.ഐ.ഷാനവാസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സരിതയെ അങ്ങോട്ടും, സരിത ഇങ്ങോട്ടും പലതവണ വിളിച്ചതായി വാര്‍ത്ത.

Monday, 1 July 2013

ശൈശവ വിവാഹം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍

    2006ല്‍ ഫെബ്രുവരി 14 സീമ ണ/ െഅശ്വനികുമാര്‍ കേസില്‍ ബഹു. സുപ്രീംകോടതി എല്ലാ ഇന്ത്യന്‍പൗരന്മാരും വിവാഹങ്ങള്‍ ലോക്കല്‍ബോഡിയില്‍ രജിസ്തര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം കേരളത്തില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2006ല്‍ നിലവില്‍വന്ന ശൈശവ വിവാഹ ആക്ട് പ്രകാരവും 1977ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് മൊറാര്‍ജി സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരവും പുരുഷന്‍ 21 വയസും സ്ത്രീ 18 വയസും വിവാഹപ്രായമായി നിശ്ചയിക്കപ്പെട്ടിരുന്നു.
     വലിയ്യ്, വരന്‍, സാക്ഷികള്‍, കാര്‍മികന്‍ എന്നിവര്‍ നിയമം ലംഘിച്ച് വിവാഹം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്തര്‍ ചെയ്തു ഇത്തരം വിവാഹം ക്രിമിനല്‍ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയും ചെയ്തിരുന്നു.
മൗലികാവകാശ റൈറ്റിന്റെ മുകളില്‍ വരുന്നതാണ് പാര്‍ലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പ് വെക്കുന്ന നിയമങ്ങളെന്ന വാദം ഉയര്‍ത്തി മുസ്‌ലിം ശരീഅത്ത് അനുവദിക്കുന്ന സിവില്‍ നിയമ പരിരക്ഷ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നു. ചട്ടപ്രകാരം നിശ്ചിത പ്രായപരിധിക്ക് മുമ്പ് നടക്കുന്ന വിവാഹം ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യപ്പെട്ടതിനാല്‍ മുസ്‌ലിംകളുടെ പ്രതിഷേധത്തിലൊതുങ്ങി കാര്യങ്ങള്‍. മുന്‍മന്ത്രി ശ്രീ.എം.പി.ഗംഗാധരന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ഈ നിയമത്തില്‍ കുടുങ്ങിയായിരുന്നു.
    2012 മെയ് 7ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് താഹിറാ ബീഗം വേഴ്‌സസ് സ്റ്റെയ്റ്റ് ഓഫ് ഡല്‍ഹി കേസില്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹം 18 വയസ് തികയലല്ലെന്നും ഋതുമതിയാവലാണെന്നും വിധിച്ചു. തതുല്യ വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും ഉണ്ടായി.

Thursday, 27 June 2013

''ചിതലരിക്കാത്ത ചിന്തകള്‍''

ശിക്ഷ യേറ്റുവാങ്ങുന്ന ഇരുമ്പ് വണ്ടികള്‍ തുരുമ്പെടുത്തു തീരുന്നു.
മണലും, വെടിമരുന്നും, ബോബും കഞ്ചാവും കടത്തിയതാണ് കുറ്റം. പെണ്ണിനെ കട്ട് കടത്തിയതും ഈ തുരുമ്പ് വണ്ടിക്കകത്താണന്ന് നിയമപാലകര്‍.
പോലീസും, കോടതിയും, നിയമപുസ്തകം പഠിച്ചു പരിശോധിച്ചു മനുഷ്യപ്രതികള്‍ക്ക് ശിക്ഷയും, മാപ്പും നല്‍കി അവര്‍ സ്വതന്ത്രരായി. വെയിലും മഞ്ഞും മഴയും ഏറ്റ് വാങ്ങി കാക്കകള്‍ക്ക് കാഷ്ടിക്കാന്‍, നായകള്‍ക്ക് മൂത്രിക്കാന്‍ മാര്‍ജ്ജാരനിണപേരാന്‍ വിധിക്കപ്പെട്ട് വഴിമുടക്കി സ്ഥലം മുടക്കി തുരുമ്പെടുക്കുന്ന വാഹനങ്ങള്‍ക്കുമില്ലേ-? മോചനം. നമ്മുടെ നീതി വ്യവസ്ഥയുടെ  മ്യത പ്രായത്തെയോ അശാസ്ത്രീയതയോ- അതുംമല്ലങ്കില്‍ നിര്‍വ്വഹണാധികാരികളുടെ നിസ്സംഗതയയോ അടയാളപ്പെടുത്തുകയാണിത്.
സൗഹൃദ കൂട്ടായ്മയിലും, ബ്ലോഗിലും അധിക നേരം കയറിയിറങ്ങാനെനിക്ക് മിച്ച നേരമില്ലങ്കിലും ഞാനിടക്ക് അതിലൂടെയെക്കെ കയറിയിറങ്ങി പ്പോകാറുണ്ട്. നല്ല ആശയങ്ങള്‍ ചിലതില്‍നിന്നൊക്കെ ശേഖരിച്ചു പോരും.
''ചിതലരിക്കാത്ത ചിന്തകള്‍'' എന്നാരോ പറഞ്ഞു വെച്ചതിനാല്‍ സൗകര്യമായി''. സമയം പോലെ പ്രസക്തമാണ് താല്‍പര്യവും. ഉറക്കവും, ഊണും, വിശ്രമവും മാത്രമാവുമ്പോള്‍ സൗഹൃദം മാത്രമല്ല ലോകത്തിലൊരിടവും നഷ്ടമാവുന്നു.
ഒരു കിലോ അരിക്ക് അന്‍പതു റുപ്പിക മേല്‍ കടന്നു. പട്ടാപകലിലും നഗര ഹ്യദയത്തില്‍ മുളക് പൊടിയും, തലക്കടിയും നടക്കുന്നു. അച്ചനെ മകന്‍ വെട്ടുന്നു- അമ്മയെ മകള്‍ കൊല്ലുന്നു. ഭരണസിരാകേന്ദ്രങ്ങള്‍ ലലാമണികള്‍ കരത്തിലൊതുക്കി കാര്യം നേടിപ്പോകുന്നു.
കല്ല്യാണ പ്രായത്തിന്റെ പേരില്‍ മാധ്യമങ്ങളും, യുക്തിവാദികളും (?) ഇടതുപക്ഷവും, ഫാസിസ്റ്റുകളും ഒച്ച വെച്ച് ആര്‍ക്കോ വേണ്ടി ആരെയോ ഭയപ്പെടുത്തുന്നു, ഇകഴ്ത്തുന്നു. ഭാരത ഭൂമിയുടെ മാറില്‍ പാര്‍ക്കുന്ന മാനവന്റെ മനസ്സ് തേങ്ങാതെന്ത് ചെയ്യും.

Monday, 24 June 2013

മുസ്‌ലിം വിവാഹ പ്രായം : കോലാഹലമെന്തിന്?

   ഡല്‍ഹി ഹൈക്കോടതി മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രായ പൂര്‍ത്തിയാവല്‍ 18 വയസ്സാവലല്ലെന്നും ഋതുമതിയാവലാണെന്നും നിരീക്ഷിക്കുകയും അതനുസരിച്ച് വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
     ശൈശവ വിവാഹ നിയമത്തിന്റെ പരിധിയില്‍ 16 വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടി വരില്ലെന്നും, പതിനാറ് വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം നടത്തിയത് മതാധികാര സ്ഥപാനം സാക്ഷ്യപ്പെടുത്തിയാല്‍ അത് നിരാകരിക്കേണ്ടതില്ലെന്നും കില ഡയറക്ട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റജിസ്ത്രാര്‍ക്ക് വകുപ്പ് സെക്രട്ടറി അയച്ച സര്‍ക്കുലര്‍ വിവാദമാക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം സദുദ്ദേശ്യമല്ല.
    ഭരണഘടന അനുഛേദം 25,26,27,28 നല്‍കുന്ന പരിരക്ഷയുടെ പിന്‍ഭലത്തിലാണ് മുസ്‌ലിംകള്‍ അവരുടെ ശരീഅത്ത് അനുസരിച്ച് ഇവിടെ ജീവിക്കാന്‍ സഹായിക്കുന്നത്. ഏതെങ്കിലും കോടതികളിലോ, ഭരണഘടനാ സ്ഥാപനങ്ങളിലോ ഈ അവകാശവും, പരിരക്ഷയും ചോദ്യചെയ്യപ്പെടാനോ നിഷേധിക്കാനോ കഴിയില്ല.
    ബി.ജെ.പി.യുടെ പ്രചരണ വിഭാഗം തലവനും, ഭാവി ഭാരതത്തിന്റെ പ്രധാനമന്ത്രിയുമായി പാര്‍ട്ടി സ്വപ്നം കാണുന്ന നരേന്ദ്ര മോഡി ഇയ്യിടെ വീണ്ടും ഏക സിവില്‍ കോഡ് സംബന്ധിച്ച് സംസാരിച്ചിരിക്കുന്നു.

Wednesday, 19 June 2013

നാട് കടത്തപ്പെട്ട പേര് കേട്ട റൗഡി



     കേരള നിയമ സഭയിലെ സി.പി.ഐ.(എം) എം.എല്‍.എ. കെ.കെ. ലതികയുടെയും സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മേഹനന്റെയും മകന്‍ ജൂലിയസ് നികിതാസ് പേര് കേട്ട റൗഡിയായതിനാല്‍ പോലീസ് ചുമത്തിയ 'കാപ്പ' (കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമം) ശരിവെച്ചുത്തിക്കൊണ്ട് ഉപദേശക സമിതി ഉത്തരവായി.
ഇതനുസരിച്ച് ജൂലിയസ് നികിതാസ് ഒരു വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത്. അഞ്ചു കേസുകളില്‍ പ്രതിയായ ഈ ചെറുപ്പക്കാരന്റെ റൗഡിസം സഹിക്കവയ്യാതെ കണ്ണൂര്‍ റേഞ്ച് ഐജിയാണ് നേരത്തെ നാട് കടത്താന്‍ ഉത്തരവിട്ടത്.
     ടി.പി. ചന്ദ്രശേഖര്‍ ഏറ്റുവാങ്ങിയ 51 വടിവാള്‍ വെട്ട് ഇടുക്കിയിലെ എം.എം.മണി വിശദീകരിച്ച വണ്‍. റ്റൂ, ത്രീ, വെടി, ഇതൊക്കെ കേരള രാഷ്ട്രീയത്തിലെ ക്രമിനല്‍ സ്വഭാവങ്ങളെ അടയാളപ്പെടുത്തുന്നു.
    സി.പി.ഐ.(എം) ന്റെ സംസ്ഥാന നേതാക്കളുടെ ''ശുംഭന്‍, ചെറ്റ'' പ്രയോഗങ്ങളും അത് ന്യായീകരിക്കുന്ന അണികളുടെ കാഴ്ചപ്പാടുകളും നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്.
    ബി.ജെ.പി. എന്ന ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയെ കൂടുതല്‍ ജനം ഭയക്കുന്നത് നരേന്ദ്ര മോഡിയെ പോലുള്ള ദയാരഹിതരായ, ശത്രുതാ മനോഭാവക്കാരുമായ നേതാക്കളുടെ സാന്നിദ്ധ്യമാണ്.
കേരള സംസ്ഥാനത്ത് ഒട്ടുമിക്ക ഗ്രാമങ്ങളിലും, നഗരങ്ങളിലും സാന്നിദ്ധ്യമുള്ള സി.പി.ഐ.(എം) കൃത്യമായി യോഗം ചേരുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തകുയം ചെയ്യുന്നുണ്ടെന്നതാണ് കരുതപ്പെടുന്നത്.
    ഒരു യോഗത്തിലെങ്കിലും ''റൗഡിസത്തിനും തമ്മാടിത്തരത്തിനും എതിരിലൊരു നിലപാട് സ്വീകരിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്താവുന്നതായിരുന്നു.
    സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ നിലിവിലുള്ള കേസുകള്‍, കോടതി കളിലെത്തിയ കേസുകള്‍, വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ ഇവരുടെയെല്ലാം കണക്കെടുത്തു നോക്കിയാല്‍ 60 ശതമാനത്തിലധികം കുറ്റവാളികള്‍ സി.പി.ഐ.(എം) അംഗങ്ങളൊ അനുഭാവികളൊ ആണെന്ന് ബോധ്യപ്പെടും.

Wednesday, 12 June 2013

ആത്മഹത്യക്കൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അനിയന്ത്രിതരാഷ്ട്രിയ സംഘടാനാ സാന്നിദ്ധ്യങ്ങള്‍ക്ക് പ്രഹരവും, പാഠവുമാവാനാണ് സാധ്യത. ജാതി, ഗോത്രം, പ്രാദേശികം, വര്‍ഗ്ഗീയം, വിഭാഗീയത എന്നിത്യാതി അപരിഷ്‌കൃത മുഖങ്ങള്‍ സ്വയം എടുത്തണിഞ്ഞാണ് പല പാര്‍ട്ടികളും രൂപംകൊണ്ടത്.
പോയകാലങ്ങളില്‍ കേരളത്തില്‍ ''സോഷ്യലിസം'' ഒരു ജ്വരമായി വളര്‍ന്നിരുന്നു. അത് പോലെ പാര്‍ട്ടികളും ഉണ്ടായി. എസ്.എസ്.പി, പി.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.പി എന്നിങ്ങനെ നിരവധിപാര്‍ട്ടികള്‍ അധികം താമസിക്കാതെ അവയൊക്കെ കാലഗതിയടഞ്ഞു.
ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് മികച്ചു നില്‍ക്കുന്നത്. എന്നാല്‍ ഏറ്റവുമധികം സീറ്റുള്ള (86) യു.പിയിലെ ചിത്രം അവ്യക്തമായി തുടരുന്നു.
മുലായംസിങ്ങിന്റെ സമാജിവാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി ഈ നാല് പാര്‍ട്ടികള്‍ക്കിടയില്‍ ഒരുഡസനിലധികം ചെറുകിട പാര്‍ട്ടികളും ഉണ്ടവിടെ. മധ്യപ്രദേശും, ബീഹാറും, മഹാരാഷ്ട്രയും, വെസ്റ്റ് ബംഗാളും, തമിഴ്‌നാടും നല്‍കുന്ന പാഠവും തൃപ്തികരമല്ല. അദ്ധ്വാനിയെ മുന്‍നിര്‍ത്തി മത്സരിച്ചപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കിട്ടിയത് 16 സീറ്റ്. ഭൂരുപക്ഷമെന്ന മാജിക്ക് അക്കംതികക്കാന്‍ കണക്കുകൂട്ടിവെച്ച യു.പിയുടെ വിഹിതം 40. വര്‍ഗ്ഗീയ മുഖംനല്‍കി ഇത്രയും നേടാനാവുമെന്നും അതിന് പറ്റിയമുഖം നരേന്ദ്രമോഡിയെന്നും ബി.ജെ.പി വിലയിരുത്തുന്നു.

Monday, 27 May 2013

ചോദിച്ചു വാങ്ങുന്ന അധികാരം


എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ കഴിഞ്ഞു. ''എലിജിബില്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് മാര്‍ക്ക് ലിസ്റ്റിന്റെ അടിയില്‍ ഉല്ലേഘനം ചെയ്തുവരുന്ന ചീട്ടുമായി കയറിയിറങ്ങാന്‍ ഒരിടത്തും ഇടമില്ല.
ടി.ടി.സിക്ക് സീറ്റില്ല (മതിയായതിന്റെ പാതി) ബി.ടെക് സാധ്യതാ ബ്രാഞ്ചിന് സീറ്റില്ല. ബി.എസ്.സി കെമിസ്ട്രി, കോമേഴ്‌സല്‍, സീറ്റുകള്‍ക്ക് പിടിവലി. ലേലം വിളി വന്‍തുക വാണംപോലെ ഉയരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലാണ് മെച്ചപ്പെട്ട കോഴ്‌സുകള്‍ ഉള്ളത്. ഗ്രേഡിംഗ് സിസ്റ്റം വന്നത് പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയില്ലോ. ''നോട്ട് എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് അച്ചടിച്ചുവന്ന കുട്ടികള്‍ക്ക് ഒരുവാതിലും തുറക്കപ്പെടുന്നില്ല. അവരെന്ത് ചെയ്യും, എന്ത് ചെയ്യണം-?

Thursday, 16 May 2013

ഇനിയും നാം നമ്മെകുറിച്ച് വിചാരിച്ചു തുടങ്ങീട്ടില്ല


2013ല്‍ പുറത്ത്‌വന്ന യു.പി.എസ്‌.സി നടത്തിയ പരീക്ഷയില്‍ സിവില്‍ സര്‍വ്വീസ് വിജയികളില്‍ 31 മുസ്‌ലിംകള്‍ മാത്രമാണ് വിജയം കണ്ടത്. 998ലാണ് ഈ 31.
സിവില്‍സര്‍വ്വീസ് മേഖലയില്‍ ഒരുഘട്ടത്തിലും 2 ശതമാനം തികക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ല. അത്കാരണം മുസ്‌ലിം ന്യൂനപക്ഷത്തെ ഫലപ്രദമായി ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയാതെപോകുന്നു.
2011ല്‍ 920 പേരെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 31 മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികളായിരുന്നു ഉള്‍പ്പെട്ടിരുന്നത് (3.3%). എന്നാല്‍ 2010ല്‍ തെരഞ്ഞെടുക്കപ്പെട്ട 875 പേരില്‍ 21 (2.4%) പേര്‍ ഉള്‍െട്ടിരുന്നു. ഇതാകട്ടെ 2009ലെക്കാള്‍ (1.5%) കുറവായിരുന്നു. ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 791 ഉദ്ദ്യോഗാര്‍ത്ഥികളില്‍ 31 പേര്‍ മുസ്‌ലിംകളായിരുന്നു.

Monday, 29 April 2013

ഭൂരിപക്ഷ വികാരം മാനിക്കപ്പെടണം.


എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരും, എസ്.എന്‍.ഡി.പി.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിനിധാനം ചെയ്യുന്ന ഹിന്ദു സമുദായത്തിന്റെ ഏതെങ്കിലും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടങ്കില്‍ അത് പരിഹരിക്കപ്പെടേണ്ടതാണന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.
എന്നാല്‍ വളരെ ഉത്തരവാദപ്പെട്ട സ്ഥാനമലംങ്കരിക്കുന്ന ശ്രീ.സുകുമാരന്‍ നായര്‍ സദുദ്ദേശ പരമാണങ്കില്‍ പോലും നടത്തുന്ന പ്രസ്താവനകള്‍ സമുദായങ്ങള്‍ തമ്മിലുളഅള സ്‌നേഹമസ്യണമായ പാരസ്പര്യത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനിടയുണ്ട്.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ മന്ത്രിമാരണന്ന പ്രസ്താവന ഖേദകരമാണ്. പൊതു തെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രകടന പത്രികയുടെ ബാനറില്‍ മത്സരിച്ച് രണ്ട് മുന്നണിയില്‍ നിന്ന് യു.ഡി.എഫ് ജനം തെരഞ്ഞെടുത്തു. ഇത് ജനാധിപത്യത്തിന്റെ സൃഷ്ടിപരമായ ധര്‍മ്മം.

Tuesday, 23 April 2013

കൂടിക്കാഴ്ച്ച?!


    കേരള തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കാണുന്ന കാലത്ത് ശ്രീകണ്ടന്‍ നായരില്ലാതെ വന്നത് ഭാശ്യമയായി. അല്ലങ്കില്‍ ആര്‍.എസ്.പിയുടെ വിലയറിയുന്ന ശ്രീകണ്ടല്‍ നായര്‍ പെരുമാറി വീണ്ടുമൊരു മന്ത്രിതല അടിക്കഥ വാര്‍ത്തയായേനെ.
മോഡി വര്‍ക്കല ശ്രീനാരയണ മഠത്തില്‍ വരുന്നതും പോകുന്നതും ചിലര്‍ ഭിന്ന കാണിലൂടെയാണ് കണ്ടത്.
      ശ്രീ നാരായണന്‍ കര്‍മശുദ്ധി കൊണ്ട് ദൈവമായ ആളാണെന്നാണ് ശ്രീ വള്ളാപ്പിള്ളി നടേശന്‍ പറഞ്ഞത്. ജാതി വ്യവസ്ഥിയുടെ നഖത്തിലമര്‍ന്ന അധസ്ഥിതരുടെ മോചകനായാണ് ശ്രീ. നാരായണ ഗുരു അടായളപ്പെടുത്തപ്പെട്ടത്. 
ബി.ജെ.പി. ജാതി വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുന്നവരാണ്. ബ്രാഹ്മണാധി പത്യം, ഒരു തരം ഹൈന്ദവ ഫാസിസം. ഈ സിദ്ധാന്തത്തിന്റെ പ്രധാന പ്രചാരകരിലൊരാളാണ് നരേന്ദ്രമോഡി. ബി.എസ്.പി നേതാവ് മായാവതി(ബഹന്‍ജി) മനുവാദികളെന്നിവരെ പരിചയപ്പെടുത്താറുണ്ട്. 

Monday, 8 April 2013

''രാജ ഭരണത്തിന്റെ പുനരവതരണം''


ബ്രട്ടന്‍ ഭാരതം കീഴടക്കുമ്പോള്‍ 500ലേറെ നാടുവാഴികള്‍ ഉണ്ടായിരുന്നു. ചെറുതും വലുതുമായ ഈ ഭരണാധികാരികള്‍ പ്രജകള്‍ക്ക് മേല്‍ രണ്ടുതരം ഭാരം കയറ്റിവെച്ചിരുന്നു.
ഒന്ന്. നികുതി ഭാരം
രണ്ട്. പാരതന്ത്ര്യം
ഉപ്പിന്, കടുകിന്, വയറിലുള്ള കുട്ടിക്ക് പോലും നികുതി ചുമത്തി അധികാരിയേയും, കോല്‍ക്കാരെനെയും ഉപയോഗിച്ച് നികുതി വസൂലാക്കി പ്രജകളെ നിത്യദരിദ്രരാക്കി അടക്കി വാണരുളിയ കാലം.
രാജാവും, പട്ടമഹിഷിയും, കുഞ്ഞുകുട്ടികളും, കൂട്ടക്കാരും സുഖമായി കഴിഞ്ഞു. അവരുടെ താമസ സ്ഥലങ്ങള്‍ ''ഇടങ്ങളായി'' അറിയപ്പെട്ടു അങ്ങനെ ഇടത്തില്‍ ഉണ്ടായി. പള്ളിയുറക്കം കൊട്ടാരങ്ങളിലായി, മുഖം കാണിക്കല്‍ ദര്‍ബാറില്‍. നിര്യാതനാകുന്നതിന് പകരം തീപ്പെടലായി. മിന്നുകെട്ടാന്‍ സ്വയംവരമായി.
കാലിലും, കൈയിലും സ്വര്‍ണത്തളകളും, രത്‌നം പതിച്ച കിരികിടവും സിംഹാസനവും എഴുന്നുള്ളത്തിന് പട്ടാളക്കാരായ നായര്‍ വാല്യാക്കാരും, തളിര്‍ വെറ്റിലയും, ശുദ്ധ പശുവിന്‍ വെണ്ണയും എണ്ണം പറഞ്ഞു ഗന്ധകശാല- ആനക്കൊമ്പര്‍ അരിയുടെ ചോറും, കുറിയരി കഞ്ഞിയും, വേട്ടയാടി കൊണ്ടുവരുന്ന മാന്‍ - കാട്ടുപൊത്ത്, പന്നിയാതി മൃഗങ്ങളുടെ മാംസവും പുലി-നരിത്തോല്‍ വിരിച്ച കിടപ്പുമുറികളും നല്ല ഒന്നാം തരം കരിവീരന്മാര്‍ അകംമ്പടിക്കും-പിന്നെ കതിനാവെഡി, പീരങ്കിവെടി, കുരുത്തോല ചാര്‍ത്തിയ വഴികളില്‍ പതിനേഴ്കാരികള്‍ അണിനിരന്ന താലപ്പൊലി- അങ്ങനെ ഫ്യൂഡലിസത്തിന്റെ ഭീമത്സം. പാട്യാല മഹാ രാജാവിന് അനേകമന്തപുരങ്ങള്‍ അവിടെഅനേകം പട്ടമഹിഷികള്‍. അങ്ങനെ നെറികേടുകള്‍.

Monday, 1 April 2013

നിലപാട് മാറുന്നതിന്റെ മുമ്പ് നിലനില്‍പ്പ് പരിശോധന വേണം

     1980-89 കേരള മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ നവതലമുറകള്‍ക്ക് അധികമറിയണമെന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ മതവ്യവഹാരങ്ങള്‍ നിര്‍വഹിച്ചുവന്നിരുന്ന മഹല്ല് തലങ്ങളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവന്നത് ഈ കാലഘട്ടത്തിലാണ്.
     ഹിജ്‌റ 22, എ.ഡി 646ലാണ് കേരളത്തില്‍ പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅത്ത് പള്ളി) പിന്നീട് മുസ്‌ലിം സാംസ്‌കാരിക കൈമാറ്റത്തിന്റെ താവളങ്ങളായി മഹല്ലുകള്‍ രൂപപ്പെട്ടു. പ്രാമാണിക പണ്ഡിതരും പ്രമുഖ നേതാക്കളും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തി.
സംസ്ഥാനത്ത് 5800 ഓളം മഹല്ല് ജമാഅത്തുകളും പതിനായിരത്തോളം മദ്രസകളുമാണുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും നിയന്ത്രിച്ചുവരുന്നത് സമസ്തയാണ്. ഭൗതിക കാര്യങ്ങളില്‍ കൈകടത്താതെ മതകാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്തുവന്നിരുന്ന രീതി. വിശ്വാസ, കര്‍മകാര്യങ്ങളില്‍ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിരുന്നുവെങ്കിലും വ്യാപക സംഘര്‍ഷാവസ്ഥ പ്രാപിച്ചിരുന്നില്ല. 

Wednesday, 20 March 2013

പ്രതാപകാലം


      പ്രതാപികള്‍ എന്നൊരു വര്‍ഗം എക്കാലവും കല്‍പിക്കപ്പെട്ടു പോന്നു. മാധ്യമങ്ങള്‍ മരണ വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 'പൗരപ്രധാനികള്‍' എന്ന് മൊഴിമാറ്റപ്പെടുന്നവരാണ് അടിസ്ഥാനപരമായി പ്രതാപികള്‍.
      നാല്‍പത് വര്‍ഷം കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയിലെ പ്രതാപിയായിരുന്നു. സദ്ദാം ഹുസൈന്‍ വര്‍ഷങ്ങള്‍ ഇറാഖിലെ പ്രതാപിയായിവാണു. സൈനുല്‍ ആബിദീന്‍ തുനീഷ്യയിലെ പ്രതാപപട്ടികയില്‍ കുറെക്കാലമിരുന്നു. യു.എന്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും വൈസ് പ്രസിഡന്റ് ഡിക്‌ചെനിയും അമേരിക്കയില്‍ വന്‍ പ്രതാപികളായിരുന്നു. ഡോണിബ്ലയര്‍ ബ്രിട്ടനില്‍ പ്രതാപപട്ടികയിലിരുന്നയാളാണ്. 
     സപ്തംബര്‍ 11ന് അമേരിക്ക ആക്രമിക്കട്ടപ്പെട്ടതില്‍ മനംനൊന്ത് പട്ടാളത്തില്‍ ചേര്‍ന്ന തോമസ്‌യങ് എഴുതിയ ഹൃദയസ്പര്‍ക്കായ കത്ത് ലോകത്തെല്ലായിടത്തും ഇപ്പോള്‍ വായിക്കപ്പെടുകയാണ്.

Monday, 18 March 2013

ഒഴുക്കിനെതിരെ നീന്തിവരുന്ന ആര്യാടന്‍?!


      ആര്യാടന്‍ മുഹമ്മദന്നെ രാഷ്ട്രീയക്കാരന്‍ വിജയമോ? പരാജയമോ? എന്ന തര്‍ക്കത്തിലൊന്നും കഴമ്പില്ലി. ആര്യാടന്‍ ഒരു കലഹപ്രിയനാണെന്ന പക്ഷത്തിന് എതിര്‍പക്ഷമധികമുണ്ടാവാനിടയില്ല.
     ജനാധിപത്യവ്യവസ്ഥയില്‍ ഒഴുക്കിന് അനുകൂലമായി നീന്തുന്നതാണ് രാഷ്ട്രീയ മര്യാദ. ജനഹിതമംഗീകരിക്കാത്തവര്‍ എങ്ങനെ ജനകീയനാവും.
റമളാന്‍ മാസത്തില്‍ ആര്യാടന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കും. ആരെ പരിഹസിക്കാനാണിത്? ഒരു പള്ളിയിലും കയറി നോക്കില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം. എന്നാല്‍ മതന്യൂനപക്ഷങ്ങളോട് പെരുമാറേണ്ട രീതി ഇങ്ങനെയാണോ?
      പള്ളി മദ്‌റസ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആര്യാടന്‍ സത്യവിരുദ്ധ പക്ഷത്ത് പാറപോലെ ഉറച്ചുനില്‍ക്കും. ഒരടി പൊട്ടി, ഒരു സ്ഥാപനം പൂട്ടിച്ചാല്‍-അതാണ് ഒഴുക്കിനെതിരാവുകയെന്നാവുമോ ആര്യാടന്റെ വിചാരമെന്നാരറിഞ്ഞു. ആത്മീയ ക്രിമിനലുകളെ ആര്യാടന്‍ മതാചാര്യനെന്ന് പരസ്യമായി പുകഴ്ത്തിപ്പറയും.  മലബാറില്‍ കോണ്‍ഗ്രസ് അനുദിനം അന്യംനിന്ന് പോവുകയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ജയിക്കാന്‍ കഴിയുന്ന വാര്‍ഡുകള്‍ പോലും വിരളം. ന്യൂജനറേഷന്‍ ഈമാതിരി ശണ്ഠകള്‍, അല്ലെങ്കില്‍ ഒഴുക്കിനെതിരെയുള്ള നീന്തലുകള്‍ അല്ല പ്രതീക്ഷിക്കുന്നത്. അവര്‍ പോസ്റ്റിവാണ്. ചെന്നിത്തലയും കെ.പി.സി.സിയും ഹൈക്കമാന്റും ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച നടത്തിയില്ലെന്നാണ് മനസ്സിലാവുന്നത്. 'പങ്ക് വയ്പ്പ്' എന്ന മിനിമം അജണ്ടമാത്രം.

Sunday, 10 March 2013

അടിതട


       'ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കുക' ഇങ്ങനെയൊരു നാടന്‍ ശീലുണ്ട്. അതായത് പോയകാലത്ത് കൊപ്ര ആട്ടിയിരുന്നത് ഒരു 'ചക്ക്' ഉപയോഗിച്ചായിരുന്നു. ഇത് മനുഷ്യരും മൃഗങ്ങളും നടത്തിയിരുന്നു. ചെറുചക്കാണെങ്കില്‍ ഒരാള്‍ ചക്രം തിരിക്കും (ആട്ടും) മറ്റൊരാള്‍ എണ്ണ ശേഖരിക്കും. അതുപോലെ വസ്ത്രം ചര്‍ക്കയില്‍ നെയ്യലാണ്. ഇന്നത്തെ പോലെ പുരോഗമിക്കാത്ത കാലത്ത് നെയ്തു കേന്ദ്രങ്ങള്‍ ധാരാളം. അവിടെ ചര്‍ക്കയും തറിയും കാണും. ഇത് ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നയാളാണ് നെയ്തുകാരന്‍.
     ഈ വൈരുധ്യ തൊഴില്‍ ചെയ്യുന്നവരെ പരസ്പരം മാറ്റിയാലുണ്ടാവുന്ന  ഏനക്കേടിലേക്കാണ് പഴമക്കാര്‍ തത്വശാസ്ത്രപരമായ ദാര്‍ശനിക വീക്ഷണമെറിഞ്ഞത്. 
സംസ്ഥാന മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറിനോട് നമുക്കാര്‍ക്കും പറയത്തക്ക വീക്ഷണഭിന്നതയില്ല. ചെറുമട്ടത്തില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ട്. ഒന്ന് കേരള കോണ്‍ഗ്രസ് ബി. (ബാലകൃഷ്ണ പിള്ളയിലെ ബി)യുടെ പേരില്‍ അച്ഛന്റെ മകനായി പത്തനാപുരത്ത് മത്സരിച്ചു ജയിച്ച ുവന്നു അച്ഛനുമായി ഗുസ്തി പിടിച്ചത് ശരിയായോ?

Wednesday, 6 March 2013

'അബ്ദുല്‍ ഖാദിര്‍ ജീലാനി' കാലിക വായന


     ഹിജ്‌റ 470, എ.ഡി.1077 ജീലാന്‍ (കാസ്പിയന്‍ കടലിന് തെക്ക്) അബൂസ്വാലിഹ് മൂസയുടെ മകനായി അബ്ദുല്‍ഖാദിര്‍ ഭൂജാതനായി.
     പിതൃപരമ്പര ഇമാം ഹസനിലും മാതൃപരമ്പര ഇമാം ഹുസൈനിലും ചെന്നചേരുന്നു. ബാല്യത്തില്‍ പിതാവ് മരണപ്പെട്ടു. മാതൃസംരക്ഷണയില്‍ വളര്‍ന്നു. മാതാവ് പ്രമുഖ സൂഫി പണ്ഡിതന്‍ അബൂ അബ്ദുല്ലഹിസ്സ്വമയുടെ പുത്രി ഫാത്തിമ. അവരും പണ്ഡിതയും സൂക്ഷ്മശാലിയുമായിരുന്നു.
     18 വയസ്സായപ്പോള്‍ ബഗ്ദാദിലേക്ക് ഉപരിപഠനാര്‍ത്ഥം പോയി. മാതാവിന് 60 വയസ്സുള്ളപ്പോഴാണ് അബ്ദുല്‍ ഖാദിര്‍ ജനിക്കുന്നത്. ഉപരിപഠനത്തിന് പോകുന്ന മകനെ വൃദ്ധയായ (78 വയസ്) മാതാവ് 40 ദിനാര്‍ നല്‍കി ഇങ്ങനെ ഉപദേശിച്ചു: എനിക്ക് പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 80 ദിനാറില്‍ നിന്ന് 40 ദിനാര്‍ നിനക്ക് നല്‍കിയതിനു  ''നീ അല്ലാഹുവിന്റെ ദീനിന് സേവനം ചെയ്യാന്‍ കഴിവുള്ള പണ്ഡിതനായി തിരിച്ചുവരണം.''

Thursday, 28 February 2013

പിള്ളവാദം


      രോഗങ്ങളുടെ പേരുകള്‍ ഇപ്പോള്‍ പഴയതല്ല. കംമ്പവാദം, പിള്ളവാദം, തളര്‍വാദം, മഹോദരം, അങ്ങനെയൊക്കെയായിരുന്നു പോയ കാലങ്ങളിലെ രോഗ നാമങ്ങള്‍(ത്രിദോഷം) പറിമരുന്നും പച്ചമരുന്നും തറിമരുന്നും ശരിയായി തിളപ്പിച്ച് ആറ്റിക്കുറുക്കി കഴിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനവും കിട്ടിയിരുന്നു. ഇപ്പോള്‍ 'കട്ടിംഗ്' രീതിയായി. 
    കാലം മാറി കഥമാറി പെയ്ന്റിന്റെ നിറവും കോലവും മാറിയതുപോലെ പേരടക്കം മാറി. എന്നാല്‍ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രതിഭാസം ഉണ്ടിവിടെ. അത് രാഷ്ട്രീയ രീതികളാണ്. 
ധനമന്ത്രി കെ.എം. മാണി പറയുന്നത് മുന്നണിബന്ധം ശാശ്വതമല്ലന്നാണ്. എന്നുവച്ചാല്‍ ഏത് സമയത്തും പക്ഷം മാറാം എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നീ രണ്ട് പക്ഷം തന്നെ വേണ്ടതുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ജയിച്ചവരെല്ലാം ചേര്‍ന്നുഭരിക്കുന്നതല്ലേ(?) ശരി. 
        ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന് 'പിള്ളവാദം' പിടികൂടിയതാണ് യു.ഡി.എഫിന് എന്നൊരു തോന്നല്‍ പരന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളര്‍ന്നില്ലായിരുന്നെങ്കില്‍ സമാജ്‌വാദ് പാര്‍ട്ടിയെ പോലെ, ഡി.എം.കെയെ പോലെ മികച്ച സംസ്ഥാന പാര്‍ട്ടിയാകുമായിരുന്നു എന്നാണ് പിള്ള ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് കൊണ്ട് നടക്കുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള തന്നെ പറയുന്നത്!? 

Sunday, 24 February 2013

കാലത്തിന്റെ കാലക്കേട്‌


പള്ളിയിലെ ബാങ്കും 
അമ്പലത്തിലെ പാട്ടും
അയപ്പന്‍ വിളക്കിലെ 
ശരണം വിളിയും

കേള്‍ക്കാന്‍ പുതിയായീ-
"ഇടി-മിന്നല്‍" നിന്നപോലെ
തിരുവാതിര പോയപോലെ
വൈദ്യുതിയും പോയതാണോ?

ആര്യാടന്റെ ഭവനത്തിലൊളിപ്പിച്ചതാണോ?
അത്രയ്ക്കല്ലെ അവിടുത്തെയുപയോഗം
നാട്ടുകാര്‍ക്ക് നല്‍കാനില്ലാതെ
നാടുവഴികള്‍ കത്തിച്ചുതീര്‍ക്കുകയോ?

പരസ്യപ്പലകയും,
ആഡംബര മാലകളും
പുലരുവോളം കത്തുന്നു-
തെരുവ് വിളക്കും കെടാറില്ല
കാലത്തിന്റെ കാലക്കേടെ
ന്നെല്ലാതെന്ത് പറയാന്‍-

Thursday, 21 February 2013

ചപ്പാത്തി


     ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ അമൃതസറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കവെ സമൂഹ പാചകശാലയില്‍ ചപ്പാത്തി ചുടുന്നപടം ചില മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചുറ്റുവട്ടത്തും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബദല്‍ അടക്കം കൗതുകത്തോടെ ചിരിയന്മാരായി നോക്കി നില്‍ക്കുന്ന സര്‍ദാറിജികളുടെ പടവും കാണാം. ചപ്പാത്തിചുടല്‍ പെണ്ണുങ്ങളുടെ കുത്തകയല്ലെന്ന് ഇനിയെങ്കിലും ലോക സ്ത്രീപക്ഷ വാദികള്‍ സമ്മതിക്കണം. 
      അതിനിടെ ഹറം ശരീഫില്‍ പെണ്‍പ്രസംഗപ്പടയെ നിയമിക്കാന്‍ തീരുമാനമായ വാര്‍ത്തയും സാമാന്യം വലിയ അക്ഷരത്തില്‍ മലയാള പത്രങ്ങള്‍ നല്‍കി. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രെ ഈ പ്രഘോഷണായ വിഭാഗം നിലവില്‍വരുന്നത്. എണ്ണൂറാണ്ടിന്റെ നഷ്ടം എന്ന് എന്തുകൊണ്ടോ പറഞ്ഞുകണ്ടില്ല. റിയാദില്‍ ശുറാകൗണ്‍സിലെ പെണ്ണുങ്ങള്‍ അബ്ദുല്ല രാജാവിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയും വന്നത് ഇതേ ദിവസം. പ്രത്യേക ഇരിപ്പിടം, പ്രാര്‍ത്ഥനാ ഹാള്‍ ഒരുക്കിയെന്നും പത്രം പറഞ്ഞിട്ടുണ്ട്. പാചക ഹാള്‍ മാത്രം പറഞ്ഞിട്ടില്ല. 

Wednesday, 20 February 2013

സമരാഭാസം


2013 ഫെബ്രുവരി 20, 21 ഇന്ത്യയുടെ മറ്റൊരു കറുത്തനാള്‍. കരമൊടുക്കി നടുവൊടിഞ്ഞവന്റെ നെഞ്ചില്‍ കൂടി വണ്ടി ഓട്ടുന്ന ഒരുപറ്റം സമരാഭാസക്കാര്‍ തീര്‍ത്ത കറുത്ത ദിനങ്ങള്‍. യാത്രമുടക്കി. മരുന്നുകട പോലും അടപ്പിച്ചു. നാട്ടുക്കാരെ മുഴുവനും വിഢികളാക്കി ഒരുകൂട്ടര്‍ മുഷ്ടിചുരുട്ടി പൊതുനിരത്തില്‍ നീട്ടിവിളിച്ചു തോറ്റിട്ടില്ല തോറ്റിട്ടില്ല. ശരിയാണ് തോറ്റത് ജനങ്ങള്‍ മാത്രം. 
ലോകത്തിലെ പല രാഷ്ട്രങ്ങളും മിന്നല്‍ വേഗത്തിലാണ് വളരുന്നത്. വികസനം സംഭവിക്കുന്നത് വിശാല സമീപനങ്ങളില്‍ നിന്നാണല്ലോ.
കേരള സംസ്ഥാനത്തെ റവന്യു വരുമാനത്തിന്റെ 60-70 ശതമാനം ജീവനക്കാരെ തീറ്റിപോറ്റാന്‍ നീക്കിവെക്കുന്നു. കൈനിറയെ മാസപ്പടി കൊടുക്കാന്‍ സാധാരണക്കാരുടെ മടിശ്ശീലദയാരഹിതമായി കൊള്ളയടിക്കുന്നു.
സാധരണ പൗരന്മാര്‍ പട്ടിണി കിടന്നുണ്ടാക്കുന്ന കാശില്‍ നിന്ന് കരമടച്ചു വീര്‍പ്പിക്കുന്ന പൊതുഖജനാവില്‍ നിന്നാണ് ശബ്ദം നല്‍കുന്നത്. സാധുമനുഷ്യരെ ഇത്രവലുതായി ദ്രോഹിക്കുന്നതിലെ ലോജിക്ക് എങ്ങിനെ മനസ്സിലാവും?.
രോഗികള്‍ ആശുപത്രിയിലെത്താന്‍ കഴിയാതെ പൊതുവഴിയില്‍. ഇന്ത്യകാണാന്‍ വന്നുപെട്ട വിവിധ നാട്ടുക്കാര്‍ നാടിന്റെ പലഭാഗങ്ങളില്‍ അന്നവും, വെള്ളവും കിട്ടാതെ നട്ടംതിരിഞ്ഞു.

Wednesday, 13 February 2013

കണ്ണടി


കഥക്ക് കൊള്ളുന്ന കഥയില്ല.
കവിതക്ക് വേണ്ട ഭാവനയും ഇല്ല
ശണ്ഠകൂടിയും, തര്‍ക്കം പിടിച്ചും
തമ്മില്‍ തമ്മില്‍ പഴി പറഞ്ഞും,
പഴിചാരിയും ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍-
തെറ്റുകള്‍, ചീത്തകര്‍, മാത്രം അധികം
വിചാരിച്ചും, പറഞ്ഞും നടക്കുന്നവരില്‍
ചീത്ത ഹോര്‍മോണുകള്‍ ഉല്‍പാതി
പ്പിക്കപ്പെടുമെന്ന് വായിച്ചതോര്‍ക്കുന്നു.
രാഷ്ട്രീയം സേവനമായിരുന്നു-, മതവും.
ഇപ്പോഴത് എവിടെ എത്തി
നില്‍ക്കുന്നു. ഒരുനാള്‍ പറഞ്ഞത്
പിറ്റേനാള്‍ തിരുത്തുന്നു. ഒരുനാള്‍
കൂട്ടുകാരന്‍ പിറ്റേനാള്‍ ശത്രു
ഒന്നിച്ചുണ്ടവര്‍, ഉറങ്ങിയവര്‍, പ്രവര്‍ത്തിച്ചവര്‍
മരിക്കാതെ മരിക്കുന്നു. മറക്കുന്നു.
പലതും മറയ്ക്കാന്‍ ചിലതൊക്കേ
മറയാക്കുന്നു- കര്‍മ്മത്തിന് ശേഷം
നായീകരണം കണ്ടെത്തുന്നു. ശ്രീനാരായണഗുരു കര്‍മ്മ ശുദ്ധി വഴി ദൈവമായെന്ന് വെള്ളാപ്പള്ളി നടേശന്‍ നിരീക്ഷിച്ചത് ഇയ്യിടെയാണ്.
ഇന്നലെ എവിടെയോ കണ്ടുമറന്നപോലെ അപരിചിതത്വം തടിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍-
മാറ്റിപ്പറയാന്‍ മനസാക്ഷിക്കുത്തനുഭവപ്പെടാത്ത മനസ്സ്. ഒരു രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വൈകീട്ട് 5 മണിക്ക് വയനാട്ടിലെ ലക്കിടിയില്‍ പ്രസംഗിക്കുന്നു. ജീവിത പ്രയാസങ്ങള്‍, സാധനങ്ങളുടെ വിലക്കയറ്റത്തില്‍ രോഷം കൊള്ളുന്നു. കൂട്ടത്തില്‍ തേങ്ങ ഉല്‍പാതനം ഇല്ലാത്ത ലക്കിടിയില്‍ ഒരു ചോദ്യം ഇങ്ങനെ? തേങ്ങക്കെന്താവില-? തേങ്ങയരക്കാത്ത കറികള്‍ കഴിക്കേണ്ടിവരില്ലേ-? രണ്ടാമതുമീറ്റിംഗ് ചുരത്തിന് താഴെ അടിവാരത്ത് അവിടെ നാളികേര കര്‍ഷകര്‍ പാര്‍ക്കുന്നു. ഭാഷ മയപ്പെടുത്തി മെരുക്കി മറ്റൊരുതരത്തിലാണ് പ്രസംഗം- തേങ്ങക്കുണ്ടോ? വില. കര്‍ഷകര്‍ എന്തു ചെയ്യും. തേങ്ങക്കെന്താവിലയും, തേങ്ങക്കുണ്ടോ വിലയും ഹൃദയത്തില്‍നിന്നുള്ള വാക്കുകളായിരുന്നില്ല. പരമാവധി പലതും പറഞ്ഞു താല്‍ക്കാലികം വോട്ട് കിട്ടണം. പിന്നെ തേങ്ങയുടെ പാട് തേങ്ങക്ക് അപ്പോളൊരു ചോദ്യം ഇതുമൊരു വിമര്‍ശന ക്കുറിപ്പല്ലേ-? ചീത്ത ഹോര്‍മോണുകള്‍ക്കിതും കാരണമാവില്ലേ- ശരിയാവാം മറ്റൊരു വഴികാണാനില്ല-ശരികള്‍ - നന്മകള്‍ മാത്രം പറയാം എന്ന് വെച്ചാല്‍ അതധികം പറയുനുണ്ടാവില്ല. സദുദ്ദേശ പൂര്‍വ്വം തിരുത്തുകള്‍ പറയുന്നത് ആത്യന്തികമായി നന്മയില്‍പെടുമെന്ന് കരുതുക തന്നെ-അചേതന വസ്തുക്കള്‍ക്കും ചില എനര്‍ജികള്‍ വേണമത്രെ ശാസ്ത്ര മാഗസിനിലാണിത് ഞാന്‍ വായിച്ചത്.അതാരുണ്ടാക്കും മനുഷ്യന്‍ ഉച്ചരിക്കുന്ന നല്ല വാക്കുകള്‍ നല്ല എനര്‍ജികള്‍ നിര്‍മ്മിച്ചു പ്രാപഞ്ചിക നിനില്‍പിനെ സഹായിക്കുന്നു എന്ന് ഇരുപത് വര്‍ഷത്തെ ഗവേഷണ പഠനം വഴി ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചെന്നാണ് പറയപ്പെടുന്നത്.

Sunday, 10 February 2013

''പെണ്ണേ'' എന്ന് വിളിച്ചാല്‍ കേസെടുക്കുമോ?


     എല്ലാം നടക്കുന്നത് നിയമത്തിന്റെ പുറത്തല്ലെങ്കിലും നിയമം ഒരു നൈതികാടയാളമാണ്. നമ്മുടെ രാജ്യത്ത് നിയമങ്ങള്‍ക്ക് പഞ്ഞമില്ല. ഭാരതത്തിന്റെ ഭരണഘടന നിയമപണ്ഡിതരുടെ പറുദീസയെന്ന് പറഞ്ഞവര്‍ ചില്ലറക്കാരല്ല. നിയമനിര്‍മാണ രംഗത്തും നാം മോശം പ്രകടനം നടത്തിയിട്ടില്ല.
     ആദിവാസി നിയമം കൊണ്ടെന്തുണ്ടായി? വയനാട്ടിലെ ''പണിയന്‍'' (കേസെടുക്കരുത്, വിഷയം പറയാന്‍ ജാതി വിളിച്ചതാണ്) വംശനാശ ഭീഷണിയിലാണ് ആര്‍ക്കുമൊന്നുമിടപെടാന്‍ പാടില്ല. മോഷ്ടിച്ചാല്‍ പോലും രാജകീയമായി സ്വീകരിക്കണം. പോലീസ് സേറ്റേഷനില്‍ ചായ വാങ്ങികൊടുക്കണം. മദ്യപിച്ച് ബഹളമുണ്ടാക്കിയാലോ, തുണിയുരിഞ്ഞു അസഭ്യം പറഞ്ഞാലോ ''കമ'' എന്ന് മറുത്തു പറയാന്‍ പറ്റില്ല.

Wednesday, 30 January 2013

സുകുമാരന്‍ നായരും, വി.എസും, പിന്നെ സത്യവും.


      സുന്ദരനായ യുവാവ് എന്നാണ് സുകുമാരന് ശബ്ദ താരാവലി അര്‍ത്ഥം നല്‍കിയത്. വയസ്സായാലും യുവത്വം ചിന്തയിലോ, ഭാവത്തിലോ സൂക്ഷിച്ചാല്‍ അര്‍ത്ഥവുമായി നീതിയാവാനാവും.
ശ്രീ മന്നത്ത് പത്മനാഭന്‍ സാര്‍ ഉന്നത ലക്ഷ്യവുമായി രൂപകല്‍പ്പന ചെയ്ത സമസ്ത കേരള നായര്‍ സര്‍വ്വീസ് സൊസൈറ്റി പിന്‍കാല സാരഥികളും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ.കിടുങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും നാരായണപ്പണിക്കരും ആരെയും പിണക്കാതെ ലക്ഷ്യം കാണാന്‍ കര്‍മനിരതരായി.
      സാമൂതിരി രാജാക്കന്മാരുടെ പടയാളികളായിരുന്ന നായന്മാര്‍ക്ക് പില്‍കാലങ്ങളില്‍ വലിയ ഭൂസ്വത്തുക്കള്‍ രാജാക്കന്മാര്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. വിവിധ കുല തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നായന്മാരിലെ 18 ഉപ വിഭാഗത്തെ കുറിച്ച് സര്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ വിശദീകരിക്കുന്നുണ്ട്.

Tuesday, 29 January 2013

ബണ്ടി ചോര്‍


മോഷണം കലയല്ല- കാര്യമാണ്. മോഷ്ടാക്കള്‍ക്ക് നല്ല ലക്ഷ്യബോധവും ഉണ്ട്. കൈ നനയാതെ മീന്‍ പിടിക്കുകയെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന അര്‍ത്ഥപൂര്‍ണ്ണ വിചാരക്കാര്‍.
മോഷണം എത്രവിധം ഉണ്ട്? തത്വത്തില്‍ ഒന്ന് തന്നെ. പഴയകാലത്ത് പ്രാഥമിക മദ്‌റസാ പാഠപുസ്തകങ്ങളില്‍ ഇങ്ങനെ ഉണ്ടായിരുന്നു.
അടക്ക കട്ടവനും, ആനകട്ടവനും കള്ളന്‍തന്നെ. നമ്മുടെ പഞ്ചായത്താപ്പീസ് മുതല്‍ പാര്‍ലിമെന്റ് വരെ കള്ളന്മാരുടെ പിടിയിലാണ് കാര്യങ്ങള്‍.?
വികലാംഗപെന്‍ഷന്‍ അപേക്ഷാഫോറം പൂരിപ്പിക്കണമെങ്കില്‍ പ്രാദേശിക നേതാവിന് 100 രൂപ കൈകൂലി കൊടുക്കണമെന്ന അവസ്ഥ. ഇതിന് ''കള്ളന്‍'' എന്നല്ലാതെന്ത് പറയും. റ്റൂ.ജി.സ്‌പെക്ട്രം കൈകൂലി (അഴിമതി) എത്ര ലക്ഷമാണ്. നൂറിന്റെ നോട്ട് കെട്ടുകളാക്കി വെച്ചാല്‍ 127 കിലോ മീറ്റര്‍ ഉയരം വരുമത്രെ കട്ട കാശ്. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ തോല്‍ക്കില്ലല്ലോ. ഡി.എം.കെ.തോല്‍ക്കുമോ?

Saturday, 19 January 2013

അരിവില


എസ്.എസ്.പൊന്നി ചോറ്റരിക്ക് 52 രൂപ, ജയ- 36 രൂപ, മട്ടന്‍- 40 രൂപ, കുറുവ വെള്ള - 38 രൂപ ജയ പച്ചരി - 29 രൂപ, പഞ്ചസാര -38 രൂപ
ഒരു സാധാരണക്കാരന്‍ അരിയാഹാരം കഴിക്കാന്‍ എന്ത് പണിക്കാണ് പോവുക?
വിലനിലവാരം പിടിച്ചു നിര്‍ത്തും, വിപണിയില്‍ ഇടപെടും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിച്ച് കെ.വി.തോമസിനെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. അനൂപ് ജേക്കബ് ഹയാത്തിലുണ്ടോ എന്നറിയില്ല. പെട്രോളിന് മന്ദം മന്ദം വില കൂടുന്നു.ഡീസലിന് വില നിയന്ത്രണം എടുത്തു കളഞ്ഞു. ക്രൂഡ് ഓയിലില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതൊന്നും വിറ്റ് വരവ് വിലയില്‍ പെടുത്താതെ ബഹു രാഷ്ട്ര കുത്തകക്കാര്‍ തോന്നിയ പോലെ വിലകൂട്ടുന്നു. ഭരിക്കുന്ന പാര്‍ട്ടി ചിന്തന്‍ ശിബിരം നടത്തി ശക്തി കുറഞ്ഞ മേഖലകളില്‍ ശക്തി ഉണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങളാരായുന്നു. നാല്പത് വര്‍ഷത്തിന്നുള്ളില്‍ 600 മുതല്‍ 1000 വരെ മടങ്ങ് വിലയാണ് മിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും, നിര്‍മ്മാണ വസ്തുക്കള്‍ക്കും വര്‍ദ്ദിച്ചത്.
തേങ്ങ വില നാലില്‍ നിന്നുയര്‍ന്ന നാള്‍ മറന്നു. തെങ്ങ് കയറാന്‍ 25 രൂപ കൊടുക്കണം 5 തേങ്ങകിട്ടിയാല്‍ 5 രൂപ കയ്യില്‍ നിന്ന് കൂട്ടികൊടുക്കുകയല്ലാതെ കര്‍ഷകന്‍ എന്ത് ചെയ്യും.

Friday, 18 January 2013

പര്‍ദ്ദ വില്ലനല്ല സംരക്ഷണം തീര്‍ക്കുന്ന കവചം



     സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആവരണമാണ് പര്‍ദ്ദയെന്ന വിധം കാരശ്ശേരി മാസ്റ്ററുടെ നിരീക്ഷണം പരിശോധിക്കപ്പെടേണ്ടതുണ്ട്. ''പര്‍ദ്ദ'' എന്ന പേരിലറിയപ്പെടുന്ന ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം മുസ്‌ലിം സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതല്ല. യൂറോപ് മാറ്റിനിര്‍ത്തിയാല്‍ സമാനമായ വസ്ത്രം ധരിക്കുന്നവര്‍ ലോകത്ത് പലയിടങ്ങളിലും പാര്‍ക്കുന്നു. കന്യാസ്ത്രീകള്‍ സ്ഥിരമണിയുന്ന യൂണിഫോമും ഒരുതരം പര്‍ദ്ദ തന്നെ. വടക്കെ ഇന്ത്യയിലെ സല്‍വാര്‍ ഖമീസ് പേര് പര്‍ദ്ദയല്ലെന്നും നിറം കറുപ്പല്ലെന്നും മാത്രമാണ് വ്യത്യാസം. ധര്‍മം ഒന്ന്.
       വസ്ത്രം ധരിക്കുന്നത് രണ്ട് വിഷയവുമായി ബന്ധപ്പെട്ടാണ്. ഒന്ന് നാണം മറക്കുക, രണ്ട് ഭംഗിയാവുക. നാണത്തിന്റെ തോതനുസരിച്ചാണ് വസ്ത്രത്തിന്റെ അളവ്. എത്രത്തോളം കാണാം, കാണിക്കാം എന്ന് നിശ്ചയിക്കേണ്ടത് ധരിക്കുന്നവര്‍ തന്നെയാണ്.
      പുരുഷന്‍ തുറന്നിട്ട വിധവും, സ്ത്രീ അടച്ചിട്ട വിധവും എന്നെങ്ങനെ വായിക്കപ്പെട്ടു എന്നറിയില്ല. പരസ്പരം കാണരുതെന്ന വിധി പൂര്‍ണ്ണമാവുക പരസ്പരം മറയിടുമ്പോഴാണ്. ഏകപക്ഷീയ മറ മതത്തിന്നജ്ഞാതം തന്നെ.

Tuesday, 15 January 2013

റബീഉല്‍ അവ്വലിന്റെ സമകാലിക പ്രസക്തി


ലോക സമൂഹങ്ങളുടെ ഉത്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ നമ്മേ പിറകോട്ട് നയിക്കുന്ന ധാരാളം സമസ്യങ്ങള്‍ക്ക് വര്‍ത്തമാനം ഉത്തരം തേടുന്നു.
വിദ്യാഭ്യാസ രംഗത്ത് ആധുനികമനുഷ്യര്‍ മികച്ച മുന്നേറ്റം നടത്തിയെന്ന് അഭിമാനിക്കുമ്പോള്‍ അതിന്റെ ഗുണഫലം ആര്‍ക്കാണധികം ലഭ്യമാവുന്നതെന്ന വിചാരം പ്രസക്തമാവുന്നു.
മനുഷ്യസമൂഹം വലിയ നേതൃദാരിദ്യം നേരിടുന്നു. മൂല്യശോഷണം വേട്ടയാടുന്നു. മൃഗീയതകള്‍ തഴച്ചുവളരുന്നു. ഗൃഹാന്തരീക്ഷം പോലും താളപ്പിഴവിലെത്തുന്നതില്‍ നേതൃദാരിദ്ര്യത്തിന്റെ  അടയാളപ്പെടുത്തലുകള്‍ക്ക് ഇടം ഉണ്ട്. മൂല്യങ്ങളെ സംബന്ധിച്ച വീക്ഷണങ്ങള്‍പോലും മൂല്യരഹിതമാവുന്നു എന്ന പരിതാപകരമായ അവസ്ഥ വന്നു ചേരുന്നു. കാപ്പിരിസം നാട് നീങ്ങിയില്ലെന്ന് നാലുപാടുകള്‍ നല്‍കുന്ന നാട്ടറിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഓരോ വര്‍ഷവും കടന്നുവരുന്ന പ്രവാചക ജന്മദിനം ലോകത്തെല്ലായിടങ്ങളിലും പുതിയൊരു ജാസ്മീന്‍ സുഗന്ധം പരത്തിയാണ് കടന്നു പോവുന്നത് പോകേണ്ടത്. വര്‍ത്തമാനത്തിന്റെ പ്രധാന ചാലകശക്തിയായി വളര്‍ന്ന സൈബര്‍ ചുവരുകളില്‍ പ്രവാചക സന്ദേശങ്ങള്‍ അധികം ഇടം നേടുന്നു.

Friday, 11 January 2013

ബലാല്‍സംഘത്തിന് വധശിക്ഷ!?

      ഡല്‍ഹിയിലെ കൂട്ട ബലാല്‍ സംഘം അത്യപൂര്‍വ്വ സംഭവമൊന്നുമല്ലെങ്കിലും സൈബര്‍ പ്രചാരണത്തിലൂടെ വലിയ പ്രാധാന്യം കൈവരിക്കാനായത് പല നല്ല ചിന്തകള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയായി വരുന്നത് പ്രതീക്ഷാ നിര്‍ഭരം തന്നെ. 
സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍, കാരണങ്ങള്‍ ഇതൊക്കെ പോലീസ് രേഖകളില്‍ ഏതാണ്ട് വിശദീകരിക്കാറുണ്ട്. ഒരു നാളിലധികം വാര്‍ത്ത പ്രാധാന്യം ലഭിക്കാറില്ല ഒട്ടൂമിക്ക കേസുകളിലും. മിക്ക പീഢനങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാറുമില്ല. എന്നാല്‍, ഡല്‍ഹി പീഢനം അതിന്റെ മൃഗീയത കൊണ്ടും, മറ്റ് പല കാരണങ്ങളാലും ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്കുയര്‍ന്നു. അരുദ്ധദീ റോയിയുടെ അന്വേഷണങ്ങള്‍ക്ക് മാധ്യമലോകം പ്രാധാന്യം കല്‍പിച്ചതുമില്ല.
     പീഢനം സംബന്ധിച്ച് ഭരണതലങ്ങളിലും പൊതു സമൂഹങ്ങളിലും മാധ്യമങ്ങളിലും വിപുല ചിന്തകള്‍ ഉയര്‍ന്നുവന്നു. ഏറ്റവും ശ്രദ്ധേയമായത് ശക്തിയായ നിയമനിര്‍മാണവും ചടുലമായ നിര്‍വ്വഹണവും ഉണ്ടാവണമെന്നാണ്. ഏതാണ്ട് 600 വര്‍ഷം കേട്ടാല്‍ തീരാത്ത കേസുകള്‍ ഇപ്പോള്‍ ഇന്ത്യയിലെ കോടതികളില്‍ കെട്ടികിടക്കുന്നു. നിയമനിഷേധത്തിന്റെ സുഗ്രാഹ്യ ഉദാഹരണം.

Wednesday, 9 January 2013

പണിമുടക്ക്


       ഒരു കൂട്ടര്‍ പണിമുടക്ക് പിന്‍വലിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ പ്രഖ്യാപിച്ചു. അത്കാരണം പണിമുടക്ക് നിലര്‍ത്താനായി. മുടക്കിയവരുടെയും മുടക്കാത്തവരുടെയും ശതമാനക്കണക്ക് പിന്‍തുണക്കാരും മുന്‍തുണക്കാരും അവകാശപ്പെട്ടതില്‍ വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ നിജസ്ഥിതി അറിയാന്‍ ഈ പരിഷ്‌കൃത കാലത്തും പൊതു സമൂഹത്തിന് കഴിയുന്നില്ല. (വിവരാവകാശ നിഷേധം)         എന്തിനാണ് മുടക്കിയതെന്ന് മുടക്കുന്നവര്‍ക്കും, എന്തിനാണ് പിന്‍വലിക്കുന്നതെന്ന് പിന്‍വലിക്കുന്നവര്‍ക്കും അറിയാത്തപോലെ ഈ നമ്മള്‍ക്കും അറിയില്ല. അറിയുന്നവന്‍ ഒരേ ഒരാള്‍ ദൈവം. പിന്നെ പിന്നിലും മുന്നിലും ചരടും ചങ്ങലയും തീര്‍ത്ത നേതാക്കളും.

Thursday, 3 January 2013

''പീഡനപ്പേജ്''

      സൈബര്‍ ചുവരും പത്രപ്പേജും സംവരണ അട്ടിമറിയില്‍ പെട്ടിഴയുകയാണോ? പുലര്‍ന്നാലേറ്റിരിക്കണം, നാലഞ്ച് പത്രം വായിക്കണം എന്ന മലയാളി മനസ്സ് ''വായിച്ചു, വായിച്ചു'' മനോരോഗിയാവുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
       പ്രതിരോധമന്ത്രി ഇപ്പോള്‍ വന്നുപറഞ്ഞത് കേരളത്തില്‍ മതസൗഹൃദം തളരുന്നു എന്നാകുന്നു. അരി വില കുറക്കാനെന്തെങ്കിലും ഇടപെട്ടുനോക്കാം, മഅ്ദനിക്ക് മരുന്നുകിട്ടാനുള്ള ഏര്‍പ്പാട് ചെയ്യാം, പട്ടാളക്കാര്‍ക്ക് തോക്ക് വാങ്ങി കൊടുക്കാം, ഡല്‍ഹിയില്‍ ബലാല്‍സംഘങ്ങള്‍ ബസ്സില്‍ നിന്നെങ്കിലും ഒഴിവാക്കാം എന്നൊക്കെയാണ് പ്രസ്താവനയെങ്കില്‍ ചെറു ആശ്വാസം കിട്ടിയേനെ. പക്ഷെ, അതുണ്ടായോ?
      സുകുമാരന്‍ നായര്‍ പറഞ്ഞത് ബ്രാഹ്മണാധിപത്യ (ചൂഷണം) പൊറുക്കില്ലെന്ന്. നല്ല നായന്മാരെ തന്ത്രവിദ്യാപീഠത്തിലയച്ച് തന്ത്ര വിദ്യകള്‍ പഠിപ്പിച്ച് തന്ത്രിമാരും പൂജാരികളുമാക്കി നമ്പൂതിരിമാരെ പണികൊടുക്കാതെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ വാര്‍ത്തവന്ന മഷിയുണങ്ങുന്നതിന്റെ മുമ്പാണ് അരക്കപറമ്പില്‍ കുര്യന്‍ ആന്റണി സാറിന്റെ വേവലാതിവരുന്നത്.